Breaking NewsIndiaLead NewsNEWS

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ഡോസര്‍ നടപടി; ആരാധനാലയവും വീടും പൊളിച്ചു മാറ്റി

റായ്പുര്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ ഡോസര്‍ നടപടി. ക്രിസ്ത്യന്‍ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പൂരിലെ ഭര്‍ണിയില്‍ ആണ് സംഭവം. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവര്‍ത്തനം നടത്തുന്നു എന്ന പരാതിയില്‍ ആണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നല്‍കിയത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം.

മതപരിവര്‍ത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്നും സര്‍ക്കാര്‍ ഭൂമിക്ക് എങ്ങനെയാണ് വായ്പ നല്‍കുക എന്നും പാസ്റ്റര്‍ ചോദിച്ചു.

Signature-ad

 

 

 

Back to top button
error: