Breaking NewsIndiaLead NewsNEWSNewsthen Special

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു; മരണനിരക്ക് ഉയരാന്‍ സാധ്യത; അപകടം തെങ്കാശിയില്‍; മുപ്പതോളം പേര്‍ക്ക് പരിക്ക്

തെങ്കാശി : സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരാന്‍ സാധ്യത. തമിഴ്‌നാട്ടിലെ തെങ്കാശിയിലായിരുന്നു അപകടം. ബസുകള്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.
മധുരയില്‍ നിന്ന് വന്ന ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയനുസരിച്ച് പോലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

 

Back to top button
error: