India

  • പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകാന്‍ പാടില്ല, അവര്‍ വഞ്ചിക്കുകയും അനീതി കാണിക്കുകയും ചെയ്യും ; വീട്ടിലിരുന്ന് യോഗ പരിശീലിക്കുകയാണ് വേണ്ടതെന്ന് മഹാരാഷ്ട്ര ബിജെപി എംഎല്‍എ

    മുംബൈ: ഹിന്ദു പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകരുതെന്നും വീട്ടിലിരുന്ന് യോഗ ചെയ്യുകയാണ് വേണ്ടതെന്നും വിവാദ പ്രസ്താവന നടത്തി മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ. ഗോപിചന്ദ് പടാല്‍ക്കര്‍ ആണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. സാംഗ്ലി ജില്ലയിലെ ജാട്ടില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബീഡില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കോളേജില്‍ പോകുന്ന ഹിന്ദു പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകാതെ വീട്ടില്‍ യോഗ പരിശീലിക്കണമെന്നും അല്ലെങ്കില്‍ അവര്‍ വഴിതെറ്റിപ്പോകുമെന്നുമായിരുന്നു പ്രസ്താവന. ഇക്കാര്യത്തില്‍ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആരെ വിശ്വസിക്കണമെന്ന് അവര്‍ക്ക് അറിയാത്തതിനാലാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ”ജിമ്മിലെ അവരുടെ പരിശീലകന്‍ ആരാണെന്ന് ആളുകള്‍ ശ്രദ്ധിക്കണം. വീട്ടിലെ യുവതികള്‍ ജിമ്മില്‍ പോകുകയാണെങ്കില്‍, അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം. പെണ്‍കുട്ടികള്‍ വീട്ടില്‍ യോഗ പരിശീലിക്കണം, ജിമ്മില്‍ പോകേണ്ട ആവശ്യമില്ല, കാരണം അവര്‍ നിങ്ങളെ വഞ്ചിക്കുകയും അനീതി കാണിക്കുകയും ചെയ്യുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് സമുദായക്കാരെ സൂചിപ്പിച്ചുകൊണ്ടുള്ള വിവാദ പരാമര്‍ശമായിട്ടാണ് കാണുന്നത്, അവര്‍ സ്ത്രീകളെ വശീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരിച്ചറിയല്‍…

    Read More »
  • ഗുജറാത്ത് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു, രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ കാബിനറ്റിലേക്ക് ; പുനഃസംഘടനയില്‍ നിരവധി പുതിയ മുഖങ്ങള്‍

    അഹമ്മദാബാദ്: ഗുജറാത്തിലെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചുകൊണ്ട്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ വെള്ളിയാഴ്ച 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി. മൊത്തം കാബിനറ്റ് അംഗബലം 26 ആയി ഉയര്‍ത്തി, കൂടാതെ സംസ്ഥാനത്തിന്റെ ജൂനിയര്‍ ആഭ്യന്തര മന്ത്രിയും സൂറത്തില്‍ നിന്നുള്ള രണ്ട് തവണ എം.എല്‍.എയുമായ ഹര്‍ഷ് സംഘവിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ നോര്‍ത്ത് ബിജെപി എം.എല്‍.എയുമായ റിവാബ ജഡേജയുടേതാണ്, അവര്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ ഇന്ന് നടന്ന ചടങ്ങില്‍, പുതുതായി സത്യപ്രതിജ്ഞ ചെയ്തവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കും ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. സൂറത്തിലെ മജുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സംഘവി, പാര്‍ട്ടിയുടെ പ്രമുഖ യുവനേതാക്കളില്‍ ഒരാളാണ്, മുമ്പ് ആഭ്യന്തര സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുനഃസംഘടന പ്രതീക്ഷിച്ചുകൊണ്ട് പട്ടേല്‍ മന്ത്രിസഭയിലെ 16 മന്ത്രിമാരും വ്യാഴാഴ്ച രാജിവെച്ചപ്പോള്‍, ആറ് പേരെ പുതിയ നിരയില്‍ നിലനിര്‍ത്തി – കാനുഭായ് പട്ടേല്‍, ഋഷികേശ് പട്ടേല്‍, കുന്‍വര്‍ജി ബാവലിയ, ഹര്‍ഷ് സംഘവി,…

    Read More »
  • ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത് അമേരിക്ക ; പ്രധാനമന്ത്രി ഈജിപ്തില്‍ പോകാതെ ഒളിച്ചോടി ; തിരസ്‌ക്കരിച്ചിട്ടും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുന്നത് പേടിച്ചിട്ടെന്ന് രാഹുല്‍ഗാന്ധി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റിനോടുള്ള ഭയംകാരണം ഇന്ത്യയുടെ വിദേശനയം തീരുമാനിക്കാന്‍ ബിജെപി ഭരണകൂടം അമേരിക്കയെ ഏല്‍പ്പിച്ചെന്നും ആക്ഷേപിച്ചു. ഗാസ സമാധാന ഉച്ചകോടി നടന്ന ഈജിപ്തില്‍ പോകാതെ ഒളിച്ചോടിയെന്നും ട്രംപ് നിരന്തരം തിരസ്‌ക്കരിച്ചിട്ടും ഇപ്പോഴും അഭിനന്ദനസന്ദേശം അയച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യ ഉടന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തനിക്ക് മോദി ഉറപ്പ് നല്‍കിയെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. എക്‌സിലിട്ട പോസ്റ്റിലായിരുന്നു വിമര്‍ശനം. അഞ്ചു പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പോസ്റ്റ്. ”പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നു. 1. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു. 2. ആവര്‍ത്തിച്ചുള്ള അവഗണനകള്‍ക്കിടയിലും അഭിനന്ദന സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടരുന്നു. 3. ധനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. 4. ശര്‍ം എല്‍-ഷെയ്ക്കിനെ ഒഴിവാക്കി. 5. ഓപ്പറേഷന്‍ സിന്ദൂരില്‍ അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമല്ല,” ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ട്രംപിനെ ഭയപ്പെടുന്നതുകൊണ്ടാണ്…

    Read More »
  • ‘ഹിന്ദി വിരുദ്ധ’ ബില്ലുമായി സ്റ്റാലിന്‍, സിനിമയും പാട്ടും ഉള്‍പ്പെടെ വിലക്കും ; ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പ്

    ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന നിലയിലാണ് ഡി.എം.കെ വൃത്തങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവ നിരോധിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം. തമിഴ്നാട്ടില്‍ വിജയ്യുടെ നേതൃത്വത്തില്‍ ശക്തമായിരിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ‘ആന്റി ഡി.എം.കെ’ പ്രചാരണത്തെ മറികടക്കാന്‍ ‘ആന്റി ഹിന്ദി’ വഴി കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഡി.എം.കെ നേതൃത്വം. പ്രത്യേകിച്ച് കരൂര്‍ സംഭവത്തിനുശേഷം പ്രചാരണത്തില്‍ പിന്നില്‍ പോയ വിജയ്, അടുത്ത തിരിച്ചുവരവ് നടത്തുന്നതിന് മുന്‍പ് ബില്ലുമായി രംഗം കീഴടക്കാനാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യം. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ബില്‍ നിയമസ ഭയില്‍ അവതരിപ്പിക്കും. ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കുന്നുവെന്ന് സ്റ്റാലിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും വിഷയം പ്രചരണത്തിനായി ഡി.എം.കെ ആയുധമാക്കിയിരുന്നു. അതേസമയം,…

    Read More »
  • നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥനെത്തും, ആ ജീവനിൽ ആശങ്കപ്പെടേണ്ട, നല്ലതുമാത്രം സംഭവിക്കും- കേന്ദ്രം സുപ്രീംകോടതിയിൽ, കേസ് ജനുവരിയിലേക്ക് മാറ്റി

    ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടി യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കെ.എ. പോൾ ആണോ മധ്യസ്ഥനെന്നു ചോദിച്ച കോടതിയോട് അല്ലായെന്നും പുതിയ ആളാണെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷയുടെ ജീവനിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയും കേന്ദ്രം പങ്കുവച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി. അതിനിടയിൽ പുതിയ സംഭവങ്ങൾ ഉണ്ടായാൽ കോടതി പരിഗണിക്കും. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായി കെ.എ. പോൾ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷയുടെ വധശിക്ഷ ചർച്ചകളെ തുടർന്ന് മാറ്റിവച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല. 2017ലാണ് തലാൽ കൊല്ലപ്പെട്ടത്. തുടർന്ന് 2020 ൽ യെമൻ കോടതി വധശിക്ഷക്ക് ഉത്തരവിട്ടു. 2024 ഡിസംബറിൽ യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി വധശിക്ഷക്ക്…

    Read More »
  • ഊർജ വിഷയത്തിൽ അമേരിക്കയ്ക്കല്ല ഇന്ത്യക്കാരുടെ താൽപര്യങ്ങൾക്കു മുൻ​ഗണന!! രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കി- ട്രംപിനു മറുപടിയുമായി ഇന്ത്യ

    ന്യൂഡൽഹി: ഊർജ വിഷയത്തിൽ ഇന്ത്യ മുൻ​ഗണന നൽകുന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്നു ട്രംപിന്റെ പ്രസ്താവനയ്ക്ക മറുപടിയുമായി കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നൽകുകയായിരുന്നു ഇന്ത്യ. ‘‘എണ്ണയും പ്രകൃതിവാതകങ്ങളും പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഊർജം ആവശ്യമായ സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇവിടെ മുൻഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’’– വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. അതുപോലെ സ്ഥിരമായ ഊർജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വിപണി സാഹചര്യങ്ങൾക്കനുസരിച്ച്, ഊർജ സ്രോതസുകൾ വിപുലീകരിക്കുന്നതും വൈവിധ്യവൽക്കരിക്കുന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും പ്രസ്താവനയിൽ പറയുന്നു. ഇതിനിടെ യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ…

    Read More »
  • ബിഹാർ തിരഞ്ഞെടുപ്പ് യുദ്ധവും എൻഡിഎയ്ക്കുളിലെ വിശ്വാസക്കുറവും കരുത്താക്കാൻ രാഹുൽ ​ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം

    ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഴുവൻ ശ്രദ്ധയും വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ബിഹാർ പിടിക്കുന്നത് വഴി ഡൽഹിയിലും പിടിമുറുക്കാൻ ആകും എന്ന് ഇന്ത്യ മുന്നണി ഉറച്ചു വിശ്വസിക്കുമ്പോൾ മറുഭാഗത്ത് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്കും ഇതൊരു ‘ഡൂ ഓർ ഡൈ’ തിരഞ്ഞെടുപ്പ് തന്നെയാണ്. ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ കേന്ദ്രസർക്കാറിന് കാലാവധി പൂർത്തിയാക്കാനും, ബിജെപിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ മുന ഒടിക്കാനും എൻഡിഎ മുന്നണിക്കും ഈ തിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. അതിനാൽ തന്നെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള മത്സരം എന്നതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണ്. പല വർഷങ്ങളായി ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന നിതീഷ് കുമാറിനെ തന്നെ ഉയർത്തിക്കാട്ടിയാണ് എൻഡിഎ മുന്നണി വോട്ടു ചോദിക്കുന്നത്. എൻഡിഎ മുന്നണി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത് വനിത വോട്ടർമാരിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി…

    Read More »
  • കൊല്‍ക്കത്തയില്‍ വീണ്ടും ബലാത്സംഗക്കേസ് ; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസ്‌മേറ്റ് പീഡിപ്പിച്ചു ; സംഭവം ദുര്‍ഗ്ഗാപ്പൂര്‍കേസിന്റെ ഞെട്ടല്‍ മാറും മുമ്പ്, മമതാബാനര്‍ജിക്ക് രൂക്ഷ വിമര്‍ശനം

    കൊല്‍ക്കത്ത: ദുര്‍ഗ്ഗാപൂര്‍ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം കൊല്‍ക്കത്തയില്‍ മറ്റൊരു വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ക്ലാസ്‌മേറ്റാണ് ബലാത്സംഗം ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ച്, ഇര ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. നഗരത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ആനന്ദപൂര്‍ ഏരിയയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ദുര്‍ഗ്ഗാപൂര്‍ കേസില്‍, ഇരയായ വിദ്യാര്‍ത്ഥിനിയുടെ പുരുഷ സുഹൃത്ത് ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇരയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി സ്ഥിരീകരിച്ചു. ഇരയുടെ ‘ലൈംഗികാവയവങ്ങളില്‍ നിരവധി മുറിവുകള്‍’ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരയുടെ പിതാവ് പുരുഷ സുഹൃത്തിനെതിരെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതികള്‍ വളഞ്ഞ സ്ഥലത്തേക്ക് മകളെ കൊണ്ടുപോയതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറ്റകൃത്യം നടന്ന വൈകുന്നേരം കോളേജ് കാമ്പസിന് പുറത്ത് ഭക്ഷണം വാങ്ങാന്‍…

    Read More »
  • ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 12 പേര്‍ ; ഗായിക മൈഥിലി ഠാക്കൂര്‍ അലിനഗറില്‍ മത്സരിക്കും ; ഒന്‍പത് സീറ്റുകളിലും പുതുമുഖങ്ങളെ പരീക്ഷിക്കുന്നു

    ന്യൂഡല്‍ഹി: ബിഹാറിലെ നാടോടി ഗായികയായ മൈഥിലി ഠാക്കൂര്‍ ബിജെപി ടിക്കറ്റില്‍ അലിനഗറില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ബിജെപി ഇന്ന് പുറത്തിറക്കിയ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലെ 12 പേരില്‍ ഒരാളാണ് അവര്‍. ഈ പട്ടികയില്‍ ഉള്‍പ്പെട്ട 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്‍പതിലും ബിജെപി പുതിയ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. യുവജനങ്ങളിലുള്ള മൈഥിലി ഠാക്കൂറിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി മിഥിലാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ബിജെപി നടത്തുന്നത്. അലിനഗര്‍ ഈ മേഖലയിലെ ഒരു പ്രധാന പോരാട്ട കേന്ദ്രമായി ഉയര്‍ന്നുവന്നിട്ടുണ്ട്. രണ്ടാം പട്ടികയിലെ മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികളില്‍, മുന്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്‍ ആനന്ദ് മിശ്ര (ബക്‌സര്‍), വീരേന്ദ്ര കുമാര്‍ (റോസ്ര), ഛോട്ടി കുമാരി (ഛപ്ര) എന്നിവരും ഉള്‍പ്പെടുന്നു. രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചു. അവര്‍ ഹയാഘട്ട് എംഎല്‍എ രാംചന്ദ്ര പ്രസാദും, റോസ്ര എംഎല്‍എ ബീരേന്ദ്ര കുമാറുമാണ്. ബാര്‍ഹ് എംഎല്‍എയായ ജ്ഞാനേന്ദ്ര സിംഗ് ജ്ഞാനുവിനും, മറ്റ്…

    Read More »
  • ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി,

    വാഷിങ്ടൺ: തീരുവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പണി കൊടുത്ത ഇന്ത്യയിൽ നിന്നു തന്നെ സഹായം തേടി അമേരിക്ക. ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യം തകർക്കാൻ ഇന്ത്യയുടേയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് അമേരിക്ക എങ്ങനെ സ്വയം രക്ഷിക്കുമെന്ന ഫോക്സ് ന്യൂസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനായി ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചൈനയും ലോകവും തമ്മിലുള്ള പോരാട്ടമാണ്. അവർ ലോകത്തിൻ്റെ മുഴുവൻ വിതരണ ശൃംഖലയ്ക്കും വ്യാവസായിക അടിത്തറയ്ക്കും നേരെ തോക്ക് ചൂണ്ടിയിരിക്കുകയാണ്. അത് അനുവദിക്കില്ല. സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി. ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും യുദ്ധത്തിന് പണം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. അമേരിക്ക ലോകത്ത് സമാധാനത്തിനായി പ്രയത്നിക്കുമ്പോൾ…

    Read More »
Back to top button
error: