India

  • പഹല്‍ഗാം ആക്രമണം: 48 മണിക്കൂറിനുശേഷം പാക് സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടു? സ്വകാര്യ വിമാനത്തില്‍ കടന്നവരില്‍ ഉന്നത ഉദ്യോഗസ്ഥരും; സ്ഥിതി വഷളായിട്ടും പ്രതികരണമില്ല; ഇന്ത്യക്കെതിരേ യുദ്ധം നല്ലതിനല്ലെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പെരുകുന്നതിനിടെ പാകിസ്താന്‍ സൈനിക മേധാവിയും കുടുംബവും രാജ്യംവിട്ടെന്നു സൂചന. ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. സൈനിക മേധാവി ജറല്‍ അസിം മുനീറും കുടുംബവും ഇന്റര്‍ സര്‍വീസ് പബ്‌ളിക് റിലോഷന്‍സ് ലഫ്. ജനറല്‍ അസിം മാലിക്ക്, ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ് കമ്മിറ്റി ജനറല്‍ സഹീര്‍ ഷംഷാദ് മിര്‍സ എന്നിവര്‍ സ്വകാര്യ വിമാനത്തിലാണു രാജ്യം വിട്ടതെന്നു വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ബ്രിട്ടനിലും അമേരിക്കയിലെ ന്യൂജഴ്‌സിയിലുമായി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 26 പേരെ കൊലപ്പെടുത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം പാക് സൈനിക മേധാവിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു വന്നിരുന്നു. ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ ആസ്ഥാനമായി…

    Read More »
  • ആ സൂര്യോദയത്തിനു പിന്നില്‍ ഒരു ഗുരുവുണ്ട്; അങ്ങു ദൂരെ ബിഹാറില്‍! വൈഭവിന്റെ പ്രകടനത്തില്‍ ഒട്ടും അത്ഭുതമില്ലെന്ന് പരിശീലകന്‍ മനീഷ് ഓജ; ‘അന്നേ അവന്‍ പുലി, കഠിനാധ്വാനി, പരിശീലന കാലത്ത് എന്നും 300 ബോളുകള്‍ ബാറ്റ് ചെയ്തു’; ഈ മാച്ചിനു മുമ്പും വിളിച്ചു, ചെറിയൊരു ഉപദേശം നല്‍കിയെന്നും ഓജ

    ജയ്പൂര്‍: ഇന്ത്യയിലെ പുതിയ സൂപ്പര്‍താരത്തിന്റെ പിറവിക്കു നാന്ദി കുറിച്ചെന്നാണു വൈഭവ് സൂര്യവന്‍ഷിയുടെ കഴിഞ്ഞ ദിവസത്തെ പ്രകനത്തോടെ ക്രിക്കറ്റ് ലോകം ഒന്നാകെ വിലയിരുത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പതിനാലുകാരന്‍ അടിമുടി പൊളിച്ചു. തീപ്പൊരി സെഞ്ചുറിയുമായി റെക്കോഡുകള്‍ ഒന്നൊന്നായി കടപുഴക്കിയപ്പോള്‍ ഗാലറി ഒന്നാകെ എഴുന്നേറ്റുനിന്നാണു കൈയടിച്ചത്. 35 ബോളുകളിലാണ് ഐപിഎല്‍ സെഞ്ചുറി. ഇതിനു മുമ്പ് 30 ബോളില്‍ സെഞ്ചുറി നേടിയ ഗെയ്ല്‍ മാത്രമാണ് മുന്നില്‍. എന്നാല്‍, കൈയടി വൈഭവിനു മാത്രമല്ല ഇപ്പോള്‍ ലഭിക്കുന്നത്. വൈഭവിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജയ്ക്കും വലിയ അഭിനന്ദനങ്ങളാണു ലഭിക്കുന്നത്. ബിഹാറിലെ സമസ്തിപുരിലുള്ള ഒരു സ്ഥലത്തു ശാന്തനായിരുന്ന് വൈഭവിന്റെ പ്രകടനം കണ്ടതിനുശേഷമാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരണത്തിനു മുതിര്‍ന്നതുതന്നെ. ‘അവന് ഒരിക്കല്‍ പോലും ഒരു ഷോട്ട് എടുക്കേണ്ടത് എങ്ങനെയെന്നു രണ്ടാമതു പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ അര്‍പ്പണബോധത്തോടെ പടിച്ചെടുക്കും. അവന്‍ നല്ലൊരു വിദ്യാര്‍ഥിയാണ്. അതുകൊണ്ടാണ് അവനു പരീക്ഷണങ്ങള്‍ ജയിക്കാന്‍ കഴിയുന്നത്’- ഓജ പറഞ്ഞു. 90 മീറ്റര്‍ ദൂരത്തില്‍…

    Read More »
  • ‘ഞായറാഴ്ചയും നാലു മണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നു; ഭീമന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നത് സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ കഷ്ട’മെന്ന് ഗൂഗിള്‍ എന്‍ജിനീയര്‍; ‘പൊരിവെയിലത്തല്ലല്ലോ എസിയിലല്ലേ ജോലി ചെയ്യുന്നത്? 40 ലക്ഷം ശമ്പളം വാങ്ങുമ്പോള്‍ പണിയെടുക്കേണ്ടി’ വരുമെന്ന് സോഷ്യല്‍ മീഡിയ

    ബംഗളുരു: ഞായറാഴ്ചയും ജോലിക്കുപോകേണ്ടി വന്നതിനെ പഴിച്ച് ഗൂഗിള്‍ ജീവനക്കാരി സോഷ്യല്‍ മീഡിയില്‍ ഇട്ട പോസ്റ്റ് വൈറല്‍. എക്‌സില്‍ അനുശര്‍മമെന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണു അവധി ദിവസമായിട്ടും നാലുമണിക്കൂര്‍ ഞായറാഴ്ച ജോലിക്കു പോകേണ്ടിവന്നതിനെതയും ‘ഓണ്‍ കോള്‍’ ജീവിതത്തിന്റെ പ്രശ്‌നങ്ങളും ജോലിയും ജീവിതവും തമ്മിലുള്ള ബാലന്‍സ് തെറ്റുന്നതിനെക്കുറിച്ചും ‘ചെറുതായി’ ഒന്നു സൂചിപ്പിച്ചത്. ഗൂഗിളിലെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്നാണ് അപ്രതീക്ഷിതമായി ഞായറാഴ്ച നാലുമണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നത്. പോസ്റ്റിനു കീഴില്‍ ടെക് മേഖലയില്‍ ജോലിചെയ്യുന്നവര്‍ വ്യാപക പിന്തുണയുമായി വന്നെങ്കിലും അതിനു പുറത്തുള്ളവര്‍ പരിഹാസവുമായും രംഗത്തെത്തി. നിങ്ങള്‍ക്കു വാര്‍ഷിക ശമ്പളമായി ലഭിക്കുന്ന 40 ലക്ഷത്തില്‍ ഇത്തരം ‘ടെന്‍ഷനു’കള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആദ്യ കമന്റ് വന്നതോടെയാണു വിഷയം വൈറലായത്. I wish I wasn’t bought up so well. Otherwise imagine the replies I would have given https://t.co/ZkwPvgp2VS — Anu Sharma (@O_Anu_O) April 29, 2025   സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ സാഹചര്യം കലങ്ങി…

    Read More »
  • ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടഞ്ഞു; എസിപിക്ക് നേരെ കയ്യോങ്ങി സിദ്ധരാമയ്യ

    ബെംഗളൂരു: ബിജെപി പ്രവര്‍ത്തകര്‍ പ്രസംഗം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് എസിപിയെ അടുത്തുവിളിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാന്‍ കയ്യോങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബെളഗാവിയില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയിലാണ് സംഭവം. കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ റാലി അലങ്കോലപ്പെടുത്തിയപ്പോള്‍, അരികില്‍ നിന്ന എഎസ്പിയെ വിളിച്ച് താനവിടെ എന്തു ചെയ്യുകയാണെന്ന് ചോദിച്ചെന്നും അടിക്കാനായി കൈ ഉയര്‍ത്തിയെങ്കിലും പിന്‍വലിച്ചെന്നുമാണ് പ്രചാരണം. വേദിയിലുണ്ടായിരുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ ശകാരിച്ചതായും ആരോപണമുണ്ട്. തുടര്‍ന്ന്, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല മുഖ്യമന്ത്രിയെ അനുനയിപ്പിച്ചതോടെയാണ് പ്രസംഗം തുടര്‍ന്നത്. ബിജെപിയും ആര്‍എസ്എസും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ഇത്തരം നിലപാടു തുടര്‍ന്നാല്‍ സംസ്ഥാനത്തൊരിടത്തും അവരുടെ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.െക.ശിവകുമാര്‍ മുന്നറിയിപ്പു നല്‍കി.

    Read More »
  • ഇതാണു മോനേ കളി! സൂര്യനായി വൈഭവ്; വെടിക്കെട്ടു ബാറ്റിംഗില്‍ സെഞ്ചുറി; പതിനാലുകാരന്‍ പഴങ്കഥയാക്കിയത് നിരവധി റെക്കോഡുകള്‍; ആകാശം നോക്കി മടുത്ത് ബൗളര്‍മാര്‍; അടിച്ചുകൂട്ടിയത് 11 സിക്‌സറുകള്‍

    ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്റെ വൈഭവ് സൂര്യവന്‍ഷിയുടെ ബാറ്റിങ് വെടിക്കെട്ട്. പതിനാലുകാരനായ യുവ ഓപ്പണര്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് അടിച്ചെടുത്തത്. 38 പന്തില്‍ ഏഴ് ഫോറും 11 സിക്സും ഉള്‍പ്പെടെ 101 റണ്‍സാണ് യുവതാരം നേടിയത്. ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ടും യുവതാരം സൃഷ്ടിച്ചു. നിരവധി റെക്കോഡുകള്‍ കടപുഴക്കിയാണ് ഓപ്പണര്‍ കളം വിട്ടത്. Youngest to score a T20 1⃣0⃣0⃣ ✅ Fastest TATA IPL hundred by an Indian ✅ Second-fastest hundred in TATA IPL ✅ Vaibhav Suryavanshi, TAKE. A. BOW ✨ Updates ▶ https://t.co/HvqSuGgTlN#TATAIPL | #RRvGT | @rajasthanroyals pic.twitter.com/sn4HjurqR6 — IndianPremierLeague (@IPL) April 28, 2025 ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ വൈഭവിനായി. റാഷിദ് ഖാനെ സിക്സര്‍ പായിച്ച് സെഞ്ച്വറിയിലേക്കെത്തിയ താരം 35 പന്തിലാണ്…

    Read More »
  • ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്‌വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം

    ന്യൂഡല്‍ഹി: മുന്നൂറോളം ഇന്ത്യക്കാര്‍ 2016നുശേഷം ഔദ്യോഗിക രേഖകളുമായി പാകിസ്താനിലെത്തിയെന്നും ഇതില്‍ 40 പേരെങ്കിലും ഭീകരസംഘടനയില്‍ ചേര്‍ന്നെന്നും വിവരം. ഇവര്‍ പരിശീലനം നേടിയശേഷം ഇന്ത്യയിലേക്കു തിരികെയെത്തിയെന്നും ദേശീയ മാധ്യമമായ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണ രേഖവഴിയാണ് ഇവര്‍ തിരികെയെത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് കശ്മീരിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും സുരക്ഷാ വിഭാഗത്തിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ ആക്രമണം നടത്തിയതില്‍ ആദില്‍ തോക്കര്‍ എന്ന ചെറുപ്പക്കാരനെയാണു പ്രധാന സംശയം. ഇയാള്‍ 2018 ഏപ്രിലില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പാകിസ്താനലിലേക്കു പോയിട്ടുണ്ട്. ഒരു പരീക്ഷയില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അട്ടാരി അതിര്‍ത്തിവഴിയാണ് ഇയാള്‍ പാകിസ്താനിലേക്കു കടന്നത്. തുടര്‍ന്നു ലഷ്‌കറെ തോയ്ബയില്‍ ചേര്‍ന്നു. മറ്റു ഭീകരര്‍ക്കൊപ്പം ഇയാള്‍ 2024ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണു കരുതുന്നത്. പാകിസ്താനില്‍നിന്ന് എത്തിയവര്‍ക്കു നിയമപരമായ സഹായം നല്‍കുന്നതിനൊപ്പം അവരെ നയിച്ചതും ഇയാളാണെന്നാണു സംശയിക്കുന്നത്. 2019നുശേഷം ഇന്ത്യന്‍ സൈന്യം 330 ഭീകരരെയാണു കൊലപ്പെടുത്തിയത്. ഇതില്‍ 270 പേര്‍…

    Read More »
  • പഹല്‍ഗാം ആക്രമണം: പാകിസ്താനെ ഞെരുക്കി മെരുക്കും; അണിയറയില്‍ ഒരുങ്ങുന്നത് നയതന്ത്ര യുദ്ധം; മോദിയെ വിളിച്ചത് ജോര്‍ദാന്‍ മുതല്‍ ജപ്പാന്‍വരെയുള്ള 16 രാഷ്ട്രത്തലവന്‍മാര്‍; നിര്‍ണായക സാമ്പത്തിക ഇടനാഴിക്ക് ഇസ്രയേല്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്ക്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും. ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഇവരെല്ലാവരും എന്നത് മോദിയുടെ നീക്കങ്ങള്‍ക്കു കരുതുന്നു പകരുമെന്നു വ്യക്തം. പാകിസ്താനുമായി ആക്രമണത്തിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആയുധമെടുക്കുന്നതിനു പകരം നയതന്ത്ര നീക്കങ്ങളിലേക്കു കടന്നത് ഇതിന്റെ ബാക്കിയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ളില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കിയവരെ കണ്ടെത്താന്‍ മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സൈന്യവും അന്വേഷണ ഏജന്‍സികളും മെനക്കെടുന്നത്.   also read : ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം…

    Read More »
  • ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല, അല്‍പം സത്യസന്ധതയും കരുണയും ഈ ലോകത്ത് ആവശ്യമാണെന്നു ദയവായി മനസിലാക്കണം’: ഒന്നര വയസുള്ള മകന്റെ മുഖഭാവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ചവര്‍ക്കു രൂക്ഷ വിമര്‍ശനവുമായി ബുംറയും ഭാര്യ സന്‍ജനയും

    ബംഗളുരു: ലക്‌നൗവുമായുളള മത്സരത്തിനിടെ മകന്റെ മുഖത്തെ ഭാവങ്ങളുടെ പേരില്‍ പരിഹാസം പൊഴിച്ചവര്‍ക്കെതിരേ രൂക്ഷ വിമര്‍ശവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും ഭാര്യ സന്‍ജന ഗണേശനും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരുടെയും അതൃപ്തി അറിയിച്ചത്. വാങ്കടെ സ്‌റ്റേഡിയത്തില്‍ ലക്‌നൗവിനെതിരായ മുംബൈയുടെ മത്സരത്തിനിടെ നാലു വിക്കറ്റ് എടുത്തിട്ടും മകന്റെ മുഖം നിര്‍വികാരമായിരുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ട്രോളുമായി ഇറങ്ങിയത്. ഇതിനു പിന്നാലെയാണു സന്‍ജന ഇന്‍സ്റ്റഗ്രാമില്‍ ട്രോളുകള്‍ക്ക് വിരാമമിട്ടു രൂക്ഷമായി പ്രതികരിച്ചത്. ‘ഞങ്ങളുടെ മകന്‍ നിങ്ങളുടെ വിനോദത്തിന്റെ ഭാഗമല്ല’ എന്നായിരുന്നു കുറിപ്പ്. അംഗദിനെ സോഷ്യല്‍ മീഡിയയില്‍ കാണിക്കാതിരിക്കാന്‍ ഞാനും ജസ്പ്രീതും പരമാവധി ശ്രമിക്കാറുണ്ട്. ഇന്റര്‍നെറ്റ് മോശം ആളുകളെക്കൊണ്ടുകൂടി നിറഞ്ഞ ഇടമാണ്. ക്യാമറകള്‍ നിറഞ്ഞ സ്‌റ്റേഡിയത്തിലേക്കു മകനെ കൊണ്ടുവരുന്നതിലുള്ള എല്ലാ പ്രശ്‌നങ്ങളും അറിഞ്ഞാണു അവനെയും കൊണ്ടുവന്നത്. പക്ഷേ, ഞാനും അവനും അന്നു ഗാലറയിലെത്തിയത് ജസ്പ്രീതിനെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ്. ഇക്കാര്യം നിങ്ങള്‍ ദയവു ചെയ്തു മനസിലാക്കണമെന്നും സന്‍ജന പറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും അവതാരകയും കൂടിയാണു സന്‍ജന. മൂന്നു സെക്കന്‍ഡ് ദൃശ്യത്തില്‍നിന്ന് വെറും…

    Read More »
  • സ്മാർട്ട് ബസാറിന്റെ ഫുൾ പൈസ വസൂൽ സെയിൽ.. ഏപ്രിൽ 30 മുതൽ മേയ് നാല് വരെ…

    കൊച്ചി: സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ആരംഭിക്കും. മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഈ അഞ്ച് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാജ്യത്തുടനീളം 930-ൽ അധികം സ്മാർട്ട് ബസാർ സ്റ്റോറുകളുള്ള ഈ ഹൈപ്പർമാർക്കറ്റ് റീട്ടെയിൽ ശൃംഖലയിൽ പലചരക്ക് സാധനങ്ങൾ, ഫാഷൻ, ഹോംകെയർ, വീട്ടുപകരണങ്ങൾ എന്നിവ ലഭിക്കും. “സെയിൽ ഇവൻ്റുകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ എല്ലാവരുടെയും ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ ഒന്നാണ്. ഈ വർഷം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയ ഓഫറുകൾ ഈ അഞ്ച് ദിവസങ്ങളിൽ കണ്ടെത്താനാകും. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്, ഓരോ ഉപഭോക്താവും കൂടുതൽ മൂല്യവും വലിയ ലാഭവും പുഞ്ചിരിയോടും കൂടി തിരികെ പോകണം.”റിലയൻസ് റീട്ടെയിൽ – വാല്യൂ ഫോർമാറ്റ് സിഇഒ ദാമോദർ മാൾ പറഞ്ഞു,

    Read More »
  • ’35 വര്‍ഷമായി ഇന്ത്യയില്‍, പാകിസ്ഥാനിലാരുമില്ല; മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ഇവിടെ ജീവിക്കാന്‍ അനുവദിക്കണം’

    ഭുബനേശ്വര്‍: ഇന്ത്യയില്‍ താമസമാക്കിയ പാകിസ്താന്‍ പൗരയായ ശാരദാ ബായിയോട് ഉടന്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ഒഡിഷ പോലീസ്. 35 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുന്ന ശാരദാ ബായിയുടെ വിസ റദ്ദാക്കിയതായും കാലതാമസം കൂടാതെ പാകിസ്താനിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യം വിടാന്‍ തയാറാകാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ സ്വീകരിച്ച നയതന്ത്ര നടപടികളുടെ ഭാഗമായാണ് ഒഡിഷ പോലീസിന്റെ ഈ നീക്കം. ബോലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലേക്ക് വിവാഹം കഴിഞ്ഞെത്തിയ ശാരദാ ബായിക്ക് രേഖകളെല്ലാം ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഇവരുടെ മകനും മകളും ഇന്ത്യന്‍ പൗരരാണ്. ഇന്ത്യയില്‍ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കണമെന്നും തന്നെ കുടുംബത്തില്‍ നിന്ന് വേര്‍പിരിക്കരുതെന്നും അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. കോരാപുട്ടിലായിരുന്നു ആദ്യം. പിന്നീട് ബോലാംഗീറിലേക്ക് വന്നു. പാകിസ്താനില്‍ തനിക്ക് ആരുമില്ല. പാസ്പോര്‍ട്ട് പോലും വളരെ പഴയതാണ്. മക്കളും പേരക്കുട്ടികളും ഇവിടാണ്. ദയവായി തന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കൂ. സര്‍ക്കാരിനോട്…

    Read More »
Back to top button
error: