India
-
ഒറ്റതിരിഞ്ഞെത്തിയയാളെ കൂട്ടമായി ആക്രമിച്ചു; കുരങ്ങുംകൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം
പട്‌ന: ബിഹാറില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 67 വയസ്സുകാരന് ദാരുണാന്ത്യം. മധുബനി ജില്ലയിലെ ഷാപൂരിലാണ് സംഭവം. കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുന്നതിനിടെയാണ് രാംനാഥ് ചൗധരിയെ ഇരുപതോളം കുരങ്ങുകള്‍ കൂട്ടമായെത്തി എത്തി ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ ഗ്രാമവാസികള്‍ കുരങ്ങുകളെ ഓടിച്ചുവിട്ട് ചൗധരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു ഗുരുതരമായി പരുക്കേറ്റിരുന്നു. മധുബാനി സദര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുരങ്ങുകളുടെ ആക്രമണത്തില്‍ മരണം സംഭവിച്ചതോടെ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തിയിലാണ്. കൊലയാളി കുരങ്ങുകളെ ഗ്രാമത്തില്‍നിന്ന് വേഗം പിടികൂടാന്‍ വനംവകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നേരത്തേ, വീടിന്റെ ടെറസില്‍ നില്‍ക്കവേ കുരങ്ങുകളുടെ ആക്രമണത്തെത്തുടര്‍ന്ന് താഴെ വീണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചിരുന്നു. ബിഹാറിലെ തന്നെ സിവാന്‍ ജില്ലയില്‍ ഈ വര്‍ഷം ജനുവരിയിലായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രിയ കുമാര്‍ ആണ് മരിച്ചത്. വീടിനു മുകളിലിരുന്ന് പഠിക്കുകയായിരുന്നു പ്രിയ. ഇതിനിടയില്‍ കൂട്ടമായെത്തിയ കുരങ്ങുകള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. രക്ഷപെടാനായി താഴേക്കിറങ്ങാന്‍ പടിക്കെട്ടിലൂടെ ഓടുന്നതിനിടെ ഒരു കുരങ്ങ് പ്രിയയെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍…
Read More » -
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: കളം തെളിയുന്നു, പ്രതിപക്ഷ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇന്ന് യോഗം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള കളം തെളിയുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ നിശ്ചയിച്ചതിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ഇന്ന് നിര്‍ണായക യോഗം ഡല്‍ഹിയില്‍ നടക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ രാവിലെയാണ് ഇന്ത്യാ ബ്ലോക്ക് നേതാക്കളുടെ യോഗം നിശ്ചയിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ‘രാഷ്ട്രീയേതര’ സംയുക്ത സ്ഥാനാര്‍ഥിയെ മത്സരത്തിന് നിയോഗിക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യ ബ്ലോക്ക് പ്രഖ്യാപിച്ചിരുന്നു. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്. സെപ്റ്റംബര്‍ 9 നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഞായറാഴ്ച വൈകിട്ടാണ് ബിജെപി, എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി…
Read More » -
‘ജീവിച്ചിരിക്കുന്നവരെ കൊന്നു, മരിച്ചവര്‍ ചായ കുടിച്ചു’; തിരഞ്ഞെടുപ്പ് കമ്മിഷന് ഠാക്കൂറിന്റെ സത്യവാങ്മൂലം വേണ്ടെന്ന് രാഹുല്‍ ഗാന്ധി
ഔറംഗാബാദ്: ‘വോട്ട് ചോരി’ വിവാദത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ അതേ കാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിനോട് കമ്മിഷന്‍ സത്യവാങ്മൂലം ചോദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്നാല്‍ ബിഹാറിലെ ജനതയില്‍ നിന്ന് വോട്ടുകള്‍ മോഷ്ടിക്കുക എന്നാണര്‍ഥം. നേരത്തേ അവരിത് രഹസ്യമായി ചെയ്തു. ഇപ്പോള്‍ പരസ്യമായി ചെയ്യുന്നു എന്നേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ജയിച്ചു. നാല് മാസങ്ങള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സഖ്യം തൂത്തുവാരി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടികയില്‍ ഒരു കോടി വോട്ടര്‍മാരെ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പുതിയ വോട്ടര്‍മാര്‍ വന്നിടങ്ങളിലെല്ലാം ബിജെപി ജയിച്ചു. തങ്ങളുടെ വോട്ടുകള്‍ കുറഞ്ഞതുമില്ല. അതോടെയാണ് സംശയം ഉണ്ടായതെന്നും രാഹുല്‍ പറഞ്ഞു. ഈ ഒരു കോടി വോട്ടര്‍മാര്‍ എവിടെ നിന്ന്…
Read More » -
ആരിഫ് മുഹമ്മദ് ഖാന് നറുക്ക് വീഴുമോ? ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ബിജെപി യോഗം ഇന്ന്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പുതിയ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നീ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബിജെപിയില്‍ നിന്നുള്ള നേതാവ് തന്നെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ, മറ്റ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ബിജെപി നേതൃയോഗത്തില്‍ സംബന്ധിക്കും. മുന്‍ കേരള ഗവര്‍ണറും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ട്, സിക്കിം ഗവര്‍ണര്‍ ഓം മാത്തൂര്‍, ഗുജറാത്ത്…
Read More » -
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; കത്വയില്‍ ഏഴ് മരണം, ഹിമാചലില്‍ മിന്നല്‍പ്രളയം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത് എന്നാണ് വിവരം. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായതെന്നും ഇത് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ഭൂമിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ദ ഗ്രാമങ്ങളിലും ലഖന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍വാന്‍-ഹത്‌ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷയ്ക്കായി ജലാശയങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍…
Read More » -
‘വോട്ട് മോഷണ’ വിവാദത്തില്‍ മറുപടി ഇന്ന്; തെരഞ്ഞടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചകഴിഞ്ഞ് 3ന്
ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി നല്‍കും. ഉച്ചകഴിഞ്ഞ്് മൂന്നിന് ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ കാര്യങ്ങള്‍ വിശദീകരിക്കുക. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ വിവാദം ശക്തമാണ്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കമ്മീഷന്‍ ഔദ്യോഗികമായി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ കമ്മീഷന്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങളും പങ്കുവയ്ച്ചേയ്ക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നു. ബിജെപി നടത്തിയ വോട്ട് മോഷണത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഒത്താശ ഉണ്ടായിരുന്നു എന്നിങ്ങനെയുള്ള ആരോപണമാണ് രാഹുല്‍ ഡല്‍ഹിയില്‍ നടത്തിയ വിശദമായ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. വിഷയത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിശദീകരണം ചോദിച്ചതല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനം ഉള്‍പ്പെടെ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇന്നത്തെ നിര്‍ണായക വാര്‍ത്താസമ്മേളനം. അതേസമയം, ആരോപണത്തില്‍ രാജ്യവ്യാപക പ്രചാരണത്തിന്…
Read More » -
അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍
തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി. യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്. അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍,…
Read More » -
വ്യാജ വോട്ട് വിവാദം: തിരഞ്ഞടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകുന്നേരം മൂന്നിന്; രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്കും ഇന്ന് തുടക്കമാകും
ന്യൂഡല്‍ഹി: വ്യാജ വോട്ട് വിവാദത്തില്‍ മറുപടി ഇന്ന് ഉണ്ടാകും. തിരഞ്ഞടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വൈകുന്നേരം മൂന്നിന്. ആരോപണത്തില്‍ രാജ്യവ്യാപക പ്രചാരണത്തിന് രാഹുല്‍ ഗാന്ധി പദ്ധതിയിടുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണത്തിന് പ്രസക്തിയേറുന്നത്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നേതൃത്വം നല്‍കുന്ന വോട്ട് അധികാര്‍ യാത്രയ്ക്കും ഇന്ന് തുടക്കമാകും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. ബിഹാറിലെ സാസാരാമില്‍ നിന്ന് തുടങ്ങി ഈ മാസം 30 ന് അറയില്‍ സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ബിഹാറിലെ ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെ കടന്നു പോകുന്ന യാത്ര 30 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അധികാര്‍ റാലിയില്‍ പങ്കെടുക്കും. വോട്ടര്‍ പട്ടിക ക്രമക്കേടുമായി…
Read More » -
കാര്‍ഷിക, ക്ഷീര വിപണിയില്‍ കൂടുതല്‍ ഇടം വേണമെന്ന യുഎസിന്റെ നിര്‍ബന്ധം: ഇന്ത്യയ്ക്ക് എതിര്‍പ്പ്, യുഎസ് സംഘത്തിന്റെ യാത്ര മാറ്റിവതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വ്യാപാര ചര്‍ച്ചകള്‍ക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 25 മുതല്‍ 29 വരെ യുഎസ് സംഘം ഇന്ത്യയിലുണ്ടാകുമെന്നായിരുന്നു വിവരം. എന്നാല്‍ ഇതു റദ്ദാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം. ഡൊണാള്‍ഡ് ട്രംപ് മുന്‍പ് ഏര്‍പ്പെടുത്തിയ 25% തീരുവയ്ക്കു പുറമേ, റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% ലെവി ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യ യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ണായകമാണ്. കൂടാതെ 25% അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരുമെന്നിരിക്കെ ചര്‍ച്ച നടക്കുന്ന തീയതികളും പ്രധാനപ്പെട്ടതായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിനുള്ളില്‍ വ്യാപാരക്കരാര്‍ സംബന്ധിച്ച് ധാരണയിലെത്തുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. ഇതനുസരിച്ചാണെങ്കില്‍ അടുത്ത മാസം ആദ്യം തന്നെ യുഎസ് സംഘത്തിന്റെ സന്ദര്‍ശനം ഉണ്ടാകുക. കാര്‍ഷിക, ക്ഷീര വിപണിയില്‍…
Read More » -
കാശ്മീര്‍ മേഘ വിസ്‌ഫോടനം: മരിച്ചവരുടെ എണ്ണം 65 ആയി; കാണാതായ 200 ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200 ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരന്തം ഉണ്ടായത്. 150 ഓളം പേര്‍ക്ക് പ്രളയത്തെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്ത് നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്‍ പലതും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് കുമാര്‍ ശര്‍മ വ്യക്തമാക്കി. മാതാ തീര്‍ഥാടനം താല്‍കാലികമായി നിര്‍ത്തിവച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. അതേസമയം കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും.
Read More »