India
-
ദലിതര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം: നടി മീര മിഥുന്‍ അറസ്റ്റില്‍; പിടിയിലായത് മുന്‍ ബിഗ്‌ബോസ് താരം
ചെന്നൈ: സമൂഹമാധ്യമത്തിലൂടെ ദലിതര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ നടിയും മോഡലുമായ മീര മിഥുന്‍ അറസ്റ്റില്‍. 2021ല്‍ നടന്ന സംഭവത്തില്‍ നേരത്തെ ഇവര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയില്‍നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കേസില്‍ മീര മിഥുനും സുഹൃത്ത് സാമിനുമെതിരെ ഏഴു വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പൊലീസിന് നടിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകളെ സിനിമയ്ക്കു പുറത്താക്കണമെന്ന് നടി പറയുന്ന വീഡിയോ ആണ് കേസിനാസ്പദം. വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.…
Read More » -
ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച 5 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു
ന്യൂഡല്‍ഹി: ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 5 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റില്‍. 20 നും 25 നും ഇടയില്‍ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവര്‍ നഗരത്തില്‍ കുറച്ചുകാലമായി വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു. ഇവരില്‍ നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ ഹരിയാനയില്‍ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് ആണ് ശനിയാഴ്ച ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളില്‍നിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്നും പൊലീസ് അറിയിച്ചു.
Read More » -
ഇനി മുതല്‍ സ്വീകരിക്കുക ഔദ്യോഗിക ചെക്ക്ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ മാത്രം: അപേക്ഷ സമര്‍പ്പിക്കും മുന്‍പ് രേഖകള്‍ പരിശോധിക്കണം; സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഷെംഗന്‍ വീസാ അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ മുന്നറിയിപ്പ്
ദുബായ്: സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഷെംഗന്‍ വീസാ അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ മുന്നറിയിപ്പ്. അപേക്ഷ സമര്‍പ്പിക്കും മുന്‍പ് കൃത്യമായി രേഖകള്‍ പരിശോധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ദുബായിലെ വീസ അപേക്ഷാ കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഔദ്യോഗിക ചെക്ക്ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് വീസ ഔട്ട്സോഴ്സിങ് കമ്പനിയായ വിഎഫ്എസ് ഗ്ലോബല്‍ അറിയിച്ചു. ഈ മാറ്റം അനുസരിച്ച് ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ ആദ്യത്തെ മൂന്ന് പേജുകളും അവസാനത്തെ മൂന്ന് പേജുകളും മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ പുതിയ നിയമം ഓണ്‍ലൈനില്‍ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാ അപേക്ഷകര്‍ക്കും ഈ നിശ്ചിത ചെക്ക്ലിസ്റ്റ് അനുയോജ്യമായിരിക്കില്ല എന്നതാണ് പ്രധാന വിമര്‍ശനം.
Read More » -
ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍ നികത്തി; കുന്തമുനയായി അയാള്‍ മടങ്ങിയെത്തി; സിറാജ് ഈസ് ബാക്ക്!
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ തീയുണ്ട ബോളുകള്‍ തൊടുത്ത മുഹമ്മദ് സിറാജ്, ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ബൗളറായി. ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്നടക്കം ഒഴിവാക്കിയതിനു പിന്നാലെ രണ്ടുവര്‍ഷം പുറത്തിരിക്കേണ്ടിവന്ന താരം പക്ഷേ, ഇടവേള മുതലാക്കി കഠനാധ്വാനത്തിലായിരുന്നു. ഇപ്പോള്‍ അയാള്‍ തിരിച്ചെത്തിയിരിക്കുന്നു. ഏറ്റവും മിടുക്കനായി! നിയന്ത്രിത ഓവറുകളിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ് അദ്ദേഹം ടീമില്‍നിന്നു പുറത്താകുന്നത്. ബുംറയ്ക്കു പരിക്കേറ്റു കളിക്കാന്‍ കഴിയാതിരുന്നപ്പോള്‍ പോലും 15 അംഗ ടീമില്‍ സിറാജിന് ഇടം ലഭിച്ചില്ല. ഇന്ത്യക്കാവശ്യം ഇന്‍ടുദി പിച്ച് ബൗളറെയായിരുന്നു. ആ സ്ഥാനത്തേക്ക് സ്പിന്നറാണ് ഇടം പിടിച്ചത്. പിന്നീട് ഒരു സീം ബോളര്‍ക്കു മാത്രമായിരുന്നു സ്ഥാനം. അത് മുഹമ്മദ് ഷമിയും കൊണ്ടുപോയി. 2023 മുതലുള്ള കളികള്‍ പരിശോധിച്ചാല്‍ സിറാജ് മികച്ച ഒരു ബൗളറിലേക്കു പരുവപ്പെടുകയായിരുന്നു. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോമില്ലായ്മയുടെ പ്രശ്‌നം ഒരിക്കലും അലട്ടിയില്ല. ഇതിനിടയിലാണ് അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇക്കാലമത്രയും കളിച്ച ആര്‍സിബിയും സിറാജിനെ വിട്ടുകളഞ്ഞു. ‘ആദ്യം ഇതെനിക്കു ദഹിച്ചില്ലെന്നായിരുന്നു’ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണവും.…
Read More » -
വിജയം പിടിക്കാന്‍ പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സ്; എന്നിട്ടും എറിഞ്ഞിട്ട് ഇന്ത്യ; അവിശ്വസനീയ വിജയം; നിറഞ്ഞാടി സിറാജ്
ഓവല്‍: ഓവലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 6 റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് നാടകീയ ജയം. അവസാനനിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. പരുക്കേറ്റ കൈയ്യുമായി അവസാന ബാറ്ററായി ക്രീസിലെത്തിയ ക്രിസ് വോക്സിന്‍റെ നിശ്ചയദാര്‍ഢ്യത്തെയും മറികടന്നാണ് ഇന്ത്യയുടെ ജയം. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ഇംഗ്ലണ്ട് 367 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര സമനിലയില്‍ (2–2) കലാശിച്ചു. ഇന്നു കളി തുടങ്ങിയതിനു പിന്നാലെ ജെയ്മി സ്മിത്ത് (രണ്ട്), ജെയ്മി ഓവര്‍ടൻ (ഒൻപത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയുടെ വരുതിയിലാക്കി. സ്കോർ 347 ൽ നിൽക്കെ ജെയ്മി സ്മിത്തിനെ സിറാജ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. 354 ൽ ജെയ്മി ഓവര്‍ടൻ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. ALSO READ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍…
Read More » -
മയക്കുമരുന്നിന് അടിമയായ ക്രിമിനലിനെ പ്രണയിച്ച് എതിര്‍പ്പ് മറികടന്ന് സ്വന്തമാക്കി ; നന്നാകാന്‍ ഉപദേശിച്ചപ്പോള്‍ തല്ലും ചവിട്ടും ; സഹികെട്ട ഭാര്യ ഒടുവില്‍ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: മയക്കുമരിന്ന് അടിമയായ കുറ്റവാളിയായ ഭര്‍ത്താവിനെ ഉപദേശിച്ച് നേരെയാക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നതോടെ ഭാര്യ കാമുകനെ കൊലപ്പെടുത്തി മൃതദേഹം മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി കനാലില്‍ തട്ടി. ഒരു മകനും രണ്ടു പെണ്‍മക്കളുമുള്ള സ്ത്രീ അറസ്റ്റിലായി. ഭര്‍ത്താവിനെ കൊണ്ടു വലഞ്ഞ സ്ത്രീ ഇതിനകം മറ്റൊരു ബന്ധം തുടങ്ങുകയും ആ കാമുകനുമായി ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയതും. ഭര്‍ത്താവിനെ ഇല്ലാതാക്കി കാമുകനുമായി മറ്റൊരിടത്ത് പോയി ജീവിക്കാനായിരുന്നു പദ്ധതി. മയക്കുമരുന്ന്, ആയുധക്കച്ചവടവും, പെണ്‍വാണിഭവും തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയുമൊക്കെ ചെയ്ത് ദീര്‍ഘകാലമായി ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രീതമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോണിയയാണ് അറസ്റ്റിലായത്. ഡല്‍ഹിലെ അലിപൂരിലായിരുന്നു ഇവര്‍ കുടുംബമായി കഴിഞ്ഞിരുന്നത്. ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിന്റെ നോട്ടപ്പുള്ളി കൂടിയായിരുന്നു പ്രീതം. ക്രിമിനലായ പ്രീതവുമായി പതിനാറ് വയസ്സുള്ളപ്പോള്‍ സോണിയ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹവും കഴിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും സോണിയയ്ക്ക് കഴിഞ്ഞില്ല. ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കും പതിവായിരുന്നു. ഇതിനിടയിലാണ് സോണിയ കാബ്…
Read More » -
ഒരു പെണ്ണിന് ഇങ്ങിനെയൊക്കെ ചെയ്യാനാകുമോ? അയല്‍ക്കാരനുമായുള്ള അവിഹിതബന്ധം മകള്‍ കണ്ടുപിടിച്ചു ; ഭര്‍ത്താവിനെ കൊന്നു, കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കി
ഗുരുഗ്രാം : ഭര്‍ത്താവിനെ വാടകക്കൊലയാളികളെ വെച്ച് കൊലപ്പെടുത്തി കൊലക്കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കിയ സ്ത്രീ ഒടുവില്‍ ഗുരുഗ്രാമില്‍ അറസ്റ്റി ലായി. ഒരുപക്ഷേ ഇന്ത്യയെ തന്നെ ഞെട്ടിക്കുന്ന സംഭവത്തില്‍ 35 കാരി സോണിദേ വിയും കാമുകനും ഉള്‍പ്പെടെ കൊല്ലാനും മതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചവരുമായി അഞ്ചുപേ രാണ് അറസ്റ്റിലായത്. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി യതെങ്കിലും ഒടുവില്‍ കാമുകന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഭര്‍ത്താവിനെ കൊല്ലുമെന്ന് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി നല്‍കി. അയല്‍ക്കാരനുമായുള്ള മാതാവിന്റെ വഴിവിട്ട ബന്ധത്തിന്റെ വീഡിയോ മകള്‍ കാണുകയും അത് പിതാവിനോട് പറഞ്ഞുകൊടുക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് 37 കാരനായ വിക്രത്തെ കൊലപ്പെടുത്താന്‍ സോണിദേവി തീരുമാനിച്ചത്. പിന്നാലെ കാമുകന്‍ രവീന്ദ്രയും കൂട്ടാളികളും ചേര്‍ന്ന് ജൂലൈ 26 ന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിക്രമിനെ കാറിലേക്ക് വലിച്ചുകയറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഹമ്മദ്പൂര്‍ ജാര്‍സ ഗ്രാമത്തിന് സമീപം കുഴിച്ചിട്ടു. ഈ സംഭവത്തിന് ശേഷം ജൂലൈ 28 ന് സോണി…
Read More » -
അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ചും സോണിയയെ പ്രശംസിച്ചും ഡി.കെ.
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി പദവിയെച്ചൊല്ലി നീരസത്തിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി രംഗത്ത്. ഗാന്ധികുടുംബത്തെ പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള ഡി.കെയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ എ.ഐ.സി.സി സംഘടിപ്പിച്ച ‘ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന പരിപാടിയില്‍ രാഷ്ട്രീയത്തിലെ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ തന്റെ നീണ്ട കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കര്‍ണാടകയില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ശിവകുമാര്‍ എടുത്തുപറഞ്ഞു. 2004-ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറിനില്‍ക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ‘പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രാഷ്ട്രപതി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍, എനിക്ക് അധികാരം പ്രധാനമല്ല എന്ന് അവര്‍ പറഞ്ഞു. സിഖുകാരനും ന്യൂനപക്ഷ സമുദായംഗവും സാമ്പത്തിക വിദഗ്ധനുമായ ഒരാള്‍ക്ക് രാജ്യത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നും അവര്‍ തീരുമാനിച്ചു,’ ശിവകുമാര്‍ പറഞ്ഞു. ഇത് രാഷ്ട്രീയ ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത്രയും വലിയൊരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇത്തരമൊരു ത്യാഗം ചെയ്തിട്ടുണ്ടോ? ഇന്ന് ആരെങ്കിലും…
Read More » -
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു; ജെഎംഎം സ്ഥാപക നേതാവ്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഒരു മാസമായി ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറന്‍. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത അറിയിച്ചത്. ”ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി” അച്ഛന്റെ വിയോഗവാര്‍ത്ത എക്‌സിലൂടെ അറിയിച്ച് ഹേമന്ത് സോറന്‍ കുറിച്ചു.
Read More » -
ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി: ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍: 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍
ബംഗളൂരു: സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍. മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുളിക്കാട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. വിഷം കലര്‍ന്ന വെള്ളം കുടിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആരുടെയും നിലഗുരുതരമായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. വടക്കന്‍ കര്‍ണാടകയിലെ ബലഗാവി ജില്ലയില്‍ ജൂലൈ 14 നാണ് സംഭവം. 13 വര്‍ഷമായി സുലൈമാന്‍ ഗോരി ഇവിടുത്തെ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തിയാല്‍ സ്ഥലം മാറ്റല്‍ നടപടി എളുപ്പമാകുമെന്നാണ് പ്രതികള്‍ കരുതിയത്. ടാങ്കില്‍ വിഷം കലര്‍ത്തിയത് ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു. വിഷം കലര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിലേക്കെത്തുന്നത്. പുറത്തുനിന്നൊരാള്‍ തനിക്ക് ഒരു കുപ്പി ദ്രാവകം…
Read More »