India
-
‘അതിജീവിതയെ വിവാഹം കഴിച്ചാലും പോക്‌സോ നിലനില്‍ക്കും; ശിക്ഷിക്കാതിരുന്നാല്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും’
ചെന്നൈ: പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാല്‍ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടര്‍ന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനില്‍ക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനില്‍ക്കില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പോക്‌സോ കേസില്‍നിന്ന് 22 വയസ്സുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയും ഹൈക്കോടതി റദ്ദാക്കി. അതിജീവിത ഇപ്പോള്‍ ഗര്‍ഭിണിയാണെന്നതു കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വര്‍ഷം തടവും 1,000 രൂപ പിഴയുമാണ് പ്രതിയായ 22കാരന് കോടതി വിധിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ വെല്ലിങ്ടന്‍ പൊലീസ് സമര്‍പ്പിച്ച അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
Read More » -
മാറ്റങ്ങള്‍ ഗുണം ചെയ്തു; ലാഭത്തില്‍ കുതിച്ച് ഫെഡല്‍ ബാങ്ക്; മൊത്തം ഇടപാടുകള്‍ അഞ്ചുലക്ഷം കോടിക്കു മുകളില്‍; മുന്‍വര്‍ഷം ഇതേ സമയം രണ്ടരലക്ഷം കോടി; 60 ശതമാനം ലാഭവിഹിതത്തിനും ശിപാര്‍ശ
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. സുസ്ഥിരമായതും, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മികച്ച വരുമാനം കൈവരിച്ചുള്ളതുമായ ലാഭകരമായ വളര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു. മിഡ് യീല്‍ഡ് സെഗ്മെന്റുകളിലും കറന്റ് അക്കൗണ്ടിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ള ഞങ്ങളുടെ സമീപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കറന്റ് അക്കൗണ്ട് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും (പാദ അടിസ്ഥാനത്തില്‍ 27 ശതമാനം) മിഡ് യീല്‍ഡ് സെഗ്മെന്റ് 19 ശതമാനവും വളര്‍ച്ച കൈവരിച്ചു. തന്ത്രപരമായ ആസ്തി വിലനിര്‍ണയം, കാസയിലെ മികച്ച വളര്‍ച്ച, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിലെ മികച്ച ആസ്തി ഗുണമേന്മ എന്നിവയിലൂടെ, പലിശനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിലും അറ്റ പലിശ മാര്‍ജിന്‍ സംബന്ധിച്ച സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക്…
Read More » -
പാകിസ്താന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യംവിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു; മടങ്ങിയത് 786 പേര്‍; അവശേഷിക്കുന്നത് പാക്-ഹിന്ദു പൗരന്‍മാര്‍; മടങ്ങി എത്തിയത് 1465 ഇന്ത്യക്കാര്‍
പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യം വിടാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചു. 786 പാക് പൗരന്‍മാരും 55 നയതതന്ത്ര ഉദ്യോഗസ്ഥരും രാജ്യംവിട്ടുവെന്നാണ് കണക്കുകള്‍. ഒപ്പം പാക് വീസയുള്ള എട്ട് ഇന്ത്യന്‍ പൗരന്‍മാരും രാജ്യത്തുനിന്ന് മടങ്ങി. ദീര്‍ഘകാല വീസയുള്ള പാക്– ഹിന്ദു പൗരന്‍മാര്‍ക്ക് മാത്രമാണ് ഇനി രാജ്യത്ത് താമസിക്കാന്‍ അനുമതിയുള്ളത്. 25 നയതന്ത്ര പ്രതിനിധികള്‍ അടക്കം 1465 ഇന്ത്യക്കാരും ദീര്‍ഘകാല വീസയുള്ള 151 പാക്കിസ്ഥാനികളും ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. വാഗ അതിര്‍ത്തിവഴി യാത്ര ചെയ്തവരുടെ കണക്കാണിത്. ഏതാനും ചിലര്‍ മറ്റ് രാജ്യങ്ങളിലൂടെ വ്യോമമാര്‍ഗം യാത്രചെയ്തെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 26 വരെയും മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെയും നയന്ത്ര പ്രതിനിധികള്‍ക്ക് ഏപ്രില്‍ 30 വരെയുമാണ് മടങ്ങാന്‍ സമയം അനുവദിച്ചത്. സമയപരിധി അവസാനിക്കും മുന്‍പ് എല്ലാ പാക് പൗരന്‍മാരും മടങ്ങിയെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ദീര്‍ഘകാല വിസയുള്ള ആയിരത്തോളം ഹിന്ദു…
Read More » -
പത്തില്‍ എട്ടു കളിയും പൊട്ടി; പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ; ഏറ്റവുമൊടുവില്‍ ഹോം ഗ്രൗണ്ടിലും തകര്‍ന്നടിഞ്ഞു; ആത്മവിശ്വാസമില്ലാതെ ധോണിയും; ടീം തെരഞ്ഞെടുപ്പ് പാളി; തുടക്കം മുതല്‍ ഇറങ്ങിയത് ശൗര്യമില്ലാതെ
ബംഗളുരു: അഞ്ചുതവണ ഐപിഎല്‍ ചാംപ്യന്‍മാരായിരുന്നതിന്റെ ഒരു ആത്മവിശ്വാസവുമില്ലാതെ ഇക്കുറി കളിക്കാനിറങ്ങിയ ചെന്നൈ ഐപിഎല്ലിന്റെ പ്ലേഓഫ് കാണില്ല. പത്തു മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേടും ചെന്നൈയ്ക്ക്. ഹോം ഗ്രൗണ്ടില്‍ നാലുവിക്കറ്റിനാണ് തല ധോണിയുടെ ടീം പഞ്ചാബ് കിങ്‌സിനോട് തോറ്റത്. 47 പന്തില്‍ 88 റണ്‍സെടുത്ത സാം കറനാണ് ചെന്നൈയ്ക്ക് മെച്ചപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു. 2008, 2012 സീസണുകളില്‍ ഹോം ഗ്രൗണ്ടില്‍ നാലുവട്ടമാണ് ചെപ്പോക്കില്‍ ചെന്നൈ തോറ്റതെങ്കില്‍ ഇക്കുറി ആ നാണക്കേട് അഞ്ചായി ഉയര്‍ന്നു. ഐപിഎല്‍ ചരിത്രത്തിലും ഇതാദ്യമാണ്. ആര്‍സിബി, ഡല്‍ഹി, കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ഹോം ഗ്രൗണ്ടില്‍ ചെന്നൈ തോറ്റത്. ചിരവൈരികളായ മുംബൈയെ തുടക്കത്തില്‍ തോല്‍പ്പിച്ചത് മാത്രമാണ് ചെന്നൈക്ക് ആശ്വാസം. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. ഹോം ഗ്രൗണ്ടിന്റെ…
Read More » -
‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ ബാധിക്കും
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു മറുപടിയായി പാകിസ്താനിലേക്കു ജലം നല്‍കുന്ന ഇന്‍ഡസ് വാലി കരാറില്‍നിന്നു പിന്‍വാങ്ങുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ക്കകം പാകിസ്താനിലെ ചെനാബ് നദി വറ്റിവരണ്ടെന്നു റിപ്പോര്‍ട്ട്. ഉപഗ്രഹ ദൃശ്യങ്ങളെ ആസ്പദമാക്കി ടൈംസ് നൗവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനില്‍ കൃഷിക്കുള്‍പ്പെടെ ജലസേചനത്തിനു വ്യാപമായി ഉപയോഗിക്കുന്നതു ചെനാബ് നദിയിലെ വെള്ളമാണ്. ഉടമ്പടി പ്രകാരം ചെനാബിലെ ജനം പാകിസ്താന് അവകാശപ്പെട്ടതാണ്. ഇതിലെ ജലം നിരവധി കനാലുകള്‍വഴി രവി നദിയിലേക്കും പ്രവേശിക്കുന്നുണ്ട്. ️ India’s water SURGICAL STRIKE! Satellite images reveal Indus Treaty in abeyance – Chenab River near Sialkot runs nearly DRY. Flow has drastically DIMINISHED. pic.twitter.com/emf1Jl1I9J — Megh Updates ™ (@MeghUpdates) April 30, 2025 ഇന്‍ഡസ്, ഝലം നദികള്‍ക്കൊപ്പം പ്രധാനപ്പെട്ട പടിഞ്ഞാറന്‍ നദിയാണു ചെനാബ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സെയ്ല്‍കോട്ടില്‍ ചെനാബ് നദിയുടെ ഭാഗം വരണ്ടുണങ്ങിയെന്നാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ കാണിക്കുന്നത്. ജമ്മു കശ്മീരിലെ…
Read More » -
കൃഷിഭൂമി വിറ്റ് മകനെ ക്രിക്കറ്റ് കളിപ്പിച്ചു, പരിശീലനത്തിനായി 18 കിലോമീറ്റര്‍ യാത്ര; അവധിക്കാലം കൂട്ടുകാര്‍ ആഘോഷിച്ചപ്പോള്‍ വെയിലുകൊണ്ട് പരിശീലനം; പണമില്ലാതെ പിസയും ബിരിയാണിയും വേണ്ടെന്നുവച്ചു; വെറുതേ താരമായവനല്ല വൈഭവ് സൂര്യവന്‍ഷി; അച്ഛനും കൊടുക്കാം കൈയടി!
ബിഹാര്‍: ലക്‌നൗവിനെതിരായ മിന്നും പ്രകടനത്തിലൂടെ എല്ലാവരുടെയും ‘വണ്ടര്‍ കിഡ്’ ആയി മാറിയ വൈഭവ് സൂര്യവന്‍ഷിയെന്ന പതിനാലുകാരനാണ് ഇന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. ഒരോ ഐപിഎല്ലും പുതിയൊരു താരോദയത്തിന് നാന്ദി കുറിക്കാറുണ്ടെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. എന്നാല്‍, ഇതിനു പിന്നില്‍ പല ആഗ്രഹങ്ങളും മാറ്റിവച്ചതിന്റെയും പിതാവിന്റെ ആത്മ സമര്‍പ്പണത്തിന്റെയും കയ്‌പേറിയ ഒരു പിന്നണിക്കഥയുണ്ട്. ‘ഇന്ന് ഞാന്‍ ബൗളര്‍മാരെ അടിച്ചോടിക്കും’ എന്നായിരുന്നു ലക്‌നൗവിനെതിരായ മത്സരത്തിനു മുമ്പ് പരിശീലകന്‍ മനീഷ് ഓജയോടു പറഞ്ഞത്. എന്നാല്‍, അതിനുംമുമ്പേ മകന്റെ പ്രതിഭ തിരിച്ചറിഞ്ഞ അച്ഛന്റെ ദീര്‍ഘദൃഷ്ടിയാണ് വൈഭവ് എന്ന ക്രിക്കറ്ററുടെ യഥാര്‍ഥ വിജയത്തിനു പിന്നില്‍. ആകെയുണ്ടായിരുന്ന വരുമാനമായ കൃഷിഭൂമി വിറ്റാണ് മകനെ പരിശീലനത്തിന് അയച്ചതെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. Also Read: ‘രക്തവും വെള്ളവും ഒരുപോലെ ഒഴുക്കാനാകില്ല’; പഹല്‍ഗാം ആക്രമണത്തിനു പിന്നാലെയുള്ള ജലയുദ്ധം തുടങ്ങി? ബാഗ്ലിഹാര്‍ അണക്കെട്ടുവഴി വെള്ളം നിയന്ത്രിച്ചു? പാകിസ്താനിലെ ചെനാബ് നദി വരണ്ടെന്നു വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; പരുത്തി, നെല്ല്, കടുക്, റാബി കൃഷിയെ…
Read More » -
വീണ്ടും നിര്‍ണായക നീക്കം; പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വ്യോമ പാത കൊട്ടിയടച്ച് ഇന്ത്യ; പാകിസ്താന്‍ കമ്പനികള്‍ വാടകയ്ക്ക് എടുത്ത വിമാനങ്ങള്‍ക്കും നിരോധനം; മേയ് 23 വരെ പ്രവേശിക്കരുതെന്ന് നോട്ടീസ്
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ച പാകിസ്താന്റെ നടപടിക്കു തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്താനി എയര്‍ലൈന്‍സിന്റെ എല്ലാ വിമാനങ്ങള്‍ക്കും ഇന്ത്യയുടെ വ്യോമപാതയും അടച്ചു. പാകിസ്താനി എയര്‍ലൈന്‍ കമ്പനികള്‍ ലീസിനെടുത്തതും ഉടമസ്ഥാവകാശമുള്ളതും രജിസ്റ്റര്‍ ചെയ്തതുമായ എല്ലാ വിമാനങ്ങള്‍ക്കും ഇതു ബാധകമാണ്. യാത്രാ വിമാനങ്ങള്‍ക്കും മിലിട്ടറി വിമാനങ്ങള്‍ക്കുമെല്ലാം ഇതു തിരിച്ചടിയാകും. ഏപ്രില്‍ 30 മുതല്‍ മേയ് 23 വരെ ഒരു പാകിസ്താന്‍ വിമാനങ്ങളും ഇന്ത്യയിലേക്കു കടക്കരുതെന്നു നോട്ടീസ് ടു എയര്‍മിഷനില്‍ പറയുന്നു. സിന്ധുനദീ കരാര്‍ ഇന്ത്യ റദ്ദാക്കിയതിനു തിരിച്ചടിയായാണ് പാകിസ്താന്‍ വ്യോമ പാത അടച്ചത്. ഇന്ത്യയില്‍നിന്നുള്ള യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ പുതിയ പാതയിലൂടെയാണു യാത്ര. കൂടുതല്‍ദൂരം യാത്രചെയ്യേണ്ടി വരുന്നത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവും കൂട്ടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സര്‍വീസുകളേക്കാള്‍ ഡല്‍ഹി ഉള്‍പ്പെടെ വടക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകളെയാണു കൂടുതല്‍ ബാധിച്ചത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസ് നടത്തുന്നതിനാല്‍ ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള എയര്‍ ഇന്ത്യയെയാണു പാക് നടപടി…
Read More » -
പഹല്‍ഗാം ആക്രമണം: തീവ്രവാദികള്‍ ഉപയോഗിച്ചത് ചൈനീസ് നിര്‍മിത സാറ്റലൈറ്റ് ഫോണുകള്‍; ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും എന്‍ഐഐ; നേരത്തേ ഉപയോഗിച്ചത് ആപ്ലിക്കേഷനുകള്‍
ദില്ലി : പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയ തീവ്രവദികള്‍ ഉപയോഗിച്ചത് ചൈനീസ് വാര്‍ത്താവിനിമയ സംവിധാനം. ആശയ വിനിമയത്തിനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ അടക്കം ചൈനീസ് നിര്‍മ്മിതമാണെന്ന് എന്‍ഐഎ കണ്ടെത്തി. പരസ്പരം ആശയവിനിമയം നടത്താന്‍ ചൈനീസ് സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയില്‍ നിരോധിച്ച നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളും, തീവ്രവാദികള്‍ ഉപയോഗിക്കുന്നതായി എന്‍ഐഎ കണ്ടെത്തി. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ചൈനീസ് സാറ്റലൈറ്റ് ഫോണിന്റെ സ്ഥാനം എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഒന്നരക്കൊല്ലം മുമ്പാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് ഇന്ത്യയിലേക്ക് കടന്നത്. കാടിനുള്ളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇവരങ്ങനെ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച് ആശയവിനിമയം നടത്തിയെന്നാണ് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പെഹല്‍ഗാമില്‍ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 ല്‍ ഗാല്‍വാനില്‍ നടന്ന ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് തീവ്രവാദികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളില്‍…
Read More » -
കുവൈത്ത് രാജകുടുംബാംഗത്തിന് പത്മശ്രീ; ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹിന് പുരസ്‌കാരം സമ്മാനിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: യോഗ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് കുവൈത്ത് യോഗാ പരിശീലകയും രാജകുടുംബാംഗവുമായ ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹിന് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ച ആദ്യത്തെ കുവൈത്ത് പൗരയാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ്. കുവൈത്തിലെ ആദ്യത്തെ ലൈസന്‍സുള്ള യോഗ സ്റ്റുഡിയോയായ ദാരാത്മയുടെ സ്ഥാപകയാണ് ഷെയ്ഖ അലി അല്‍ ജാബര്‍ അല്‍ സബാഹ്. ‘ദാരാത്മ’ എന്ന പേര് അറബി പദമായ ‘ദാര്‍’ (വീട്) എന്നതിനെ സംസ്‌കൃത പദമായ ‘ആത്മ’ (ആത്മാവ്) യുമായി സംയോജിപ്പിക്കുന്നു. ഇത് ഇന്ത്യയുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നതാണ്. കുവൈത്തില്‍ യോഗ പഠിപ്പിക്കുന്നതിനുള്ള ലൈസന്‍സ് കരസ്ഥമാക്കിയതിന് പുറമേ കുവൈത്തില്‍ യോഗയെ ഔദ്യോഗികമായി അംഗീകരിപ്പിക്കുന്നതിലും ഇവര്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇവരുടെ ശ്രമഫലമായാണ് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം ഒരു യോഗ വിദ്യാഭ്യാസ ലൈസന്‍സ് ആരംഭിച്ചത്. ഇത് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. കല, സാമൂഹിക പ്രവര്‍ത്തനം,…
Read More » -
ഹാഷിം മൂസ മുന്‍ പാകിസ്താന്‍ പാരാ കമാന്‍ഡോ; പഹല്‍ഗാം ആക്രമണത്തില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഉദ്യോഗസ്ഥര്‍; ഇന്ത്യയില്‍ സഹായം നല്‍കിയ 15 പേരെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ നിഷ്‌കളങ്കരായ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പാക് തീവ്രവാദികളില്‍ ഉള്‍പ്പെട്ട ഹാഷിം മൂസ മുന്‍ പാക് സൈനികനെന്നു സൂചന. പാകിസ്താന്‍ സൈന്യത്തിന്റെ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പി (എസ്എസ്ജി)ലെ പാരാ കമാന്‍ഡോ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇയാളെ ലഷ്‌കറെ ഭീകരവാദികള്‍ ഒപ്പംകൂട്ടിയതാണെന്ന സംശയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭീകരരെ സഹായിച്ചെന്നു സംശയിക്കുന്ന 15 പേര ചോദ്യം ചെയ്തതില്‍നിന്നാണു മൂസയുടെ പങ്കു വ്യക്തമാക്കുന്ന തെളിവു ലഭിച്ചത്. ഇവരാണു തീവ്രവാദികളുടെ സാധനങ്ങള്‍ എത്തിച്ചു നല്‍കിയതെന്നും രഹസ്യമായി വിവരങ്ങള്‍ നല്‍കിയതെന്നും കരുതുന്നു. പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ അറിവില്ലാതെ മൂസയ്ക്കു ലഷ്‌കറെയുടെ തീവ്രവാദ നീക്കങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു മുമ്പ് ഇന്ത്യയില്‍ നടന്ന പല ആക്രമണങ്ങളിലും ഐഎസ്‌ഐയുടെ പങ്ക് പുറത്തുവന്നിരുന്നു. 2024 ഒക്‌ടോബറില്‍ ഗഗന്‍ഗിറില്‍ നടന്ന ആക്രമണത്തില്‍ ഡോക്ടര്‍ അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിലെ ബുടാപത്രിയില്‍ നടന്നതാണ്. രണ്ട് സൈനികരും രണ്ടു സൈനിക പോര്‍ട്ടര്‍മാരുമാണ് അന്നു…
Read More »