India

  • വലിച്ച സിഗററ്റ് കുറ്റികള്‍ കുത്തിക്കെടുത്താതെ വേസ്റ്റ് കൂമ്പാരത്തിലേക്കിട്ടു ; കൊല്‍ക്കത്ത മെഡിക്കല്‍കോളേജില്‍തീപിടുത്തം ; രണ്ടുഫയര്‍ എഞ്ചിന്‍ എത്തി, തീയണയ്ക്കാന്‍ 30 മിനിറ്റ് വേണ്ടി വന്നു

    കൊല്‍ക്കത്ത : കുത്തിക്കെടുത്താതെ ഇട്ട വലിച്ചുതീര്‍ത്ത സിഗററ്റ് കുറ്റികളില്‍ നിന്നും മാലിന്യകൂമ്പാരത്തിന് തീപിടിച്ച് കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ അഗ്നിബാധ. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളെയും ആശുപത്രി ജീവനക്കാരെയും കൂട്ടിരിപ്പുകാരെയുമെല്ലാം പരിഭ്രാന്തിയിലാഴ്ത്തി. കോളേജ് സ്ട്രീറ്റിലെ ഗ്രീന്‍ ബില്‍ഡിംഗിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടുത്തം ആദ്യം കണ്ടത്. സ്ഥലത്ത് അശ്രദ്ധമായി ഉപേക്ഷിച്ച സിഗരറ്റ് കുറ്റികള്‍ കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി 30 മിനിറ്റിനുള്ളില്‍ തീ അണയ്ക്കാന്‍ കഴിഞ്ഞു. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയെങ്കിലും ആശുപത്രി പരിസരത്ത് നിന്ന് പുക ഉയരുന്നത് പലരെയും അസ്വസ്ഥരാക്കി. വാര്‍ഡുകളില്‍ നിന്ന് നിരവധി രോഗികള്‍ ആശങ്കയോടെ പുറത്തേക്ക് നോക്കുന്നത് കാണപ്പെട്ടു. അതേസമയം മുന്‍കരുതല്‍ എന്ന നിലയില്‍ താല്‍ക്കാലികമായി ദുരിതബാധിത പ്രദേശത്ത് നിന്ന് ആള്‍ക്കാരെ മാറ്റി. തീ അണച്ചതിനുശേഷം സാധാരണ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ആശുപത്രികള്‍ പോലുള്ള സെന്‍സിറ്റീവ്…

    Read More »
  • പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്നു ; എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കും

    ന്യൂഡല്‍ഹി: അമേരിക്കയുടെ ചായ്‌വ് പാകിസ്താനിലേക്ക് വീണ്ടും നീളുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ടിയാന്‍ജിന്‍ നഗരത്തില്‍ നടക്കുന്ന എസ്സിഒ (ഷാങ്ഹായ് സഹകരണ സംഘടന) മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കും. 2020 ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനീസ് സഹകരണത്തിനൊരുങ്ങുന്നത്. വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. 2019 ലായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവസാന ചൈന സന്ദര്‍ശനം. എന്നാല്‍ 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം. ഈ സാഹചര്യത്തില്‍, ചൈനയുമായുള്ള ഇന്ത്യയുടെ…

    Read More »
  • വിസ്തീര്‍ണം 1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍; ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്‍; കര്‍ത്തവ്യഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: കര്‍ത്തവ്യ ഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തു പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മന്ദിരങ്ങളില്‍ ആദ്യത്തേതാണ് കര്‍ത്തവ്യ ഭവന്‍. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ കര്‍ത്തവ്യഭവനില്‍ ഏകോപ്പിക്കും. രണ്ട് ബേസ്മെന്റുകളില്‍ ഏഴുനിലകളിലായി 1.5 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അത്യാധുനിക ഓഫീസ് സമുച്ചയമാണ് കര്‍ത്തവ്യഭവന്‍. ഇതില്‍ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, പെട്രോളിയം ആന്റ് പ്രകൃതി വാതകമന്ത്രാലയം ഉള്‍പ്പെട ആറ് മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. ഇപ്പോള്‍, പല പ്രധാന മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്നത് 1950-നും 1970-നും ഇടയില്‍ നിര്‍മ്മിച്ച ശാസ്ത്രി ഭവന്‍, കൃഷി ഭവന്‍, ഉദ്യോഗ് ഭവന്‍, നിര്‍മ്മാണ്‍ ഭവന്‍ തുടങ്ങിയവയിലാണ്. അതില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ട കെട്ടിടങ്ങളാണെന്നും സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യം, കൂടുതല്‍ കാര്യക്ഷമത, മെച്ചപ്പെട്ട ജോലി സാഹചര്യം, ചെലവ് കുറയ്ക്കല്‍ എന്നിവയാണ് ലക്ഷ്യം. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, നഗരകാര്യമന്ത്രാലയ സെക്രട്ടറി കതികിത്തല ശ്രീനിവാസ് എന്നിവര്‍ക്കൊപ്പമാണ്…

    Read More »
  • എസ്ഐപി വഴി ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം; പുതിയ സംവിധാനം ഒരുക്കി ആര്‍ബിഐ; സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാന്‍ സൗകര്യം

    ന്യൂഡല്‍ഹി: ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ഇനി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളിലും നിക്ഷേപിക്കാം. ചില്ലറ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുക്കിയിരിക്കുന്ന സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് സ്‌കീം. ഇത് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ട്രഷറി ബില്ലുകള്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ക്കാര്‍ കടപ്പത്രങ്ങളാണ്. ട്രഷറി ബില്ലുകള്‍ പലിശ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ നാമമാത്ര മൂല്യത്തില്‍ പണം പിന്‍വലിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് ട്രഷറി ബില്ലുകള്‍ ലഭിക്കുന്നത്. നിക്ഷേപകന് മൂലധന നേട്ടം സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍, മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ഫണ്ടുകള്‍ വഴി നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ പരോക്ഷമായി നിക്ഷേപിക്കാം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് നേരിട്ട് ട്രഷറി ബില്ലുകള്‍ വാങ്ങാനുള്ള സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്ഫോമില്‍ ഒരുക്കിയിരിക്കുന്നത്. നിക്ഷേപം സിസ്റ്റമാറ്റിക്കായി ആസൂത്രണം…

    Read More »
  • ‘അപകടത്തിന് ശേഷം ഫോണില്‍ ലഭിക്കുന്നില്ല’: ഉത്തരാഖണ്ഡ് മിന്നല്‍പ്രളയത്തില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചന; സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ദമ്പതികളും

    കൊച്ചി: ധരാലിയിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ അപകടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ മുംബൈ മലയാളികളാണ്. കൊച്ചി സ്വദേശികളായ പള്ളിപറമ്പ്കാവ് ദേവി നഗറില്‍ നാരായണന്‍, ഭാര്യ ശ്രീദേവി പിള്ള എന്നിവരെ അപകടത്തിന് ശേഷം ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശ്രീദേവി പിള്ള മുന്‍പ് നഗരസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. 28 അംഗ സംഘം ഒരാഴ്ച മുന്‍പാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ട്രാവല്‍സിലാണ് യാത്ര തിരിച്ചതെന്നും അപകടത്തിന് പിന്നാലെ ഇതുവരെയും കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് യാത്ര പോയവര്‍ അറിയിച്ചത്. അതിനുശേഷം ആരെയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് സംഘം ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. എന്നാല്‍ സംഘാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്.

    Read More »
  • പാകിസ്താന്‍ അടുത്ത പണി മേടിക്കാന്‍ ടൈമായോ? ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത

    ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. 2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ‘2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ഭീകരസംഘടനകളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ ആക്രമണം ഉണ്ടാകാം എന്നാണ് കേന്ദ്ര സുരക്ഷാ ഏജന്‍സിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, എയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു,’ ബിസിഎഎസ്…

    Read More »
  • തീരുവ ഭീഷണിക്കിടെ അജിത് ഡോവല്‍ റഷ്യയില്‍; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതില്‍ ചര്‍ച്ച

    ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദര്‍ശിച്ചേക്കും. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദര്‍ശനം. ഇന്ത്യയ്‌ക്കെതിരെ വീണ്ടും തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്നാണ് ട്രംപ് വീണ്ടും കുറ്റപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി. ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ല. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25 ശതമാനം തീരുവ ചുമത്തിയത്. റഷ്യയില്‍ നിന്ന് അവര്‍ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാന്‍ പോകുകയാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാറിന് തടസമായി നില്‍ക്കുന്നതും…

    Read More »
  • ബിജെപി വക്താവിനെ ജഡ്ജിയാക്കാന്‍ നീക്കം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍; സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

    ന്യൂഡല്‍ഹി: ബിജെപി വക്താവിനെ ജഡ്ജിയാക്കാനുള്ള നീക്കത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍. ബോംബെ ഹൈക്കോടതിയിലേക്ക് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹൈബി ഈഡന്‍ ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭയുടെ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് ഹൈബി ഈഡന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍ക്കണരണത്തിനും ഈ നിയമനം കാരണമായേക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ച വ്യക്തിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ജൂലൈ 28 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കൈമാറിയത്. ശുപാര്‍ശ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

    Read More »
  • ‘വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല’; ആവര്‍ത്തിച്ച് സുപ്രീം കോടതി

    ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പര സമ്മതത്തോടെ നടന്ന ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം നടന്നതായി ഫൊറന്‍സിക് തെളിവുകളില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പതിനഞ്ച് വയസുണ്ടായിരുന്ന കാലത്താണ് പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരിക ബന്ധം ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയായ ശേഷമാണ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരിക ബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

    Read More »
  • പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടര്‍’! നടത്തിയത് 50 ലേറെ സിസേറിയനുകള്‍; 10 വര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ വ്യാജ ‘ഗൈനക്കോളജിസ്റ്റ്’ പിടിയില്‍

    അസ്സം: പത്ത് വര്‍ഷത്തിലേറെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ച് വരിവെയാണ് പൊലീസ് പിടിയിലായത്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ‘ഡോക്ടറുമായിരുന്നു’എന്നാണ് വിവരം. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ സിസേറിയന്‍ നടത്തുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ പുലോക്കിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പുലോക് മലക്കാറിനെ 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

    Read More »
Back to top button
error: