
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ ഭാഗമാണ് ഇയാളെന്നാണ് നിഗമനം.
നൗഷേര ഗ്രാമത്തിന് സമീപമാണ് സംഭവം. നേരത്തേ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു തിരിച്ചെടുക്കാന്‍ വന്നപ്പോളാണ് അപകടമെന്ന് കരുതുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു.