India

  • ശശി തരൂര്‍ സൂപ്പര്‍ ബിജെപി ചമയുന്നു; പഹല്‍ഗാമില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നു പറഞ്ഞതിനെതിരേ കോണ്‍ഗ്രസ് നേതാവ്; ‘തരൂര്‍ എന്നാണു ബിജെപിയുടെ വക്കീല്‍ ആയത്? സുരക്ഷാ വീഴ്ചയെന്നു ബിജെപി സമ്മതിച്ചിട്ടും തരൂരിനു മടി’

    ദില്ലി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് ഉദിത് രാജ് രം​ഗത്ത്. തരൂർ കോൺഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി തരൂർ കോൺഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ? അദ്ദേഹം ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണെയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു. തരൂർ എപ്പോഴാണ് ബിജെപിയുടെ വക്കീൽ ആയത്. 26/11 മുംബൈ ആക്രമണസമയത്ത്, ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ മോദി പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ പരാജയമാണെന്നാണ്. അതിർത്തിയിലല്ല, കേന്ദ്രത്തിലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്റലിജൻസ്, ബിഎസ്എഫ്, സിആർപിഎഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോൾ തീവ്രവാദികൾ എങ്ങനെയാണ് പ്രവേശിപ്പിച്ചത്. ബിജെപി സർക്കാർ തന്നെ സുരക്ഷാ വീഴ്ച സമ്മതിച്ചെങ്കിൽ, സഹോദരൻ തരൂർ, നിങ്ങൾ എങ്ങനെയാണ് അവരുടെ അഭിഭാഷകനായതെന്നും  അദ്ദേഹം എഴുതി. പ്രധാനമന്ത്രി മോദി പഹൽഗാം സന്ദർശിക്കാതെ ബീഹാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത് എന്തുകൊണ്ടാണെന്ന് തരൂർ ചോദിക്കണമെന്നും കോൺ​ഗ്രസ് നേതാവ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണം ഇന്റലിജൻസ് പരാജയത്തിന്റെ…

    Read More »
  • പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം

    ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ്…

    Read More »
  • പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം: ഉറി ഡാം തുറന്നതോടെ പാക് അധീന കശ്‍മീർ വെള്ളത്തിൽ

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. ഇതിനിടെ, നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. റാംപുർ, തുട് മാരി സെക്ടറുകൾക്ക് സമീപം വെടിവെയ്പ് നടന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് പ്രകോപനത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ചെന്നും സൈന്യം അറിയിച്ചു.ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയ്യാറാക്കി. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും നിലവിൽ സംസ്ഥാനത്തിന്…

    Read More »
  • ഇതുവരെ കണ്ടതു വച്ചു നോക്കിയാല്‍ വരാനിരിക്കുന്നത് ഡിജിറ്റല്‍ യുദ്ധം! അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നിര്‍ണയിച്ചത് ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; ‘വാട്‌സ്ആപ്പ് പ്രമുഖ്’ വിജയമെന്ന് ബിജെപി; തെലങ്കാനയില്‍ ടിഡിപിക്ക് ഒന്നരലക്ഷം ഗ്രൂപ്പുകള്‍! ടീം ജനഗണമന, കാമല്‍ കണക്ട്, സരള്‍ ആപ്പ്, നേഷന്‍ വിത്ത് നമോ; അണികളെ ഏകോപിപ്പിക്കാന്‍ ആപ്പുകളും പലവിധം

    ന്യൂഡല്‍ഹി: വീണ്ടുമൊരു തെരഞ്ഞെടുപ്പു കാലത്തിലേക്കു കടക്കുകയാണ് ഇന്ത്യ. വന്‍ പ്രചാരണ കോലാഹലങ്ങള്‍ക്കു സാക്ഷിയാകാറുണ്ടെങ്കിലും ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കാണ് പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കുന്നത്. വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണങ്ങളും കോര്‍ണര്‍ യോഗങ്ങളും മാസ് റാലികളും മാത്രം കണ്ടുപരിചയിച്ചവര്‍ക്ക് അണിയറയിലെ കഥകള്‍ പെട്ടെന്നു ദഹിക്കില്ല. പക്ഷേ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാണാന്‍ പോകുന്നത് ഇതുവരെ കാണാത്ത തന്ത്രങ്ങള്‍ക്കാണ്. മൊബൈലിലും ഇന്റര്‍നെറ്റിലും സദാസമയം തലപൂഴ്ത്തിയിരിക്കുന്ന വോട്ടര്‍മാര്‍ എവിടേക്കു മറിയുമെന്നു കൃത്യമായി അറിയാവുന്ന തെരഞ്ഞെടുപ്പു തന്ത്രജ്ഞരാണ് ഇനിയങ്ങോട്ടു ചുക്കാന്‍ പിടിക്കുകയെന്നതും വ്യക്തമാണ്. തെറ്റിദ്ധരിപ്പിച്ചും ആരോപണങ്ങളുടെ പരമ്പര സൃഷ്ടിച്ചും പാതി സത്യങ്ങള്‍ വിളിച്ചു പറഞ്ഞും ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ കറങ്ങി നടക്കുന്നത് കോവിഡിനുശേഷമുള്ള സ്ഥിതിവിശേഷമാണ്. വരും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാകും. 2014ല്‍ സോഷ്യല്‍ മീഡിയ കാര്യമായി ഉപയോഗിച്ചാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജ് (നിലവില്‍ എക്‌സ്) ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ളതാണ്. നിലവില്‍ 88 കോടി ആളുകള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്…

    Read More »
  • അപ്രത്യക്ഷമാകുന്ന പന്തുകള്‍! എങ്ങനെയാണ് ചറപറാ സിക്‌സറുകള്‍ പിറക്കുന്നത്? റെക്കോഡില്‍ ഗെയ്ല്‍തന്നെ മുന്നില്‍; ഇപ്പോള്‍ നിക്കോളാസ് പുരാനും; 129 വര്‍ഷം ആറ്റുനോറ്റു പിറന്നത് 4585 സിക്‌സുകള്‍; ഐപിഎല്‍ തുടങ്ങിയശേഷം ആകാശം മുട്ടിയത് 28,456 എണ്ണം! പവര്‍ ഹിറ്റിംഗിലെ മാറുന്ന കാഴ്ചകള്‍

    ബംഗളുരു: വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിക്കറ്റ് കളി കണ്ടിരുന്ന ഒരാള്‍ക്കു സിക്‌സറുകള്‍ പറക്കുന്നതു കാണുകയെന്നാല്‍ അതിനര്‍ഥം കാത്തിരിപ്പ് എന്നായിരുന്നു. ഒരു അപൂര്‍വ കാഴ്ച. എന്നാല്‍, പുതിയകാലത്തിന്റെ കളിയെന്ന നിലയില്‍ ഇരുപതോവര്‍ ക്രിക്കറ്റ് എത്തിയതോടെ സിക്‌സറുകളുടെ പൂക്കാലമാണ്. ഒരു സിക്‌സര്‍ കണ്ട് സീറ്റില്‍നിന്ന് എടുത്തുചാടിയിരുന്നവര്‍ക്ക് ഇന്ന് അതിനേ നേരമുണ്ടാകൂ എന്നു ചുരുക്കം! കളിയുടെ വേഗതകൂടിയതെന്നത് ഒഴിച്ചാല്‍ ബാറ്റിലോ ബോളിലോ അന്നത്തെ അപേക്ഷിച്ച് ഇന്നും കാര്യമായ മാറ്റങ്ങളില്ല. പന്ത് ആകാശംമുട്ടണമെങ്കില്‍ ബാറ്റ്‌സ്മാന്റെ കരുത്തിനൊപ്പം ബാറ്റിന്റെ ഏറ്റവും കട്ടിയുള്ള ഭാഗത്തുനിന്ന് തെറിക്കുകയും വേണം. അന്നത്തെ അപേക്ഷിച്ചു ബാറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊന്നും അമ്പതോവര്‍ കളികളില്‍ പോലും അധികം സിക്‌സറുകള്‍ പിറന്നിട്ടില്ല. 531 SIXES IN INTERNATIONAL CRICKET. – Chris Gayle, the GOAT…!!! pic.twitter.com/9hpgGTtVcr — Mufaddal Vohra (@mufaddal_vohra) September 21, 2024   എന്നാല്‍ഏ 2003ല്‍ കുട്ടിക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചതു മുതല്‍ ഇതല്ല കഥ. ഇരുപതോവര്‍ കളിയുടെ ഹരം വളരെപ്പെട്ടെന്നു ലോകമെമ്പാടും പരന്നു.…

    Read More »
  • കിടക്കകത്ത് ഒരു കൊല്ലം! നടി രന്യ റാവുവിനെതിരെ കൊഫെപോസ; ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതിനാലാണ് നടപടിയെന്ന് ഏജന്‍സികള്‍

    ബെംഗളൂരു: ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്തിരെ കഠിനമായ നിയമനടപടികളുമായി അന്വേഷണ ഏജന്‍സികള്‍. ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സിന്റെ ശുപാര്‍ശയെ അടിസ്ഥാനമാക്കി സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ രന്യ റാവുവിനെയും മറ്റ് പ്രതികളായ തരുണ്‍ രാജുവിനെയും സാഹില്‍ സക്കറിയ ജെയിനിനെയുംതിരെ കൊഫെപോസ ചുമത്തി. ഇതോടെ ഒരുവര്‍ഷത്തേക്ക് ഇവര്‍ക്ക് ജാമ്യത്തിലിറങ്ങാനാകില്ല. കേസില്‍ ദൃഢമായ നിലപാട് സ്വീകരിക്കുകയാണ് അന്വേഷണം നടത്തുന്ന ഏജന്‍സികള്‍. കോടതിയെ ആവര്‍ത്തിച്ച് സമീപിച്ച് ജാമ്യം തേടിയ രന്യയും കൂട്ടരും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടാനിടയുണ്ടെന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു. 2024 മാര്‍ച്ച് 3ന് ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നാണ് രന്യ റാവുവിനെ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ പിടികൂടിയത്. 14.2 കിലോ സ്വര്‍ണവും, തുടര്‍ന്നുള്ള വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആകെ വില ഏകദേശം 12.56 കോടി രൂപയോളം വരുമെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. കര്ണാടക ഡിജിപിയായ…

    Read More »
  • ‘ഇന്ത്യക്കു വട്ടായി, ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമും!’: ഇന്ത്യ പുറത്തുവിട്ട രേഖാചിത്രം ഉപയോഗിച്ച് പാകിസ്താനില്‍ വ്യാപക പ്രചാരണം; പൊളിച്ചടുക്കി പാക് മാധ്യമം

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം വ്യാജ വിവരങ്ങളുടെ പരമ്പരയാണു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഭീകരരെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവ മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യക്കെതിരേ വ്യാപക അധിക്ഷേപമാണു പാകിസ്താനില്‍ നടക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തെന്നവരുടെ കൂട്ടത്തില്‍ പാകിസ്താനില്‍ ആ സമയത്തു ക്രിക്കറ്റ് കളിച്ചിരുന്ന ബാബര്‍ അസമുമുണ്ടോ എന്ന തരത്തിലായിരുന്നു പരിഹാസം. ഇന്ത്യ പുറത്തുവിട്ടെന്നു പറയുന്ന രേഖാചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കളിയാക്കല്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള മാധ്യമമായ ഡോണ്‍ തന്നെ ഇക്കാര്യം ‘ഫേക്ക്’ ആണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 26 പേരാണു മുസ്ലില്‍ ഭൂരിപക്ഷ പ്രദേശമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ‘ദ റസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടനയും ഏറ്റെടുത്തിരുന്നു. ഇതുവരെ ഇങ്ങനെയൊരു സംഘടനയെക്കുറിച്ചു വലിയ വിവരങ്ങളില്ലായിരുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതിനെതിരേയായിരുന്നു അക്രമമെന്നാണു സംഘടന അവകാശപ്പെടുന്നത്. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള നിരവധി ഫേസ്ബുക്ക്, ട്വിറ്റര്‍ (എക്‌സ്) യൂസര്‍മാര്‍ പ്രചരിപ്പിച്ച സ്‌ക്രീന്‍ ഷോട്ടുകളാണു പരിശോധിക്കുന്നത്. ഇന്ത്യ ടുഡേയുടെ എക്‌സ്…

    Read More »
  • വെള്ളം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കും; ഇന്ത്യക്കു ഭീഷണിയുമായി പാക് പ്രധാനമന്ത്രി; പ്രതിഷേധക്കാരുടെ കഴുത്തറക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്‍; ഹമാസ് ആക്രമണമെത്ത അനുസ്മരിപ്പിക്കുന്നു എന്ന് ഇസ്രയേല്‍ പൗരന്‍മാര്‍

    ഇസ്ലാമാബാദ്: ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ്. സിന്ധു നദീജലം പാക്കിസ്താന്റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം.ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍.   Army & Air Adviser Col. Taimur Rahat of Pakistan. He is behaving like rogue rowdy gesturing Pakistan muslim terrorists will behead Indians in UK. PM of UK @Keir_Starmer have already allowed Pak muslim grooming gang to molest & r@pe girls in UK under the supervision of Rahat. pic.twitter.com/dbf5UnjNK2…

    Read More »
  • 48 മണിക്കൂറിനിടെ മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകള്‍; ബിഎസ്എഫ് ജവാന്‍ ഇപ്പോഴും പാക്ക് കസ്റ്റഡിയില്‍

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിറ്റേന്ന് പിടിയിലായ ജവാന്‍ പൂര്‍ണം സാഹു ഇപ്പോഴും പാക്ക് കസ്റ്റഡിയില്‍തന്നെ. 48 മണിക്കൂറിനുള്ളില്‍ മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകള്‍ നടത്തിയിട്ടും ഫലമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് ചൗധരി വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ വിവരം അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ കര്‍ഷകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനിടെയാണ് ബുധനാഴ്ച അബദ്ധത്തില്‍ രാജ്യാന്തര അതിര്‍ത്തി കടന്നതിന് 40കാരനായ പൂര്‍ണം സാഹുവിനെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് 182 ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലെ ഫെറോസ്പുര്‍ സെക്ടറിലായിരുന്നു പൂര്‍ണം. മൂന്നാഴ്ച മുന്‍പാണ് അവധി കഴിഞ്ഞു തിരികെപ്പോയത്. അതിര്‍ത്തിയില്‍ കര്‍ഷകരുടെ തുണയ്ക്കായുള്ള ‘കിസാന്‍ ഗാര്‍ഡ്’ ഡ്യൂട്ടിക്കിടെയാണ് സാഹു പാക്കിസ്ഥാന്റെ പിടിയിലായത്. വേനല്‍ക്കാലത്ത് അതിര്‍ത്തിക്കും സീറോ ലൈനിനുമിടയില്‍ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളില്‍ കൃഷി അനുവദിക്കാറുണ്ട്. രാവിലെ 9 മുതല്‍ 5 മണിവരെ ബിഎസ്എഫിന്റെ നിരീക്ഷണത്തില്‍ ഇവിടെ കര്‍ഷകര്‍ക്കു സഞ്ചരിക്കാം. യൂണിഫോമില്‍ സര്‍വീസ് റൈഫിളുമായി സാഹു തണലുള്ള പ്രദേശത്ത് വിശ്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ…

    Read More »
  • പൊന്നിയന്‍ സെല്‍വനിലെ വീര രാജ വീര ഗാനം കോപ്പിയടി? ഡല്‍ഹി കോടതിയില്‍ എ.ആര്‍. റഹ്‌മാനു തിരിച്ചടി; റഹ്‌മാനും നിര്‍മാതാവും രണ്ടുകോടി വീതം കെട്ടിവയ്ക്കണം; സംഗീത സംവിധായകരായി പരാതിക്കാരുടെ പേരു ചേര്‍ക്കണം

    ന്യൂഡല്‍ഹി: പാട്ടിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍. റഹ്‌മാനും അദ്ദേഹത്തിന്റെ നിര്‍മാണക്കമ്പനിയായ മദ്രാസ് ടാക്കീസിനും തിരിച്ചടി. 2023ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 (പിഎസ് 2)ല്‍ ഉള്‍പ്പെടുത്തിയ ‘വീര രാജ വീര’ എന്ന ഗാനത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പകര്‍പ്പവകാശ ലംഘന കേസിലാണു ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്തിമ വിധി വരുന്നതുവരെ റഹ്‌മാനും നിര്‍മാണക്കമ്പനിയും രണ്ടുകോടി വീതം കോടതിയില്‍ കെട്ടിവയ്ക്കണം. 2023-ല്‍ പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായകനുമായ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍, തന്റെ പിതാവ് നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും അമ്മാവന്‍ സാഹിറുദ്ദീന്‍ ദാഗറും ചേര്‍ന്ന് രചിച്ച ‘ശിവ സ്തുതി’ എന്ന ഗാനത്തില്‍ നിന്ന് ഗാനത്തിന്റെ രചന പകര്‍ത്തിയതാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു. റഹ്‌മാനും മദ്രാസ് ടാക്കീസും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ധാര്‍മ്മിക അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും ഉത്തരവിടണമെന്നായിരുന്നു ആവശ്യം.…

    Read More »
Back to top button
error: