India

  • ട്രെയിനിലെ ശുചിമുറിയിൽ ബാ​ഗിലെ തുണികൾക്കിടയിൽ നിന്ന് നവജാത ശിശുവിന്റെ കരച്ചിൽ, അമ്മയെ തേടിയിറങ്ങിയ പോലീസിന് കണ്ടെത്താനായത് ഞെട്ടിപ്പിക്കുന്ന ക്രൂരത, ഒരു വർഷത്തിലേറെയായി അച്ഛനെന്നെ പീഡിപ്പിക്കുന്നു!!, വീട്ടുകാർ സംഭവം മൂടിവച്ചു- പ്രായപൂര്‍ത്തിയാകാത്ത കുട്ടി

    മൊറാദാബാദ്: ട്രെയിനിലെ ശൗചാലത്തിനുള്ളില്‍ ഒരു ബാഗിനുള്ളിലെ തുണികൾക്കിടയിൽ തിരുകി വെച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് പിതാവിന്റേയും വീട്ടുകാരുടേയും ഞെട്ടിപ്പിക്കുന്ന ക്രൂരത. സ്വന്തം അച്ഛനാല്‍ ബലാത്സംഗത്തിനിരയായി ഗര്‍ഭം ധരിച്ച കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി. പോലീസ് അന്വേഷണത്തിൽ ബിഹാറില്‍ നിന്നാണ് ആരെയും നടുക്കു വാര്‍ത്തകള്‍ പുറത്തുവന്നത്. പെണ്‍കുട്ടിയെ സ്വന്തം പിതാവ് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവമറിഞ്ഞ കുടുംബം അത് മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് പറയുന്നു. പിതാവ് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ജൂണ്‍ 22 നാണ് കുഞ്ഞ് ജനിച്ചത്. ട്രെയിന്‍ വാരണാസിക്ക് സമീപം എത്തിയപ്പോഴാണ് ശൗചാലയത്തില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടർന്നു ഇവർ കുഞ്ഞിനെ ബാഗിലാക്കിയ ശേഷം മറ്റൊരു ട്രെയിനിന്റെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച് പെണ്‍കുട്ടിയും കുടുംബവും ഇറങ്ങി പോകുകയായിരുന്നു. അതേസമയം പട്‌ന- ഛണ്ഡീഗഢ് വേനല്‍ക്കാല പ്രത്യേക ട്രെയിനിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ബറേലിക്ക് സമീപമെത്തിയപ്പോഴാണ് ട്രെയിനിലെ കച്ചവടക്കാര്‍ ഒരു…

    Read More »
  • രഹസ്യങ്ങള്‍ കൈമാറിയതിന് തെളിവില്ലെന്ന് ഹരിയാന പോലീസ് പറയുമ്പോഴും അവര്‍ ‘ചാരവനിത’യാകുന്നത് എന്തുകൊണ്ട്? മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയ പിന്തുണയുമായി രംഗത്ത്; ആദ്യദിനം ചോദ്യം ചെയ്തു വിട്ടയച്ചെന്ന് പിതാവ്; ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റില്‍ ഇപ്പോഴും പുകമറ

    ന്യൂഡല്‍ഹി: ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലില്‍ ജ്യോതി റാണി സ്വയം വിശേഷിപ്പിക്കുന്നത് ‘നൊമാഡിക്ക് ലിയോ ഗേള്‍’ എന്നാണ്. ‘വാണ്ടറര്‍ ഹരിയാന്‍വി-പഞ്ചാബി’ എന്നും ‘മോഡേണ്‍ ഗേള്‍ വിത്ത് ഓള്‍ ഫാഷന്‍ ഐഡിയാസ്’ എന്നും ചില വീഡിയോകളില്‍ പറയുന്നു. എന്നാല്‍, ചാരവൃത്തി ആരോപിച്ചു ഹിസാര്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതിയെന്നാണു ദേശീയതലത്തില്‍ ഇവര്‍ അറിയപ്പെടുന്നത്. മുപ്പത്തിനാലുകാരിയായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതിയുടെ ചാനലില്‍ 480 വീഡിയോകളും 3.97 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. കേരളത്തിലെ ആലപ്പുഴയിലടക്കം അവര്‍ സഞ്ചരിച്ചു. നാട്ടുകാരുമായി ഇടപഴകുന്നതും ഹോട്ടലുകളിലെ ഭക്ഷണങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതും കാണാം. കേരളത്തിലെ ടൂറിസം പ്രൊമോട്ട് ചെയ്യുന്നതിന് ഇവരെ ക്ഷണിച്ചിരുന്നെന്നു പോലും വിവരങ്ങളുണ്ട്. ഇന്തോനേഷ്യ, ഭൂട്ടാന്‍, ചൈന, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും അവരുടെ ചില വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍, ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ജ്യോതി ഇതുവരെ നയിച്ച സാഹസിക യാത്രകര്‍ക്കു കാണികള്‍ കുറവാണ്. അവരുടെ പ്രശസ്തിയെക്കുറിച്ചും നാട്ടുകാര്‍ക്കു കാര്യമായ വിവരമില്ല. ജ്യോതി തന്റെ അച്ഛന്‍ ഹരീഷ് കുമാറിനും…

    Read More »
  • ഒറ്റ ദിവസം പോലും ജോലി ചെയ്തട്ടില്ല, പരിശീലനത്തിനും പോയില്ല; 12 വര്‍ഷം കൊണ്ട് പൊലീസുകാരന്‍ ശമ്പളമായി കൈപ്പറ്റിയത് 35 ലക്ഷം രൂപ!

    ഭോപ്പാല്‍: നിയമനം ലഭിച്ചതിന് ശേഷം ഡ്യൂട്ടി ചെയ്യുകയോ പരീശീലനത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെ 12 വര്‍ഷം 35 ലക്ഷം രൂപ ശമ്പളം കൈപ്പറ്റി പൊലീസ് കോണ്‍സ്റ്റബിള്‍. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ നിന്നുള്ള അഭിഷേക് എന്ന പൊലീസുകാരന് 2011-2012 കാലഘട്ടത്തിലാണ് നിയമനം ലഭിച്ചത്. പൊലീസ് സേനയില്‍ ചേര്‍ന്നതിന് ശേഷം സാഗര്‍ ജില്ലയില്‍ നിര്‍ബന്ധിത പരിശീലനത്തിനായി അയച്ചെങ്കിലും അഭിഷേക് അതില്‍ പങ്കെടുത്തിരുന്നില്ല. പകരം തന്റെ വീട്ടിലേയ്ക്ക് പോവുകയാണ് ചെയ്തത്. വീട്ടിലെത്തിയ അഭിഷേക് തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി സര്‍വീസ് ഫയല്‍ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുത്തു. ഭോപ്പാലിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാതൊരു പരിശോധനയും കൂടാതെ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അങ്ങനെയാണ് 12 വര്‍ഷമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്നത്. 2011-12 ബാച്ച് കോണ്‍സ്റ്റബിള്‍മാരുടെ സര്‍വീസ് റെക്കോര്‍ഡുകള്‍ അവലോകനം ചെയ്തപ്പോഴാണ് ക്രമക്കേട് പുറത്ത് വന്നത്. സര്‍വീസ് റെക്കോര്‍ഡ് പരിശോധനയില്‍ ഡ്യൂട്ടി റെക്കോര്‍ഡുകള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷനില്‍ ഹാജരാകുകയും 12 വര്‍ഷമായി ലഭിച്ച ശമ്പളം തവണകളായി തിരികെ നല്‍കുമെന്നും…

    Read More »
  • കടലൂരിലേത് വിളിച്ചു വരുത്തിയ ദുരന്തം? ഡ്രൈവര്‍ നിര്‍ബന്ധിച്ച് ജീവനക്കാരനെക്കൊണ്ട് ഗേറ്റ് തുറപ്പിച്ചു; വളവില്‍ പാഞ്ഞെത്തിയ ട്രെയിന്‍ സ്‌കൂള്‍ ബസിലേക്ക് പാഞ്ഞുകയറി

    ചെന്നൈ: അടഞ്ഞു കിടന്ന റെയില്‍വേ ഗേറ്റ് തുറക്കാന്‍ ഗേറ്റ് കീപ്പറെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിര്‍ബന്ധിച്ചതാണ് കടലൂരിലെ ട്രെയിന്‍ അപകടത്തിലേക്ക് നയിച്ചതെന്ന് റെയില്‍വേ. ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ച് വിദ്യാര്‍ഥികളായ നിമിലേഷ് (12), ചാരുമതി (16) എന്നിവരാണ് മരിച്ചത്. രാവിലെ 7.45 നായിരുന്നു അപകടം. ഗേറ്റ് കീപ്പര്‍ പങ്കജ് കുമാറിനെ ദക്ഷിണ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും റെയില്‍വേയും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടലൂരിലെ റെയില്‍വേ ഗേറ്റിലൂടെയാണ് സ്വകാര്യ സ്‌കൂള്‍ ബസ് പതിവായി കടന്നു പോകുന്നത്. രാവിലെ ബസ് എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ആറ് കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വില്ലുപുരംമയിലാടുതുറൈ പാസഞ്ചര്‍ ട്രെയിന്‍ താമസിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ ജീവനക്കാരനെ നിര്‍ബന്ധിച്ചതായാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഗേറ്റ് തുറന്ന് ബസ് കടന്നു പോകുമ്പോഴായിരുന്നു അപകടം. റെയില്‍വേ ഗേറ്റ് കടന്നു പോകാന്‍ ആ സമയം സ്‌കൂള്‍ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.…

    Read More »
  • കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് അപകടം; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

    ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇതൊരു ആളില്ലാ ലെവല്‍ ക്രോസാണ്. ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • പുതുതലമുറ സുഖോയ് 35 വിമാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഈജിപ്ഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍; റഡാറിലും എന്‍ജിനിലും ഗുരുതര പിഴവുകള്‍; ശത്രു സൈന്യത്തിന് എളുപ്പം കണ്ടെത്താം; ഇന്ത്യക്ക് റഷ്യ വില്‍ക്കാന്‍ ശ്രമിക്കുന്നത് ആക്രി സാധനങ്ങളോ?

    ന്യൂഡല്‍ഹി: പുതുതലമുറ സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ഈജിപ്റ്റ് പിന്നാക്കം പോയതിനു പിന്നാലെ റഷ്യയുമായുള്ള കരാര്‍ സംബന്ധിച്ച് ഇന്ത്യക്കും ആശയക്കുഴപ്പമെന്നു റിപ്പോര്‍ട്ട്. മുതിര്‍ന്ന ഈജിപ്ഷ്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് സുഖോയ് വിമാനങ്ങള്‍ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യക്കു പുടിന്‍ ആക്രി സാധനങ്ങളാണു വില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും പല കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സ് നിര്‍മിച്ച റഫാല്‍, റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമ സേനയിലുള്ളത്. ഇപ്പോള്‍, റഷ്യ അഞ്ചാം തലമുറ യുദ്ധവിമാനമായ സു-57, 4.5 തലമുറ സു-35 എന്നിവയാണ് ഇന്ത്യക്കു വില്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതു രണ്ടിലുമുള്ള താത്പര്യം ഇതുവരെ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല. എസ്.യു. 35 (Sukhoi Su-35) വിമാനങ്ങളിലെ നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ മുതിര്‍ന്ന ഇജിപ്ഷ്യന്‍ സൈനികന്‍ എടുത്തുകാട്ടിയതോടെയാണു ഇതു വാങ്ങാന്‍ ആഗ്രഹിച്ച ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്നാക്കം പോയതെന്നും പറയുന്നു. 2018 മുതല്‍ റഷ്യയുമായുള്ള യുദ്ധ വിമാനക്കരാറുകള്‍ നടപ്പാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഠ ഈജിപ്റ്റ്- റഷ്യ കരാര്‍ 2018ല്‍ റഷ്യയില്‍നിന്ന്…

    Read More »
  • മാവോയ്ക്കു ശേഷമുള്ള കരുത്തുറ്റ നേതാവ് ഷി ജിന്‍പിംഗ് അധികാരം ഒഴിയുന്നോ? പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; ബ്രിക്‌സ് സമ്മേളനത്തിലും ഇല്ല; ചൈനീസ് സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയില്‍; താരിഫ് യുദ്ധം കയറ്റുമതിയെയും ബാധിച്ചു; അധികാര വികേന്ദ്രീകരണം ലക്ഷ്യമെന്നും ദേശീയ മാധ്യമം

    ബീജിംഗ്: മാവോയ്ക്കുശേഷം ചൈന കണ്ട ഏറ്റവും കരുത്തുറ്റ നേതാവായ പ്രസിഡന്റ് ഷി ജിന്‍പിംഗ് അധികാരമാറ്റത്തിന് ഒരുങ്ങുന്നെന്നു റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളിലേക്ക് അധികാരം കൈമാറാന്‍ ഒതുങ്ങുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരുന്ന ശേഷമാണ് ഷി ജിന്‍പിങ് സുപ്രധാന തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്ന വിവരം പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) 24 അംഗ പൊളിറ്റിക്കല്‍ ബ്യൂറോ ജൂണ്‍ 30-ന് നടന്ന യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ അവലോകനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷി ജിന്‍പിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയ തലത്തിലെ മുന്‍ഗണ അര്‍ഹിക്കുന്ന ജോലികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ അധികാര വികേന്ദ്രീകരണം ആവശ്യമുണ്ടെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ടിലെ വിശദീകരണം. മേയ് മുതല്‍ ഷി ജിന്‍പിംഗ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷി പങ്കെടുക്കുന്നില്ല. ഇതെല്ലാം അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. പ്രസിഡന്റായശേഷം ആദ്യമായാണ് ഷി ബ്രിക്‌സ്…

    Read More »
  • മഹാരാഷ്ട്ര തീരത്ത് ഭീതി പടര്‍ത്തി അജ്ഞാത ബോട്ട്; തിരച്ചില്‍, സുരക്ഷ വര്‍ധിപ്പിച്ചു

    മുംബൈ: മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന തീരപ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് പറഞ്ഞു. കൊര്‍ള തീരത്ത് നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ബോട്ടില്‍ മറ്റൊരു രാജ്യത്തിന്റെ അടയാളമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. രേവ്ദണ്ട തീരത്ത് ബോട്ട് ഒഴുകി എത്തിയതായിരിക്കാം എന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റായ്ഗഡ് പോലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സംഘം, നേവി, തീരസുരക്ഷ സംഘം,ദ്രുതകര്‍മ സേന എന്നിവര്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ബോട്ടിന് അടുത്തേക്ക് എത്താനുള്ള പരിശ്രമം കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ടതായി റായ്ഗഡ് പോലീസ് സൂപ്രണ്ട് ആഞ്ചല്‍ ദലാള്‍ പറഞ്ഞു. ബാര്‍ജ് ഉപയോഗിച്ച് ദലാള്‍ തന്നെ ബോട്ടിന് അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് തിരിച്ച് വരികയായിരുന്നു. ജില്ലയുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ…

    Read More »
  • പാഞ്ഞുപോകുന്ന ട്രയിനിന് അടിയില്‍ക്കിടന്ന് റീല്‍സ് ചിത്രീകരണം; ഒഡിഷയില്‍ മൂന്ന് കുട്ടികള്‍ പിടിയില്‍

    ഭുവനേശ്വര്‍: ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ പാളത്തില്‍ കിടന്ന് കുട്ടികളുടെ അപകടകരമായ റീല്‍സ് ചിത്രീകരണം. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികള്‍ റീല്‍സ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് ‘ടാസ്‌ക്’ പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വീഡിയോയില്‍ കാണാനാവുന്നത്. ടാസ്‌ക് പൂര്‍ത്തിയാക്കി എഴുന്നേറ്റുവരുന്ന കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ കുട്ടികളുടെ അതിരുകടന്ന സാഹസത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പോലീസ് കുട്ടികളെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടര്‍ന്ന് കുട്ടികളെ പോലീസ് ചോദ്യംചെയ്തു. റെയില്‍പാളത്തില്‍ ഇത്തരം സാഹസികതകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നത് നടപടിക്ക് ഇടയാക്കുമെന്നും റെയില്‍വേ അധികൃതരും മുന്നറിയിപ്പ് നല്‍കി. ഇതിന് മുമ്പും ഇത്തരത്തില്‍ കടന്നുപോകുന്ന ട്രെയിനിന്റെ വാതിലില്‍ അപകടകരമായി യാത്രെചെയ്തും ട്രെയിനിന് മുകളില്‍ക്കയറിയും സെല്‍ഫിയെടുക്കാനും റീലുകള്‍ ചിത്രീകരിക്കാനും ശ്രമിച്ചതിനെ…

    Read More »
  • ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തിയ ആലപ്പുഴ സ്വദേശികളായ ദമ്പതിമാർ 100 കോടിയുമായി മുങ്ങി,  വഞ്ചിക്കപ്പെട്ടവരിൽ ഏറെയും  മലയാളികൾ

        ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പടെ 100 കണക്കിനു നിക്ഷേപകരുടെ കോടിക്കണക്കിനു രൂപയുമായി ചിട്ടിക്കമ്പനി ഉടമകളായ മലയാളി ദമ്പതിമാർ മുങ്ങി. ബെംഗളൂരു രാമമൂർത്തിനഗറിൽ 25 വർഷമായി പ്രവർത്തിച്ചുവരുന്ന എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് നാടുവിട്ടത്. ഇവരുടെപേരിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്തു. ബുധനാഴ്ച മുതൽ ഇവരെ കാണാതായി എന്നാണ് പരാതി. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണത്രേ. ഫോൺ സ്വിച്ച് ഓഫാണ്. ചിട്ടിക്കമ്പനി ഓഫീസിലെ ജീവനക്കാർക്ക് ഇവരെപ്പറ്റി വിവരമില്ലെന്നു പറയുന്നു. തുടർന്നാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. രാമമൂർത്തിനഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറഞ്ഞു. ഈ പണവുമായാണ് ഉടമകൾ മുങ്ങിയതെന്നും ആരോപിച്ചു. കൂടുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനിലെത്തി. ഞായറാഴ്ചയോടെ…

    Read More »
Back to top button
error: