IndiaNEWS

ഒടുവില്‍ അല്ലു ജയില്‍ മോചിതന്‍; ജാമ്യം ലഭിച്ചിട്ടും രാത്രി കരാഗൃഹവാസം

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. ഒടുവില്‍ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലില്‍ നിന്നും പുറത്തേക്കിറങ്ങുന്നത്.

ഇന്നലെ രാത്രി ജയിലിനു പുറത്തുണ്ടായിരുന്ന അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ഏറെ നേരത്തെ കാത്തുനില്‍പ്പിനു ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയും ജയിലിനു മുന്നിലുണ്ടായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഉടന്‍ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി.

Signature-ad

അറസ്റ്റിനെതിരെ തെലങ്കാനയിലാകെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലുള്ളവരും അറസ്റ്റിനെതിരെ പ്രതിഷേധിച്ചു. അറസ്റ്റിലായ തീയറ്റര്‍ ഉടമകളും ജയില്‍ മോചിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: