India

  • ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചു ; കണക്കില്‍ കാണിച്ചത് 39 ലക്ഷമെന്ന് ; ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ആഞ്ഞടിച്ചു രാഹുല്‍

    മുസഫര്‍പൂര്‍: ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്ന് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. വോട്ട് കൊളളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ യാത്ര ഇന്ന് മുസഫര്‍പൂര്‍ ജില്ലയിലൂടെയാണ് കടന്നുപോയത്. രാഹുലിന്റെ ഇന്നത്തെ യാത്ര റോയല്‍ എന്‍ഫീല്‍ഡിലായിരുന്നു. ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഗുജറാത്തില്‍ ആരുമറിയാതെ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ 43,000 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അതേക്കുറിച്ച് വല്ല വിവരവുമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. 39 ലക്ഷം രൂപ മാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കു ന്നതെന്നും ഇതിനും താന്‍ സത്യവാങ്മൂലം തരേണ്ടി വരുമോ എന്നും ചോദിച്ചു. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയില്‍ ഇന്ന് പങ്കെടുത്തു. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നത്. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ്…

    Read More »
  • പാര്‍ട്ടി സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ തള്ളിയിട്ടു; നടന്‍ വിജയ്ക്കെതിരെ കേസ്

    ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ നടന്‍ വിജയ്ക്കെതിരെ കേസ്. ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയക്ക് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാര്‍ ഇന്നലെ പേരാമ്പലൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സര്‍മാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാര്‍ റാംപിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇയാളെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ തൂക്കിയെടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ഡിഎംകെയുടെ സൈബര്‍ വിഭാഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്‌ക്കൊപ്പമെത്തി ശരത് കുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബൗണ്‍സര്‍മാരുടെ നടപടിയില്‍ തനിക്ക്…

    Read More »
  • ചാരപ്പണിയുടെ ആഴമേറുന്നു; സിആര്‍പിഎഫ് ജവാനു പിന്നാലെ 14 സൈനിക, അര്‍ധ സൈനിക ഉദ്യോഗസ്ഥരും പാകിസ്താന്റെ വലയില്‍ വീണു; വിവരങ്ങള്‍ കൈമാറിയത് തുച്ഛമായ തുകയ്ക്ക്; തുമ്പായി സാങ്കേതിക വിദഗ്ധര്‍ നല്‍കിയ വിവരങ്ങള്‍

    ന്യൂഡല്‍ഹി: സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോത്തിറാം ജാട്ടിനു പുറമേ പതിനഞ്ചോളം സൈനിക ഉദ്യോഗസ്ഥര്‍ പാകിസ്താനുവേണ്ടി ചാരപ്പണിയെടുത്തെന്നു കണ്ടെത്തല്‍. ഇന്ത്യന്‍ ആര്‍മി, പാരാമിലിട്ടറി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ പാക് ഇന്റലിജന്‍സ് ഉദേ്യാഗസ്ഥര്‍ സ്വാധീനിച്ചെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ മേയ് 27ന് ആണ ജാട്ട് അറസ്റ്റിലായത്. 2023 മുതല്‍ ഇയാള്‍ പാകിസ്താന്‍ ഇന്റലിജന്‍സിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കണ്ണികളാണെന്നു കണ്ടെത്തിയെന്നു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സലിം അഹമ്മദ് എന്നു പേരുള്ള പാക് ഉദ്യോഗസ്ഥരുമായാണ് ഇവര്‍ ആശയവിനിമയം നടത്തിയതെന്നും പറയുന്നു. കോള്‍ വിവരങ്ങള്‍, കമ്പ്യൂട്ടറുകളുടെ ഐപി വിലാസങ്ങള്‍ എന്നിവ പരിശോധിച്ചാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിയത്. നാലുപേര്‍ പാരാമിലിട്ടറി ഉദ്യോഗസ്ഥരാണ്. മറ്റുള്ളവര്‍ സൈന്യമടക്കം വിവിധ മേഖലകളിലുള്ളവരാണ്. കൊല്‍ക്കത്ത സ്വദേശിയായ വ്യക്തിയാണ് പാകിസ്താന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനുള്ള സിം ആക്ടിവേറ്റ് ചെയ്തുകൊടുത്തത്. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് ജാട്ട് ആശയവിനിമയം നടത്തിയത്. പാക് വനിതയെ വിവാഹം കഴിച്ച…

    Read More »
  • ‘അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’; ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമുണ്ടെങ്കില്‍ മണി ബില്ലും തടയാനാകും, നിര്‍ണായക നിരീക്ഷമവുമായി സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രാധികാരമുണ്ടെന്ന് അംഗീകരിച്ചാല്‍ മണിബില്ലുകള്‍ പോലും തടയാനാകുമെന്ന് സുപ്രീം കോടതി. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറന്‍സ് പരിഗണിക്കവേ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ടെങ്കില്‍ മണി ബില്ലുകളും തടയാനാകില്ലേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചപ്പോള്‍, അതിന് സാധിക്കുമെന്നാണ് മഹാരാഷ്ട്രയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്. മണിബില്ലുകള്‍ അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ അനുമതിയോടെയായതിനാല്‍ തടഞ്ഞുവെക്കേണ്ടി വരില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഗവര്‍ണര്‍ അനുമതി നല്‍കിയതിനെക്കാള്‍ വ്യത്യസ്തമായ ബില്ലാണ് നിയമസഭ പാസാക്കിയതെങ്കില്‍ മണിബില്ലും തടഞ്ഞുവെക്കാനാകുമെന്ന് സാല്‍വെ വാദിച്ചു.

    Read More »
  • തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഇറാന്‍; കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ; നയതന്ത്ര പ്രതിനിധികള്‍ ഏഴു ദിവസത്തിനകം രാജ്യം വിടണമെന്ന് ഉത്തരവ്; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അസാധാരണ നടപടി; ടെഹ്‌റാനിലെ ഓസ്‌ട്രേലിയന്‍ എംബസിയും അടച്ചു; നടപടിയെടുക്കുന്ന 14-ാം രാജ്യം

    സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഇസ്ലാമിക തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച് ഇറാന്റെ അംബാസഡറോട് ഏഴു ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം സിഡ്‌നിയിലും മെല്‍ബണിലും നടന്ന ആക്രമണങ്ങളില്‍ ഇറാന്റെ പങ്കു വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് അസാധാരണ നടപടി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുകള്‍. ഇറാനെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുവന്ന ഏറ്റവും ഒടുവിലത്തെ പാശ്ചാത്യ രാജ്യമാണ് ഓസ്‌ട്രേലിയ. നേരത്തേ, ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിവയടക്കം 14 രാജ്യങ്ങള്‍ കഴിഞ്ഞമാസം അവരുടെ മണ്ണില്‍ ഇറാന്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും നടത്തുന്നെന്ന ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട വിശ്വസനീയമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. രണ്ട് ആക്രമണങ്ങള്‍ക്കു പിന്നിലും ഇറാന്റെ കൈകളുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിദേശ ശക്തിയുടെ അപകടകരമായ പ്രവൃത്തിയാണെന്നു നടന്നതെന്നും സാമൂഹിക സംതുലിതാവസ്ഥ തകര്‍ക്കാനും സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളാണു നടന്നതെന്നും…

    Read More »
  • ട്രംപിന്റെ താരിഫില്‍ ഉഴറി ഓഹരി വിപണിയും; ഒരു വര്‍ഷം പണമിറക്കിയവര്‍ക്ക് തിരിച്ചു കിട്ടിയത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയേക്കാള്‍ കുറഞ്ഞ തുക; വിറ്റഴിക്കല്‍ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍; ജി.എസ്.ടി. പരിഷ്‌കാരത്തില്‍ പ്രതീക്ഷ; കുതിപ്പിന് ഇനിയും കാത്തിരിക്കണം

    ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളില്‍നിന്നും ഓഹരി വിപണികളിലേക്ക് സമ്പത്ത് ഒഴുകിയിട്ടും പണമിറക്കിയവര്‍ക്കു തിരികെക്കിട്ടിയത് നക്കാപ്പിച്ചയെന്നു റിപ്പോര്‍ട്ട്. പല ബാങ്കുകളും നല്‍കുന്ന സ്ഥിര നിക്ഷേപത്തിന്റെ ഗുണത്തേക്കാള്‍ കുറഞ്ഞ തുകയാണു പലര്‍ക്കും കിട്ടിയതെന്ന് കണക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മികച്ച വരുമാനം നല്‍കിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി സൂചികകളുടെ പ്രകടനം അടുത്ത കാലത്ത് ആശ നല്‍കുന്നതല്ല. സെന്‍സെക്സിലും നിഫ്റ്റിയും നിക്ഷേപിച്ചവര്‍ക്ക് വലിയ വരുമാനമൊന്നും തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി എന്നിവയിലൂടെ പ്രാദേശിക നിക്ഷേപകരാണ് വിപണിയെ വലിയ നഷ്ടത്തില്‍ നിന്ന് പിടിച്ചുനിറുത്തുന്നത്. എന്നാല്‍ വിദേശനിക്ഷേപകരുടെ ഓഹരി വിറ്റൊഴിക്കല്‍ നിര്‍ബാധം തുടരുകയാണ്. ഫലമോ ഒരു പരിധിവിട്ട് മുകളിലേക്ക് ഉയരാനോ താഴാനോ കഴിയാതെ ഇരു സൂചികകളും കുടുങ്ങി. മുഖ്യസൂചികയായ സെന്‍സെക്സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2024 ഓഗസ്റ്റ് 26 മുതല്‍ 2025 ഓഗസ്റ്റ് 26 വരെ) 912 പോയിന്റുകള്‍ (1.12%) നഷ്ടത്തിലായെന്നാണ് കണക്ക്. ഐ.ടി, ഓട്ടോ കമ്പനികളുടെ ചുവടുപിടിച്ച് കഴിഞ്ഞ…

    Read More »
  • തൊഴിലെടുക്കുന്നത് 900 പേര്‍; ബൈജൂസിന്റെ വഴിയില്‍ ഡ്രീം 11; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് നിലച്ചത് 95 ശതമാനം വരുമാനം; ക്രിക്കറ്റിനും തിരിച്ചടി

    ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു ലോകമാകെ പടര്‍ന്നു പന്തലിക്കുകയും അവസാനം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയും ചെയ്ത ബൈജൂസിന്റെ വഴിയില്‍ ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ ഡ്രീം 11. രണ്ടു കമ്പനികളുടെയും തകര്‍ച്ചയ്ക്കു പോലും സമാനതകളുണ്ട്. രണ്ടും സ്റ്റാര്‍ട്ടപ്പായി തുടങ്ങി പടര്‍ന്നു പന്തലിക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുംമുമ്പേ വലിയ ആകാശങ്ങള്‍ കീഴടക്കിയ ബൈജൂസിനെ പോലെ തന്നെയായിരുന്നു ഡ്രീംഇലവന്റെയും ജൈത്രയാത്ര. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായിരിക്കെ തകര്‍ച്ചയിലേക്ക് വീണ ബൈജൂസിന്റെ വഴിയെയാണ് ഡ്രീംഇലവനും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സറായ ഈ ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷനും അതിജീവിക്കാന്‍ പുതിയ വഴി തേടുകയാണ്. നാശത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ബൈജൂസ് ചെയ്തതെങ്കില്‍ ഡ്രീംഇലവന്റെ വീഴ്ച്ചയ്ക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണ്. ഓണ്‍ലൈന്‍ മണിഗെയിമുകള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഡ്രീംഇലവന് തിരിച്ചടിയായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,384.49 കോടി രൂപയായിരുന്നു ഡ്രീംഇലവന്റെ വരുമാനം. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധന. പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, 2025 പാര്‍ലമെന്റ് പാസാക്കിയതോടെ ഡ്രീംഇലവന്‍…

    Read More »
  • തന്ത്രങ്ങള്‍ ഇന്ത്യയില്‍ വേണ്ടത്ര ഫലിക്കുന്നില്ല; നികുതി ഭീഷണികള്‍ക്കിടെ ട്രംപ് നിരവധി തവണ വിളിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ കോളുകള്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: നികുതി ഭീഷണികള്‍ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ച നാല് ഫോണ്‍ കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ് (എഫ്എസെഡ്) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വ്യാപാര സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ തന്ത്രങ്ങളായ പരാതികള്‍, ഭീഷണികള്‍, സമ്മര്‍ദ്ദം എന്നിവ മറ്റ് പല രാജ്യങ്ങളിലേതും പോലെ ഇന്ത്യയുടെ കാര്യത്തില്‍ ഫലിക്കുന്നില്ലെന്ന് ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കം വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോളുകള്‍ വിളിച്ചതായി പറയപ്പെടുന്ന തിയതികള്‍ ഏതെന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദിയുടെ ഇപ്പോഴത്തെ സമീപനം നിരാശയും തന്ത്രപരമായ ജാഗ്രതയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയ സമയത്താണ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചതെന്നാണ് കരുതുന്നത്. യുഎസും വിയറ്റ്നാമും തമ്മിലുള്ള വ്യാപാര ഉടമ്പടി, പ്രതിനിധി സംഘങ്ങള്‍ ഏറെ പണിപ്പെട്ട് തയ്യാറാക്കിയതായിരുന്നു.…

    Read More »
  • പിതാവിന്റെ അഴൂകിയ മൃതദേഹവുമായി കുട്ടികള്‍ നടന്നത് രണ്ടുദിവസം ; ആരും സഹായിച്ചില്ല, ആട്ടിയോടിച്ചു, ഒടുവില്‍ കുട്ടികള്‍ ഭിക്ഷയാചിച്ചപ്പോള്‍ സംസ്‌ക്കരിക്കാന്‍ സഹായവുമായി രണ്ടുപേര്‍ പണം നല്‍കി

    ലക്‌നൗ: അച്ഛന്റെ മൃതദേഹവും ഉന്തുവണ്ടിയിലേന്തി നിസ്സഹായരായി നില്‍ക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വലിയ സങ്കടക്കാഴ്ചയായി മാറിയിരിക്കുന്ന ദൃശ്യം ഉത്തര്‍പ്രദേശിലെ മഹാരാജ്ഗജ് ജില്ലയില്‍ നിന്നുള്ളതാണ്. കയ്യില്‍ ഒരു രൂപ പോലുമില്ലാതെ രോഗിയായ അച്ഛന്‍ മരിച്ചപ്പോള്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായതയോടെ നില്‍ക്കുന്ന കൗമാരം പിന്നിട്ടില്ലാത്ത കുട്ടികളുടെ ദൈന്യത ഹൃദയം ദ്രവിപ്പിക്കുന്നതാണ്. കഷ്ടിച്ച് 15 വയസ്സിനോട് അടുത്തുമാത്രം പ്രായമുള്ള കുട്ടികള്‍ സ്‌വ്രെടച്ചറില്‍ കിടത്തിയിരിക്കുന്ന പിതാവിന്റെ മൃതദേഹത്തിന് അരികില്‍ നില്‍ക്കുന്നതാണ് ദൃശ്യം. കുട്ടികള്‍ രണ്ടു ദിവസമായി മൃതദേഹം മറവു ചെയ്യാന്‍ കഴിയാതെ അലയുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് സഹായം ലഭിച്ചത് രണ്ട് അപരിചിതരില്‍ നിന്നാണ്. ശരീരമെങ്കിലും ദഹിപ്പിക്കാന്‍ ഇവര്‍ക്ക് സഹായം ലഭിച്ചത് മൃതദേഹം അഴുകിത്തുടങ്ങിയതിന് ശേഷവും. രോഗം ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്ന പിതാവ് മരിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ആരും തങ്ങളെ തിരിഞ്ഞുനോക്കാതായപ്പോള്‍ 14 വയസുകാരനായ രജ്വീറും സഹോദരനും അച്ഛന്റെ ഭൗതികദേഹം സംസ്‌കരിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ നിന്നിറങ്ങി. മൃതദേഹം ഒരു ഉന്തുവണ്ടിയിലേക്ക്…

    Read More »
  • തടി കൂടുതലുള്ളവരാണോ? രണ്ടു കൈത്താങ്ങുകള്‍ക്ക് ഇടയില്‍ ഒതുങ്ങുന്നില്ലെങ്കില്‍ അധിക സീറ്റ് വേണ്ടി വരും; വിമാനക്കമ്പനിയുടെ പുതിയ നീക്കം വിവാദത്തില്‍; യാത്രകള്‍ ഇനി കടുക്കും

    ന്യൂയോര്‍ക്ക്:: അമിതഭാരമുള്ളവരാണെങ്കില്‍ ഇനി അധികസീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടിവരുമെന്ന വിമാനക്കമ്പനിയുടെ പുതിയ നിയമം വിവാദത്തില്‍. അമേരിക്കയിലെ സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സിന്റേതാണ് പുതിയ നിയമം. ഒരു സീറ്റിന്റെ രണ്ടു കൈത്താങ്ങുകള്‍ക്കിടെയില്‍ ഒതുങ്ങാത്ത യാത്രക്കാരാണെങ്കില്‍ അധിക സീറ്റിനായി മുന്‍കൂട്ടി പണം നല്‍കേണ്ടി വരുമെന്നാണ് നിയമം. ഈ നിയമം 2026 ജനുവരി 27-ന് പ്രാബല്യത്തില്‍ വരും. അധിക സീറ്റിന് മുന്‍കൂറായി പണം നല്‍കേണ്ടിവരുമെന്നും, വിമാനം പുറപ്പെടുമ്പോള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ മാത്രമേ പണം തിരികെ നല്‍കുകയുള്ളൂവെന്നും സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനക്കമ്പനിയുടെ പുതിയ നയമനുസരിച്ച്, പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിലും ഉറച്ച നിയമങ്ങള്‍ അല്ല നിലവിലുള്ളത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. അമേരിക്കയിലെ മറ്റ് ചില എയര്‍ലൈനുകളായ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ് എന്നിവര്‍ക്കും സമാനമായ നയങ്ങളുണ്ടെങ്കിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ പുതിയ നയം കടുപ്പമേറിയതാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയില്‍ 74 ശതമാനം ആളുകളും അമിതഭാരമുള്ളവരോ, അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരോ ആണെന്ന്…

    Read More »
Back to top button
error: