India

  • ദീപാവലി വ്യാപാരം: ആഭരണങ്ങളെ കടത്തിവെട്ടി സ്വര്‍ണ നാണയങ്ങളുടെയും ബിസ്‌കറ്റിന്റെയും കച്ചവടം; പണിക്കൂലി കുറച്ചിട്ടും തിരിച്ചടി; നിക്ഷേപ രീതികളില്‍ അടിമുടി മാറ്റം; ഓഹരി വിപണികളെക്കാള്‍ കുതിപ്പ്

    മുംബൈ: സ്വര്‍ണവില പിടിവിട്ടു കുതിക്കാന്‍ തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ നാണയങ്ങളിലേക്കും ബിസ്‌കറ്റുകളിലേക്കും നിക്ഷേപം മാറ്റി ഇന്ത്യന്‍ ഉപഭോക്താക്കള്‍. സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയ്‌ക്കൊപ്പം പണിക്കൂലികൂടി വരുന്നതോടെ പതിനായിരങ്ങളുടെ വ്യത്യാസമാണ് ഉണ്ടാകുന്നത്. പിന്നീടു വില്‍ക്കുമ്പോള്‍ പണിക്കൂലിയില്‍ കാര്യമായ കുറവുമുണ്ടാകും. നാണയങ്ങളുടെയും ബിസ്‌കറ്റുകളുടെയും കാര്യത്തില്‍ ഇതില്ല എന്നതാണ് ഇവ വാങ്ങുന്നതിലേക്കു നയിക്കുന്നത്. സ്വര്‍ണത്തിന്റെ വില ഇനിയും മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്. ദീപാവലിയോട് അനുബന്ധിച്ചു നടന്ന വില്‍പനയിലും നാണയങ്ങളും ബിസ്‌കറ്റുകളുമാണ് കൂടുതല്‍ വിറ്റഴിഞ്ഞത്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി 15 ശതമാനം വരെ വില്‍പനയില്‍ കുറവുണ്ടായി. എന്നാല്‍, വിലകൂടിയതിനാല്‍ ആകെ വില്‍പന മൂല്യത്തില്‍ കാര്യമായ കുറവുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഭരണത്തില്‍ 30 ശതമാനം കുറവുണ്ടായെന്നു ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേഷ് രോക്‌ദെ പറഞ്ഞു. ഇതിനു പകരം നാണയങ്ങളും ബിസ്‌കറ്റുകളുമാണ് വീടുകളിലെ സേഫുകളിലേക്ക് എത്തുന്നത്. ആകെ സ്വര്‍ണവിലയുടെ പത്തുമുതല്‍ 20 ശതമാനം വരെയാണ് പണിക്കൂലിയായി നിലവില്‍ നല്‍കുന്നത്. ഇത്…

    Read More »
  • ട്രംപിന്റെ വിരട്ടലിനിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാതെ ഇന്ത്യ; വാങ്ങിക്കൂട്ടിയത് 25,597 കോടിയുടെ എണ്ണ; ചൈനയ്ക്കു പിന്നില്‍ രണ്ടാമത്; പ്രതിദിനം 18 ലക്ഷം ബാരല്‍; ഇന്ത്യക്കു കൂടുതല്‍ ഇളവ്

    ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കാര്യമായ കുറവ് വരുത്താതെ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനിടെയാണ് സെപ്റ്റംബറിലെയും ഈ മാസം 15 വരെയുമുള്ള കണക്കുകള്‍ പുറത്തുവന്നത്. കഴിഞ്ഞ മാസം 25,597 കോടി രൂപയുടെ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ക്രൂഡ്ഓയിലിനു പുറമേ കല്‍ക്കരിയും റിഫൈന്‍ഡ് എണ്ണയും കഴിഞ്ഞ മാസം ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നില്‍ റഷ്യന്‍ എണ്ണ വാങ്ങലില്‍ മൂന്നാംസ്ഥാനത്ത് തുര്‍ക്കിയാണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് തുര്‍ക്കിയുടെ എണ്ണ വാങ്ങലില്‍ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളെ അപേക്ഷിച്ച് ഈ മാസം റഷ്യന്‍ എണ്ണയുടെ വരവ് കൂടിയിട്ടുണ്ട്. ഈ മാസം 15 വരെ പ്രതിദിനം 18 ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ ഇത് പ്രതിദിനം 20 ലക്ഷം ലിറ്ററായിരുന്നു. ജൂലൈ-സെപ്റ്റംബര്‍ സമയത്ത്…

    Read More »
  • വെടിനിര്‍ത്തല്‍ ലംഘനത്തിനു പിന്നാലെ ദോഹയില്‍ വീണ്ടും പാക്- താലിബാന്‍ സമാധാന ചര്‍ച്ച; പാകിസ്താന്‍ ഐഎസ് ഭീകരര്‍ക്ക് താവളമൊരുക്കുന്നു എന്നു താലിബാന്‍; അതിര്‍ത്തി കടന്ന തീവ്രവാദം അവസാനിപ്പിക്കണമെന്ന പാകിസ്താന്‍; ഇന്ത്യയെയും അനാവശ്യമായി പഴിച്ച് പാക് ആഭ്യന്തര മന്ത്രി

    ഇസ്ലാമാബാദ്: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു പാകിസ്താന്‍ ആക്രമണം നടത്തിയതിനു പിന്നാലെ വീണ്ടും ദോഹയില്‍ സമാധാന ചര്‍ച്ച. ഒരാഴ്ചയോളം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെയാണു വീണ്ടും സമാധാന ചര്‍ച്ചകളെന്ന് ഇരു ഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകളാണു കൊല്ലപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ക്കു പരിക്കേറ്റു. 2021ല്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് നടന്നത്. നേരത്തേ നടത്തിയ ചര്‍ച്ചകള്‍ അനുസരിച്ചു ദോഹയില്‍ ചര്‍ച്ച നടക്കുമെന്നും അഫ്ഗാനിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പങ്കെടുക്കുമെന്നു സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പങ്കെടുക്കും. പാകിസ്താന്റെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാകും നടക്കുകയെന്നും പാക് വൃത്തങ്ങള്‍ പറഞ്ഞു. എത്രസമയം ചര്‍ച്ച നടക്കുമെന്നും ശനിയാഴ്ചത്തെ ചര്‍ച്ച മാറ്റുമോയെന്ന് വ്യക്തമല്ലെന്നും പാക് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തേ, 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും പരസ്പരം സമ്മതിച്ച്…

    Read More »
  • ആര്‍എസ്എസ് ഗ്രാഫിക് ചിത്രത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 20 ലക്ഷം കൈമാറി വിജയ് ; താരത്തിന്റെ പാര്‍ട്ടി ദീപാവലി ആഘോഷവും വേണ്ടെന്ന് വെച്ചു

    ചെന്നൈ: ഡിഎംകെ യുടെ പരിഹാസത്തിനും ആര്‍എസ്എസ് യൂണിഫോമിയുള്ള ഗ്രാഫിക് ചിത്രത്തിനും പിന്നാലെ കരൂര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം കൈമാറി തമിഴ്‌സൂപ്പര്‍താരം വിജയ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കി. പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് ടിവികെ നിര്‍ദേശവും നല്‍കി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണും ഡിഎംകെ പങ്കുവെച്ചിരുന്നു. ടിവികെയുടെ റാലിയില്‍ പങ്കെടുക്കുന്നതിനായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണമടഞ്ഞത് സെപ്റ്റംബര്‍ 27നായിരുന്നു. അതിനിടയില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ട്ടി ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുകയാണ് ടിവികെ. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ കരൂരില്‍ വിജയ് സന്ദര്‍ശനത്തിന് എത്തിയിട്ടില്ല. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും…

    Read More »
  • റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 18,165 കോടി രൂപ

    കൊച്ചി/ മുംബൈ: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ കമ്പനി 9.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ബിസിനസുകള്‍ മികച്ച പ്രകടനം നടത്തിയതും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റ് ആഗോള പ്രതിസന്ധികളെ മറികടന്ന് മുന്നേറിയതുമാണ് റിലയന്‍സിന് തുണയായത്. അതേസമയം ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 18,165 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 16653 കോടി രൂപയായിരുന്നു.

    Read More »
  • സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ എത്താത്തത് ; ചോരക്കറ പുരണ്ട ആര്‍എസ്എസ് വേഷം ധരിച്ച് വിജയ് ; ഡിഎംകെ യുടെ ഐടിവിംഗ് തയ്യാറാക്കിയ ഗ്രാഫിക് പോസ്റ്റര്‍

    ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പോടെ തമിഴ്രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനിരുന്ന വിജയ് യ്ക്ക് കരൂര്‍ ദുരന്തം നല്‍കിയ തിരിച്ചടി ചെറുതൊന്നുമല്ല. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരാന്‍ ശ്രമിക്കുന്ന വിജയ് ബിജെപിയുടെ എന്‍ഡിഎയുമായി സഹകരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കാര്യത്തില്‍ നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത്തരം ചര്‍ച്ചയ്ക്ക് വലിയ പ്രചാരം നല്‍കുകയാണ് ഡിഎംകെ. ഡിഎംകെ ഐടി വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വിജയ്യെ ആര്‍എസ്എസ് യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ വലിയ ശ്രദ്ധ നേടുകയാണ്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ചോരപ്പാടുകള്‍ ഉള്ള ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് ഭരണകക്ഷിയായ ഡിഎംകെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ചോരയുടെ നിറത്തില്‍ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റില്‍ ഡിഎംഎകെയുടെ വിമര്‍ശനം. സ്‌ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റില്‍ പരിഹാസിച്ചിട്ടുണ്ട്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരില്‍ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ്…

    Read More »
  • ഗാസ കരാറില്‍ പ്രതിസന്ധി; ആയുധം താഴെ വയ്ക്കില്ലെന്ന് ഹമാസ്; ഗാസയുടെ നിയന്ത്രണം തുടരും; നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് മുഹമ്മദ് നാസല്‍; ഹമാസ് കൂട്ടക്കൊലകള്‍ തുടര്‍ന്നാല്‍ തീര്‍ത്തു കളയുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

    ദോഹ: ഡോണള്‍ഡ് ട്രംപ് മുന്നോട്ടു കൊണ്ടുവന്ന കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയില്‍നിന്ന് ആയുധം വച്ചൊഴിയില്ലെന്നു വ്യക്തമാക്കി മുതിര്‍ന്ന നേതാവ്. ഗാസയിലെ സുരക്ഷ ഹമാസ് തന്നെ നോക്കുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നാസല്‍ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചത്. ഹമാസിന്റെ നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്നും കരാര്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടേറിയ ഭാഗം ഇതാണെന്നും നാസല്‍ പറഞ്ഞു. ഗാസയിലെ പുനര്‍ നിര്‍മാണത്തിനായി അഞ്ചുവര്‍ഷം വെടിനിര്‍ത്തലിനു തയാറാണ്. പലസ്തീന്‍ ദേശത്തിനുള്ള എല്ലാ ഉറപ്പുകളും ലഭിക്കണം. പ്രതീക്ഷയുടെ ചക്രവാളമാണ് പലസ്തീന്‍ എന്നും നാസല്‍ പറയുന്നു. ഖത്തറിലെ ദോഹയിലാണ് വര്‍ഷങ്ങളായി ഹമാസ് നേതാക്കള്‍ ആഡംബര ജീവിതം നയിക്കുന്നത്. ഗാസയില്‍ നടക്കുന്ന പരസ്യമായ കൊലപാതകങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു നാസല്‍. യുദ്ധ സമയത്ത് അങ്ങേയറ്റത്തെ നടപടികള്‍ എടുക്കേണ്ടിവരുമെന്നും ക്രിനിമലുകള്‍ക്കെതിരേ നടപടി തുടരുമെന്നുമാണ് നാസലിന്റെ വാദം. നാസലിന്റെ വാദം ഹമാസ് നേരത്തേതന്നെ ഉന്നയിച്ചിട്ടുള്ളതാണ്. ഗാസയിലെ യുദ്ധം പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള കരാറില്‍ ഹമാസിന്റെ നിരായുധീകരണവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു സ്വതന്ത്രമായി ജീവിക്കാനോ മറ്റു രാജ്യങ്ങളിലേക്കു…

    Read More »
  • ജാതിയുടേയും മതത്തിന്റെയും പേരില്‍ യുവാക്കളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ല ; ദുരഭിമാന കൊലകള്‍ക്കെതിരേ തമിഴ്‌നാട് നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നു ; കമ്മീഷനെ നിയമിച്ച് മുഖ്യമന്ത്രി

    ചെന്നൈ: തമിഴ്നാട്ടില്‍ ദുരഭിമാനക്കൊലകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ നിയമനിര്‍മാണത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പഠനം നടത്താന്‍ പ്രത്യേക കമ്മീഷനെ നിയമിച്ചു. ഇവര്‍ സംസ്ഥാനത്ത് നടന്ന ദുരഭിമാനക്കൊലകളെക്കുറിച്ച് കമ്മീഷന്‍ പഠിക്കും. ഇരകളുടെ കുടുംബങ്ങളെ കാണുകയും സാമൂഹ്യ പ്രവര്‍ത്തകരുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച്ച നടത്തുകയും നിയമനിര്‍മാണത്തിനായുളള ശുപാര്‍ശകള്‍ തയ്യാറാക്കുകയും ചെയ്യുന്നു. ജാതിയുടെയും സമുദായത്തിന്റെയും പേരിലുളള ദുരഭിമാനക്കൊലകള്‍ തടയുന്നതിനായി നിയമം നടപ്പിലാക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി കമ്മീഷന്‍ രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എം ബാഷയുടെ നേതൃത്വത്തിലാണ് കമ്മീഷന്‍. ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും നേരെയുളള ആക്രമണമാണ് ഇത്തരം കൊലപാതകങ്ങളെന്ന് എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കൊലപാതകവും ആത്മഹത്യാ പ്രേരണാക്കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരഭിമാനക്കൊലകള്‍ക്ക് പ്രത്യേക നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദുരഭിമാനക്കൊലകള്‍ ഇല്ലാതാക്കുന്നതിനും ജാതി, സമുദായ വ്യത്യാസങ്ങള്‍ക്കപ്പുറം ഭയമില്ലാതെ വിവാഹം കഴിക്കാനുളള വ്യക്തികളുടെ അവകാശം സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.…

    Read More »
  • മുറി നിറയെ നോട്ടുകെട്ടുകളുടെ വലിയ ശേഖരം, ഏകദേശം അഞ്ചുകോടി രൂപയോളം ; 1.5 കിലോ ആഭരണങ്ങള്‍, 40 ലിറ്റര്‍ ഇറക്കുമതി ചെയ്ത മദ്യം ; പഞ്ചാബ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും

    ചണ്ഡീഗഡ്: അഴിമതി സംബന്ധമായ കേസില്‍ നേരത്തെ അറസ്റ്റിലായ ഡിഐജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് അഞ്ചുകോടിരൂപയോളം. പഞ്ചാബ് പോലീസ് ഉന്നതന്‍ ഹര്‍ചരണ്‍ ഭുള്ളര്‍ കൈറുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ നടത്തിയ തിരച്ചിലിലാ്ണ് കണ്ടെത്തല്‍. അഞ്ച് കോടി രൂപ പണവും ഏകദേശം 1.5 കിലോ തൂക്കമുള്ള ആഭരണങ്ങളും വിദേശമദ്യവും കണ്ടെടുത്തു. ഫത്തേഗഡ് സാഹിബിലെ ഒരു സ്‌ക്രാപ്പ് ഡീലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ മുതിര്‍ന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. ഭുള്ളര്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. മുന്‍ പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം.എസ്. ഭുള്ളറിന്റെ മകനാണ് ഹര്‍ചരണ്‍ ഭുള്ളര്‍. പഞ്ചാബിലും ചണ്ഡീഗഢിലുമുള്ള ഭുള്ളറുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ സിബിഐ നടത്തിയ തിരച്ചിലില്‍ ഗണ്യമായ പണവും കുറ്റകരമായ വസ്തുക്കളും കണ്ടെത്തി. ഇതില്‍ ഏകദേശം 5 കോടി രൂപ, ഏകദേശം 1.5 കിലോ തൂക്കമുള്ള ആഭരണങ്ങള്‍, പഞ്ചാബിലെ സ്ഥാവര സ്വത്തുക്കളും ആസ്തികളും സംബന്ധിച്ച രേഖകള്‍, രണ്ട് ആഢംബര വാഹനങ്ങളുടെ (മെഴ്സിഡസ്, ഓഡി)…

    Read More »
  • ഹിന്ദു ജ്യോതിഷി നിര്‍ദ്ദേശിച്ചാണ് തന്റെ മുസ്ലീം നാമം സ്വീകരിച്ചതെന്ന് എ.ആര്‍. റഹ്‌മാന്‍: സഹോദരിയുടെ ജാതകം കാണിക്കാനാണ് അദ്ദേഹത്തിന്റെ അടുത്ത് പോയതെന്ന് വിഖ്യാത സംഗീതജ്ഞന്‍

    ന്യൂ ഡല്‍ഹി: പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്‍ ഒരിക്കല്‍ തന്റെ മതപരിവര്‍ത്തന യാത്രയെക്കുറിച്ചും സൂഫി ഇസ്ലാമതം സ്വീകരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി. ഹിന്ദു ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് ആ പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-ല്‍ നസീര്‍ മുന്നി കബീറിന്റെ ‘എ.ആര്‍. റഹ്‌മാന്‍: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഹിന്ദു ജ്യോതിഷിയാണ് തന്റെ മുസ്ലീം നാമമായ അല്ലാ രാഖാ റഹ്‌മാന്‍ എന്ന് പേര് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കുടുംബം ഈ തീരുമാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അദ്ദേഹം പങ്കുവെച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് എ.ആര്‍. റഹ്‌മാന്റെ യഥാര്‍ത്ഥ പേര് എ.എസ്. ദിലീപ് കുമാര്‍ എന്നായിരുന്നു. അച്ഛന്റെ അകാലത്തിലുള്ള മരണം തന്നെ ആത്മീയ പാതയിലേക്ക് നയിച്ചതെങ്ങനെയെന്ന് റഹ്‌മാന്‍ ഓര്‍മ്മിച്ചു. ‘എന്റെ അമ്മ ഹിന്ദു ആചാരങ്ങള്‍ പാലിക്കുന്ന ആളായിരുന്നു. അവര്‍ക്ക് എപ്പോഴും ആത്മീയ ചായ്വ് ഉണ്ടായിരുന്നു. ഞങ്ങള്‍ വളര്‍ന്ന ഹബീബുള്ള റോഡിലെ വീട്ടിലെ ചുമരുകളില്‍…

    Read More »
Back to top button
error: