India

  • 44, റൂ സെന്റ് ജോര്‍ജ്: ഡല്‍ഹിയിലെ കെട്ടിടത്തിന്റെ വിലാസത്തിന് മൗറീഷ്യസ് വരെ ബന്ധം: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി കേസില്‍ ഇഡിയും സിബിഐയും കണ്ടെത്തിയത് അദാനി നെറ്റ്‌വര്‍ക്ക് എന്ന് കാരവന്‍ മാസിക

    ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡിയും സിബിഐയും അദാനിയുമായുള്ള ബന്ധം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ‘കാരവന്‍’ മാസിക. ലോകത്തിന്റെ നികുതിസ്വര്‍ഗമെന്ന് അറിയപ്പെടുന്ന മൗറീഷ്യസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളുണ്ടെന്നു കണ്ടെത്തിയെന്നാണു വെളിപ്പെടുത്തല്‍. ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധയോടെ അരങ്ങേറിയെന്ന് ആരോപിക്കപ്പെടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് പ്രതിരോധ അഴിമതിയുടെ പിന്നാലെയാണു സിബിഐ. ഇറ്റാലിയന്‍, ഇന്ത്യന്‍ അന്വേഷകര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും യൂറോപ്യന്‍ എക്‌സിക്യൂട്ടീവുകള്‍ കരാര്‍ നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിലെയും പ്രതിരോധ സേനയിലെയും വമ്പന്‍മാര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്നും കണ്ടെിയിരുന്നു. ഹെലികോപ്റ്ററിന്റെ ടെക്‌നിക്കല്‍ പരിശോധനയെ മറികടന്ന് 12 ചോപ്പറുകള്‍ വാങ്ങാനുള്ള 3727 കോടിയുടെ കരാര്‍ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അഴിമതി. പണം വന്ന വഴികള്‍ പരിശോധിച്ചപ്പോള്‍ അതിനു മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍സ്‌റ്റൈല്ലാര്‍ ടെക്‌നോളജീസു’മായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. മൗറീഷ്യന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെത്തിയ സിബിഐ സംഘം കമ്പനിയുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഡോക്കുമെന്റുകളും ശേഖരിച്ചിരുന്നു. സുപ്രീം കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലത്തുനിന്ന് പത്തു മിനുട്ട്…

    Read More »
  • പാകിസ്താനെ മുട്ട് കുത്തിക്കാൻ ഇന്ത്യ… ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി, കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും അടച്ചേക്കും

    ന്യൂഡല്‍ഹി: പാകിസ്താനെതിരേ നിലപാട് കടുപ്പിച്ചു ഇന്ത്യ. ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാകിസ്താനുമായുള്ള സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടർച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് ഇന്ത്യയുടെ നീക്കം. ഇതില്‍ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്‌ലിഹാര്‍ അണക്കെട്ടില്‍നിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഷട്ടര്‍ താഴ്ത്തിയത്. ഇന്ത്യയുടെ ഈ നീക്കം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നാണ് വിവരം. ഇതിനിടെ, തുടര്‍ച്ചയായ പത്താംദിവസവും രാത്രി, പാകിസ്താന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി കരസേന അറിയിച്ചു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധര്‍, നൗഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ പ്രദേശങ്ങള്‍ക്ക് എതിര്‍വശത്തുനിന്ന് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാക് നടപടിക്ക് തക്കതും ആനുപാതികവുമായ മറുപടി നല്‍കിയതായും സൈന്യം വ്യക്തമാക്കി.

    Read More »
  • ഭീകരരുടെ ലക്ഷ്യങ്ങളിൽ പ്രധാന മന്ത്രിയും ടൂറിസ്റ്റുകളും? കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ഭീകരരുടെ ലക്ഷ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, പഹൽഗാം ആക്രമണം പോലീസ് പരിശോധന മതിയാക്കി പിൻവാങ്ങിയ അതേ ദിവസം

    ന്യൂഡൽഹി: ശ്രീനഗറിൽ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങളുണ്ടാകുമെന്ന് പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നതായി റിപ്പോർട്ടുകൾ. ഹോട്ടലുകളിലും മറ്റും താമസിക്കുന്ന ടൂറിസ്റ്റുകളെ ഭീകരർ ലക്ഷ്യമിടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ശ്രീനഗറിൽ പോലീസിലെ ഉന്നതർ ക്യാംപ് ചെയ്തിരുന്നു. ഡാച്ചിഗാമിലും നിഷാദിലും സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ആയിരുന്നു ഭീകരരുടെ പ്രധാന ലക്ഷ്യമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതേതുടർന്നു വിവിധ മേഖലകളിൽ പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോ​ഗതിയൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഏപ്രിൽ 22ന് പോലീസ് ഓപ്പറേഷൻ അവസാനിപ്പിച്ചു. എന്നാൽ അതേ ദിവസമാണ് പഹൽഗാമിൽ 26 ടൂറിസ്റ്റുകൾ ഭീകരരുടെ വെടിയേറ്റു മരിച്ചത്. പഹൽഗാമിൽ ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അതേസമയം ഭീകരർക്ക് ഇപ്പോഴും പ്രദേശവാസികളിൽനിന്നു സഹായം ലഭിക്കുന്നുവെന്ന സംശയം സുരക്ഷാ സേനയ്ക്കുണ്ട്. ഇന്നലെ നടന്ന തിരച്ചിലിൽ ഭക്ഷണ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ…

    Read More »
  • ‘ഇന്ത്യക്കെതിരേ യുദ്ധമുണ്ടായാല്‍ ഇംഗ്ലണ്ടിലേക്കു പോകും, ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മോദി എന്റെ അമ്മായിയുടെ മോനല്ലല്ലോ!’: ഇന്റര്‍നെറ്റില്‍ വൈറലായി പാക് രാഷ്ട്രീയ നേതാവിന്റെ പ്രതികരണം; നേതാക്കള്‍ക്കു പോലും സൈന്യത്തെ വിശ്വാസമില്ലെന്ന് ട്രോള്‍

    ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം നയതന്ത്ര തലത്തില്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിന് തിരിച്ചടി നല്‍കുന്നുണ്ടെങ്കിലും കടുത്ത നടപടികളിലേക്ക് ഇന്ത്യ ഇതുവരെ കടന്നിട്ടില്ല. പാകിസ്താനിലേക്കുള്ള ടെറര്‍ ഫണ്ടിംഗ് നിര്‍ത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെയും. ഏറ്റവുമൊടുവില്‍ പാകിസ്താനില്‍നിന്നുള്ള ഇറക്കു മതി നിരോധിക്കുകയും കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടുന്നതിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇതേ നടപടി പാകിസ്താനും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, അതീവ ഗുരുതരമായ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ പാകിസ്താനി രാഷ്ട്രീയക്കാരന്റെ മറുപടിയാണ് ഇപ്പോള്‍ ഏവരിലും ചിരി പടര്‍ത്തി വൈറലായത്. പാകിസ്താനി നേതാവും ദേശീയ അസംബ്ലിയില്‍ അംഗവുമായ ഷേര്‍ അഫ്‌സല്‍ ഖാന്‍ മാര്‍വാത്തിനോടാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ എന്തു ചെയ്യുമെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു- ‘ഇനിയെങ്ങാനും യുദ്ധമുണ്ടായാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്കു പോകും’!. അടുത്തതായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളില്‍നിന്നു പിന്നോട്ടു പോയാല്‍ എന്തു ചെയ്യും എന്നായിരുന്നു ചോദ്യം. അതിന് ‘മോദി എന്റെ അമ്മായിയുടെ…

    Read More »
  • കടതുടങ്ങിയത് 15 ദിവസം മുമ്പ്, ഭീകരാക്രമണ ദിവസം തുറന്നില്ല; പഹല്‍ഗാമില്‍ വ്യാപാരി എന്‍.ഐ.എ കസ്റ്റഡിയില്‍

    ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മേഖലയില്‍ കട നടത്തുന്ന ആളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുന്‍പ് കട തുറന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണം നടന്ന ദിവസം ഇയാള്‍ കട തുറക്കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ശ്രീനഗറില്‍ ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് സൂചന നല്‍കിയിരുന്നതായി വിവരം. 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെപറ്റി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സേന മേഖലയില്‍ ചില തിരച്ചിലുകള്‍ നടത്തിയിരുന്നു. സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. അതിനിടെ, ഭീകരാക്രമണത്തില്‍ പാകിസ്ഥാനു മറുപടി നല്‍കാനൊരുങ്ങുകയാണ് കര നാവിക വ്യോമസേനകള്‍. 45 മിസൈല്‍ ലോഞ്ചറുകള്‍ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കരസേന വാങ്ങും. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് കരസേന പുതിയ…

    Read More »
  • ഇന്ത്യന്‍ കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യയുടെ നടപടിക്കു പിന്നാലെ ഉത്തരവിറക്കി പാക്കിസ്താന്‍; ‘ഇന്ത്യയുടെ പതാക വഹിക്കുന്ന കപ്പലുകള്‍ തുറമുഖങ്ങളില്‍ പ്രവേശിക്കരുത്, അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കും’

    ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള പാകിസ്താന്‍ കപ്പലുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സമാന നടപടിയുമായി പാകിസ്താന്‍. ഇന്ത്യയുടെ നീക്കത്തിനു മണിക്കൂറുകള്‍ക്കുശേഷമാണു ഇന്ത്യ പതാക വഹിക്കുന്ന യാനങ്ങള്‍ക്കു പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശനമുണ്ടാകില്ലെന്നും പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അടുപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പരമാധികാര രാജ്യമെന്ന നിലയില്‍ പാകിസ്താന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും സാമ്പത്തിക താത്പര്യങ്ങള്‍ പരിഗണിച്ചാണ് വിലക്കെന്നും പാകിസ്താന്‍ പറയുന്നു. ഗുരുതര സാഹചര്യങ്ങളിലൊഴികെ പാക് കപ്പലുകളും ഇന്ത്യന്‍ തുറമുഖങ്ങളിലേക്കു പോകരുതെന്നും പറയുന്നു. ഇന്ത്യ പാകിസ്താനില്‍നിന്നുള്ള കപ്പല്‍ ചരക്കു നീക്കത്തിനു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് പാകിസ്താനും പറയുന്നത്. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്നതിനു പാക് പ്രധാനമന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണു കൂടുതല്‍ നടപടിയെന്നതും ശ്രദ്ധേയമാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി, യുഎഇ, കുവൈത്ത് നയതന്ത്ര പ്രതിനിധികളുമായി ഇന്ത്യയുമായുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വഴിയുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച ഷെരീഫ്, നിഷ്പക്ഷ അന്വേഷണത്തിന് നേതൃത്വം വഹിക്കണമെന്നും ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സൗദി അംബാസഡര്‍ നവാഫ് ബില്‍…

    Read More »
  • പഹല്‍ഗാം ആക്രമണം ജനറല്‍ അസിം മുനീറിന്റെ പദ്ധതി; പിന്നില്‍ വ്യക്തിപരമായ ലക്ഷ്യം; ഐഎസ്‌ഐ എതിര്‍ത്തു; നീക്കങ്ങള്‍ക്ക് ചൈനയുടെ അനുമതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് സൈനിക ഉദ്യോഗസ്ഥന്‍; ഇന്റലിജന്‍സ് കൂട്ടായ്മയില്‍നിന്ന് ലഭിച്ച വിവരമെന്നും റിപ്പോര്‍ട്ട്

    ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക് സൈനിക മേധാവി അസീം മുനീറെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആദില്‍ രാജ. അസീം തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണിതു ചെയ്തതെന്നും ഇതിനെ ഐഎസ്‌ഐ എതിര്‍ത്തതായും ആദില്‍ പറഞ്ഞു. ‘ഇന്ത്യാ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദിലിന്റെ പ്രതികരണം. പാക്ക് ഇന്റലിജന്‍സ് കൂട്ടായ്മയിലെ വിശ്വസ്തരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് അഭിമുഖത്തില്‍ ആദില്‍ പറയുന്നത്. അസീം മുനീറിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും വരും പതിറ്റാണ്ടിലേക്ക് തന്റെ അധികാരം ഉറപ്പിക്കാനും വിന്യസിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആദില്‍ അവകാശപ്പെടുന്നു. ഐഎസ്ഐയെ എതിര്‍ത്തും ചൈനയുടെ അനുവാദത്തോടെയുമായിരുന്നു ഈ നീക്കം. ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനും ഇടയിലുള്ള വിള്ളല്‍ വെളിവാക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു…

    Read More »
  • പാക്ക് യുവതിയെ വിവാഹംചെയ്ത വിവരം അറിയിച്ചില്ല, നടപടി രാജ്യസുരക്ഷയ്ക്ക് എതിര്; സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു

    ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിന് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുനീര്‍ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. വിവാഹം അറിയിക്കാതിരുന്നതും വീസ കാലാവധി കഴിഞ്ഞും ഭാര്യയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക് എതിരാണെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമെന്നും സിആര്‍പിഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. പാക്കിസ്ഥാന്‍ പൗരയായ മിനാല്‍ ഖാനെ വിവാഹം കഴിക്കാന്‍ മുനീര്‍ അഹമ്മദ് 2023ല്‍ വകുപ്പുതല അനുമതി തേടിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ആകും മുന്‍പ് 2024 മേയില്‍ ഇരുവരും വിവാഹിതരായി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് രണ്ടു രാജ്യത്തിരുന്ന് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. 2025 ഫെബ്രുവരിയില്‍ ടൂറിസ്റ്റ് വീസയില്‍ മിനാല്‍ ഇന്ത്യയിലെത്തി. പിന്നീട് ദീര്‍ഘകാല വീസയ്ക്ക് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ടൂറിസ്റ്റ് വീസയുടെ കാലാവധി കഴിഞ്ഞെങ്കിലും മുനീര്‍ ഭാര്യയെ ഇന്ത്യയില്‍ താമസിപ്പിക്കുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് പാക്ക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് മിനാല്‍,…

    Read More »
  • ‘ഇങ്ങനെയാണ് ഇന്ത്യയില്‍ മുസ്ലിംകളെ അവര്‍ കൈകാര്യം ചെയ്യുന്നത്; ഇസ്രയേലിനെപ്പോലെ മനുഷ്യാവകാശ ലംഘനമാണു നടക്കുന്നത്’: ബുര്‍ഖ ധരിച്ച സ്ത്രീയെ കാറിടിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഇന്ത്യക്കെതിരേ മുസ്ലിം രാജ്യങ്ങളില്‍ വിദ്വേഷ പ്രചാരണം; പൊളിച്ചടുക്കി ഗവേഷകര്‍; ഉപയോഗിച്ചത് മലപ്പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍!

    ന്യൂഡല്‍ഹി: ബുര്‍ഖ ധരിച്ച സ്ത്രീയെ കുട്ടിക്കൊപ്പം നടന്നു പോകുന്നതിനിടെ കാറിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. അവര്‍ മുസ്ലിമായതുകൊണ്ടാണു കാറിടിച്ചു കൊന്നതെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വെറുപ്പു പ്രചരിപ്പിച്ചത്. ലെബനന്‍ ടൈംസിന്റെ ഒഫീഷ്യല്‍ എക്‌സ് (ട്വിറ്റര്‍) പേജിലടക്കം വ്യാജ പ്രചാരണമുണ്ടായി. മുസ്ലിം രാജ്യങ്ങളിലും ഇന്ത്യക്കെതിരേ വെറുപ്പു പ്രചരിപ്പിക്കാന്‍ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. ഈ ട്വീറ്റിനു മാത്രം അഞ്ചുലക്ഷം പേരാണു പ്രതികരണം നല്‍കിയത്. ലെബനന്‍ ടൈംസ് വീഡിയോ ഇട്ടതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ ഇതു ഷെയര്‍ ചെയ്തു. ‘ഇന്ത്യയിലെ തീവ്രവാദി ഭരണം. ഇന്ത്യയിലെ മുസ്ലിംകളെ അവര്‍ ലക്ഷ്യമിടുന്നത് ഇങ്ങനെയാണ്. ഇസ്രയേലിനെപ്പോലെ അവരും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ്’ എന്നായിരുന്നു ട്വീറ്റിന്റെ തലക്കെട്ട്. എന്നാല്‍, നമ്മുടെ കേരളത്തില്‍നിന്നുള്ള അപകട ദൃശ്യത്തെയാണു വളച്ചൊടിച്ച് ഇത്തരത്തിലാക്കിയതെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാതൃഭൂമിയടക്കം പ്രസിദ്ധീകരിച്ച വീഡിയോ ഉപയോഗിച്ചാണ് ഇവര്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയത്. ഏപ്രില്‍ 26നു മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നടന്ന അപകടത്തില്‍ ബദരിയ…

    Read More »
  • ‘അവര്‍ നദികള്‍ തടയാന്‍ നോക്കിയാല്‍ ഞങ്ങള്‍ തകര്‍ക്കും; ഇന്ത്യയെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവും’: ഇന്ത്യക്കെതിരേ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി; ബുള്ളറ്റുകള്‍ മാത്രമല്ല കൈയിലുള്ളത്, മോദിയുടെ കളി രാഷ്ട്രീയ നേട്ടത്തിനെന്നും ഖ്വാജ ആസിഫ്

    ന്യൂഡല്‍ഹി: മുമ്പു നടത്തിയ ഭീഷണികള്‍ക്കു പിന്നാലെ വീണ്ടും ഇന്ത്യക്കെതിരേ പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുന്നതിനായി ഇന്ത്യ നര്‍മിക്കുന്നതെല്ലാം പാകിസ്താന്‍ തകര്‍ക്കുമെന്ന് ഖ്വാജ പറഞ്ഞു. ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണു നദികള്‍ക്കു കുറുകെയുള്ള ഇന്ത്യയുടെ നിര്‍മാണങ്ങള്‍ ആക്രമണമായി പരിണഗിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ‘അവര്‍ നദികള്‍ക്കു കുറുകേ നിര്‍മിതികള്‍ ഉണ്ടാക്കുമെന്നത് വ്യക്തമാണ്. അങ്ങനെയെങ്കില്‍ അതു ഞങ്ങള്‍ തകര്‍ക്കും. അത് ബുള്ളറ്റുകളാകണമെന്നില്ല. അതിനു നിരവധി മാര്‍ഗങ്ങളുണ്ട്. വെള്ളം നിയന്ത്രിക്കുന്നവരെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവുമായിരിക്കു’മെന്നും ഖ്വാജ പറഞ്ഞു. നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണു കളിക്കുന്നത്. പാകിസ്താനെ നിരന്തരം പ്രതിയാക്കുകയാണ്. ഇതിനെതിരായ നടപടികള്‍ മാത്രമാണു സ്വീകരിക്കുന്നതെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു. നേരത്തേയും പാക് പ്രതിരോധ മന്ത്രി ഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. ‘ഇന്ത്യയുടെ സൈനികനടപടി ആസന്നമായിരിക്കുന്ന ഒന്നായതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില തന്ത്രപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് നേരിട്ട്…

    Read More »
Back to top button
error: