IndiaNEWS

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍ . കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്ല് അവതരിപ്പിക്കുക.

പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് ധാരണ. അതേസയമയം, ഭരണഘടനയുടെ എഴുപത്തിഅഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച പ്രത്യേക ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കും. വൈകിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ പ്രസംഗിക്കും.രാജ്യസഭയിലെ ഭരണഘടനാസമ്മേളനം തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായിരിക്കും.

Back to top button
error: