India

  • അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും, അതെല്ലാം നിങ്ങളിൽ നിന്ന് കൊള്ളയടിച്ച പണമാണ്, വോട്ടിനു പണം വാങ്ങരുത്, പെരിയാറിനെപ്പോലും ജാതീയ വത്കരിക്കാൻ ശ്രമം- വിജയ്

    ചെന്നൈ: അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും. അതെല്ലാം നിങ്ങളുടെ കൈയിൽനിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും നിങ്ങൾ വാങ്ങരുത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് ഒഴിവാക്കണം. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂവെന്ന് തമിഴക വെട്രി ക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ്. അഴിമതിക്കാരായ സ്ഥാനാർഥികളെ അകറ്റി നിർത്തണം. വെള്ളിയാഴ്ച മഹാബലിപുരത്ത് പൊതുപരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അഴിമതിയില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്ത് ‘ജനാധിപത്യ’ ക്കടമ നിർവഹിക്കാണെന്നും വിജയ് പറഞ്ഞു. സാമൂഹിക പരിഷ്‌കർത്താവായ തമിഴ്നാടിന്റെ പെരിയാറിനെപ്പോലും ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം. ജാതിചിന്തകൾ വളരാൻ അനുവദിക്കരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും വിജയ് പറഞ്ഞു. മയക്കുമരുന്ന് വേണ്ടെന്നുവയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണം. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികൾക്കും കൂട്ടു നിൽക്കരുതെന്നും വിജയ് കൂട്ടിച്ചേർത്തു.

    Read More »
  • തനിക്ക് മുംബൈയിൽ ഒരു വാടക വീട് പോലും കിട്ടില്ല- പാക് നടി, ശരിയാ ഞാനും ഭാര്യയും തെരുവിലാ ഉറങ്ങുന്നത്- പരിഹസിച്ച് ജാവേദ് അക്തർ

    തനിക്കു മുംബൈയിൽ ഒരു വാടക വീടുപോലും കിട്ടില്ലെന്ന പാക്കിസ്ഥാനി നടി ബുഷ്റ അൻസാരി നടത്തിയ പ്രസ്താവനയോട്‌ തിരിച്ചടിച്ച് ​കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഹൽ​ഗാം ആക്രമണവുമായി ബന്ധപ്പെട്ട് നസീറുദ്ദീൻ ഷാ ചെയ്തതുപോലെ മിണ്ടാതിരിക്കുകയാണ് ജാവേദ് അക്തർ ചെയ്യേണ്ടിയിരുന്നതെന്നും നടി പറഞ്ഞു. ലലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ബുഷ്റയ്ക്ക് ജാവേദ് അക്തർ മറുപടി നൽകിയത്. “ബുഷ്റ അൻസാരി എന്ന പ്രശസ്തയായ ഒരു പാകാ ടിവി നടിയുണ്ട്. ഞാൻ മിണ്ടാതിരിക്കാത്തത് എന്തിനാണെന്ന് അവർ ഒരിക്കൽ ദേഷ്യത്തോടെ ചോദിച്ചു. ഞാൻ നസീറുദ്ദീൻ ഷായെപ്പോലെ മിണ്ടാതിരിക്കണമെന്ന് അവർ പറഞ്ഞു. പക്ഷേ, എന്നോട് അങ്ങനെ പറയാൻ അവരാരാണ്? ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, മിണ്ടാതിരിക്കില്ല.” പിന്നെ തനിക്ക് മുംബൈയിൽ വാടകയ്ക്കുപോലും ഒരു വീട് കിട്ടില്ലെന്ന ബുഷ്റയുടെ പരാമർശത്തിനും ജാവേദ് അക്തർ മറുപടി നൽകി. തങ്ങൾക്കു താമസിക്കാൻ വാടക വീട് കിട്ടാത്തതുകൊണ്ട് താനും ഭാര്യയായ ശബാനാ ആസ്മിയും…

    Read More »
  • ഞാൻ പാവപ്പെട്ടവളാണ്, പക്ഷെ 10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല!! തെളിവായത് വാട്സാപ്പ് ചാറ്റുകൾ, ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരി കൊലക്കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർക്ക് ജീവപര്യന്തം

    ദെഹ്റാദൂൺ: രാജ്യത്താകെ ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരികൊലക്കേസിൽ പ്രതികൾക്കു വധശിക്ഷ വിധിച്ച് ഉത്തരാഖണ്ഡ് കോടതി. സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ട കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി ഉത്തരവായിരിക്കുന്നത്. റിസോർട്ടിലെ അതിഥികൾക്കുവേണ്ടി ലൈംഗികമായി വഴങ്ങണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൗരഭ് ഭാസ്‌കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ ഒന്നാം പ്രതി പുൽകിത് ആര്യ, ഉത്തരാഖണ്ഡിലെ പ്രധാന ബിജെപി നേതാക്കളിൽ ഒരാളായ വിനോദ് ആര്യയുടെ മകനാണ്. 2022 സെപ്റ്റംബർ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം നടന്നത്. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ്…

    Read More »
  • പാക്കിസ്ഥാൻ പറയുന്നതെല്ലാം കല്ലുവച്ച നുണകൾ, ഭീകരർക്കൊപ്പം പാക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്, വേദിയിൽ പഹൽഗാം സൂത്രധാരൻ സെയ്ഫുള്ള കസൂരിയും

    ന്യൂഡൽഹി: തങ്ങൾക്കു ഭീകരസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നു ആവർത്തിച്ചു പാക്കിസ്ഥാൻ നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരോടൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) നടത്തിയ പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അടുത്ത അനുയായികളും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ്, പാക്ക് ഭക്ഷ്യ മന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാൻ, പാക്ക് പഞ്ചാബ് നിയമസഭാ സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ എന്നിവരും ലഷ്കറെ തയിബ നേതാക്കളായ സെയ്ഫുള്ള കസൂരി, തൽഹ സയീദ്, അമീർ ഹംസ എന്നിവരും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തായത്. അതേസമയം കുപ്രസിദ്ധ ഭീകരൻ ഹാഫിസ് സയീദിന്റെ മകനാണ് തൽഹ സയീദ്. കൂടാതെ മന്ത്രിമാർ ഭീകരരെ…

    Read More »
  • ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാനാണ്, നമ്മുടെ സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കു ശക്തമായ മറുപടി നൽകിയിരിക്കും, അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കും- അമിത് ഷാ

    ശ്രീനഗർ: നമ്മുടെ രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയും അടക്കമുള്ള മതസ്ഥാപനങ്ങൾക്കു നേരെ പോലും പാക്കിസ്ഥാൻ ഷെൽ ആക്രമണം നടത്തി. നമ്മുടെ സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കും, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്കും ശക്തമായ മറുപടി നൽകുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിനു ശേഷം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിക്കഴിഞ്ഞു. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കും. ജമ്മു കശ്മീരിൽ കൂടുതൽ വികസനപദ്ധതികൾ നടപ്പാക്കും. പുരോഗതിയോട് സർക്കാരിന് അചഞ്ചലമായ പ്രതിബദ്ധതയാണുള്ളത്. ജമ്മു കശ്മീരിലെ ജനങ്ങൾക്കു വേണ്ടിയുള്ള വികസനം ഒരിക്കലും നിലയ്ക്കില്ല. ‘‘മേയ് 7 ന് രാത്രിയിൽ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഞങ്ങൾ നശിപ്പിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പേരിൽ ഭീകരർക്ക് നൽകിയ ഉചിതമായ മറുപടിയായിരുന്നു അത്. ഓപ്പറേഷൻ സിന്ദൂറിൽ നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർക്കെതിരെ ഞങ്ങൾ ആക്രമണം നടത്തി. ഭീകരർക്ക് അഭയം നൽകുന്നത്…

    Read More »
  • ഞങ്ങൾ മനസിൽ കണ്ടപ്പോൾ ഇന്ത്യ മാനത്തുകണ്ടു!! ഇന്ത്യയെ പുലർച്ചെ ആക്രമിക്കാൻ പദ്ധതിയിട്ടു, പക്ഷെ അതിനു മുൻപേ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ആക്രമണം നടത്തി- പരസ്യമായി അം​ഗീകരിച്ച് പാക് പ്രധാനമന്ത്രി

    ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരെ പുലർച്ചെ ആക്രമണം നടത്താൻ പദ്ധതിയിട്ടെങ്കിലും അതിനു മുൻപേ മേയ് 10ന് പുലർച്ചെ ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയത് പരസ്യമായി അംഗീകരിച്ച് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. അന്നു പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടത്. എന്നാൽ അതിനു മുൻപ് ഇന്ത്യ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയുൾപ്പെടെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.‌ അസർബൈജാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം വീണ്ടും സ്ഥിരീകരിച്ചത്. പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ‘‘മേയ് 9നും 10നും ഇടയിലുള്ള രാത്രി ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനായി പുലർച്ചെ 4.30 ഓടെ തിരിച്ചടിക്കാൻ പാക്ക് സൈന്യം തയ്യാറായിരുന്നു. എന്നാൽ അതിനുമുമ്പ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ ആക്രമണം നടത്തി’’–ഷഹബാസ് പറഞ്ഞു. അതേസമയം നേരത്തെ ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ തിരിച്ചടി ഷഹബാസ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ…

    Read More »
  • ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കണ്ണൂരില്‍ തെയ്യം കാണാനും എത്തി

    കണ്ണൂര്‍: ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ജനുവരിയില്‍ കണ്ണൂര്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തിലെ വേട്ടയ്ക്കൊരുമകന്‍ തെയ്യത്തെ കണ്ട് തൊഴുതു വണങ്ങിയാണ് മടങ്ങിയത്. ജ്യോതിയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. അധികം പ്രശസ്തമല്ലാത്ത ക്ഷേത്രമാണിത്. ബഡ്ജറ്റ് ഫ്രണ്ട്‌ലി കേരള യാത്ര എന്ന പേരിലാണ് കേരള സന്ദര്‍ശനത്തിന്റെ വീഡിയോ ജ്യോതി യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതിലാണ് ആലക്കോട്ടെ തെയ്യക്കാവുമുള്ളത്. 2023ലാണ് ആദ്യം കേരളത്തിലെത്തിയത്. ഏറ്റവുമൊടുവില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ നിന്നു ബംഗളൂരു വഴിയാണ് കണ്ണൂരിലെത്തിയത്. കേരളത്തില്‍ ജ്യോതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കേരള പൊലീസും വിവരങ്ങള്‍ തേടുന്നുണ്ട്. ഒരു ടൂര്‍ പാക്കേജ് ഗ്രൂപ്പ് വഴിയാണ് ജ്യോതിയുടെ യാത്രകളെന്നാണ് സൂചന. ചാരവൃത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡാനിഷ്, ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ അലിഹസന്‍ തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതി അറസ്റ്റിലായത്. ജ്യോതിയുടെ ട്രാവല്‍ വിത്ത്…

    Read More »
  • കാശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍; വന്‍ ആയുധശേഖരവും ഗ്രനേഡുകളും കണ്ടെടുത്തു

    ശ്രീനഗര്‍: കാശ്മീരില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കൂടി അറസ്റ്റിലായി. കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരായ ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരെ പിടികൂടിയത്. രണ്ട് എകെ-56 തോക്കുകള്‍, നാല് മാഗസിനുകള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ടകള്‍, 5,400 രൂപയും ഒരു ആധാര്‍ കാര്‍ഡും പിടിയിലായവരില്‍ നിന്നും കണ്ടെടുത്തു. പൊലീസിന്റെയും സായുധ സേനയുടെയും വേഗത്തിലുള്ളതും തന്ത്രപരവുമായ നീക്കത്തിലൂടെയാണ് ഭീകരരര്‍ വലയിലായത്. ഇവരുടെ നീക്കം നിരീക്ഷിച്ചു വരികയായിരുന്ന ഇന്ത്യന്‍ സേന വളരെ വിദഗ്ധമായിട്ടാണ് പിടികൂടിയത്. ഏപ്രില്‍ 22ലെ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. മേയ് മാസത്തില്‍ മാത്രം, ഷോപ്പിയാനിലെ കെല്ലര്‍ മേഖലയിലും പുല്‍വാമയിലെ ത്രാലിലെ നാദറിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് ഓപ്പറേഷനുകളിലായി മൂന്ന് ഭീകരരെ വീതം സെന്യം വധിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബയിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഷാഹിദ് കുട്ടായിയും ഇവരില്‍ ഉള്‍പ്പെടുന്നു. ഷോപ്പിയാനിലെ ഹീര്‍പോറയില്‍ സര്‍പഞ്ചിനെതിരായ ആക്രമണത്തിലും…

    Read More »
  • തെലങ്കാന സംസ്ഥാന പുരസ്‍കാരം; മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി ദുൽഖർ സൽമാൻ, പുരസ്‍കാരങ്ങളിൽ നാലും ലക്കി ഭാസ്ക്കറിന്

    വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്. മലയാള സിനിമയിലെ ഒരു നടന് അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ…

    Read More »
  • പാക്കിസ്ഥാനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല!! അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ട്, ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ല- ബിഎസ്എഫ്

    ന്യൂഡൽഹി: പാക്കിസ്ഥാനെ ഒരു കാലത്തും വിശ്വസിക്കാൻ കഴിയില്ല, അതിനാൽ ഓപ്പറേഷൻ സിന്ദൂർ പൂർണമായും അവസാനിപ്പിക്കില്ലെന്ന് അറിയിച്ച് ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്). ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ജമ്മു ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്നും അത് തുടരുമെന്നും വ്യക്തമാക്കിയത്. പാക്കിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ് പറഞ്ഞു. ഇക്കാരണത്താലാണ് ഓപ്പറേഷൻ സിന്ദൂർ പൂർണമായും നിർത്തലാക്കാത്തത്. അതിർത്തികളിൽ കൃത്യമായ നിരീക്ഷണവും സുരക്ഷയും ഇപ്പോഴും തുടരുകയാണ്. ഒരു കാരണവശാലും അതിൽ വിട്ടുവീഴ്ച ചെയ്യാൻ സൈന്യം തയാറല്ല എന്നും ശശാങ്ക് ആനന്ദ് കൂട്ടിച്ചേർത്തു. കൂടാതെ ദൗത്യത്തിന്റെ സമയത്ത് ഫോർവേഡ് പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിൽ മാതൃകാപരമായ ധൈര്യം കാഴ്ചവച്ച വനിതാ സൈനികരെയും അദ്ദേഹം അഭിനന്ദിച്ചു. പാക് ഷെല്ലാക്രമണം നടക്കുന്നതിനിടെയും ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മെയ് ഒമ്പത്, പത്ത് തീയതികളിലാണ് അഖ്‌നൂർ അതിർത്തികളിൽ പാക്കിസ്ഥാൻ പ്രകോപനമില്ലാതെ വെടിയുതിർത്തത്. ലഷ്കർ ബന്ധമുള്ള…

    Read More »
Back to top button
error: