India

  • മാവോയ്ക്കു ശേഷമുള്ള കരുത്തുറ്റ നേതാവ് ഷി ജിന്‍പിംഗ് അധികാരം ഒഴിയുന്നോ? പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; ബ്രിക്‌സ് സമ്മേളനത്തിലും ഇല്ല; ചൈനീസ് സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയില്‍; താരിഫ് യുദ്ധം കയറ്റുമതിയെയും ബാധിച്ചു; അധികാര വികേന്ദ്രീകരണം ലക്ഷ്യമെന്നും ദേശീയ മാധ്യമം

    ബീജിംഗ്: മാവോയ്ക്കുശേഷം ചൈന കണ്ട ഏറ്റവും കരുത്തുറ്റ നേതാവായ പ്രസിഡന്റ് ഷി ജിന്‍പിംഗ് അധികാരമാറ്റത്തിന് ഒരുങ്ങുന്നെന്നു റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളിലേക്ക് അധികാരം കൈമാറാന്‍ ഒതുങ്ങുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരുന്ന ശേഷമാണ് ഷി ജിന്‍പിങ് സുപ്രധാന തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്ന വിവരം പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) 24 അംഗ പൊളിറ്റിക്കല്‍ ബ്യൂറോ ജൂണ്‍ 30-ന് നടന്ന യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ അവലോകനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷി ജിന്‍പിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയ തലത്തിലെ മുന്‍ഗണ അര്‍ഹിക്കുന്ന ജോലികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ അധികാര വികേന്ദ്രീകരണം ആവശ്യമുണ്ടെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ടിലെ വിശദീകരണം. മേയ് മുതല്‍ ഷി ജിന്‍പിംഗ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷി പങ്കെടുക്കുന്നില്ല. ഇതെല്ലാം അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. പ്രസിഡന്റായശേഷം ആദ്യമായാണ് ഷി ബ്രിക്‌സ്…

    Read More »
  • മഹാരാഷ്ട്ര തീരത്ത് ഭീതി പടര്‍ത്തി അജ്ഞാത ബോട്ട്; തിരച്ചില്‍, സുരക്ഷ വര്‍ധിപ്പിച്ചു

    മുംബൈ: മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന തീരപ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് പറഞ്ഞു. കൊര്‍ള തീരത്ത് നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ബോട്ടില്‍ മറ്റൊരു രാജ്യത്തിന്റെ അടയാളമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. രേവ്ദണ്ട തീരത്ത് ബോട്ട് ഒഴുകി എത്തിയതായിരിക്കാം എന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റായ്ഗഡ് പോലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സംഘം, നേവി, തീരസുരക്ഷ സംഘം,ദ്രുതകര്‍മ സേന എന്നിവര്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ബോട്ടിന് അടുത്തേക്ക് എത്താനുള്ള പരിശ്രമം കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ടതായി റായ്ഗഡ് പോലീസ് സൂപ്രണ്ട് ആഞ്ചല്‍ ദലാള്‍ പറഞ്ഞു. ബാര്‍ജ് ഉപയോഗിച്ച് ദലാള്‍ തന്നെ ബോട്ടിന് അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് തിരിച്ച് വരികയായിരുന്നു. ജില്ലയുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ…

    Read More »
  • പാഞ്ഞുപോകുന്ന ട്രയിനിന് അടിയില്‍ക്കിടന്ന് റീല്‍സ് ചിത്രീകരണം; ഒഡിഷയില്‍ മൂന്ന് കുട്ടികള്‍ പിടിയില്‍

    ഭുവനേശ്വര്‍: ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ പാളത്തില്‍ കിടന്ന് കുട്ടികളുടെ അപകടകരമായ റീല്‍സ് ചിത്രീകരണം. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികള്‍ റീല്‍സ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് ‘ടാസ്‌ക്’ പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വീഡിയോയില്‍ കാണാനാവുന്നത്. ടാസ്‌ക് പൂര്‍ത്തിയാക്കി എഴുന്നേറ്റുവരുന്ന കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ കുട്ടികളുടെ അതിരുകടന്ന സാഹസത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പോലീസ് കുട്ടികളെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടര്‍ന്ന് കുട്ടികളെ പോലീസ് ചോദ്യംചെയ്തു. റെയില്‍പാളത്തില്‍ ഇത്തരം സാഹസികതകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നത് നടപടിക്ക് ഇടയാക്കുമെന്നും റെയില്‍വേ അധികൃതരും മുന്നറിയിപ്പ് നല്‍കി. ഇതിന് മുമ്പും ഇത്തരത്തില്‍ കടന്നുപോകുന്ന ട്രെയിനിന്റെ വാതിലില്‍ അപകടകരമായി യാത്രെചെയ്തും ട്രെയിനിന് മുകളില്‍ക്കയറിയും സെല്‍ഫിയെടുക്കാനും റീലുകള്‍ ചിത്രീകരിക്കാനും ശ്രമിച്ചതിനെ…

    Read More »
  • ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതിമാർ 100 കോടിയുമായി മുങ്ങി,  വഞ്ചിക്കപ്പെട്ടവരിൽ ഏറെയും  മലയാളികൾ

        ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 100 കണക്കിനു നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുമായി ചിട്ടിക്കമ്പനി ഉടമകളായ മലയാളി ദമ്പതിമാർ മുങ്ങി. ബെംഗളൂരു രാമമൂർത്തിനഗറിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് നാടുവിട്ടത്. ഇവരുടെപേരിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്തു. ബുധനാഴ്ച മുതൽ ഇവരെ കാണാതായി എന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണത്രേ. ഫോൺ സ്വിച്ച് ഓഫാണ്. ചിട്ടിക്കമ്പനി ഓഫീസിലെ ജീവനക്കാർക്ക് ഇവരെപ്പറ്റി വിവരമില്ലെന്നു പറയുന്നു. തുടർന്നാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. രാമമൂർത്തിനഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറഞ്ഞു. ഈ പണവുമായാണ് ഉടമകൾ മുങ്ങിയതെന്നും ആരോപിച്ചു. കൂടുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനിലെത്തി. ഞായറാഴ്ചയോടെ…

    Read More »
  • കന്യാകുമാരിയിൽ പാസ്റ്റർ അറസ്റ്റിൽ: ഭർത്താവിന്റെ ബീജത്തിൽ വിഷബാധയുണ്ടെന്ന് വിശ്വസിപ്പിച്ച്  ലൈംഗിക പീഡനം

      രോഗം മാറ്റാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പെന്തക്കോസ്ത് സഭാ പാസ്റ്റർ കന്യാകുമാരിയിൽ അറസ്റ്റിലായി. ഭർത്താവിന്‍റെ ബീജത്തിന് ‘വിഷാംശമുണ്ട്’ എന്നും, തന്നോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഈ രോഗം മാറുമെന്നും പാസ്റ്റർ യുവതിയോട് പറഞ്ഞു വിശ്വസിപിച്ചു. ഈ സംഭവം സമൂഹത്തിൽ വലിയ ഞെട്ടലും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തുകലെ സ്വദേശിനിയായ 27 വയസ്സുള്ള ഒരു യുവതിയാണ് ഈ ക്രൂരമായ അതിക്രമത്തിന് ഇരയായത്. കുറച്ചുകാലമായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം വിഷമിച്ചിരുന്ന യുവതി, രോഗം മാറാൻ വേണ്ടിയാണ് മേക്കമണ്ഡപം   ഗോസ്പൽ പെന്തക്കോസ്ത് പള്ളിയിൽ എത്തിയത്. രണ്ട് വർഷം മുൻപാണ്  യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും മറ്റ് ചില കാര്യങ്ങളും കാരണം അവർ മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം. ആത്മീയപരമായ രോഗശാന്തി കിട്ടുമെന്ന പ്രതീക്ഷയിൽ, ബന്ധുക്കൾ വഴിയാണ് യുവതിയെ മേക്കമണ്ഡപത്തുള്ള പാസ്റ്റർ റെജിമോന്‍റെ പള്ളിയിൽ എത്തിച്ചത്. പള്ളിയിലെത്തിയ യുവതിയോട് പാസ്റ്റർ റെജിമോൻ ആദ്യം പറഞ്ഞത്, തന്‍റെ വരുമാനത്തിന്‍റെ പത്ത് ശതമാനം പള്ളിക്ക് നൽകിയാൽ…

    Read More »
  • യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങൾ ആൺ സുഹൃത്ത് പകർത്തി, വീഡിയൊ കണ്ടത് ഫോൺ നോക്കിയ മറ്റൊരാൾ, 21 കാരി ടെറസിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

    അഹമ്മദാബാദ്: ഗുജറാത്തിലെ ചന്ദ്‌ഖേദയിൽ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെ തുടർന്ന് 21 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാന, എച്ച്. റാബറി എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇതിൽ യുവതിയുടെ ആൺസുഹൃത്തായ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവിൽപോയ രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് 21കാരി സുഹൃത്തായ പെൺകുട്ടിയുടെ വീടിന്റെ ടെറസിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിന്നീട് സ്വകാര്യവീഡിയോ ചോർന്നതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാരോപിച്ച് സുഹൃത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആൺസുഹൃത്തായിരുന്ന മക്വാനയെ അറസ്റ്റ്‌ചെയ്തത്. സംഭവം ഇങ്ങനെ- യുവതിയും മക്വാനയും രണ്ടുവർഷത്തോളം അടുപ്പത്തിലായിരുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ആൺസുഹൃത്ത് ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ വീഡിയോകൾ ചിത്രീകരിച്ചത്. എന്നാൽ അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാർ കൊണ്ടുവരാൻ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ മക്വാനയുടെ മൊബൈൽഫോൺ വാങ്ങിനോക്കിയപ്പോഴാണ് ഇരുവരുമൊന്നിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടൻതന്നെ ഇയാൾ ഈ…

    Read More »
  • “പല മൃതദേഹങ്ങൾക്കും വസ്ത്രങ്ങളില്ലായിരുന്നു, സ്കൂൾ വിദ്യാർഥിനിയെ കത്തിച്ചത് അവളുടെ യൂണിഫോമും സ്കൂൾ ബാ​ഗുകളുമടക്കം!! 1998 നും 2014 നും ഇടയിൽ കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിച്ചിട്ടുണ്ട്,  സംസ്കരിക്കാൻ ഏൽപിച്ചത് സൂപ്പർവൈസർ”

    ബെംഗളൂരു: കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താൻ നിർബന്ധിതനായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ശുചീകരണ തൊഴിലാളി. 1998 നും 2014 നും ഇടയിൽ ധർമസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താൻ കത്തിച്ചതെന്നാണ് ഇയാൾ പറയുന്നത്. അന്നു ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. ഇപ്പോൾ കുറ്റബോധം തോന്നുകയും ഇരകൾക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാൾ പോലീസിനെ സമീപിച്ചതെന്നാണ് വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാൾ പോലീസിനോട് ആവശ്യപ്പെട്ടു. അതേസമയം ഈ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിട്ടിരുന്നത് അന്നത്തെ തന്റെ സൂപ്പർവൈസറായിരുന്നെന്നും ഇയാൾ പറയുന്നു. ഈ സംഭവങ്ങൾ പോലീസിൽ പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാൾ പറയുന്നു. ഇതോടെ 11 വർഷം മുൻപ്, താൻ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ട്…

    Read More »
  • മുന്‍ ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയില്‍ തുടരുന്നു, എത്രയും വേഗം ഒഴിയണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കത്ത്

    ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയില്‍ താമസിക്കുകയാണെന്നും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണവിഭാഗം കേന്ദ്രത്തിന് കത്തെഴുതി. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായി ഉള്‍പ്പെടെ 33 ജഡ്ജിമാരാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്. നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം ലഭിച്ചിട്ടില്ല. ഇവരില്‍ മൂന്നു പേര്‍ സുപ്രീം കോടതിയുടെ അപ്പാര്‍ട്‌മെന്റിലും ഒരാള്‍ ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. കൃഷ്ണമേനോന്‍ മാര്‍ഗിലാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്. ഡി.വൈ.ചന്ദ്രചൂഡ് 2024 നവംബര്‍ 10നാണ് വിരമിച്ചത്. ചീഫ് ജസ്റ്റിസ് വിരമിച്ചതിന് ശേഷം ആറു മാസം വരെ വാടകയില്ലാതെ ഔദ്യോഗിക വസതിയില്‍ താമസിക്കാം. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡ് 7 മാസത്തിലേറെയായി ഈ വസതിയില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ചീഫ് ജസ്റ്റിസിന്റെ ഒദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. വ്യക്തിപരമായ ചില സാഹചര്യങ്ങളാണ് താമസിക്കാന്‍…

    Read More »
  • പാക് ആണവ കേന്ദ്രങ്ങളുടെ കമാന്‍ഡും നിയന്ത്രണവും അമേരിക്കന്‍ സൈനിക ജനറലിന്; ഉയര്‍ന്ന പാക് സൈനികര്‍ക്കുപോലും പ്രവേശനമില്ല; നിർണായക വെളിപ്പെടുത്തലുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപ് ഇടപെടാന്‍ കാരണം മറ്റൊന്നല്ലെന്നും ജോണ്‍ കരിയാക്കോവ്

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യയുടെ ആക്രമണം പാക് ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വ്യോമ കേന്ദ്രങ്ങളിലേക്കു നീണ്ടതാണ് വെടിനിര്‍ത്തലിനു കാരണമായത്. ആണവയുദ്ധത്തിലേക്കു നീങ്ങുമായിരുന്ന സംഘര്‍ഷം താനാണ് അവസാനിപ്പിച്ചത് എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനിടെ, പാക്കിസ്താന്റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സിഐഎ ഓഫീസറായ ജോണ്‍ കരിയാക്കോവ്. പാക്കിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസ് ജനറലിനാണെന്ന് അദ്ദേഹം ഒരു വീഡിയോയല്‍ പറയുന്നു. പാക്കിസ്താന്റെ ആണവായുധങ്ങളുടെ കമാന്‍ഡും നിയന്ത്രണവും പാക്ക് സര്‍ക്കാര്‍ ഒരു അമേരിക്കന്‍ ജനറലിനെ ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ് ജോണ്‍ കരിയാക്കോവിന്റെ വാക്കുകള്‍. സിഐഎയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2000-കളുടെ തുടക്കത്തില്‍ പാക്കിസ്ഥാനില്‍ ജോലി ചെയ്ത ആളണ് ജോണ്‍ കരിയാക്കോവ്. സിഐഎ-ഐഎസ്‌ഐ സംയുക്ത പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം 2002-ല്‍ അല്‍-ഖ്വയ്ദ ഭീകരനായ അബു സുബൈദയെ പിടികൂടുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിന് ശേഷം പിടികൂടുന്ന ആദ്യത്തെ പ്രധാന ഭീകരനാണ് അബു സുബൈദ. 2012ല്‍ സിഐഎയുടെ രഹസ്യവിവരം മാധ്യമപ്രവര്‍ത്തകന് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ ചാരവൃത്തി…

    Read More »
  • യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ പരമോന്നത നേതാവ്; അതൊത്തൊള്ള ഖമേനി മുഹറം-അശൂറ ചടങ്ങുകളില്‍ പങ്കെടുത്തെന്ന് ദേശീയ മാധ്യമം; ജൂണ്‍ 11 നുശേഷം പുറത്തിറങ്ങിയത് ആദ്യമായി; കനത്ത കാവല്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ട്

    ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ ഒളിവില്‍ പോയ ഇറാന്‍ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. മുഹറം-അശൂറ ചടങ്ങുകളോട് അനുബന്ധിച്ചാണു കനത്ത സുരക്ഷയില്‍ ഖമേനിയുടെ പ്രത്യക്ഷപ്പെടല്‍. ആളുകളെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദേശീയ ടെലിവിഷനാണു പുറത്തുവിട്ടത്. ഷിയ മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അശൂറ. കറുത്ത വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട 86 കാരനുവേണ്ടി ജനങ്ങള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. ‘ഞങ്ങളുടെ ഞരമ്പിലെ ചോര, ഞങ്ങളുടെ നേതാവിനുവേണ്ടി’ എന്നായിരുന്നു വിശ്വാസികളുടെ മന്ത്രോച്ഛാരണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ടെഹ്‌റാനിലെ ഇമാം ഖമേനി മോസ്‌കില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നാണു ദേശീയ ടെലിവിഷന്‍ പറയുന്നത്. 1989 മുതല്‍ ഇറാനെ നിയന്ത്രിക്കുന്ന ഖമേനി, അടുത്തിടെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ എത്താതിരുന്നതു വലിയ വാര്‍ത്തയായിരുന്നു. മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോകളാണ് പുറത്തുവന്നത്. ജൂണ്‍ 13ന് ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു രണ്ടു ദിവസം മുമ്പാണ് അദ്ദേഹം അവസാനമായി പൊതുവേദിയിലെത്തിയത്. ഇതു പാര്‍ലമെന്റ് നേതാക്കളെ അഭസംബോധന ചെയ്യുന്നതിനുവേണ്ടിയായിരുന്നു. ഒരു ദശാബ്ദം…

    Read More »
Back to top button
error: