India
-
ഇഡിക്കെതിരെ ആത്മഹത്യാക്കുറിപ്പ്; കോണ്‍ഗ്രസ് അനുഭാവിയായ വ്യവസായിയും ഭാര്യയും ജീവനൊടുക്കി
ഭോപ്പാല്‍: ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അനുഭാവിയായ വ്യവസായിയും ഭാര്യയും ആത്മഹത്യ ചെയ്തു. മനോജ് പര്‍മര്‍, ഭാര്യ നേഹ പര്‍മര്‍ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് . ആത്മഹത്യാക്കുറിപ്പിലാണ് ഇഡിക്കെതിരെ പരാമര്‍ശം. ഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായി പീഡിപ്പിച്ചു. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇഡി ഉപദ്രവിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മക്കള്‍ ഉപഹാരം സമ്മാനിച്ചതിനാലാണ് മനോജ് പര്‍മറിനെ ഇഡി ഉപദ്രവിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആരോപിച്ചു. ഡിസംബര്‍ 5ന് മനോജ് പര്‍മറിന്റെയും ഭാര്യ നേഹയുടെയും ഇന്‍ഡോറിലും സെഹോറിലുമുള്ള നാല് സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് മനോജ് പര്‍മര്‍ അന്വേഷണം നേരിടുകയായിരുന്നു. ഇഡി റെയ്ഡില്‍, സ്ഥാവര ജംഗമ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ 3.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. തൊട്ടുപിന്നാലെ മനോജ് പാര്‍മര്‍…
Read More » -
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍ . കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്ല് അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് ധാരണ. അതേസയമയം, ഭരണഘടനയുടെ എഴുപത്തിഅഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച പ്രത്യേക ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കും. വൈകിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ പ്രസംഗിക്കും.രാജ്യസഭയിലെ ഭരണഘടനാസമ്മേളനം തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായിരിക്കും.
Read More » -
ഒടുവില്‍ അല്ലു ജയില്‍ മോചിതന്‍; ജാമ്യം ലഭിച്ചിട്ടും രാത്രി കരാഗൃഹവാസം
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. ഒടുവില്‍ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലില്‍ നിന്നും പുറത്തേക്കിറങ്ങുന്നത്. ഇന്നലെ രാത്രി ജയിലിനു പുറത്തുണ്ടായിരുന്ന അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ഏറെ നേരത്തെ കാത്തുനില്‍പ്പിനു ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയും ജയിലിനു മുന്നിലുണ്ടായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഉടന്‍ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി. അറസ്റ്റിനെതിരെ തെലങ്കാനയിലാകെ വലിയ തോതിലുള്ള…
Read More » -
അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; ഇടക്കാല ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് നടനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഇതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. ഇതില്‍ ഹൈക്കോടതി വിധി അനുസരിച്ചാകും നടനെ ജയിലിലേക്ക് മാറ്റണോ എന്നകാര്യത്തില്‍ കോടതി അന്തിമതീരുമാനമെടുക്കുക. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിര്‍മാതാവ് ദില്‍ രാജുവും സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍വെച്ച് നടന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ഗാന്ധി ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ ദിവസങ്ങള്‍ക്ക്…
Read More » -
നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read More » -
സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം, 7 പേർക്ക് ദാരുണാന്ത്യം; തമിഴ്നാട് ദിണ്ടിഗലിലാണ് സംഭവം
തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ അസ്ഥിരോഗ ആശുപത്രിയിൽ വൻ തീപിടിത്തം. 7പേർ മരിച്ചു. 24 പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ 3 വയസ്സുള്ള കുട്ടിയും 2 സ്ത്രീകളും ഉൾപ്പെട്ടതായാണ് വിവരം. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കി. ദിണ്ടിഗൽ എൻജിഒ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന സിറ്റി ആശുപത്രിയിൽ രാത്രി ഒൻപതര മണിയോടെയാണ് തീപിടിത്തം. 4 നിലയുള്ള ആശുപത്രിയുടെ ഗ്രൗണ്ട് ഫ്ലോറിലെ റിസപ്ഷൻ ഏരിയയിലാണ് തീപിടിച്ചത്. ആശുപത്രിയിൽ നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുക ശ്വസിച്ചാണ് പലരുടെയും നില ഗുരുതരമായത്. ഏകദേശം 50 ഓളം ആംബുലൻസുകൾ ഉടനെത്തി രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 30 ഓളം പേരെ ദിണ്ടിഗൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഫ്റ്റിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി. മന്ത്രി ഐ പെരിയസാമി ആശുപത്രി സന്ദർശിച്ചു. മുൻ മന്ത്രി സി ശ്രീനിവാസനും ജില്ലാ കളക്ടർ എംഎൻ പൂങ്കൊടിയും സ്ഥലത്തെത്തി. റിസപ്ഷൻ ഏരിയയിൽ ഉണ്ടായ ഷോർട്ട്…
Read More » -
വിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു; 6 അധ്യാപകര്‍ അറസ്റ്റില്‍
ബംഗളൂരു: സ്‌കൂള്‍ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ ഉത്തരകന്നഡ മുരുഡേശ്വറില്‍ കടലില്‍ മുങ്ങിമരിച്ചു. കോലാര്‍ മുളബാഗിലു മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവര്‍ക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാര്‍ഥികളുടെ സംഘം അധ്യാപകര്‍ക്കൊപ്പം മുരുഡേശ്വറില്‍ എത്തിയത്. ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാര്‍ഥിനികള്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെയുമാണു ലഭിച്ചത്. മറ്റ് 3 പേരെ ലൈഫ് ഗാര്‍ഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം.നാരായണ പറഞ്ഞു. ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുന്‍പ്…
Read More » -
ഇന്ത്യയുടെ മുന്നറിയിപ്പില്‍ വിരണ്ട് ബംഗ്ലാദേശ്; ഹിന്ദുവേട്ടയില്‍ 70 പേരെ അറസ്റ്റ് ചെയ്തു, കൂടുതല്‍ നടപടിക്ക് സാദ്ധ്യത
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ 70 പേരെ അറസ്റ്റു ചെയ്തു. ആക്രമണങ്ങളില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് ബംഗ്ലാദേശിന്റെ നടപടി. ആഗസ്റ്റ് 5 മുതല്‍ ഒക്ടോബര്‍ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 88 കേസുകളിലാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ കൂടിക്കാഴ്തയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമസംഭവങ്ങളെ കുറിച്ച് ഇന്ത്യ സൂചിപ്പിച്ചിരുന്നു, എന്നാല്‍ ബംഗ്ലാദേശ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് 70 പേരെ അറസ്റ്റു ചെയ്തതായി അറിയിച്ചത്. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ഇന്ത്യ പലതവണ ആശങ്ക അറിയിച്ചിരുന്നു. ഇന്നലെ ബംഗ്‌ളാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ബി.ജെ.പിയും…
Read More » -
‘കേസ് പിന്‍വലിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി, മകനെ കാണണമെങ്കില്‍ 30 ലക്ഷം’; അതുല്‍ സുഭാഷിന്റെ മരണത്തില്‍ ആരോപണവുമായി സഹോദരന്‍
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ അതുല്‍ സുഭാഷ് എന്ന 34കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി അതുല്‍ സുഭാഷിന്റെ സഹോദരന്‍. മരിച്ച അതുല്‍ സുഭാഷിനെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ മൂന്ന് കോടി രൂപയും മകനെ കാണാനുള്ള സന്ദര്‍ശനാവകാശത്തിന് 30 ലക്ഷം രൂപയും മുന്‍ ഭാര്യ ആവശ്യപ്പെട്ടതായി അതുല്‍ സുഭാഷിന്റെ സഹോദരന്‍ ബികാസ് കുമാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും ബികാസ് കുമാര്‍ പറഞ്ഞു. മൂന്നേകൊല്ലല്‍ സ്വദേശി അതുല്‍ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാര്‍ട്ടുമെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്‍ സുഭാഷുമായി വേര്‍പിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി മാറത്തഹള്ളി പൊലീസ് പറഞ്ഞു. മുന്‍ ഭാര്യയുടെയും വീട്ടുകാരുടെയും നിരന്തരമായ പീഡനവും ഭീഷണിയുമാണ് സുഭാഷിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുമാര്‍ പരാതിയില്‍ ആരോപിച്ചു. കോടതിയില്‍ കേസെത്തിയത് മുതല്‍ സഹോദരന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു എന്ന് കുമാര്‍ പറഞ്ഞു. ‘കോടതിയില്‍ ഹാജരാകാന്‍ വേണ്ടി…
Read More » -
ഇ-പാസ് എന്ന കീറാമുട്ടി: ഊട്ടിയെ മലയാളികള്‍ കൈവിടുന്നു
മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഊട്ടി. വിദ്യാർത്ഥികളും ദമ്പതിമാരും മറ്റ് വിനോദ സഞ്ചാരികളുമാക്കെ ഈ കുളിരിൻ്റെ കൂടാരത്തിലേയ്ക്ക് കൂട്ടത്തോടെ ഓടി എത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി കേരളത്തില്‍ നിന്നുള്ളവര്‍ ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് കാരണമായതാകട്ടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവും. നീലഗിരി ജില്ലയില്‍ പ്രവേശിക്കാന്‍ ഇ-പാസ് എടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനം. പാസെടുക്കാനുള്ള തിരക്ക് കാരണമാണ് പലരും ഊട്ടിയില്‍ നിന്ന് റൂട്ട് മാറ്റുന്നത്. ഈ വര്‍ഷം മേയ് മാസം 7 മുതലാണ് പാസ് കര്‍ശനമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ജൂണ്‍ 30 വരെയായിരുന്നു പാസ് സംവിധാനം. പിന്നീട് ഇത് സെപ്റ്റംബര്‍ വരെ നീട്ടി. ഇപ്പോഴിതാ ഡിസംബര്‍ 30 വരെ ഈ രീതി തുടരാനാണ് തീരുമാനം. ഇ-പാസില്ലാതെ…
Read More »