India

  • റെയില്‍വേ സ്റ്റേഷനുകളില്‍ ലഗേജുകള്‍ തൂക്കിനോക്കും: സ്‌കാനിങ്, ലഗേജ് തൂക്കി നോക്കല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍; അധിക ഭാരത്തിന് കൂടുതല്‍ ചാര്‍ജ്; കേരളത്തില്‍ ഏഴ് സ്റ്റേഷനുകളില്‍ നിയന്ത്രണം

    ന്യൂഡല്‍ഹി: വിമാന യാത്രയിലെ പോലെ കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ അധിക ലഗേജുമായി വരുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. അന്താരാഷ്ട്ര മാതൃകയില്‍ വികസിപ്പിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ നിയന്ത്രണം വരിക. ഇത്തരത്തില്‍ രാജ്യത്ത് 100 സ്റ്റേഷനുകളുണ്ട്. യാത്രക്കാര്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷീനുകള്‍ വഴി അവരുടെ ലഗേജ് കൈമാറണം. അനുവദനീയമായ പരിധിക്കപ്പുറം ബാഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക നിരക്കും പിഴയും ഈടാക്കും. കേരളത്തില്‍ ഏഴ് സ്റ്റേഷനുകളിലാണ് നിയന്ത്രണം വരിക. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, കൊല്ലം, എറണാകുളം ടൗണ്‍, വര്‍ക്കല എന്നി സ്റ്റേഷനുകളിലാണ് ലഗേജ് തൂക്കിനോക്കുന്നതിനും മറ്റും സംവിധാനം വരാന്‍ പോകുന്നത്. സ്‌കാനിങ്, ലഗേജ് തൂക്കി നോക്കല്‍ അടക്കം കര്‍ശന ബാഗേജ് നിയന്ത്രണങ്ങള്‍ റെയില്‍വേ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50…

    Read More »
  • നടിയെ പോലുള്ള രൂപം ലഭിക്കാന്‍ മൂന്ന് മണിക്കൂര്‍ വ്യായാമം, ഗര്‍ഭച്ഛിദ്രം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

    ലക്നൗ: ബോളിവുഡ് നടിയുടെ രൂപത്തിലെത്താന്‍ യുവതിയോട് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടുംക്രൂരത. നടി നോറ ഫത്തേഹിയുടെ രൂപം ലഭിക്കാന്‍ തന്നെക്കൊണ്ട് മൂന്ന് മണിക്കൂര്‍ നിര്‍ബന്ധിച്ച് വ്യായാമം ചെയ്യിപ്പിക്കുമെന്നും ചെയ്തില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നുമാണ് 26കാരിയായ യുവതി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഭര്‍ത്താവ് സ്ത്രീലംബടനാണെന്നും തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്നും ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗസിയാബാദ് സ്വദേശിയാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരതകള്‍ക്കിരയായത്. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമായിരുന്നു. സ്ത്രീധനമായി 16 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം, 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്‌കോര്‍പിയോ കാര്‍, പോക്കറ്റ് മണിയായി പത്തുലക്ഷം രൂപ എന്നിവയുള്‍പ്പെടെ 75 ലക്ഷം രൂപയാണ് പെണ്‍വീട്ടുകാര്‍ ചെലവഴിച്ചത്. സര്‍ക്കാര്‍ സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അദ്ധ്യാപകനാണ് വരന്‍. ഭര്‍തൃമാതാവ് എപ്പോഴും വീട്ടുജോലികള്‍ ചെയ്യിപ്പിക്കുമെന്നും ഭര്‍ത്താവുമൊത്ത് പുറത്തുപോകാന്‍ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു. മര്‍ദ്ദിക്കാറുമുണ്ടായിരുന്നു. ഭാര്യക്ക് നോറ ഫത്തേഹിയുടേതുപോലുള്ള രൂപം വേണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിച്ചത്. അതിനായി ദിവസവും മൂന്ന് മണിക്കൂര്‍ വ്യായാമം…

    Read More »
  • കാലിലെ മുറിവില്‍ തെരുവുനായ നക്കി; പേ വിഷബാധയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

    ലഖ്നൗ: തെരുവുനായ മുറിവില്‍ നക്കിയതിനെത്തുടര്‍ന്ന് രണ്ടു വയസ്സുള്ള കുഞ്ഞ് പേവിഷബാധയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കാലിലെ മുറിവില്‍ നിന്നും രക്തം വന്നിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന തെരുവുനായ മുറിവില്‍ നക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് മുഹമ്മദ് അനീസ് പറഞ്ഞു. നായ മുറിവില്‍ നക്കിയത് ഇത്ര വലിയ അപകടമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 16 ന് കുട്ടി വെള്ളത്തോട് ഭയം കാണിക്കുകയും നാവ് പുറത്തേക്കിടുകയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു, എന്നാല്‍ ഓഗസ്റ്റ് 18 ന് കുട്ടി മരിച്ചതായി മുഹമ്മദ് അനീസ് വ്യക്തമാക്കി. നായയുടെ കടിയോ നക്കലോ പേ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അവയെ നിസ്സാരമായി കാണരുതെന്ന് ബദൗണ്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രശാന്ത് ത്യാഗി പറഞ്ഞു. നായ, പൂച്ച, കുരങ്ങ് കടിക്കുകയോ നക്കുകയോ ചെയ്താല്‍, റാബിസ് വാക്സിന്‍ ഉടന്‍ എടുക്കണം.…

    Read More »
  • എതിര്‍പ്പുകള്‍ കാര്യമാക്കില്ല; ഗാസ സിറ്റി പിടിച്ചെടുക്കാന്‍ നീക്കമാരംഭിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ്; ഖാന്‍ യൂനിസില്‍ ഏറ്റുമുട്ടല്‍; സിറ്റിക്കു പുറത്ത് സൈനിക വിന്യാസം; ഹമാസ് അടിയേറ്റു ചതഞ്ഞ ഗറില്ലകളെന്ന് ഐഡിഎഫ്

    ടെല്‍അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ രാജ്യാന്തര തലത്തില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും യുദ്ധവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തില്‍ ഇസ്രയേല്‍. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ നീക്കം തുടങ്ങിയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലി സൈനിക വക്താവ്. ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിനാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങള്‍ ഗാസാ സിറ്റിയില്‍ ഹമാസിനെതിരേ രൂക്ഷമായ യുദ്ധം ആരംഭിക്കുമെന്നും ഹമാസിന്റെ ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കു’മെന്നും എഫി പറഞ്ഞു. സൈന്യം ഗാസയുടെ പുറത്ത് വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഇപ്പോള്‍തന്നെ അടിയേറ്റു ചതഞ്ഞ ഗറില്ലാ സംഘമായി മാറി. ഐഡിഎഫിന്റെ പതിനായിരക്കണക്കിനു റിസര്‍വ്ഡ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്ഡ് സൈനികള്‍ സെപ്റ്റംബര്‍വരെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇതിനിടയില്‍ ഹമാസുമായി വെടി നിര്‍ത്തല്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്. ബുധനാഴ്ച ടണലില്‍നിന്നു പുറത്തുവന്ന പതിനഞ്ചോളം ഹമാസ്…

    Read More »
  • രോഹിത്തും സൂര്യകുമാറുമൊക്കെ തെറിക്കും; എല്ലാ ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്‍തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍; ഏഷ്യ കപ്പിലെ ടീം പ്രഖ്യാപനം മുതിര്‍ന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

    ബംഗളുരു: രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ പദവിയിലേക്ക് അടുത്ത് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായി നടത്തിയ ടെസ്റ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണു ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍നിന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 സ്‌ക്വാഡിനെയും നയിക്കാനുള്ള ചുമതല ഗില്ലിന്റെ ചുമലിലെത്തുമെന്ന് ഉറപ്പായത്. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെയാണു വൈസ് ക്യാപ്റ്റനാക്കിയത്. സൂര്യകുമാറിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതു മറ്റാരുമാകില്ലെന്ന കൃത്യമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ പദവിയുടെ സമ്മര്‍ദത്തിനിടയിലും വിദേശ പിച്ചില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ പ്രകടനമാണ് ഗില്ലിനെ സെലക്ടര്‍മാരുടെ ഇഷ്ട കളിക്കാരനാക്കി മാറ്റുന്നത്. ALSO READ   യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’ ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലുമുള്ള കളിയിലേക്കുള്ള…

    Read More »
  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; അനുഗമിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും

    ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്. പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പി പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി.പി രാധാകൃഷ്ണന്‍. മുന്‍ പാര്‍ലമെന്റ് അംഗവും ഝാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.  

    Read More »
  • ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ഡോസര്‍ നടപടി; ആരാധനാലയവും വീടും പൊളിച്ചു മാറ്റി

    റായ്പുര്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ ഡോസര്‍ നടപടി. ക്രിസ്ത്യന്‍ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പൂരിലെ ഭര്‍ണിയില്‍ ആണ് സംഭവം. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവര്‍ത്തനം നടത്തുന്നു എന്ന പരാതിയില്‍ ആണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നല്‍കിയത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം. മതപരിവര്‍ത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നും സര്‍ക്കാര്‍ ഭൂമിക്ക് എങ്ങനെയാണ് വായ്പ നല്‍കുക എന്നും പാസ്റ്റര്‍ ചോദിച്ചു.      

    Read More »
  • എത്തിയത് പരാതി നല്‍കാനെന്ന വ്യാജേന; ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ചു; യുവാവ് അറസ്റ്റില്‍

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 35 വയസ്സുകാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ഡല്‍ഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. രേഖ ഗുപ്തയുടെ പരുക്ക് ഗുരുതരമല്ലെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതില്‍ വ്യക്തതയില്ല. രേഖ ഗുപ്ത സ്വന്തം വസതിയില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികള്‍ സ്വീകരിക്കാറുണ്ട്. ‘യോഗത്തില്‍ പങ്കെടുത്ത ഒരാള്‍ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാര്‍ട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണം’ മുതിര്‍ന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.…

    Read More »
  • ഒരു മാസത്തിലധികം ജയിലിലായാല്‍ മന്ത്രി സ്ഥാനം നഷ്ടപ്പെടും: പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബാധകം; നിര്‍ണായക ബില്‍ ഇന്ന് പാര്‍ലമെന്റില്‍

    ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239എഎ എന്നിവയും 2019 ലെ ജമ്മു കാശ്മീര്‍ പുനസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പ്രകാരം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ്…

    Read More »
  • ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ ഭൂചലനങ്ങള്‍: റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

    ഷിംല: ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. പുലര്‍ച്ചെ 3: 27 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനും ശേഷം 4.39 ഓടെ വീണ്ടും ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയതാണ്. ആദ്യത്തെ ഭൂകമ്പം 20 കിലോമീറ്ററും, രണ്ടാമത്തേത് 10 കിലോമീറ്ററും വ്യാപ്തി ഉള്ളതായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഹനുമാനി ബാഗ് പാലം ഒലിച്ചുപോയി. നിരവധി റോഡുകള്‍ തകര്‍ന്നു. നിരവധി വീടുകളും കടകളും ഒരു ശ്മശാനവും മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നു.

    Read More »
Back to top button
error: