India
-
‘അവര്‍ നദികള്‍ തടയാന്‍ നോക്കിയാല്‍ ഞങ്ങള്‍ തകര്‍ക്കും; ഇന്ത്യയെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവും’: ഇന്ത്യക്കെതിരേ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി; ബുള്ളറ്റുകള്‍ മാത്രമല്ല കൈയിലുള്ളത്, മോദിയുടെ കളി രാഷ്ട്രീയ നേട്ടത്തിനെന്നും ഖ്വാജ ആസിഫ്
ന്യൂഡല്‍ഹി: മുമ്പു നടത്തിയ ഭീഷണികള്‍ക്കു പിന്നാലെ വീണ്ടും ഇന്ത്യക്കെതിരേ പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്‍ഡസ് വാലി കുടിവെള്ള കരാര്‍ റദ്ദാക്കുന്നതിനായി ഇന്ത്യ നര്‍മിക്കുന്നതെല്ലാം പാകിസ്താന്‍ തകര്‍ക്കുമെന്ന് ഖ്വാജ പറഞ്ഞു. ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണു നദികള്‍ക്കു കുറുകെയുള്ള ഇന്ത്യയുടെ നിര്‍മാണങ്ങള്‍ ആക്രമണമായി പരിണഗിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ‘അവര്‍ നദികള്‍ക്കു കുറുകേ നിര്‍മിതികള്‍ ഉണ്ടാക്കുമെന്നത് വ്യക്തമാണ്. അങ്ങനെയെങ്കില്‍ അതു ഞങ്ങള്‍ തകര്‍ക്കും. അത് ബുള്ളറ്റുകളാകണമെന്നില്ല. അതിനു നിരവധി മാര്‍ഗങ്ങളുണ്ട്. വെള്ളം നിയന്ത്രിക്കുന്നവരെ കാത്തിരിക്കുന്നത് പട്ടിണിയും ദാഹവുമായിരിക്കു’മെന്നും ഖ്വാജ പറഞ്ഞു. നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണു കളിക്കുന്നത്. പാകിസ്താനെ നിരന്തരം പ്രതിയാക്കുകയാണ്. ഇതിനെതിരായ നടപടികള്‍ മാത്രമാണു സ്വീകരിക്കുന്നതെന്നും ഖ്വാജ കൂട്ടിച്ചേര്‍ത്തു. നേരത്തേയും പാക് പ്രതിരോധ മന്ത്രി ഇന്ത്യക്കെതിരേ രംഗത്തുവന്നിരുന്നു. ‘ഇന്ത്യയുടെ സൈനികനടപടി ആസന്നമായിരിക്കുന്ന ഒന്നായതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ചില തന്ത്രപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ടെന്നും റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് നേരിട്ട്…
Read More » -
‘വൈഭവിനെ ശ്രദ്ധിക്കണം, പൃഥ്വിക്കും കാംബ്ലിക്കും സംഭവിച്ചത് അവനെയും കാത്തിരിക്കുന്നു’; ബിസിസിഐയ്ക്കു മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍; ‘കാംബ്ലിയും സച്ചിനെപ്പോലെ വളരേണ്ടയാള്‍, നേരത്തേ കൊഴിഞ്ഞു; ഇന്ത്യയും പിന്തുണച്ചില്ല’
മുംബൈ: ഐപില്ലിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഇന്ത്യയില്‍ മാത്രമല്ല, പുറത്തും ‘നോട്ടപ്പുള്ളി’യാണു വൈഭവ് സൂര്യവന്‍ഷിയെന്ന് പതിനാലുകാരന്‍. ഗുജറാത്തിനെതിരേ 35 ബോളില്‍ നൂറടിച്ചതോടെയാണു വൈഭവിനെക്കുറിച്ചുള്ള കഥകള്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്നത്. എന്നാല്‍, മുന്‍ ഇന്ത്യയുടെ കോച്ച് ബിസിസിഐയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. വൈഭവിനെ പിന്തുണയ്ക്കണമെന്നും മറ്റു കളിക്കാര്‍ക്കു സംഭവിച്ചത് ഇനിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. സച്ചിനെ എങ്ങനെ ബിസിസിഐ പരിഗണിച്ചോ, അതുപോലെ വൈഭവിനെയും നോക്കണമെന്നും അല്ലെങ്കില്‍ പൃഥ്വി ഷായ്ക്കും വിനോദ് കാംബ്ലിക്കും സംഭവിച്ചത് വൈഭവിനെയും കാത്തിരിക്കുന്നെന്നും ചാപ്പല്‍ പറഞ്ഞു. ‘സച്ചിനു തിളങ്ങാന്‍ കഴിഞ്ഞതു കഴിവുള്ളതുകൊണ്ടു മാത്രമല്ല, മറിച്ച് ഇന്ത്യയില്‍നിന്നുള്ള അകമഴിഞ്ഞ പിന്തുണകൊണ്ടാണ്. ശാന്തമായ പരിചരണവും ബുദ്ധിയുള്ള കോച്ചും പിന്തുണയ്ക്കുന്ന കുടുംബവും അദ്ദേത്തെ ലോകത്തുനിന്നു സംരക്ഷിച്ചു നിര്‍ത്തി. വിനോദ് കാംബ്ലിയും മറ്റൊരു സച്ചിന്‍ ആകേണ്ടയാളായിരുന്നു. എന്നാല്‍ പ്രശസ്തിയും അച്ചടക്കവും തമ്മിലുള്ള സംതുലനം സംരക്ഷിക്കാന്‍ കാംബ്ലിക്കു കഴിഞ്ഞില്ല. അദ്ദേഹം ഉയര്‍ന്നുവന്നതുപോലെ വീണു. പൃഥ്വിയും അതുപോലൊരു താരമാണ്. ഇപ്പോള്‍ അദ്ദേഹം വീണുപോയി. ഇനിയും ഉയര്‍ന്നുവരാനുള്ള സമയമുണ്ട്’- ചാപ്പല്‍…
Read More » -
മുള്ളന്‍പന്നിയുടെയും ഉടുമ്പിന്റെയും മാംസം കഴിച്ചെന്ന് വെളിപ്പെടുത്തല്‍; നടിക്കെതിരെ വനംവകുപ്പ് നടപടി
മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഹിന്ദി-മറാഠി നടി ഛായാ കദമിന് എതിരെ നടപടി തുടങ്ങി വനം വകുപ്പ്. മുള്ളന്‍പന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്ന് പരാമര്‍ശിച്ച് അടുത്തിടെ മറാഠി റേഡിയോ ചാനലിന് നല്‍കിയ വിഡിയോ അഭിമുഖമാണ് കുരുക്കായത്. മുംബൈയില്‍ ഇല്ലെന്നും നാലു ദിവസത്തിനു ശേഷം ഹാജരാകാമെന്നും നടി അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. മുംബൈ ആസ്ഥാനമായ പ്ലാന്റ് ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് നടിക്കെതിരെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും ഡിഎഫ്ഒയ്ക്കും പരാതി നല്‍കിയത്. 1972ലെ വന്യജീവി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ വന്യജീവികളെ വേട്ടയാടിയവര്‍ക്ക് എതിരെയും നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു. ലാപതാ ലേഡീസ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മഡ്ഗാവ് എക്‌സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഛായാ കദം.
Read More » -
ഗോവയില്‍ ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ആറു മരണം; നിരവധി പേര്‍ക്ക് പരിക്ക്
പനാജി: ഗോവയിലെ ഷിര്‍ഗാവോയില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്റായി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഘോഷയാത്രയ്ക്കിടെ ചിലര്‍ക്ക് വൈദ്യുതാഘാതമേറ്റെന്നും ഇതാണ് ജനങ്ങളുടെ പെട്ടെന്നുള്ള പരിഭ്രാന്തിക്ക് വഴിവെച്ചതെന്നും സൂചനയുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടക്കന്‍ ഗോവ എസ്പി അക്ഷത് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അഗാധമായ വിഷമമുണ്ടെന്നും പരിക്കേറ്റവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രധാമന്ത്രി പറഞ്ഞു. പ്രമോദ് സാവന്ത് ആശുപത്രിയില്‍…
Read More » -
മിലിട്ടറി നഴ്സിങ് സര്‍വീസ് ADGയായി മലയാളി മേജര്‍ ജനറല്‍; ചങ്ങനാശ്ശേരിയുടെ അഭിമാനം പുനലൂരിന്റെയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ മിലിട്ടറി നഴ്സിങ് സര്‍വീസ് (എംഎന്‍എസ്) അഡീഷണല്‍ ഡയറക്ടര്‍ ജനറലായി പുനലൂര്‍ നെല്ലിപ്പള്ളി ബാബു മഹാളില്‍ മേജര്‍ ജനറല്‍ പി.വി ലിസമ്മ ചുമതലയേറ്റു. മിലിട്ടറി നഴ്സിങ് സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവയാണിത്. പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ പ്രിന്‍സിപ്പല്‍ മേട്രണ്‍ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശിഷ്ഠ സേവനത്തിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ കാര്‍ഡും മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചങ്ങാശേരി അസംപ്ഷന്‍ കോളജ് പൂര്‍വ വിദ്യാര്‍ത്ഥിനിയും നാലുകോടി പ്ലാന്തോപ്പില്‍ കുടുംബാംഗവുമാണ്. 1986 ലാണ് മിലിട്ടറി സര്‍വീസില്‍ ചേര്‍ന്നത്. ഭര്‍ത്താവ്: അഭിഭാഷകനും കേന്ദ്ര ഗവ. നോട്ടറിയുമായ അഡ്വ. ബാബു ജോണ്‍. മക്കള്‍: പ്രിന്‍സ് ജോണ്‍ ബാബു, അഡ്വ. പ്രിയ മറിയ ബാബു. മരുമകള്‍: ഡോ. റിതു റേയ്ച്ചല്‍ ജോര്‍ജ്.
Read More » -
’15 മാസത്തിനിടെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം യുദ്ധത്തിലൂടെ കളയാന്‍ താത്പര്യമില്ല; ഇന്ത്യയെ അനുനയിപ്പിക്കണം’; സൗദി, യുഎഇ, കുവൈത്ത് രാജ്യങ്ങള്‍ക്കു മുന്നില്‍ സഹായം തേടി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്; ‘മൂന്നു പതിറ്റാണ്ടായി പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇര’
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യയുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടെ മുസ്ലിം രാജ്യങ്ങളുടെ പിന്തുണതേടി പാകിസ്താന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി, യുഎഇ, കുവൈത്ത് നയതന്ത്ര പ്രതിനിധികളുമായി ഇന്ത്യയുമായുള്ള സംഘര്‍ഷമൊഴിവാക്കാന്‍ വഴിയുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ചു കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച ഷെരീഫ്, നിഷ്പക്ഷ അന്വേഷണത്തിന് നേതൃത്വം വഹിക്കണമെന്നും ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. സൗദി അംബാസഡര്‍ നവാഫ് ബില്‍ സയീദ് അല്‍ മാലിക്കി, യുഎഇ അംബാസഡര്‍ ഹമാദ് ഒബെയ്ദ് അല്‍ സാബി, കുവൈത്ത് അംബാസഡര്‍ നാസര്‍ അബ്ദുള്‍ റഹ്‌മാന്‍ ജാസര്‍ എന്നിവരുമായാണു കൂടിക്കാഴ്ച നടത്തിയത്. തെക്കന്‍ ഏഷ്യയില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണു കൂടിക്കാഴ്ചയെന്നും ഷെരീഫ് വിശദീകരിച്ചതായി പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സൗദി, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി പാകിസ്താന്‍ മികച്ച ബന്ധമാണു പുലര്‍ത്തുന്നത്. ഇന്ത്യ തെളിവൊന്നുമില്ലാതെയാണ് പാകിസ്താനെതിരേ ആരോപണമുന്നയിക്കുന്നതെന്നും റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 15 മാസത്തിനിടെ സര്‍ക്കാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം യുദ്ധത്തിലൂടെ നഷ്ടമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍…
Read More » -
ഭീകരവാദികള്‍ക്കു സാമ്പത്തിക സഹായം: പാകിസ്താനെതിരേ ഇന്ത്യ ലക്ഷ്യമിടുന്നത് ഇരട്ട സാമ്പത്തിക ‘സ്‌ട്രൈക്ക്’; ആദ്യം കരിമ്പട്ടികയില്‍ പെടുത്തും; ഐഎംഎഫിന്റെ സഹായവും ഇല്ലാതാക്കും; നീക്കങ്ങള്‍ക്ക് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ; റിപ്പോര്‍ട്ട് ശരിവച്ച് വിശ്വസനീയ കേന്ദ്രങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്‍മാരുടെ പിന്തുണയാര്‍ജിച്ച ഇന്ത്യ പാകിസ്താനെതിരേ സാമ്പത്തിക ഉപരോധത്തിനും നീക്കം തുടങ്ങി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിയന്ത്രിക്കുന്നതിന് ഇരട്ട ‘സര്‍ജിക്കല്‍ സ്‌ട്രൈക്കി’നാണു പദ്ധിതിയിടുന്നത്. സാമ്പത്തിക സഹായം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന ആരോപണം ശക്തിപ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യ നീക്കം. നേരത്തെയും പാകിസ്താനെ ഇക്കാര്യങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2018ല്‍ കൊണ്ടുവന്ന നിയന്ത്രണം ഭീകരവാദികള്‍ക്കുള്ള ഫണ്ടിംഗ് ഉണ്ടാകില്ലെന്ന ഉറപ്പില്‍ പിന്‍വലിച്ചിരുന്നു. ഭീകരവാദികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ പിടികൂടി ജയിലിടുന്ന ‘പൊടിയിടല്‍’ നീക്കങ്ങള്‍ നടത്തിയതോടെയായിരുന്നു ഇത്. പാകിസ്താനു സഹായം നല്‍കുന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏഴു ബില്യണ്‍ പാക്കേജിനെതിരേയും ഇന്ത്യ രംഗത്തുവന്നിട്ടുണ്ട്. ഈ പണം ഭീകരവാദത്തിന് ഉപയോഗിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ആരോപണങ്ങള്‍ കടുപ്പിക്കുന്നത്. മൂന്നുവര്‍ഷത്തെ സാമ്പത്തിക സഹായ പാക്കേജ് 2024ല്‍ ആണു തീരുമാനമായത്. നിലവില്‍ പാകിസ്താന്‍ പിടിച്ചു നില്‍ക്കുന്നത് ഈ സഹായം കൊണ്ടാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ബലൂച് വിമതരുടെ…
Read More » -
പുറത്തുനിന്ന് വരുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ പ്രത്യേക സംഘം; മയക്കുമരുന്നു നല്‍കി പീഡനം; ദൃശ്യങ്ങളെടുത്തു കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ സമ്മര്‍ദം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ഫര്‍ഹാന്‍ ലക്ഷ്യമിട്ടത് ഹിന്ദു പെണ്‍കുട്ടികളെ എന്നും ഭോപ്പാല്‍ പോലീസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിരവധി വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുകയും അവരുടെ വീഡിയോകള്‍ ചിത്രീകരിച്ചു സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്ത പ്രതികള്‍ പോലീസിനു മുന്നില്‍ വിവരിച്ചത് സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകള്‍. അടുത്തിടെ ഭോപ്പാലില്‍ അറസ്റ്റിലായ സംഘം നിരവധി സ്ത്രീകളെയാണു വശീകരിച്ചു പീഡിപ്പിക്കുകയും പിന്നീടു നിരവധിപ്പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയതത്. നിരവധി കോളജ് വിദ്യാര്‍ഥിനികള്‍ അടക്കം പീഡനത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി ഫര്‍ഹാനാണു പോലീസിനോടു കൂസലന്യേ തങ്ങളുടെ കൃത്യങ്ങള്‍ വിവരിച്ചത്. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇവരുടെ വീഡിയോകള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. ഇതിനുശേഷം ഇവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഈ വീഡിയോകള്‍ ഉപയോഗിച്ചു. സ്വകാര്യ കോളജില്‍നിന്നുള്ള മൂന്നു പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറായതോടെയാണു കഴിഞ്ഞമാസം 25ന് പോലീസ് കേസെടുത്തത്. ഇവരുടെ വീഡിയോകളിലൊന്നു പുറത്തുവന്നത് ബിഹാറില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യാതൊരു കൂസലുമില്ലാതെയാണു ഫര്‍ഹാന്‍ കാര്യങ്ങള്‍ വിവരിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു നിരവധി മുസ്ലിം ചെറുപ്പക്കാരുടെ സംഘത്തെത്തന്നെ കോളജില്‍ രൂപീകരിച്ചിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്…
Read More » -
70 പേര്‍ കുടുങ്ങി, പൗരന്‍മാര്‍ക്കായി വാഗ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ്ചാനല്‍ നിരോധിച്ച് ഇന്ത്യ
ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താനി പൗരന്മാരോട് ഉടന്‍ മടങ്ങിപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ മുപ്പതായിരുന്നു പാക് പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാനുള്ള അവസാനതീയതി. പാക് പൗരന്മാര്‍ക്ക് മടങ്ങിപ്പോകാന്‍ അനുവദിച്ചിരുന്ന സമയം ഏപ്രില്‍ മുപ്പതിന് അവസാനിച്ചതോടെ വ്യാഴാഴ്ച അതിര്‍ത്തി അടച്ചിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോകാനെത്തിയ എഴുപതോളം പാക് പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. ദേശീയസുരക്ഷ, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ ഈ ഉള്ളടക്കം രാജ്യത്ത് ലഭ്യമല്ലെന്നാണ് ഷരീഫിന്റെ ഔദ്യോഗിക യു ട്യൂബ്…
Read More »
