India

  • യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ പരമോന്നത നേതാവ്; അതൊത്തൊള്ള ഖമേനി മുഹറം-അശൂറ ചടങ്ങുകളില്‍ പങ്കെടുത്തെന്ന് ദേശീയ മാധ്യമം; ജൂണ്‍ 11 നുശേഷം പുറത്തിറങ്ങിയത് ആദ്യമായി; കനത്ത കാവല്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ട്

    ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഒളിവില്‍ പോയ ഇറാന്‍ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുഹറം-അശൂറ ചടങ്ങുകളോട് അനുബന്ധിച്ചാണു കനത്ത സുരക്ഷയില്‍ ഖമേനിയുടെ പ്രത്യക്ഷപ്പെടല്‍. ആളുകളെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദേശീയ ടെലിവിഷനാണു പുറത്തുവിട്ടത്. ഷിയ മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അശൂറ. കറുത്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 86 കാരനുവേണ്ടി ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഞങ്ങളുടെ ഞരമ്പിലെ ചോര, ഞങ്ങളുടെ നേതാവിനുവേണ്ടി’ എന്നായിരുന്നു വിശ്വാസികളുടെ മന്ത്രോച്ഛാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ടെഹ്‌റാനിലെ ഇമാം ഖമേനി മോസ്‌കില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണു ദേശീയ ടെലിവിഷന്‍ പറയുന്നത്. 1989 മുതല്‍ ഇറാനെ നിയന്ത്രിക്കുന്ന ഖമേനി, അടുത്തിടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ എത്താതിരുന്നതു വലിയ വാര്‍ത്തയായിരുന്നു. മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോകളാണ് പുറത്തുവന്നത്. ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. ഇതു പാര്‍ലമെന്റ് നേതാക്കളെ അഭസംബോധന ചെയ്യുന്നതിനുവേണ്ടിയായിരുന്നു. ഒരു ദശാബ്ദം…

    Read More »
  • ഗര്‍ഭിണിയായാല്‍ ഒരുലക്ഷം രൂപ; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അമ്മമാരാകാന്‍ പ്രോത്സാഹിപ്പിച്ച് റഷ്യ; ജനസംഖ്യാ നിരക്ക് കുത്തനെ ഇടിഞ്ഞു; യുക്രൈന്‍ യുദ്ധത്തില്‍ രണ്ടരലക്ഷം സൈനികര്‍ മരിച്ചു; സൈനിക സേവനം ഭയന്ന് ആയിരങ്ങള്‍ രാജ്യംവിട്ടു; മറ്റു മാര്‍ഗങ്ങളില്ലെന്ന് പുടിന്‍

    മോസ്‌കോ: രാജ്യത്തെ ജനന നിരക്കു കുത്തനെ ഇടിഞ്ഞതോടെ കൗമാരക്കാരായ അമ്മമാരെ പ്രോത്സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്താനും വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. റഷ്യയിലെ തിരഞ്ഞെടുത്ത പത്ത് പ്രദേശങ്ങളെയാണു തുടക്കത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുത്തത്. 2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് റഷ്യയിലെ ജനന നിരക്ക്. ഇത് മറികടക്കുന്നതിനായാണ് കുറച്ചു കൂടി വിശാലമായി റഷ്യ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യത്തില്‍ കടുത്ത ഭിന്നാഭിപ്രായം റഷ്യയില്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. റഷ്യന്‍ പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം പേര്‍ നയത്തെ എതിര്‍ത്തു. 43 ശതമാനം പേര്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്. കൗമാരക്കാരായ അമ്മമാരെ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നതില്‍ ധാര്‍മിക പ്രശ്‌നമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍…

    Read More »
  • പടക്കപ്പുര ഉഷാറാകും! 1.05 ലക്ഷം കോടി അനുവദിച്ചു; ഇന്ത്യയ്ക്ക് പുതിയ ചാരവിമാനം, മൈന്‍വാരി കപ്പലുകള്‍…

    ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് വന്‍ പരിഷ്‌കരണത്തിലേക്ക് ഇന്ത്യ കടക്കുന്നു. 1.05 ലക്ഷം കോടി രൂപയുടെ ആയുധം സംഭരിക്കാനാണ് ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്. ചാരവിമാനങ്ങള്‍, മൈന്‍വാരി കപ്പലുകള്‍, പ്രതിരോധകവച മിസൈലുകള്‍, തോക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടുതലും തദ്ദേശീയമായി നിര്‍മ്മിക്കും. സഖ്യരാജ്യങ്ങളായ റഷ്യ, ഫ്രാന്‍സ് എന്നിവരുമായിട്ടും ഇടപാടുകളുണ്ടാകും. ? 12 മൈന്‍ വാരി കപ്പലുകള്‍: 44,000 കോടി. 900- 1,000 ടണ്‍ ഭാരമുള്ള 12 കപ്പലുകള്‍ 10 വര്‍ഷത്തിനുള്ളില്‍ തദ്ദേശീയമായി നിര്‍മ്മിക്കും. കടലില്‍ ശത്രു മൈനുകള്‍ കണ്ടെത്തുന്നതിനും തുറമുഖങ്ങളെ ആക്രമിക്കാനും ഇവയ്ക്ക് കഴിയും. പാക്- ചൈന സമുദ്ര സഖ്യം ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇതിന് മുന്‍തൂക്കം നല്‍കുന്നത്. ? ക്യുക്ക് റിയാക്ഷന്‍ മിസൈല്‍: 36,000 കോടി. കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്നവ. 30 കി. മീ പരിധിക്കുള്ളില്‍ ശത്രുവിന്റെ ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവ തകര്‍ക്കും. കരസേനയുടെ മൂന്ന് റെജിമെന്റുകള്‍ക്കും വ്യോമസേനയുടെ മൂന്ന് സ്‌ക്വാഡ്രണുകള്‍ക്കും നല്‍കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഉപയോഗിച്ച തുര്‍ക്കി…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂര്‍ കണ്ണു തുറപ്പിച്ചു; തദ്ദേശീയ ഡ്രോണ്‍ നിര്‍മാണത്തിനു രണ്ടായിരം കോടിയുടെ ഇന്റസെന്റീവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; നാമമാത്ര പലിശയില്‍ വേറെയും പണം; രംഗത്തുള്ളത് 600 ഡ്രോണ്‍ നിര്‍മാതാക്കള്‍; സോഫ്റ്റ്‌വേര്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേട്ടം; ചൈനീസ് ഇറക്കുമതി കുറയ്ക്കും

    ന്യൂഡല്‍ഹി: തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ രണ്ടായിരം കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നെന്നു റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്താനും വന്‍തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടപ്പാക്കിയിരുന്നു. പാകിസ്താന്‍ ചൈനയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഉപയോഗിച്ചത്. ഭാവിയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്തു പരമാവധി ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള പദ്ധതിയുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നതെന്ന് ഉയര്‍ന്ന മൂന്ന് ഉദ്യോസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധങ്ങളില്‍ ആളില്ലാ വിമാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ഇന്ത്യ തദ്ദേശീയ നിര്‍മാണത്തിലേക്കു കടക്കുന്നത്. മൂന്നുവര്‍ഷം നീളുന്ന പദ്ധതിയനുസരിച്ചു ഡ്രോണുകളുടെ നിര്‍മാണം, സോഫ്റ്റ്‌വേര്‍, ഡ്രോണ്‍വേധ സംവിധാനങ്ങള്‍, സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണു പുറത്തുവരുന്നത്. മൂലധന സമാഹരണം, ഗവേഷണം എന്നിയ്ക്കു പാടുപെടുന്ന ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കു വന്‍ പ്രോത്സാഹനമാണ് ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതു ഗുണം ചെയ്യും. 2021ല്‍ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ നല്‍കിയ 1.2 ബില്യണ്‍ ഡോളറിനേക്കാള്‍ വന്‍ നിക്ഷേപമായിട്ടാണു വിലയിരുത്തുന്നത്. സിവില്‍ ഏവിയേഷന്‍,…

    Read More »
  • ‘സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല!’; രാമായണ ടീസര്‍ പുറത്തു വന്നതിനു പിന്നാലെ വിമര്‍ശനം; ആദിപുരുഷ് ഓര്‍മവരുന്നെന്ന് ചിലര്‍; ഭാഗ്യമെന്നു തിരിച്ചടിച്ച് സായ് പല്ലവി

    മുംബൈ: ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചരിത്ര സിനിമയാണ് നിധീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ പല വിമര്‍ശനങ്ങളും താരതമ്യങ്ങളുമൊക്കെ വന്നിരുന്നു. ചിത്രം കാണുമ്പോള്‍ ആദിപുരുഷ് ആണ് ഓര്‍മ വരുന്നതെന്നാണ് പലരും പറഞ്ഞത്. ഒപ്പം സീതയായി സായ് പല്ലവി എത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചും പലരും രംഗത്തെത്തി. സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്നതാണ് ഇക്കൂട്ടരുടെ വാദം. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ അതായത് ചിത്രം പ്രഖ്യാപിച്ച സമയത്തേ ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവര്‍ക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു എന്നാണ് ട്രെയിലര്‍ റിലീസിന് ശേഷം സായ് പല്ലവി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്. സിനിമയിലെ ആകെ നെഗറ്റീവ് സായ് പല്ലവിയുടെ വേഷമാണ്, സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിക്കില്ല എന്നിങ്ങനെയൊക്കെയാണ്…

    Read More »
  • താരിഫ് ഭീഷണി വെറും ഷോ? ശ്രദ്ധ പിടിച്ചു പറ്റാനുള്ള ട്രംപിന്റെ കളി മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള അധികാരമില്ല; 90 ദിവസത്തെ കാലയളവ് തീരാനിരിക്കേ ജീവനക്കാര്‍ മറ്റു ജോലികളിലെന്ന് അമേരിക്കന്‍ മാധ്യമം; സംശയം പ്രകടിപ്പിച്ച് ചര്‍ച്ച നടത്തിയ രാജ്യങ്ങളും

    ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങള്‍ക്ക് അടിക്കടി താരിഫ് പ്രഖ്യാപിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി വെറും ‘ഷോ’ മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമം. പൊളിറ്റിക്കോ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ യഥാര്‍ഥ നടപടികളെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കം മാത്രമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക്, യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവര്‍ക്കാണു വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റുമായുള്ള ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്നും നേരേ എതിരേയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരിഫുകള്‍ നടപ്പാക്കുന്നതിനുള്ള 90 ദിവസ പരിധി വേഗത്തില്‍ അടുക്കുകയാണ്. എന്നാല്‍, വൈറ്റ് ഹൗസിനുള്ളില്‍മാത്രം അത്ര തിടുക്കമൊന്നുമില്ല. കരാറുകളില്‍ എത്തിച്ചേരല്‍, ചര്‍ച്ചകള്‍, വിലപേശല്‍ എന്നിവയൊന്നുമില്ല. ‘ഡെഡ്‌ലൈനി’ല്‍ പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. താരിഫ് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് തന്റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും ‘രസകര’മായ കാര്യമെന്നു ട്രംപിന് അറിയാം. എന്നാല്‍, അതത്രയെളുപ്പം ഉപേക്ഷിക്കാനും സാധ്യതയില്ല. പ്രത്യേകിച്ച്…

    Read More »
  • ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും; പുതിയ കമ്മീഷന്‍ തലവനെ നിയമിച്ച് പോപ്പ് ലിയോ; ആഗോള സഭയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം; കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍

    വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡന വിഷയങ്ങളില്‍ മുന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു പിന്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാക്കി പോപ്പ് ലിയോ. കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ വത്തിക്കാന്റെ കമ്മീഷന്റെ പുതിയ തലവനായി ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചാണു നടപടികള്‍ തുടങ്ങിയത്. ആഗോള സഭയുടെ വിശ്വാസ്യത തകര്‍ത്ത പ്രശ്‌നത്തെ നേരിടാനുള്ള പോപ്പിന്റെ ആദ്യ നീക്കമായിട്ടാണു നടപടിയെ വിലയിരുത്തുന്നത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചേംബറിയിലെ ആര്‍ച്ച് ബിഷപ്പായി തുടരുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റയും അമ്പത്തൊമ്പതുകാരനായ തിബോള്‍ട്ട് വെര്‍ണി പ്രവര്‍ത്തിക്കും. ലൈംഗിക പീഡന വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സഭയെ ബാധിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു വത്തിക്കാന്‍ കമ്മിഷനെ നിയമിച്ചത്. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ സഭയില്‍നിന്നുയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ സന്‍മാര്‍ഗ ക്രമത്തെ ആകെ ബാധിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമുമ്പുള്ളവര്‍ ഈ വിഷയത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. അതാതു സഭകള്‍ക്ക് നടപടിയെടുക്കാനുള്ള മൗനാനുവാദം നല്‍കുകയായിരുന്നു. എന്നാല്‍, പോപ്പിന്റെ നടപടി വന്നതിനു പിന്നാലെ ലോകമെമ്പാടും പുരോഗിതര്‍ക്കെതിരേ ക്രിമിനല്‍…

    Read More »
  • പണം ലാഭിക്കാന്‍ യാത്രക്കാരുടെ ജീവന്‍ പണയം വച്ചുള്ള കളിയോ? എന്‍ജിന്‍ ഭാഗങ്ങള്‍ യഥാസമയം മാറ്റിയില്ല; പകരം വ്യാജരേഖ ചമച്ചു; എയര്‍ ഇന്ത്യക്കെതിരേ ഡിജിസിഎ; യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തല്‍; എന്‍ജിന്‍ സീലുകളും കറങ്ങുന്ന ഭാഗങ്ങളും മാറ്റിയില്ല

    ന്യൂഡല്‍ഹി: എയർബസ് എ320 ന്റെ എന്‍ജിന്‍ ഭാഗങ്ങൾ യഥാസമയം മാറ്റാത്തതിനും മാറ്റിയെന്ന് കാണിച്ച് വ്യാജ രേഖകള്‍ ചമച്ചതിലും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ തിരിഞ്ഞ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യൂറോപ്യൻ യൂണിയന്റെ വ്യോമയാന സുരക്ഷാ ഏജൻസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് ഏജന്‍സി എയര്‍ലൈനിനെ ശാസിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തെറ്റ് സമ്മതിച്ചതാണ് റിപ്പോര്‍ട്ട്. പരിഹാര നടപടികള്‍ക്ക് എയര്‍ലൈന്‍ നിര്‍ദേശിച്ചതായും റോയിറ്റേഴ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎഫ്എം ഇന്റർനാഷണൽ ലീപ്–1എ എന്‍ജിനുകളുടെ സുരക്ഷയ്ക്കായാണ് 2023 ൽ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. എന്‍ജിൻ സീലുകൾ, കറങ്ങുന്ന ഭാഗങ്ങൾ തുടങ്ങിയ ചില ഘടകങ്ങൾ യഥാസമയം കൃത്യമായി മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദേശങ്ങളിലുണ്ട്. എന്‍ജിന്‍ നിര്‍മാണത്തില്‍ ചില പോരായ്മകൾ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ അവസ്ഥ പരിഹരിച്ചില്ലെങ്കില്‍ വിമാനത്തിന്റെ ഭാഗങ്ങളുടെ പരാജയത്തിന് കാരണമായേക്കാമെന്നും ഇത് വിമാനത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനും നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമായേക്കാമെന്നും ഏജൻസിയുടെ നിർദ്ദേശത്തിൽ പറയുന്നു. 2024 ഒക്ടോബറിൽ ഡിജിസിഎ ഓഡിറ്റിനിടെയാണ്…

    Read More »
  • ‘ജയിച്ചത്’ 100ല്‍ 257 മാര്‍ക് നേടി; ഹിന്ദി ഇംഗ്ലീഷ് സയന്‍സ് വിഷയങ്ങളില്‍ സംഭവിച്ചത് മറ്റൊന്ന്

    പട്ന: പരീക്ഷയില്‍ മാര്‍ക്ക് നല്‍കുമ്പോള്‍ കൂടിപ്പോകുന്നതും കുറഞ്ഞ് പോകുന്നതും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ബിഹാറിലെ മുസഫറാബാദിലെ അംബേദ്കര്‍ സര്‍വകലാശാലയിലെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് ലോകത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യങ്ങളാണ്. നൂറ് മാര്‍ക്കിന് പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയത് 257 മാര്‍ക്ക് എന്ന കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. പക്ഷേ ഇത്രയും മാര്‍ക്ക് കിട്ടിയെങ്കിലും കുട്ടിക്ക് സ്ഥാനക്കയറ്റം കിട്ടിയില്ലെന്നതാണ് മറ്റൊരു ട്വിസ്റ്റ്. പരീക്ഷ എഴുതിയ 9000 വിദ്യാര്‍ത്ഥികലില്‍ 800 പേര്‍ പരീക്ഷയില്‍ വിജയിച്ചു. നിരവധിപേര്‍ ഫലം കാത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇന്റേണല്‍ അസെസ്മെന്റില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച മൂന്നാംസെമസ്റ്റര്‍ ബിരുദാനന്തര പരീക്ഷയുടെ(2023-25) ഫലത്തിലാണ് വ്യാപക ക്രമക്കേട് നടന്നത്. 100 മാര്‍ക്കിന്റെ തിയറി പരീക്ഷക്ക് ഒരു വിദ്യാര്‍ത്ഥിക്ക് 257 മാര്‍ക്കാണ് സര്‍വകലാശാല നല്‍കിയത്. അതുപോലെ 30 മാര്‍ക്കിന്റെ പ്രാക്ടിക്കലിന് 225 മാര്‍ക്കും നല്‍കി. ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ പിശകുകള്‍ ആവര്‍ത്തിച്ചതായും പരാതികളുണ്ട്. ഈ സംഭവം തങ്ങളുടെ കരിയറിനെ…

    Read More »
  • ഇറാനിട്ടു കൊടുത്ത പണി ബൂമറാങ്ക് പോലെ തിരിച്ച് അമേരിക്കക്കിട്ട്!! ഇറാന്റെ കണ്ണുവേട്ടിക്കാൻ അമേരിക്ക തൊടുത്തുവിട്ട ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് തിരിച്ചെത്തിയില്ല, നഷ്ടപ്പെട്ടത് റെഡാറിന്റെ കണ്ണുപോലും കെട്ടാൻ കഴിവുള്ളയെന്ന് പേരുകേട്ടവ…

    ന്യൂഡൽഹി: ഇറാനിനിട്ട് അമേരിക്ക കൊടുത്ത എട്ടിന്റെ പണി പതിനാറായിട്ട് അമേരിക്കയ്ക്കിട്ടുതന്നെ കൊണ്ടു!! ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ പോയ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് യുഎസിന് നഷ്ടപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ജൂൺ 21-ന് മിസൗറിയിലെ വൈറ്റ്മാൻ വ്യോമ താവളത്തിൽനിന്ന് രണ്ടു ബാച്ചുകളിലായാണ് വിമാനങ്ങൾ ഇറാനിലേക്കു പുറപ്പെട്ടത്. അതിൽ ഏഴെണ്ണമടങ്ങുന്ന ആദ്യ സംഘം ഇറാനെ ലക്ഷ്യമാക്കി കിഴക്കോട്ടും രണ്ടാം സംഘം ഇറാനെ കണ്ണുമൂടിക്കെട്ടാനായി പസഫിക് സമുദ്രം ലക്ഷ്യമാക്കി പടിഞ്ഞാറോട്ടും പറന്നു. ഇതിനിടെ ആദ്യബാച്ചിലെ വിമാനങ്ങൾ ഇറാന്റെ ഫൊർദോ, നഥാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകളായ ജിബിയു നിക്ഷേപിച്ച് സുരക്ഷിതമായി തിരിച്ചെത്തി. 37 മണിക്കൂർ തുടർച്ചയായി പറന്നായിരുന്നു ദൗത്യം. അതേസമയം ഇറാനെ പറ്റിക്കാൻ പോയ ബി-2 വിമാനങ്ങൾ തിരിച്ചെത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോൾ ഈ ഭാഗത്തുനിന്നാണ് ആക്രമണമെന്നു കരുതി ഇറാൻ ഇവയെ ലക്ഷ്യമിട്ട് പ്രതിരോധ മിസൈലുകൾ തൊടുത്തിരുന്നു. അതേസമയം റഡാറുകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ശേഷിയുള്ളതാണ് ബി-2.

    Read More »
Back to top button
error: