India
-
വീണ്ടും മിസൈല്‍ ആക്രമണം; ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇസ്രയേല്‍; തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി; ട്രംപിന്റെ പ്രഖ്യാപനം ഇസ്രായേല്‍ അംഗീകരിച്ചതിനു പിന്നാലെ പുതിയ ആശങ്ക
ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണലംഘിച്ച് മിസൈലാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍. എല്ലാ നഗരങ്ങളിലും മുന്നറിയിപ്പ് നല്‍കിയെന്നും സൈറണ്‍ മുഴക്കിയെന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കാറ്റ്സ് പ്രതികരിച്ചു. ട്രംപിന്‍റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രയേലും ഇറാനും അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ ആശങ്ക ഉടലെടുക്കുന്നത്. ഇസ്രയേല്‍ ആരോപണങ്ങളോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ ലക്ഷ്യം നേടിയെന്നും ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കുന്നെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഇറാന്‍ അംഗീകരിച്ചെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷമുണ്ടായ ആക്രമണങ്ങളില്‍ ഇറാനില്‍ ഒന്‍പതുപേരും ഇസ്രയേലില്‍ നാലു പേരും കൊല്ലപ്പെട്ടു. അമേരിക്കന്‍ ആക്രമണത്തിന് ഇറാന്‍ ദോഹയില്‍ തിരിച്ചടിച്ചത് ലോകത്തെ ആശങ്കയിലാക്കിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ വെടിനിര്‍ത്തല്‍ ധാരണ ആയിട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യമന്ത്രി രംഗത്തെത്തി.…
Read More » -
വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം
കൊൽക്കത്ത: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി. ബംഗാളിലെ ഷിബ്നിബാസ് ഗ്രാമത്തിലാണ് സംഭവം. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി പ്രണയിച്ചയാൾക്കൊപ്പം പെൺകുട്ടി ജീവീക്കാൻ തീരുമാനിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതേ തുടർന്ന് ജീവിച്ചിരിക്കുന്ന പെൺകുട്ടിയെ മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ നടത്തുകയാണ് കുടുംബം. കുടുംബത്തെ അപമാനിച്ചതിനെ തുടർന്നാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. പെൺകുട്ടി വീടുവിട്ടതിനു ശേഷം പന്ത്രണ്ടാം ദിവസമാണ് വീട്ടുകാര്‍ ചടങ്ങുകൾ നടത്തിയത്. പെൺകുട്ടിയുടെ ഫോട്ടോ മാലയിട്ടു വച്ച് അതിനു സമീപം ഒരു പുരോഹിതൻ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും വീട്ടുകാർ കർമങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ‘അവളുടേതായുള്ള എല്ലാവസ്തുക്കളും ഞങ്ങൾ ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു.’– എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്. ‘ഞങ്ങൾക്ക് അവൾ മരിച്ചതു പോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവൾ അത് അനുസരിച്ചില്ല. അവൾ…
Read More » -
അന്യമതസ്ഥനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; മകളുടെ ‘ശ്രാദ്ധം’ നടത്തി മാതാപിതാക്കള്‍
കൊല്‍ക്കത്ത: മകള്‍ അന്യമതത്തില്‍പ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന്, ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തരകര്‍മ്മം നടത്തി മാതാപിതാക്കള്‍. പശ്ചിമ ബംഗാളിലെ നാദിയയില്ലയിലാണ് സംഭവം. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും, അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാര്‍ പറഞ്ഞു. കോളജ് വിദ്യാര്‍ത്ഥിനിയായ യുവതി, ഒളിച്ചോടി വിവാഹം കഴിച്ചതിന് 12 ദിവസത്തിന് ശേഷമാണ് ശ്രാദ്ധം നടത്തിയത്. യുവതിയുടെ പ്രവൃത്തി കുടുംബത്തിന് അപമാനമാണ്. അവള്‍ ഞങ്ങള്‍ക്ക് മരിച്ചതുപോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു, പക്ഷേ അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് അവളുടെ വഴിക്ക് പോയി. പോയത് പോയി. യുവതിയുടെ അമ്മാവന്‍ സോമനാഥ് ബിശ്വാസ് പറഞ്ഞു. തല മൊട്ടയടിക്കുന്നത് ഉള്‍പ്പെടെ ‘ശ്രാദ്ധ’ത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങില്‍ നടത്തിയിരുന്നു. പുരോഹിതന്‍ ചടങ്ങ് നടത്തിയ സ്ഥലത്ത് സ്ത്രീയുടെ മാല ചാര്‍ത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. അവളുടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മ പറഞ്ഞു. മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍…
Read More » -
ഖത്തറിലെ യുഎസ് എയര്‍ബേസ് ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; ഒന്നുപോലും വീണില്ല, എല്ലാം തടുത്തെന്ന് ഖത്തര്‍; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; വിമാനങ്ങള്‍ റദ്ദാക്കി; ബഹ്‌റൈനിലും സൈറനുകള്‍ മുഴങ്ങിയെന്ന് റോയിട്ടേഴ്‌സ്
ദോഹ: ഖത്തറിലെ ദോഹയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്‌ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും അപകടമില്ലെന്ന് ഖത്തര്‍ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്‌റൈനും വ്യോമപാത താല്‍ക്കാലികമായി അടച്ചു. ബഹ്‌റൈനില്‍ സൈറനുകള്‍ മുഴങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തില്‍ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. SCENES ABOVE QATAR pic.twitter.com/znlqB11kIv — Iran Observer…
Read More » -
സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലിനു നേരെയും ഇസ്രായേല്‍ ആക്രമണം; എവിന്‍ ജയില്‍ ഖമേനി വിരുദ്ധരെ തൂക്കിലേറ്റുന്നതിന് കുപ്രസിദ്ധം; വിമതരെ മോചിപ്പിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം? റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡ് സെന്ററും തകര്‍ത്തു
ഇസ്താംബുള്‍/ടെല്‍ അവീവ്: രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ഇറാനിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിനു നേരെയും ഇസ്രയേലിന്റെ ആക്രമണം. ആണവ കേന്ദ്രങ്ങള്‍ക്കുനേരെയും സൈനിക ഉദ്യോഗസ്ഥര്‍ക്കു നേരെയുമുള്ള ആക്രമണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇറാന്റെ പരമോന്ന നേതാവ് അയൊത്തൊള്ള ഖമേനിയുടെ വിമര്‍ശകരടക്കം വിമതരായ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലും ആക്രമിച്ചത്. ഇറാനില്‍ ഭരണമാറ്റമുണ്ടാകുമെന്നു പ്രഖ്യാപിച്ചു ‘മേക്ക് ഇറാന്‍ ഗ്രേറ്റ് എഗൈന്‍’ കാമ്പെയ്ന്‍ ആരംഭിച്ചതിനു പിന്നാലെയാണ് വിമതരെ മോചിപ്പിക്കുന്ന തരത്തില്‍ എവിന്‍ ജയിലിനു നേരെയുള്ള പരിമിതമായ ആക്രമണമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഠ സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ! എവിന്‍ ജയിലിലും ടെഹ്റാനിലെ മറ്റ് ലക്ഷ്യങ്ങളിലും നടത്തിയ ആക്രമണങ്ങള്‍ ഇറാനിയന്‍ ഭരണ സംവിധാനത്തെയും അധികാരം നിലനിര്‍ത്താനുള്ള അതിന്റെ കഴിവിനെയും വിശാലമായി ബാധിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. എവിന്‍ ജയിലിലേക്കുള്ള പ്രവേശന കവാടത്തിന്റെ ബോര്‍ഡുള്ള കെട്ടിടത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ വീഡിയോയും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ ‘എക്‌സി’ല്‍ പങ്കുവച്ചു. ജയിലില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആക്രമണത്തിനുശേഷമുള്ളതെന്നു പറയുന്ന…
Read More » -
റഷ്യ പിന്തുണച്ചാല്‍ തിരിച്ചടി; പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാതിരിക്കാന്‍ ചൈനയുടെ പിന്തുണ തേടി അമേരിക്ക; കുവൈത്തിലും ബഹറൈനിലും കടുത്ത ജാഗ്രത
ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികകേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണത്തിന് ഒരുങ്ങുന്നെന്നു സൂചന. പിന്തുണതേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിലെത്തി. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതില്‍ നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ യുഎസ് ചൈനയുടെ സഹായം തേടി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 950 പേര്‍ കൊല്ലപ്പെട്ടു. ഇറാഖ്, സിറിയ, ജോര്‍ദാന്‍, കുവൈത്ത്, ബഹറൈന്‍, എന്നിവിടങ്ങളിലെ യുഎസ് ക്യാംപുകളിലാണ് ഇറാന്‍ ആക്രമണത്തിന് സാധ്യത. നേരിട്ടുള്ള സൈനീകനീക്കത്തിന് പകരം ഇറാഖിലെ സായുധസംഘം കതൈബ് ഹിസ്ബുല്ല വഴിയാകും ആക്രണണമെന്നാണ് സൂചന. ഇറാനിലെ അമേരിക്കന്‍ നീക്കത്തെ അപലപിച്ച ശക്തമായി അപലപിച്ച റഷ്യയുടെ പിന്തുണതേടി ഇറാന്‍ വിദേശകാര്യമന്ത്രി മോസ്‌കോയിലെത്തി. യുക്രെയിനില്‍ ശ്രദ്ധിക്കുന്ന റഷ്യ, ഇറാന് സൈനീകസഹായം നല്‍കിയേക്കില്ല. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള എണ്ണവ്യാപാരം തടയാനുള്ള നീക്കത്തില്‍ നിന്ന് ഇറാനെ തടയാന്‍ യുഎസ് ചൈനയുടെ സഹായം തേടി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൈനീസ് അധികൃതരോട് സംസാരിച്ചു. ഇറാനുമായി വളരെ അടുത്ത് ബന്ധം സൂക്ഷിക്കുന്ന ചൈനയിലേക്കുള്ള എണ്ണയുടെ 50 ശതമാനവും ദ്രവീകൃത പ്രകൃതി വാതകങ്ങളുടെ…
Read More » -
ജഗന്റെ വാഹനം കയറി പാര്‍ട്ടി അനുഭാവി മരിച്ചു; ദുരന്തം നേതാവിനെ കാണാനുള്ള തിക്കിനുംതിരക്കിനുമിടെ
അമരാവതി: ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറി ഒരാള്‍ മരിച്ചതായി പോലീസ്. ആന്ധപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. റെണ്ടപള്ളയിലെ വൈഎസ്ആര്‍സിപി നേതാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ നേതാവ് ജീവനൊടുക്കിയിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കടന്നുപോയ സ്ഥലങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഒട്ടേറെയാളുകള്‍ തടിച്ചുകൂടിയിരുന്നു. വൈഎസ്ആര്‍സിപി അനുഭാവിയായ 65 വയസ്സുകാരനായ സിംഗയ്യ എന്നയാളാണ് മരിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് പുഷ്പവൃഷ്ടി നടത്തുമ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ഇയാള്‍ വഴുതീ വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിന്റെ മുന്‍വശത്തെ വലത് ചക്രത്തിനടിയില്‍പ്പെട്ട് അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരുക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജഗന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറി ഒരാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. എന്നാല്‍, അത് ജഗന്‍ സഞ്ചരിച്ചിരുന്ന വാഹനം തന്നെയാണെന്ന് പിന്നീട് ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും ടിഡിപിയും ജഗനെതിരേ രംഗത്തെത്തി. ഭാരതീയ…
Read More » -
മാസം 40,000 രൂപ വേണം; ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ക്കയറി മര്‍ദിച്ച് ഭാര്യ
ചെന്നൈ: ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ക്കയറി മര്‍ദിച്ച് ഭാര്യ. ചെന്നൈയിലാണ് സംഭവം. ഓഫീസിലെത്തിയ യുവതി ഭര്‍ത്താവിനെ മര്‍ദിക്കുകയും വലിയ ബഹളമുണ്ടാക്കുകയും ചെയ്തു. മാരാമണി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവ് സെന്തിലിനെ ക്രൂരമായി മര്‍ദിച്ചത്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെക്കൂടാതെ അയാളുടെ സഹപ്രവര്‍ത്തകരേയും സ്ത്രീ മര്‍ദിക്കുതു പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. യുവതി ബഹളം വെച്ച് ഓഫീസുള്ളിലുള്ളവരെയെല്ലാം തലങ്ങും വിലങ്ങും മര്‍ദിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും പിന്നീടത് കയ്യാങ്കളിയില്‍ കലാശിക്കുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടിച്ചുകൂടി ഇടപെടാന്‍ ശ്രമിച്ചു. അവര്‍ മാരാമണിയെ തടയാന്‍ ശ്രമിക്കുന്നതും തിരിച്ചടിക്കുന്നതും കാണാം. രൂക്ഷമാകുന്നതിനിടെ അവര്‍ അമ്മയ്‌ക്കൊപ്പം ഓഫീസ് വിട്ടു. സംഭവത്തിന് ശേഷം, അനൈറിലെ വികലാംഗ സംഘടനയില്‍ സെന്തില്‍ നാഥന്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ വിവാഹമോചനകേസ് നടക്കുന്നുണ്ടെന്നാണ് സൂചന. ഭാര്യയ്ക്ക് മകനെ വേണ്ടെന്നും പണം മാത്രം മതിയെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യ പ്രതിമാസം 40,000 രൂപ ആവശ്യപ്പെട്ടതായും അദ്ദേഹം…
Read More » -
ഇറാന്‍ നേരിടുന്നത് പതിറ്റാണ്ടുകളായി നടത്തിയ നിഴല്‍ യുദ്ധങ്ങളുടെ തിരിച്ചടി? ബലഹീനതകള്‍ നിരവധിയുണ്ടായിട്ടും ശക്തരെന്നു വിശ്വസിച്ചു; രഹസ്യ ശക്തികളെ കെട്ടിപ്പടുത്തു; ഒരിക്കലും ഭീഷണിയല്ലാതിരുന്നിട്ടും അമേരിക്കന്‍ സഖ്യ രാജ്യങ്ങളെ ആക്രമിച്ചു; ചുവടുകള്‍ പിന്നോട്ടു വച്ചില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് ഭരണമാറ്റം
ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി സ്വന്തം ജനതയെയും ഗള്‍ഫ് മേഖലകളെയും ഭയപ്പെടുത്തിയ ഇറാന്റെ ഇസ്ലാമിക ഭരണകൂടം കണക്കെടുപ്പിനെ നേതിരിടുകയാണ്. തീവ്രവാദത്തിനായി ഇറാന്‍ ഉപയോഗിക്കുമായിരുന്ന ആണവായുധ ഭീഷണിയും ഇപ്പോള്‍ തിരിച്ചടി നേരിടുന്നു. അതിന്റെ ചില മേഖലകള്‍ ഇസ്രയേല്‍ നേരത്തേ ബോംബിട്ടു. ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ ഇപ്പോള്‍ അമേരിക്കയുടെയും ആക്രമണത്തിന് ഇരയായി. ഫോര്‍ദോ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക പന്ത്രണ്ടോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വിക്ഷേപിച്ചെന്നാണു കണക്ക്. ഇത് ഇറാനിയന്‍ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ടടിച്ചിട്ടുണ്ട്. ഇറാന്‍ ആണവ പദ്ധതി വേഗത്തിലാക്കുമെന്നായിരുന്നു ആക്രമങ്ങളെ എതിര്‍ത്തിരുന്നവരുടെ ഭയം. എന്നാല്‍, മുന്‍നിര ശാസ്ത്രജ്ഞരെയടക്കം വധിച്ചതോടെ അടുത്തകാലത്തൊന്നും ആണവായുധമെന്ന നേട്ടത്തിലെത്താന്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍. ആക്രമണത്തിനു മുമ്പുതന്നെ ഇറാന്റെ നിഴലായിരുന്ന ഹിസ്ബുള്ള, ഹമാസ് എന്നിവയെ ഇസ്രയേല്‍ നിരായുധരാക്കി. ഹൂത്തികള്‍ നിലനില്‍ക്കുന്നു എങ്കിലും ദുര്‍ബലരാണ്. ലെബനനിലെ അവരുടെ മറ്റു പിന്തുണക്കാരും ക്ഷീണിതരാണ്. അവരുടെ സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍-അസദിനു മോസ്‌കോയിലേക്ക് ഒളിച്ചോടേണ്ടിവന്നു. വസ്ത്രങ്ങള്‍പോലും മാറാന്‍ കഴിയാതെയാണ് അസദിന്റെ പലായനം. ഠ…
Read More » -
സയണിസ്റ്റ് ശക്തികള്‍ക്കുള്ള തിരിച്ചടി തുടരും; ബങ്കറില്‍നിന്ന് ഖമേനിയുടെ ആദ്യ പ്രതികരണം പുറത്ത്; ഇസ്രയേലിനു പുറമേ അമേരിക്കയ്ക്കും ഭീഷണി; ഇറാനു പിന്തുണയുമായി റഷ്യയും ചൈനയും പാകിസ്താനും രംഗത്ത്
ടെഹ്‌റാന്‍: ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും ഇറാനില്‍ ആക്രമണം തുടങ്ങിയതോടെ രാജ്യത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി ആദ്യപ്രതികരണവുമായി രംഗത്ത്. സയണിസ്റ്റ് ശത്രുവിനുള്ള ശിക്ഷ തുടരുമെന്നാണ് ഖമനയി പ്രതികരിച്ചത്. ഇറാനില്‍ സ്ഫോടനം നടത്തിയതിനു പ്രതികാരം നടത്തിയാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന് യുഎസ് ഭീഷണി വന്നതിനു പിന്നാലെയാണ് ബങ്കറിലിരുന്ന് ഖമനയി പ്രതികരിച്ചത്. ടെഹ്റാനിലെ സുപ്രധാനമായ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങള്‍ യുഎസ് ബോംബാക്രമണത്തില്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരമോന്നത നേതാവിന്റെ പ്രതികരണം. സയണിസ്റ്റ് ശത്രു നടത്തിയത് വലിയ കുറ്റവും പിഴവുമാണ്. അതിനു ശിക്ഷ ലഭിക്കണം, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നു, ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കും’എന്നാണ് ഖമനയി യുഎസിനെ ലക്ഷ്യമിട്ട് പറഞ്ഞത്. അതേസമയം അമേരിക്കന്‍ ആക്രമണത്തിനെതിരെ യുഎന്നില്‍ ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും പാക്കിസ്ഥാനും രംഗത്തെത്തി. നിരുത്തരവാദപരവും അപകടകരവുമായ യുഎസ് നടപടിയെ അപലപിക്കുന്നുവെന്ന് റഷ്യയും യുഎസ് രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചെന്ന് ചൈനയും ആരോപിച്ചു. മേഖലയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളും രംഗത്തെത്തി. ഇറാന്റെ ഭീഷണി തടയാനായിരുന്നു ആക്രമണമെന്നായിരുന്നു രക്ഷാസമിതിയില്‍ യുഎസ് പ്രതികരണം. അതിനിടെ, രാത്രിയില്‍…
Read More »