IndiaNEWS

വിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു; 6 അധ്യാപകര്‍ അറസ്റ്റില്‍

ബംഗളൂരു: സ്‌കൂള്‍ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ ഉത്തരകന്നഡ മുരുഡേശ്വറില്‍ കടലില്‍ മുങ്ങിമരിച്ചു. കോലാര്‍ മുളബാഗിലു മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക (എല്ലാവര്‍ക്കും 15 വയസ്സ്) എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാര്‍ഥികളുടെ സംഘം അധ്യാപകര്‍ക്കൊപ്പം മുരുഡേശ്വറില്‍ എത്തിയത്. ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാര്‍ഥിനികള്‍ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെയുമാണു ലഭിച്ചത്. മറ്റ് 3 പേരെ ലൈഫ് ഗാര്‍ഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നു സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Signature-ad

വിദ്യാര്‍ഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം.നാരായണ പറഞ്ഞു. ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുന്‍പ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കു സുരക്ഷാ ബോധവല്‍ക്കരണം നല്‍കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: