India

  • രാജി ആരോഗ്യകാരണങ്ങള്‍കൊണ്ട്; ധന്‍കര്‍ വീട്ടുതടങ്കലിലെന്ന ആരോപണംതള്ളി അമിത് ഷാ

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധന്‍കര്‍ വീട്ടുതടങ്കലില്‍ ആണെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ തള്ളി. ഭരണഘടനാനുസൃതമായി മികച്ച പ്രകടനമാണ് ധന്‍കര്‍ കാഴ്ചവെച്ചതെന്നും അമിത് ഷാ, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു. ധന്‍കറിന്റെ രാജിക്കത്ത് തന്നെ വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു. രാജിവെക്കുന്നതിന് ആരോഗ്യകാരണങ്ങളാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തനിക്ക് നല്ല പ്രവര്‍ത്തനകാലയളവ് ലഭ്യമാക്കിയതിന് പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും സര്‍ക്കാര്‍ അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചിട്ടുണ്ട്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന ചില പ്രതിപക്ഷ നേതാക്കന്മാരുടെ ആരോപണത്തോടും ഷാ പ്രതികരിച്ചു. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് ഷാ പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ മാസം 21-ാം തീയതിയാണ് ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവെച്ചതെങ്കിലും പ്രതിപക്ഷം…

    Read More »
  • അഗ്‌നി-5 ന്റെ വിജയത്തില്‍ പാക്കിസ്ഥാനില്‍ പരിഭ്രാന്തി; ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ചൈനയെക്കൂടി വിറളിപിടിപ്പിക്കാന്‍ ‘ആകാശ കവചം’ തീര്‍ത്ത് ഇന്ത്യ

    ന്യൂഡല്‍ഹി: ഇന്ത്യയുടെ അഗ്‌നി-5 മിസൈല്‍ പരീക്ഷണം പാക്കിസ്ഥാനില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കും പരിഭ്രാന്തിക്കും കാരണമായിരുന്നു, ഇപ്പോഴിതാ തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത് ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം. ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍, അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകള്‍, പവര്‍ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍…

    Read More »
  • വായ്പാ തട്ടിപ്പ്: അനില്‍ അംബാനിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെ ബാങ്ക് ഓഫ് ഇന്ത്യയും

    ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയതായി ബാങ്ക് ഓഫ് ഇന്ത്യയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെയാണ് മറ്റൊരു ബാങ്ക് കൂടി അനില്‍ അംബാനിക്കെതിരെ രംഗത്ത് വന്നത്. 2016 ല്‍ വായ്പ തുക, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പുകാരുടെ പട്ടികയില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയത്. മൂലധന പ്രവര്‍ത്തന ചെലവുകള്‍ നടത്താനും നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനുമാണ് ബാങ്ക് ഓഫ്, ഇന്ത്യ റിയലന്‍സ് കമ്മ്യൂണിക്കേഷന് 700 കോടി രൂപ വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പയായി ലഭിച്ച തുകയുടെ പകുതിയും സ്ഥിര നിക്ഷേപമായി മാറ്റുകയായിരുന്നു. ഈ നടപടി വായ്പ നല്‍കിയ സമയത്തെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു. ബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനും വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചതിനും എസ്ബിഐ ഇതേ നടപടി കൈക്കൊണ്ടിരുന്നു. എസ്ബിഐയുടെ പരാതിക്ക് പിന്നാലെ റിലയലന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അനില്‍ അംബാനിയുടെ വീട്ടിലും സിബിഐ പരിശോധന നടത്തി. റിയലന്‍സ് കമ്മ്യൂണിക്കേഷനും അംബാനിയും നടത്തിയ തട്ടിപ്പുമൂലം 2929.05 കോടി രൂപ…

    Read More »
  • ‘മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന ആരോപണം അപഹാസ്യം’; 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസ് നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്. ജയ്ശങ്കര്‍

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയ യുഎസിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസുമായുള്ള വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യക്ക് ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ടെന്നും രാജ്യത്തെ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമേ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി അവ ശുദ്ധീകരിച്ച് ഉയര്‍ന്ന വിലയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്നുവെന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”വ്യാപാരത്തോട് എല്ലാതരത്തിലും അനുകൂലനിലപാടുള്ള യുഎസ് സര്‍ക്കാര്‍, മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിലൂടെ പണമുണ്ടാക്കുന്നുവെന്ന് ആരോപിക്കുന്നത് അപഹാസ്യമാണ്. ഇന്ത്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയോ ശുദ്ധീകരിച്ച എണ്ണയോ വാങ്ങുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു കരുതുന്നവര്‍ അതു വാങ്ങേണ്ട. വാങ്ങാന്‍ അവരെ ആരും നിര്‍ബന്ധിക്കുന്നില്ല. യൂറോപ്പും യുഎസും ഇത്തരം ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, മറ്റുരാജ്യങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും യുഎസിനെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസുമായുള്ള ബന്ധം ശിഥിലമാകുന്നതിനിടെ ഇന്ത്യ ചൈനയുമായി അടുക്കുന്നു എന്നത് തെറ്റായ…

    Read More »
  • ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്ത ഭാര്യയ്ക്കായി നാല് ദിവസമായി തിരച്ചില്‍; കുഞ്ഞുമായി അതേ പുഴയില്‍ ചാടി ബിഎസ്എഫ് ജവാനും ജീവനൊടുക്കി

    അലഹബാദ്: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ബിഎസ്എഫ് ജവാന്‍ ഒരു വയസുള്ള മകനുമായി ഗംഗയില്‍ ചാടി. ഭാര്യയെ നാല് ദിവസം മുന്‍പ് ഗംഗയില്‍ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഭര്‍ത്താവായ ബിഎസ്എഫ് ജവാന്‍ മകനുമായി ഗംഗയിലേക്ക് ചാടിയത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്എഫ് ജവാനായ രാഹുല്‍ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയില്‍ ചാടിയത്. നജിബാബാദിലെ വേദ് വിഹാര്‍ സ്വദേശിയായ രാഹുല്‍ അഞ്ച് വര്‍ഷം മുമ്പാണ് മനീഷ താക്കൂറിനെ (29) പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും വീട്ടില്‍ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 19 ന് മനീഷ ഗംഗയില്‍ ചാടിയത്. നാല് ദിവസമായി യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ക്കായും തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവ് കുട്ടിയുമായി നദിയിലേക്ക് ചാടുന്നതിന്റെ സിസിടിവി…

    Read More »
  • ടിക് ടോക്ക് നിരോധനം… നീക്കിയിട്ടില്ല, വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ടിക് ടോക്ക് നിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്കിന്റെ നിരോധനം നീങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ടിക് ടോക്കിന് ഇപ്പോഴും ഇന്ത്യയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. വിലക്ക് നീങ്ങിയെന്ന തരത്തിലുള്ള പ്രസ്താവനയിലും വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ലഭ്യമാണെങ്കിലും ഹോം പേജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പേജുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിലും ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്റര്‍നെറ്റ് സേവനദാതാക്കളും ടിക് ടോക്കിനും വെബ്സൈറ്റിനും വിലക്ക് തുടരുന്നുണ്ട്. 2020-ല്‍ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെ തകര്‍ന്ന ബന്ധം വീണ്ടും ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക, വ്യാപാരം പുനരാരംഭിക്കുക, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി എത്രയും വേഗം പുനരാരംഭിക്കുക എന്നിവ ഉള്‍പ്പെടെവയില്‍ ഇരു…

    Read More »
  • ഗ്ലാസില്‍ മൂത്രമൊഴിച്ചു, പാത്രങ്ങളില്‍ തളിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ വീട്ടുജോലിക്കാരി അറസ്റ്റില്‍

    ലഖ്‌നൗ: വീട്ടുജോലിക്കിടെ പാത്രങ്ങളില്‍ മൂത്രമൊഴിച്ച ജോലിക്കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ ഒരു ബിസിനസുകാരന്റെ വീട്ടുജോലിക്കാരിയായ സമന്ത്രയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി നാഗിന പ്രദേശത്തെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു സമന്ത്ര. വീട്ടില്‍ വിശ്വസ്തതയോടെ ജോലി ചെയ്യുന്നതിനാല്‍ ഇവരെ വീട്ടുകാര്‍ക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അടുത്തിടെ, ഒരു കുടുംബാംഗം അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നുകയും രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അടുക്കളയില്‍ ഒളിക്യാമറ വെച്ചപ്പോഴാണ് ഞെട്ടിക്കന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുടുംബം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലാണ് സമന്ത്ര മൂത്രമൊഴിച്ചത്. ഇവര്‍ ഒരു ഗ്ലാസില്‍ മൂത്രമൊഴിക്കുകയും അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്തതായി നാ?ഗിന പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ കുടുംബത്തിന്റെ സംശയം ശരിവെച്ചു. കുടുംബം ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗിന പൊലീസ് സമന്ത്രയെ കസ്റ്റഡിയിലെടുത്തു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍…

    Read More »
  • ട്രംപ് താരിഫിന് മറുപടി; യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുന്നെന്ന് ഇന്ത്യ

    ന്യൂഡല്‍ഹി: യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുമെന്ന് ഇന്ത്യ. യുഎസിന്റെ പുതിയ കസ്റ്റംസ് നയങ്ങളെത്തുടര്‍ന്നാണ് നടപടി. 800 ഡോളര്‍ വരെ വില മതിക്കുന്ന കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു. ഈ തീരുവ പിന്‍വലിക്കല്‍ ഓഗസ്റ്റ് 29നാണ് നിലവില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ ഏതു മൂല്യത്തിലുള്ള വസ്തുവും യുഎസിലേക്ക് അയയ്ക്കുന്നതിന് ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് പ്രകാരമുള്ള തീരുവ നല്‍കേണ്ടി വരുമെന്ന് പോസ്റ്റല്‍ വിഭാഗം ഇന്നു പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. അതേസമയം 100 ഡോളര്‍ വരെയുള്ള ഗിഫ്റ്റ് വസ്തുക്കള്‍ക്കുള്ള ഇളവ് തുടരും. പുതിയ ഉത്തരവു പ്രകാരം ഓഗസ്റ്റ് 25 മുതല്‍ യുഎസിലേക്ക് തപാല്‍ മുഖാന്തിരം അയയ്ക്കുന്ന എല്ലാ വസ്തുക്കളുടെയും ബുക്കിങ് റദ്ദാക്കുമെന്ന് പോസ്റ്റല്‍ വിഭാഗം അറിയിച്ചു. എന്നാല്‍ കത്തുകള്‍, രേഖകള്‍ തുടങ്ങിയവ പതിവുപോലെ തന്നെ തപാലിലൂടെ അയയ്ക്കാനാകുമെന്നും ഉത്തരവില്‍ പറയുന്നു.

    Read More »
  • മോദിയുടെ റാലിയില്‍ രണ്ട് RJD എംഎല്‍എമാര്‍; ബിഹാറില്‍ ‘ഇന്ത്യ’ മുന്നണിക്ക് തിരിച്ചടി

    പട്ന: ബിഹാറില്‍ ആര്‍ജെഡിക്ക് വന്‍തിരിച്ചടിനല്‍കി ഗയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയുടെ വേദിയില്‍ രണ്ട് ആര്‍ജെഡി എംഎല്‍എമാര്‍. നവാഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിഭാ ദേവി, രജൗലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശ് വീര്‍ എന്നിവരാണ് മോദിയുമായി വേദി പങ്കിട്ടത്. ആര്‍ജെഡിയുടേത് പ്രീണനരാഷ്ട്രീയമാണെന്ന് മോദി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് എംഎല്‍എമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. സംഭവം ഇതിനകം തന്നെ ആര്‍ജെഡിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ആര്‍ജെഡി മുന്‍ എംഎല്‍എ രാജ് ബല്ല യാദവിന്റെ ഭാര്യയാണ് ബിഭാദേവി. ഈയടുത്ത് ഒരു ബലാത്സംഗക്കേസില്‍ രാജ് ബല്ല യാദവിനെ പട്ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രകാശിന് ഇക്കുറി സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം രാഹുല്‍ ഗാന്ധി നയിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കവേ തേജസ്വി യാദവ് വ്യക്തമായ സൂചന നല്‍കുകയും ചെയ്തിരുന്നു. റാലിയില്‍ ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ അതിരൂക്ഷവിമര്‍ശമായിരുന്നു മോദി ഉന്നയിച്ചത്. വോട്ട് ബാങ്ക് പ്രീണനത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ക്ക് പ്രയോജനം ലഭിക്കാന്‍ ആര്‍ജെഡി, ബിഹാറികളുടെ…

    Read More »
  • നമസ്‌തേ സദാ വത്സലേ മാതൃഭൂമേ… കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലി ഡി.കെ. ശിവകുമാര്‍

    ബെംഗളൂരു: നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസിന്റെ പ്രാര്‍ഥനാഗാനം ചൊല്ലിയത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന് ബിജെപി പരിഹസിച്ചു. ‘ചെങ്കോട്ടയുടെ മുകളില്‍ നിന്ന് പ്രധാനമന്ത്രി മോദി ആര്‍എസ്എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഇപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുകയാണ്. ശശി തരൂര്‍ മുതല്‍ ഡി.കെ. ശിവകുമാര്‍ വരെ കോണ്‍ഗ്രസില്‍ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല!’ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സില്‍ കുറിച്ചു. ‘ജന്മനാ ഞാനൊരു…

    Read More »
Back to top button
error: