India
-
വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി… പിന്നാലെ കെട്ടിയിട്ട് മർദ്ദിച്ച് 20 കോടിയുടെ വജ്രാഭരണങ്ങൾ കവർന്നു, വ്യാപാരിയുടെ പരാതിയിൽ നാലുപേർ അറസ്റ്റിൽ
ചെന്നൈ: ഇടപാടിനെന്ന പേരിൽ വ്യാപാരിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്. സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്. വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം…
Read More » -
ടിവികെ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി, വിമാനത്താവളവും തളപതിയുടെ വാഹനവും തകര്‍ത്തു; അണികള്‍ക്കുനേരേ തോക്കുചൂണ്ടി, മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; വിജയ്യുടെ ബൗണ്‍സര്‍മാര്‍ മലയാളികള്‍
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ കൂട്ടംകൂടിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കമാണു കേസ്. സിനിമ ചിത്രീകരണത്തിന് മധുരയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിലെ വസ്തുവകകള്‍ ഉള്‍പ്പെടെ നശിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. നടനെ കണ്ട് ആവേശഭരിതരായവര്‍ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറിയതോടെ വാഹനത്തിന്റെ മുന്‍ഭാഗവും തകര്‍ന്നു. സംഘം കടന്നുപോയതോടെ വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്തതായി കണ്ടെത്തി. തുടര്‍ന്നാണു കണ്ടാല്‍ അറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. പിന്നീട് കൊടൈക്കനാലിലെത്തിയ വിജയ് അവിടെയും റോഡ് ഷോ നടത്തി. ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. വിജയ്ക്കു പൊന്നാട അണിയിക്കാനെത്തിയ പ്രവര്‍ത്തകരിലൊരാളുടെ തലയ്ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുചൂണ്ടിയ ശേഷം തള്ളി മാറ്റി. മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ കയ്യേറ്റം ചെയ്തതും തര്‍ക്കത്തിനിടയാക്കി. കേരളത്തില്‍ നിന്നുള്ള യുവാക്കളുടെ സംഘമാണു വിജയ്യുടെ ബൗണ്‍സര്‍മാരായി…
Read More » -
തിരിച്ചടി ഉടന്‍? വ്യോമാക്രമണ മുന്നറിയിപ്പിനായി സൈറണ്‍ സ്ഥാപിക്കണം; പൗരന്‍മാര്‍ക്ക് സ്വയരക്ഷയ്ക്ക് പരിശീലനം നല്‍കണം; സംസ്ഥാനങ്ങള്‍ക്ക് നാല് നിര്‍ണായക നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം; മുന്നറിയിപ്പ് നല്‍കി പാകിസ്താനും
ന്യൂഡല്‍ഹി: യുദ്ധത്തിനു മുന്നോടിയായി ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും പരിശീലനവും നല്‍കണമെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. മേയ് ഏഴിനു മോക് ഡ്രില്‍ നടത്തണമെന്നാണു നിര്‍ദേശം. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാക് സംഘര്‍ഷം മൂര്‍ഛിച്ച സാഹചര്യത്തിലാണ് യുദ്ധ സജ്ജമാകാനുള്ള സൂചനകളുമായി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്കു ലഭിച്ചത്. വ്യോമാക്രമണത്തിനു സൂചന നല്‍കുന്ന സൈറനുകള്‍ സ്ഥാപിക്കണമെന്നും ജനങ്ങള്‍ക്കു സ്വയരക്ഷയ്ക്കായി പരിശീലനം നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഇന്ത്യക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമമായിട്ടാണ് 26 സഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണം. ഇന്ത്യ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടികളിലേക്കു കടന്നിരുന്നില്ല. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുക, വ്യാപാരവും കപ്പല്‍ ചരക്കുനീക്കവും നിരോധിക്കുക, വ്യോമപാതയില്‍ പ്രവേശനം വിലക്കുക തുടങ്ങിയ നടപടികളായിരുന്നു സ്വീകരിച്ചത്. ഇതിനുശേഷം എന്തു നടപടിയെടുക്കാനും സൈന്യത്തിനു നരേന്ദ്ര മോദി അനുമതിയും നല്‍കിയിരുന്നു. ഇതേ നിലപാടുകള്‍തന്നെയാണു പാകിസ്താനും ഇന്ത്യക്കുനേരെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ ആക്രമണത്തിനു മുന്നോടിയായി രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്ന…
Read More » -
ആക്രമണമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം; സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് ഏഴിന് മോക്ഡ്രില്‍ നടത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
Read More » -
കുറ്റക്കാരെ വെറുതെ വിടരുത്- ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് റഷ്യ, പഹൽഗാം ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം- വ്ളാദിമിർ പുടിൻ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് പുതിൻ തന്റെ പിന്തുണ അറിയിച്ചത്. കൂടാതെ പഹൽഗാമിൽ 26 പേർ വെടിയേറ്റ് മരിച്ച ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ‘റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. നിരപരാധികളുടെ ജീവഹാനിയിൽ അദ്ദേഹം അഗാധമായ അനുശോചനം അറിയിക്കുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹീനമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്‌സിലൂടെ വ്യക്തമാക്കി. മാത്രമല്ല വിക്ടറിഡേയുടെ 80-ാം വാർഷിക ആഘോഷത്തിൽ പ്രധാനമന്ത്രി പ്രസിഡന്റ് പുടിന് ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക…
Read More » -
ജലം തടഞ്ഞാൽ യുദ്ധം- പാക് ഭീഷണിക്ക് മറു പണിയുമായി ഇന്ത്യ!! സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും നിയന്ത്രിച്ചു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കാനുറപ്പിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ചിനാബ് നദിയിലെ സലാൽ ഡാമിൽ നിന്നുള്ള ജലമൊഴുക്കും ഇന്ത്യ നിയന്ത്രിച്ചിരിക്കുകയാണ്. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. മാത്രമല്ല പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നതിനിടെ യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നുണ്ട്. സംഘർഷം ഒഴിവാക്കണമെന്ന പ്രസ്താവന യോഗം ഇറക്കിയേക്കും. അതേസമയം കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു. അതേസമയം ജലം തടഞ്ഞാൽ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാക്കിസ്ഥാൻ ഇപ്പോൾ സഹായത്തിനായി യുഎൻ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരം അല്ലാത്ത പത്ത് അംഗരാജ്യങ്ങളിൽ നിലവിൽ പാക്കിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യയോഗം വിളിക്കണം എന്ന പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിച്ചത്. നേരത്തെ പഹൽഗാം ആക്രമണത്തെ അപലപിച്ച് രക്ഷാ സമിതി പ്രമേയം പാസാക്കിയിരുന്നു. ഇതിൽ ഇന്ത്യയുമായി…
Read More » -
സഭയില്‍ ചോദ്യം ചോദിക്കാതിരിക്കാന്‍ കൈക്കൂലി; MLA-യെ കൈയോടെ പൊക്കി, സഹായി പണവുമായി ഓടി
ജയ്പുര്‍: രാജസ്ഥാന്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ എംഎല്‍എ അറസ്റ്റില്‍. ഭാരത് ആദിവാസി പാര്‍ട്ടി എംഎല്‍എ ജയ്കൃഷന്‍ പട്ടേലിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍വെച്ച് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു റെയ്ഡ്. എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിഎപി കണ്‍വീനറും എംപിയുമായ രാജ്കുമാര്‍ റോത്ത് അറിയിച്ചു. അതേസമയം, ബിജെപിയുടെ ഗൂഢാലോചന ഇതിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബന്‍സ്വാര ജില്ലയിലെ ബഗിദോര മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് പട്ടേല്‍. കഴിഞ്ഞവര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് അദ്ദേഹം എംഎല്‍എയാകുന്നത്. തന്റെ മണ്ഡല പരിധിയിലുള്ളതല്ലാത്ത ഒരു ഖനനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കാന്‍ മൂന്ന് ചോദ്യങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നു. ഇവ ചോദിക്കാതിരിക്കാന്‍ ഖനിയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് പത്തുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിലപേശി ഒടുവില്‍ രണ്ടരക്കോടി തന്നാല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാമെന്ന് എംഎല്‍എ സമ്മതിച്ചു. ആദ്യ പടിയെന്നോണം ഒരു ലക്ഷം…
Read More » -
‘ചില സംഗതികള്‍ വീണ്ടും വീണ്ടും സംഭവിച്ചേക്കാം, കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്ക് ഇന്ത്യ തടസം നില്‍ക്കുന്നു’; തീവ്രവാദികള്‍ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് പാക് ബ്രിട്ടീഷ് ഹൈമ്മീഷണര്‍; ‘കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതം’
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നതിനിടെ ഇന്ത്യക്കെതിരേ കൂടുതല്‍ പ്രകോപന പരാമര്‍ശങ്ങളുമായി പാകിസ്താന്‍. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതിരിക്കുന്നിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണു യുകെയിലെ പാകിസ്താന്‍ ഹൈ കമ്മീഷണര്‍. ഭാവിയിലും ഭീകരവാദികള്‍ക്കുള്ള സഹായം തുടരുമെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിബിസി ഉറുദുവുമായി നടത്തിയ അഭിമുഖത്തിലാണ് മുഹമ്മദ് ഫൈസല്‍ വിവാദമായ പരാമര്‍ശം നടത്തിയത്. കശ്മീര്‍ ജനതയ്ക്ക് യഥാര്‍ഥത്തില്‍ ആവശ്യമുള്ള പിന്തുണ നല്‍കാനുള്ള ശ്രമം ഇന്ത്യ തുടര്‍ച്ചയായി നിരസിക്കുകയാണെന്നും ഇന്ത്യ പാക് പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനിടെ ഫൈസല്‍ പറഞ്ഞു. ‘പാകിസ്താന്‍ എക്കാലത്തും കശ്മീര്‍ ജനതയ്ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കും ഒപ്പമാണു നില്‍ക്കുന്നത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഹല്‍ഗാം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തിന് പാകിസ്താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തൊയ്ബ ഏറ്റെടുത്തിട്ടുണ്ടെന്നും’ ഫൈസല്‍ പറഞ്ഞു. ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയയിലടക്കം നിരന്തരമായ പ്രകോപന പരമായ പോസ്റ്റുകള്‍ ഇടുന്ന വ്യക്തികൂടിയാണ് ഫൈസല്‍. കശ്മീര്‍ ജനതയെ…
Read More » -
മുപ്പതിനായിരം കോടിയുടെ ആസ്തി, സ്വന്തമായി 70 ആശുപത്രികള്‍; രാംചരണിനേക്കാള്‍ പതിന്മടങ്ങ് സമ്പന്നയായ ഉപാസന!
ടോളിവുഡിലെ പവര്‍ കപ്പിളാണ് രാംചരണും ഉപാസന കാമിനേനിയും. രാംചരണ്‍ ജനപ്രിയ താരമായി ഹൃദയങ്ങള്‍ കീഴടക്കുമ്പോള്‍ ഉപാസന സംരംഭകയായി കോടികളാണ് സമ്പാദിക്കുന്നത്. കോളേജ് പഠന കാലത്താണ് രാംചരണ്‍ ഉപാസന സൗഹൃദം ശക്തമാകുന്നത്. പിന്നീട് അത് പ്രണയമായി വഴിമാറി. കുടുംബങ്ങള്‍ കൂടി പിന്തുണ അറിയിച്ചതോടെ 2012ല്‍ ഇരുവരും വിവാഹിതരായി. ഞങ്ങള്‍ വളരെക്കാലം സുഹൃത്തുക്കളായിരുന്നു. വിദേശത്ത് പഠിക്കാന്‍ പോകുന്നതിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ പ്രത്യേക വികാരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രണയം പെട്ടെന്ന് സംഭവിച്ചതാണ്. അതൊരു നല്ല മാറ്റമായിരുന്നു. കുടുംബങ്ങള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു. സമാനമായ ചിന്തകളായിരുന്നു ഞങ്ങള്‍ക്ക്. വിജയം നേടാന്‍ കഠിനാധ്വാനം ചെയ്യണമെന്ന കാഴ്ചപ്പാടും വിശ്വാസവും രണ്ടുപേര്‍ക്കും ഉണ്ടെന്നത് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചതെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിച്ച് ഒരിക്കല്‍ ഉപാസന പറഞ്ഞത്. തെലുങ്കില്‍ അറിയപ്പെടുന്ന സിനിമാ കുടുംബത്തിലെ അംഗമാണ് രാംചരണ്‍. കോടികളുടെ ആസ്തിയുണ്ട് കോനിഡേല കുടുംബത്തിന്. എന്നാല്‍ രാംചരണിനേക്കാള്‍ പതിന്മടങ്ങ് സമ്പന്നയാണ് ഉപസാന എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 30,000 കോടി രൂപയുടെ ആസ്തിയാണ്…
Read More » -
44, റൂ സെന്റ് ജോര്‍ജ്: ഡല്‍ഹിയിലെ കെട്ടിടത്തിന്റെ വിലാസത്തിന് മൗറീഷ്യസ് വരെ ബന്ധം: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി കേസില്‍ ഇഡിയും സിബിഐയും കണ്ടെത്തിയത് അദാനി നെറ്റ്‌വര്‍ക്ക് എന്ന് കാരവന്‍ മാസിക
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡിയും സിബിഐയും അദാനിയുമായുള്ള ബന്ധം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ‘കാരവന്‍’ മാസിക. ലോകത്തിന്റെ നികുതിസ്വര്‍ഗമെന്ന് അറിയപ്പെടുന്ന മൗറീഷ്യസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളുണ്ടെന്നു കണ്ടെത്തിയെന്നാണു വെളിപ്പെടുത്തല്‍. ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധയോടെ അരങ്ങേറിയെന്ന് ആരോപിക്കപ്പെടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് പ്രതിരോധ അഴിമതിയുടെ പിന്നാലെയാണു സിബിഐ. ഇറ്റാലിയന്‍, ഇന്ത്യന്‍ അന്വേഷകര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും യൂറോപ്യന്‍ എക്‌സിക്യൂട്ടീവുകള്‍ കരാര്‍ നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിലെയും പ്രതിരോധ സേനയിലെയും വമ്പന്‍മാര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്നും കണ്ടെിയിരുന്നു. ഹെലികോപ്റ്ററിന്റെ ടെക്‌നിക്കല്‍ പരിശോധനയെ മറികടന്ന് 12 ചോപ്പറുകള്‍ വാങ്ങാനുള്ള 3727 കോടിയുടെ കരാര്‍ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അഴിമതി. പണം വന്ന വഴികള്‍ പരിശോധിച്ചപ്പോള്‍ അതിനു മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍സ്‌റ്റൈല്ലാര്‍ ടെക്‌നോളജീസു’മായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. മൗറീഷ്യന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെത്തിയ സിബിഐ സംഘം കമ്പനിയുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഡോക്കുമെന്റുകളും ശേഖരിച്ചിരുന്നു. സുപ്രീം കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലത്തുനിന്ന് പത്തു മിനുട്ട്…
Read More »