India

  • നിയന്ത്രണമോ നിരോധനമോ? പണംവച്ചുള്ള ഗെയിമുകള്‍ക്ക് പണിവരുന്നു; ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഡ്രീം 11, എംപിഎല്‍ എന്നിവയ്ക്കു കുരുക്കാകും; കുട്ടികളിലടക്കം അടിമത്തം വര്‍ധിച്ചെന്നു കണ്ടെത്തല്‍; ശതകോടികളുടെ നിക്ഷേപത്തിനും തിരിച്ചടിയാകും

    ന്യൂഡല്‍ഹി: കുട്ടികളിലടക്കം അടിമത്തമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വാതുവയ്പു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പണം വച്ചു കളിക്കുന്ന ഗെയിമുകളെയും നിരോധിക്കുമെന്നാണു വിവരം. വിദേശത്തുനിന്നുള്ള ശതകോടികളുടെ നിക്ഷേപമെത്തുന്ന മേഖലയ്ക്ക് ഇതു വന്‍ തിരിച്ചടിയാകുമെന്നാണു കരുതുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമപ്രകാരം, റിയല്‍-മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല. റിയല്‍ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുക, ഇ-സ്‌പോര്‍ട്‌സ്, നോണ്‍-മോണിറ്ററി സ്‌കില്‍ അധിഷ്ഠിത ഗെയിമുകള്‍ എന്നിവയുടെ പ്രോത്സാഹനം, രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി എന്നിവയും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിയമനിര്‍മ്മാണം ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30% നികുതി ചുമത്തുന്നതിനൊപ്പം ഇന്ത്യക്കു പുറത്തുനിന്നുള്ള കമ്പനികളെയും ഈ പരിധിയില്‍…

    Read More »
  • മഞ്ഞുരുകുന്നു! ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ

    ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു. ഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. ഇരുരാജ്യവും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യ പറഞ്ഞു. 2020 ല്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച. ലോകക്രമത്തില്‍ പുതുതായി രൂപപ്പെടുന്ന ഇന്ത്യ-റഷ്യ-ചൈന അടുപ്പത്തിന്റെ പ്രതിഫലനവും ഈ നീക്കങ്ങളിലുണ്ട്. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എ.സ്.സി.ഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈ മാസം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡോവല്‍-വാങ് യി ചര്‍ച്ച നടത്തിയത്. അതിര്‍ത്തികള്‍ ശാന്തമാണ്. സമാധാനം നിലനില്‍ക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതിയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് അതീവ…

    Read More »
  • ‘വ്യാജ പ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചു’; വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി

    ന്യൂഡല്‍ഹി: കള്ളവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വ്യാജപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചുവെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ ബിജെപിക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അഭിഭാഷകനാണ് വിനീത് ജിന്‍ഡാല്‍. രാഹുല്‍ ഗാന്ധിയുടെ ആരോപണം വ്യാജ പ്രചാരണമാണെന്നും രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കമാണെന്നും ആരോപിച്ചാണ് വിനീത് ജിന്‍ഡാല്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഗുഢാലോചനയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനും അതുവഴി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും പരാതിക്കാരന്‍ പറയുന്നു. വോട്ടെടുപ്പിന്റെ നടത്തിപ്പില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ കൃത്രിമം നടത്തുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം മഹാരാഷ്ട്രയില്‍ അടക്കം തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും വോട്ടുമോഷണം നടക്കുന്നതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കമ്മിഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ടു മോഷ്ടിക്കുകയാണ്. മഹാരാഷ്ട്രയില്‍…

    Read More »
  • വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പ്: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

    ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ആപ്പു വഴിയുള്ള ചൂതാട്ടവും കുറ്റകരമാകും. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവരുന്നത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അത്തരം പ്ലാറ്റ്ഫോമുകളുടെ ദോഷകരമായ സ്വാധീനത്തില്‍ നിന്ന്, യുവാക്കളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. വാതുവെപ്പ് അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പ്രതികൂലമായ സാമൂഹിക ആഘാതം തടയുക, യുവാക്കള്‍ ചൂഷണത്തിന് ഇരയാകുന്നത് തടയുക എന്നിവയാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യമെന്ന് സര്‍ക്കാര്‍ സൂചിപ്പിക്കുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 2022 നും 2025 നും ഇടയില്‍ 14,000 ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍…

    Read More »
  • മുന്‍ഗണനാക്രമം മുഖ്യമന്ത്രിക്ക് നിശ്ചയിക്കാം: സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യക്തത വരുത്തി സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒരു പാനല്‍ അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. ഈ പാനല്‍ പരിശോധിച്ച് മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാവുന്നതാണ്. പാനലില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ആളെക്കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അക്കാര്യം കാരണം സഹിതം ഫയലില്‍ കുറിക്കാവുന്നതാണ്. മുന്‍ഗണനാക്രമം നിശ്ചയിച്ച ഫയല്‍ മുഖ്യമന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറേണ്ടതാണ്. ഗവര്‍ണര്‍ ആ മുന്‍ഗണനാക്രമം കണക്കിലെടുത്തു വേണം നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. പാനലിലെ ഏതെങ്കിലും വ്യക്തിയുടെ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് എതിരഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം ഫയലില്‍ രേഖപ്പെടുത്തണം. എതിര്‍പ്പിന് കാരണമായ…

    Read More »
  • ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

    ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്.ബി.സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. സി.പി.രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അടുത്ത മാസം ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ റിട്ട്, സിവില്‍ വിഷയങ്ങളില്‍ പ്രാക്ടീസ് ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. 1990-ല്‍ 6 മാസക്കാലം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായും പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായി അദ്ദേഹം 2011-ന് വിരമിച്ചു.

    Read More »
  • ’12 മണിക്കൂര്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നവര്‍ എന്തിന് ടോള്‍ തരണം, യാത്രക്കാര്‍ക്കാണ് വല്ലതും കൊടുക്കേണ്ടത്’; പാലിയേക്കര ടോള്‍ കേസില്‍ ദേശീയപാതാ അതോറിറ്റിയ്‌ക്കെതിരെ സുപ്രീം കോടതി

    ന്യൂഡല്‍ഹി: പന്ത്രണ്ട് മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നവര്‍ എന്തിന് ടോള്‍ നല്‍കണമെന്ന് സുപ്രീംകോടതി. ദേശീയപാതാ അതോറിറ്റി യാത്രക്കാര്‍ക്കാണ് വല്ലതും കൊടുക്കേണ്ടതെന്നും തൃശൂര്‍ പാലിയേക്കര ടോള്‍ കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. പാലിയേക്കരയിലെ വാഹനത്തിരക്കില്ലാത്ത ചിത്രം കാണിച്ച ദേശീയപാതാ അതോറിറ്റിയോട്, ഇത് വന്യജീവി ഫോട്ടോഗ്രാഫറെക്കൊണ്ട് എടുപ്പിച്ചതാണോയെന്നും കോടതി ചോദിച്ചു. വന്യജീവികളുടെ ചിത്രത്തിനായി ഏറെ നേരം ക്ഷമയോടെ കാത്തിരിക്കേണ്ടിവരുന്നതാണ് സുപ്രീംകോടതി സൂചിപ്പിച്ചത്. പാലിയേക്കരയില്‍ നാലാഴ്ചത്തേക്ക് ടോള്‍ പിരിവ് വിലക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്ത് ദേശീയപാതാ അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി വിധിപറയാന്‍ മാറ്റി. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ത്തന്നെ, പാലിയേക്കരയില്‍ കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കുണ്ടായ വാര്‍ത്ത കണ്ടിരുന്നോയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് മലയാളികൂടിയായ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ ചോദിച്ചു. അത് ലോറി മറിഞ്ഞതുകൊണ്ടാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ലോറി തനിയെ മറിഞ്ഞതല്ലെന്നും കുഴിയില്‍ വീണതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അടിപ്പാതനിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകളുണ്ടാക്കുന്നുണ്ടെന്നും എന്നാല്‍, മഴ കാരണം…

    Read More »
  • തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്ന് തേജസ്വീയാദവ് ; ബീഹാറില്‍ കൊണ്ടുവന്ന പുതിയ പാക്കേജിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷണം എന്നാണെന്നും വിമര്‍ശനം

    പാറ്റ്‌ന: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്ന വിമര്‍ശനവുമായി തേജസ്വീയാദവ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നീക്കം അമിത്ഷാ പറയുന്നത് അനുസരിച്ചാണെന്നും ആദ്യം വോട്ടും പിന്നാലെ റേഷനും അതിന് ശേഷം പെന്‍ഷനും കട്ടു ചെയ്യുമെന്നും ബീഹാറില്‍ കൊണ്ടുവന്ന പുതിയ പാക്കേജിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷണം എന്നാണെന്നും പറഞ്ഞു. രാഹുല്‍ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്രയിലായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ബിഹാറിനായി ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നു അതാണ് എസ്‌ഐആര്‍. അതിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷ്ടിക്കുക എന്നാണ്. ഹരിയാനയിലും കര്‍ണാടകയിലും പിടിക്കപ്പെട്ടപ്പോഴാണ് പുതിയ രീതിയുമായി ബിഹാറില്‍ എത്തിയത്. ആരെയും മണ്ടന്മാരാക്കാന്‍ അനുവദിക്കുകയോ ബിഹാറില്‍ വോട്ട് മോഷ്ടിക്കാന്‍ സമ്മതിക്കുകയോ ചെയ്യില്ല. അദാനിക്ക് എല്ലാം കേന്ദ്രം നല്‍കുകയാണെന്നും വോട്ട് മോഷണം നടത്തുന്നവരെ പാഠം പഠിപ്പിക്കാന്‍ പോവുകയാണെന്നും രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു. നാളെ രാവിലെ എട്ടുമണിയോടെ യാത്ര വീണ്ടും പുനരാരംഭിക്കും. രണ്ടാം ദിനം ബീഹാറിലെ കുടുംബ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച വോട്ട്…

    Read More »
  • അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില്‍ ഒരു ജില്ല മുഴുവന്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിങ്ങള്‍ തമാശ പറയുകയാണോ എന്നും കോടതി

    ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്‍മാണക്കമ്പനിക്കു വന്‍ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദത്തില്‍. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിര്‍മാണ ഫാക്ടറിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അസാധാരണമായ പ്രതികാരണം നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഞെട്ടി. ‘കേള്‍ക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. SHOCKING!! Adani was given 3,000 bigha (81 million sqft) by the Assam BJP government for cement factory. Even the High Court Judge was taken aback: “Is this a joke?” Are you giving a whole district?”…

    Read More »
  • മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യും; പുതിയ നീക്കവുമായി ‘ഇന്ത്യാ’ സഖ്യം, നോട്ടീസ് നല്‍കും

    ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷകക്ഷിയോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭചര്‍ച്ചകളാണ് നടന്നിട്ടുള്ളത്. തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. എന്നാല്‍ ഇംപീച്ച്മെന്റ് നടപടിയ്ക്കായി ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. രാഷ്ട്രപതിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ നീക്കം ചെയ്യുന്ന കാര്യത്തില്‍ യാതൊരുവിധ അധികാരവുമില്ല. സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. പ്രമേയം പാസാകാന്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ അത്രയും അംഗങ്ങള്‍ ഇന്ത്യ സഖ്യത്തിനില്ലാത്തത് പ്രതികൂലമായി മാറാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഓഗസ്റ്റ് ഏഴിനാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി രംഗത്തെത്തിയത്. വ്യാജവിലാസങ്ങളില്‍…

    Read More »
Back to top button
error: