India

  • ഇന്ത്യ കനത്ത വില നല്‍കേണ്ടി വരും; തീരുവ വീണ്ടും കൂട്ടും; ഭീഷണിയുമായി വീണ്ടും ട്രംപ്; ഇന്ത്യക്ക് സ്വന്തം വ്യാപാര പങ്കാളിയെ തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ; മോദി- ട്രംപ് ബന്ധം കൂടുതല്‍ വഷളാകുന്നോ?

    ന്യൂയോര്‍ക്ക്: റഷ്യയുമായി തുടരുന്ന ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനകം അധികത്തീരുവ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇന്ത്യ ഒരിക്കലും നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ യുഎസില്‍ വ്യാപാരം നടത്തുന്നു. പക്ഷേ യുഎസിന് തിരിച്ച് വ്യാപാരം നടത്താനാവുന്നില്ല. അതുകൊണ്ട് 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് മേല്‍ ഞാന്‍ ഏര്‍പ്പെടുത്തി. പക്ഷേ അത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഞാന്‍ വര്‍ധിപ്പിക്കാന്‍ പോകുകയാണ്. അവര്‍ റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതാണ് കാരണം. യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി തുടര്‍ന്നു. ‘ചത്ത സമ്പദ് വ്യവസ്ഥ’കളെന്നാണ് ഇന്ത്യയെയും റഷ്യയെയും ട്രംപ് കഴിഞ്ഞയാഴ്ച പരിഹസിച്ചത്. റഷ്യയില്‍ നിന്നുള്ള ഇന്ധനം വാങ്ങല്‍ ഇന്ത്യ തുടരുന്നത് ട്രംപിനെ ചൊടിപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തി. വന്‍ ലാഭം കൊയ്യുന്നതിനായാണ് ഇന്ത്യ…

    Read More »
  • ചെങ്കടലില്‍ തക്കംപാര്‍ത്ത് ഹൂതികള്‍; ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍; രാജ്യത്തിന്റെ 99 ശതമാനം രാജ്യാന്തര ഡാറ്റാ ട്രാഫിക്കും ചെങ്കടലിലൂടെ; കേബിളുകള്‍ മുറിഞ്ഞാല്‍ ‘ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്’; അറ്റകുറ്റപ്പണിയും വെല്ലുവിളി നിറഞ്ഞത്

    സനാ: ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതിനൊപ്പം കടലിനടിയിലെ കേബിളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കമ്പനികളെ പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ 99 ശതമാനം അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കും കടന്നുപോകുന്നതിനാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ സബ്‌സീ കേബിളുകള്‍ നിര്‍ണായകമാണ്. കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി മേഖലയിലെത്തുന്ന കപ്പലുകളെ ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ്. ആക്രമണ ഭീഷണി ഉയര്‍ന്നതോടെ കേബിളുകളുടെ സുരക്ഷയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുകയും പലമടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാകാതിരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് കമ്പനികള്‍. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേബിളുകള്‍ അറ്റകുറ്റപണി പൂര്‍ത്തികയാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൈറ്റ്സ്റ്റോം സിഇഒ അമജിത് ഗുപ്ത പറഞ്ഞു. 21,000 കിലോമീറ്റര്‍ സബ്‌സീ കേബിള്‍ ശൃംഖല കമ്പനി നിയന്ത്രിക്കുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയാണ് ഇന്ത്യയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിങ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും…

    Read More »
  • ഉത്തരാഖണ്ഡിലെ മേഘസ്‌ഫോടനം ; നാലുകിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാമ്പില്‍ നിന്നും ഒമ്പതുപേരെ കാണാതായി ; 40 മുതല്‍ 50 വരെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍

    ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹര്‍ഷിലിലുള്ള ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒമ്പത് സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ഹര്‍ഷിലിലെ ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ നിന്ന് വെറും 4 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമപ്രദേശ ത്തിന് മുകളിലായിട്ടായിരുന്നു ഉച്ചയ്ക്ക് രണ്ടു മണിയോടെ മേഘവിസ്‌ഫോടനം ഉണ്ടായത്. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. പ്രളയം യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 11 പേരെ കാണാതായതായിട്ടും സംശയിക്കപ്പെടുന്നു. ഗംഗോത്രി യിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി, നിരവധി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഹോംസ്റ്റേകള്‍ എന്നിവ ഇവിടെയാണ്. സംഭവം നടന്ന് 10 മിനിറ്റിനുള്ളില്‍, സൈന്യം 150 പേരെ ദുരന്തസ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ കുടുങ്ങിക്കിടക്കുന്ന ഗ്രാമീണരെ ഒഴിപ്പിക്കാനും നിലത്ത് നിര്‍ണായക സഹായം നല്‍കാനും തുടങ്ങി. ഉച്ചകഴിഞ്ഞും വൈകുന്നേരം വരെയും മഴ തുടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യന്‍ സൈന്യം…

    Read More »
  • ലക്ഷ്യം സമ്പൂര്‍ണ അധിനിവേശം; ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു; ഈയാഴ്ച തീരുമാനം; ഗാസ ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാകരുതെന്ന് പുതിയ സൈനികരോട് പ്രധാനമന്ത്രി; 2005ലെ പിഴവ് ആവര്‍ത്തിക്കരുതെന്ന് വലതുപക്ഷ പാര്‍ട്ടികള്‍

    ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ അധിനിവേശം ലക്ഷ്യമിട്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യാന്തര തലത്തില്‍ വെടിനിര്‍ത്തലിനായുള്ള ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് 22 മാസമായി തുടരുന്ന യുദ്ധത്തിന്റെ അടുത്തഘട്ടം എങ്ങനെയാകണമെന്നതില്‍ മുതിര്‍ന്ന ഉദേ്യാസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നു ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ പോഷകാഹാരമില്ലാതെ മരിച്ചെന്നാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 79 പേര്‍ കൊല്ലപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. ഇതു ഹമാസ് നല്‍കുന്ന കണക്കാണെന്ന വിലയിരുത്തലാണ് ഇസ്രയേലിനുള്ളത്. പലസ്തീനിലെ അഭയാര്‍ഥി ക്യാമ്പുകളെയും യുഎന്നിന്റെ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും ഹമാസിന്റെ കീഴിലുള്ള യു.എന്‍.ആര്‍.ഡബ്യു.എ. (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി) ആണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ എന്നിവരുമായി…

    Read More »
  • ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി; മേഘവിസ്ഫോടനത്തില്‍ നാല് മരണം; മണ്ണിലും ചെളിയിലുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 ലധികം പേരെന്ന് സംശയം

    ഡെറാഡൂണ്‍: മേഘവിസ്ഫോടനമുണ്ടായ ഉത്തരകാശിയിലെ ദുരന്തത്തില്‍ നാലുപേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. അമ്പതിലധികം പേര്‍ ദുരന്തഭൂമിയില്‍ അവശിഷ്ടങ്ങള്‍ ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുരന്തത്തിനിരയായ 20 പേരെ രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തു. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി എന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 150 സൈനികര്‍ എത്തി. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അമിത് ഷാ അറിയിച്ചു. നാലു പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മൂന്ന് ഐടിബിആര്‍ പൊലീസ് സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നാല് ദേശീയ ദുരന്തനിവാരണ സേന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായത്തിന് പ്രത്യേക സംവിധാനം ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി മെഡിക്കല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് മിന്നല്‍ പ്രളയമു ണ്ടായത്. ഖിര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് അധി കാരികള്‍ അറിയിക്കുന്നത്. അതിനിടെ ഹര്‍ഷിലെ ഇന്ത്യന്‍ ആര്‍മി ക്യാംപിന് 4 കിലോമീറ്റര്‍ അകലെയാണ് ഉരുള്‍പൊട്ടിയത്. മുകളില്‍…

    Read More »
  • ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയ ജാട്ട് നേതാവ്

    ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസായിരുന്നു, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ബാഘ്പതില്‍നിന്നുള്ള ജാട്ട് നേതാവായിരുന്നു സത്യപാല്‍ മാലിക്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1974ല്‍ ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എയായി. തുടര്‍ന്ന് രാജ്യസഭ എംപിയായി. പിന്നീട് ജനതാദള്‍ പാര്‍ട്ടിയില്‍നിന്ന് ലോക്‌സഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസിലേക്കും പിന്നീട് ലോക്ദളിലേക്കും തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയിലേക്കും സത്യപാല്‍ മാലിക് കൂടുമാറി. 2017ല്‍ ബിഹാര്‍ ഗവര്‍ണറായി മാലിക്കിനെ നിയമിച്ചു. തുടര്‍ന്ന് ഒഡീഷയുടെ അധിക ചുമതലയും നല്‍കി. 2018 ഓഗസ്റ്റിലാണ് ജമ്മു കശ്മീര്‍ ഗവര്‍ണറാകുന്നത്. ഇദ്ദേഹത്തിന്റെ കാലയളവിലാണ് ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ജമ്മുകശ്മീരിനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചും കോണ്‍ഗ്രസിനെ പിന്തുണച്ചും സത്യപാല്‍ മാലിക് ബിജെപിയെ വെട്ടിലാക്കിയിരുന്നു. പുല്‍വാമയില്‍…

    Read More »
  • രക്ഷിക്കണേയെന്ന് അലറിവിളിച്ച് ആളുകള്‍: ഉത്തരകാശിയില്‍ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും: നിരവധി ഹോട്ടലുകള്‍ ഒലിച്ചുപോയെന്ന് റിപ്പോര്‍ട്ട്

    ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം. ഖിര്‍ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നി നില്‍ക്കുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രക്ഷിക്കണേയെന്ന് ആളുകള്‍ അലറിവിളിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. നദിക്കരയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നുവെന്നും ധാരാലി മേഖലയില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്‌സിലെ കുറിപ്പിലൂടെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തേടിയിട്ടുണ്ട്. നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    Read More »
  • അവസരം അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനം; റിക്രൂട്‌മെന്റ് റാലി ഓഗസ്റ്റ് 27 മുതല്‍, പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം

    ഇന്ത്യന്‍ വ്യോമസേനയില്‍ സയന്‍സ് ഇതര വിഷയങ്ങളിലെ അഗ്‌നിവീര്‍ (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിനു റിക്രൂട്‌മെന്റ് റാലി നടത്തുന്നു. ഓഗസ്റ്റ് 27 മുതലാണ് റാലി. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അവസരം. 4 വര്‍ഷത്തേക്കാണു നിയമനം. കേരളത്തില്‍ നിന്നുള്ള പുരുഷന്‍മാര്‍ക്ക് ഓഗസ്റ്റ് 30, 31 തീയതികളിലും വനിതകള്‍ക്ക് സെപ്റ്റംബര്‍ 5, 6 തീയതികളിലും ചെന്നൈയിലാണു റാലി. ചെന്നൈ താംബരം എയര്‍ഫോഴ്‌സ് സ്റ്റേഷനാണു (8 എയര്‍മെന്‍ സിലക്ഷന്‍ സെന്റര്‍) റിക്രൂട്‌മെന്റ് റാലി വേദി. പത്താംക്ലാസ് ജയിച്ചോ? ബിഎസ്എഫില്‍ 3588 ഒഴിവില്‍ അവസരമുണ്ട്; പെയിന്റര്‍, ഇലക്ട്രിഷ്യന്‍ ഉള്‍പ്പെടെ നിയമനം ന്മയോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു ജയം/ തത്തുല്യം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ 2 വര്‍ഷ വൊക്കേഷനല്‍ കോഴ്‌സ് ജയം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. വൊക്കേഷനല്‍ കോഴ്‌സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കില്‍ പ്ലസ്ടു/പത്താം ക്ലാസില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ 3 വര്‍ഷ എന്‍ജിനീയറിങ്…

    Read More »
  • പ്രണയവിവാഹം വേണ്ടേ വേണ്ട, പ്രമേയം പാസാക്കി പഞ്ചാബിലെ ഗ്രാമം; പാരമ്പര്യം സംരക്ഷിക്കാനെന്ന് വാദം

    ചണ്ഡീഗഢ്: കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം. മൊഹാലി ജില്ലയിലെ മാനക്പുര്‍ ശരിഫ് ഗ്രാമത്തിലാണ് എതിര്‍പ്പുകളൊന്നും ഇല്ലാതെ ഇത്തരമൊരു പ്രമേയം പാസായത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള പ്രമേയം ഇക്കഴിഞ്ഞ ജൂലൈ 31-നാണ് പാസാക്കപ്പെട്ടത്. ഇത്തരം ദമ്പതികളെ പിന്തുണയ്ക്കുകയോ അവര്‍ക്ക് അഭയം നല്‍കുകയോ ചെയ്യുന്ന ഗ്രാമവാസികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്നും പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗ്രാമത്തിന്റെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കിയത് എന്നാണ് ഗ്രാമത്തലവന്റെ വിശദീകരണം. ‘ഞങ്ങള്‍ പ്രണയവിവാഹത്തിനോ നിയമത്തിനോ എതിരല്ല, പക്ഷേ ഞങ്ങളുടെ ഗ്രാമത്തില്‍ അത് അനുവദിക്കില്ല. ഇതൊരു ശിക്ഷയല്ല, മറിച്ച് ഞങ്ങളുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണ്,’ ഗ്രാമത്തിലെ സര്‍പഞ്ച് ദല്‍വീര്‍ സിംഗ് പറഞ്ഞു. ഗ്രാമത്തിലെ ഒരു യുവാവ് സ്വന്തം അനന്തരവളെ വിവാഹം…

    Read More »
  • ജീവിച്ചിരിക്കുന്ന പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി, കുടുംബ സ്വത്ത് വിറ്റു; മകനെതിരേ 90കാരന്‍ കോടതിയില്‍

    പട്‌ന: മകന്‍ തന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുടുംബസ്വത്ത് വിറ്റെന്ന് പിതാവിന്റെ പരാതി. മുസാഫര്‍പുരിലെ മഹ്‌മദ്പുര്‍ സ്വദേശിയായ 90 വയസുകാരനായ രാജ് നാരായണ്‍ ഠാക്കൂറാണ് മകന്‍ ദിലീപ് ഠാക്കൂറിനെതിരെ പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. രേഖകളില്‍ താന്‍ മരിച്ചതായി കാണിച്ച് കുടുംബസ്വത്ത് രണ്ടുലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് രാജ് നാരായണ്‍ ഠാക്കൂര്‍ ആരോപിച്ചു. മഹ്‌മദ്പുര്‍ ഗ്രാമത്തിലാണ് രാജ് നാരായണ്‍ ഠാക്കൂറിന്റെ കുടുംബസ്വത്തായ ഭൂമിയുള്ളത്. രാജ് നാരായണും സഹോദരങ്ങളായ രാംജിനിഷ്, രാംപുകാര്‍ എന്നിവര്‍ക്കും അവകാശമുള്ള നിയമപരമായി ഭാഗം വെച്ചിട്ടില്ലാത്ത ഈ ഭൂമി, ഇവരുടെ പിതാവായ മേത്തുര ഠാക്കൂറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഹോദരങ്ങള്‍ക്കിടയില്‍ വാക്കാലുള്ള ഒരു ധാരണ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഭൂമിക്ക് അതിര്‍ത്തി നിശ്ചയിക്കുകയോ വിഭജിക്കുകയോ ചെയ്തിട്ടില്ലെന്നും രാജ് നാരായണ്‍ പറയുന്നു. ഈ ഭൂമിയാണ് തന്റെ അഞ്ചാമത്തെ മകനായ ദിലീപ് ഠാക്കൂര്‍ വിറ്റതെന്നും ഇത് നിയമവിരുദ്ധമാണെന്നും കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില്‍പ്പനയുടെ ആധാരവും രാജ് നാരായണ്‍ ഹാജരാക്കി. ഇതില്‍ രാജ് നാരായണ്‍…

    Read More »
Back to top button
error: