India
-
ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും മുന്ന് കുട്ടികള്‍ ഉണ്ടാകണമെന്ന് ആര്‍എസ്എസ് ; ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരുമായി ഒരു ഭിന്നതയുമില്ല, തീരുമാനങ്ങളില്‍ ഇടപെടാറുമില്ല
ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബങ്ങളില്‍ ‘നാം രണ്ട് നമുക്ക് മൂന്ന്’ എന്നൊരു നയം വേണമെന്ന് ആര്‍എസ്എസ്. ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന നിലയിലുള്ള പ്രത്യുൽപാദന നിരക്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മൂന്നിൽ താഴെ പ്രത്യുൽപാദന നിരക്കുള്ള സമൂഹങ്ങൾ സാവധാനം ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ടെന്ന് പറഞ്ഞു. അതിനാൽ മൂന്നിൽ കൂടുതൽ ജനനനിരക്ക് നിലനിർത്തേണ്ടതുണ്ടെന്നും എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയ്ക്ക് 100 വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നം എണ്ണത്തേക്കാള്‍ അവരുടെ ഉദ്ദേശ്യമാണെന്നും അതില്‍ നിന്ന് ഉണ്ടാകുന്ന ഒരു പ്രശ്‌നം മതം മാറ്റമാണെന്നും പറഞ്ഞു. ‘ഇന്ത്യയില്‍ ഇസ്ലാം ഉണ്ടാകില്ലെന്ന് ഒരു ഹിന്ദുവും കരുതുന്നില്ല. പക്ഷേ, നമ്മള്‍ ഒന്നാണെന്ന് നമ്മള്‍ വിശ്വസിക്കണം. ഇത് നമ്മുടെ രാജ്യമാണെന്ന് വിശ്വസിക്കണമെന്നും…
Read More » -
‘എന്റെ സഹോദരന്‍ രാജീവ് ഗാന്ധി…’ ഉദ്ദേശിച്ചത് ‘രാഹുല്‍ഗാന്ധി’യെന്ന് ; വോട്ട അധികാര്‍ യാത്രയില്‍ സ്റ്റാലിന്റെ അബദ്ധം ഏറ്റെടുത്ത് ബിജെപിയും വിജയ് യുടെ ടിവികെയും ; ഡിഎംകെ വീഡിയോ എഡിറ്റ് ചെയ്ത് തിരുത്തി
പാറ്റ്‌ന: വോട്ട് അധികാര്‍യാത്രയുമായി രാഹുല്‍ഗാന്ധി ബീഹാറില്‍ ഉടനീളം സഞ്ചരിക്കുകയും മോദിസര്‍ക്കാരിനെതിരേ വലിയ പ്രചരണം നടത്തുകയും ചെയ്യുമ്പോള്‍ അനേകം നേതാക്കളാണ് രാഹുലിനൊപ്പം സഞ്ചരിക്കാനും പ്രചരണത്തിനുമായി എത്തുന്നത്. എന്നാല്‍ കഴിഞ്ഞദിവസം എത്തിയ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നാക്കുപിഴ വലിയ ട്രോളിനിരയായി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബീഹാറില്‍ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ‘രാജീവ് ഗാന്ധി’ എന്ന് അഭിസംബോധന ചെയ്തത് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസത്തിനുള്ള അവസരമാക്കി. ബിജെപിയും തമിഴ് സൂപ്പര്‍താരം വിജയ് യുടെ പാര്‍ട്ടിയായ ടിവികെയും അബദ്ധം ആഘോഷമാക്കി. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യ മുന്നണി സംഘടിപ്പിച്ച ‘വോട്ട് അധികാര്‍’ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു സ്റ്റാലിന്റെ നാവുപിഴ. സ്റ്റാലിന്‍ തന്റെ പ്രസംഗം തുടങ്ങുന്നത് ‘വോട്ട് അധികാര്‍’ റാലിയുടെ സംഘാടകരില്‍ ഒരാളായ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തുകൊണ്ടാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ‘രാഹുല്‍ ഗാന്ധി’ക്ക് പകരം ‘രാജീവ് ഗാന്ധി’ എന്ന് പരാമര്‍ശിച്ചു. ഈ അബദ്ധം ശ്രദ്ധയില്‍പ്പെട്ട ഡിഎംകെ അത് തിരുത്തി.…
Read More » -
പാക് ഭീകരര്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന് വിവരം; ബിഹാറില്‍ കനത്ത ജാഗ്രതാനിര്‍ദേശം
പട്ന: പാകിസ്താനില്‍നിന്നുള്ള ഭീകരര്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍പിണ്ടി സ്വദേശിയായ ഹസ്നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയാണ് മൂവര്‍സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. മൂന്നാമത്തെ ആഴ്ച ഇവര്‍ ബിഹാറിലേക്ക് കടന്നുവെന്നാണ് വിവരം. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ ഭീകരാക്രമണസാധ്യതയുള്‍പ്പെടെ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ കനത്തജാഗ്രതയിലാണ്.
Read More » -
റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി ഗൃഹനാഥന്‍
ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന്‍ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം. റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.
Read More » -
ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ: തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിയില്‍ 3000 കോടിയുടെ കുറവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
കോയമ്പത്തൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് തീരുവ 50 ശതമാനമായി ഉയര്‍ത്തിയ അമേരിക്കയുടെ നടപടി തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കും. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3000 കോടി രൂപയുടെ കുറവ് വരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍. 2024-25 സാമ്പത്തിക വര്‍ഷം തിരുപ്പൂരില്‍ നിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24 ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 33,000 മുതല്‍ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44,747 കോടിയില്‍ എത്തിയത്. വരും വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വര്‍ധന. ഇത് വലിയ തിരിച്ചടിയാണെന്ന് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം സുബ്രഹ്മണ്യന്‍ പറഞ്ഞു. തിരുപ്പൂരില്‍നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ 35 ശതമാനം അമേരിക്കയിലേക്കാണ് അയയ്ക്കുന്നത്. പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത് മുതല്‍ തന്നെ അമേരിക്കന്‍ വ്യാപാരികള്‍ തിരുപ്പൂരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മരവിപ്പിച്ചിരുന്നു. ഓര്‍ഡര്‍…
Read More » -
നിക്കിയുടെ കുടുംബം തന്നെ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചിരുന്നെന്ന് നാത്തൂന്റെ വെളിപ്പെടുത്തല്‍ ; ഗ്രേറ്റര്‍ നോയിഡയില്‍ യുവതിയെ തീകൊളുത്തി കൊന്ന സ്ത്രീധനപീഡനക്കേസില്‍ പുതിയ ട്വിസ്റ്റ്
ലക്‌നൗ: ഗ്രേറ്റര്‍ നോയിഡയിലെ സ്ത്രീധന മരണക്കേസില്‍ പുതിയ ട്വിസ്റ്റ് സൃഷ്ടിച്ചുകൊണ്ട് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍. നിക്കിയുടെ സഹോദരന്റെ ഭാര്യയാണ് ഇപ്പോള്‍ നിക്കിയുടെ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തനിക്കെതിരേ നിക്കിയുടെ മാതാപിതാക്കളും ഭര്‍ത്താവും സ്ത്രീധനപീഡനം നടത്തിയിരുന്നതായിട്ടാണ് ആരോപണം. നിക്കിയുടെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയാണ് മീനാക്ഷി. നിക്കിയുടെ അച്ഛനും സഹോദരനും തന്നോട് സ്ത്രീധന പീഡനം നടത്താറുണ്ടെന്ന് അവര്‍ ആരോപണം ഉന്നയിച്ചു. 2016-ല്‍ രോഹിത്തിനെ വിവാഹം കഴിച്ച മീനാക്ഷി, നിക്കിയുടെ കുടുംബം തന്നെ സ്ത്രീധന ത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ആരോപിച്ചു. തന്റെ വിവാഹ സമയത്ത് അച്ഛന്‍ ഒരു മാരുതി സുസുക്കി സിയാസ് കാറും 31 പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു വെങ്കിലും, നിക്കി യുടെ കുടുംബം ഒരു സ്‌കോര്‍പിയോ എസ്.യു.വി ആവശ്യപ്പെട്ടിരുന്നുവെന്ന് മീനാക്ഷി പറഞ്ഞു. മീനാക്ഷിയുടെ വാക്കുകള്‍ അനുസരിച്ച്, നിക്കിയും അവളുടെ സഹോദരി കാഞ്ചനും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നു. ‘നിക്കിയും കാഞ്ചനും എന്നെ അടിക്കാറുണ്ടായിരുന്നെന്നും മീനാക്ഷി പറഞ്ഞു. കൂടാതെ, ഭര്‍തൃമാതാവും നിക്കിയുടെ പിതാവ് ഭിഖാരി…
Read More » -
ഇറക്കുമതി തീരുവ ഉയര്‍ത്തി അമേരിക്ക തന്ന പണിയെ മറികടക്കാന്‍ ഇന്ത്യന്‍ശ്രമം ; പുതിയ വിപണികള്‍ ലക്ഷ്യമിടുന്നു, തുണിത്തരങ്ങള്‍, ആഭരണ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും പുതിയ വ്യാപാരബന്ധത്തിനും ശ്രമം.
ന്യൂഡല്‍ഹി: അമേരിക്ക താരിഫ് 50 ശതമാനം വര്‍ദ്ധിപ്പിച്ച നടപടി ഔദ്യോഗികമായി നിലവില്‍ വന്നതേടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില ഇരട്ടിയാകുന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങള്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ രൂക്ഷമായി ബാധിക്കുന്ന സംഭവത്തില്‍ പ്രശ്‌നത്തെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്താനും, കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇന്ത്യ നീക്കം തുടങ്ങി. യൂറോപ്പിലെയും ഏഷ്യയിലെയും ഉള്‍പ്പെടെ 200 രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി കൂട്ടാനാണ് ഉദ്ദേശം. ഇറക്കുമതി തീരുവകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി പുതിയ പദ്ധതികള്‍ തയ്യാറാക്കാനും നീക്കങ്ങള്‍ തുടങ്ങി. ഇതിനായി അതാത് എംബസികളുമായി ചേര്‍ന്ന് 40 രാജ്യങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ ആരംഭിക്കും. ഉയര്‍ന്ന ഇറക്കുമതി തീരുവയെ നേരിടാന്‍, 200-ലധികം രാജ്യങ്ങളിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഒരു ആഗോള മുന്നേറ്റത്തിന് പദ്ധതിയിടുന്നു. യു.കെ, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ പ്രധാന…
Read More » -
മേഘസ്‌ഫോടനത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും നീറുന്ന ഓര്‍മ്മ ; മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി ; പക്ഷേ മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ചു
മണാലി: കഴിഞ്ഞദിവസം ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ച് മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ബിയാസ് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ റെസ്റ്റോറന്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഒലിച്ചുപോയി, ഇത് വെള്ളപ്പൊക്കത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറി. ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായി നശിച്ചെങ്കിലും അതിന്റെ മുന്‍ഭാഗം മാത്രം തകര്‍ന്നുപോകാതെ നില്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമായതോടെ നാല് കടകളും ഒരു ലോറിയും ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകിയതാണ് മണാലിയിലെ കടകളും വീടുകളും ഒരു ബഹുനില ഹോട്ടലും ഉള്‍പ്പെടെ ഒലിച്ചുപോകാന്‍ കാരണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. യാത്രയ്ക്കും വ്യാപാരത്തിനും നിര്‍ണായകമായ മണാലി-ലേഹ് ഹൈവേ പലയിടത്തും തടസ്സപ്പെട്ടു. കുളുവിനും മണാലിക്കും ഇടയിലുള്ള പ്രധാന ഭാഗങ്ങള്‍ ഒലിച്ചുപോയതിനാല്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. സ്ഥിതി മെച്ചപ്പെടുന്നതുവരെ ഹൈവേ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കം ആളു ഗ്രൗണ്ട് പ്രദേശത്തും വ്യാപിച്ചതിനാല്‍…
Read More » -
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്നതിന് പ്രതിവിധി ; മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് ബിജെപി എംഎല്‍എ
ചണ്ടീഗഡ്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയും മതം മാറുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തില്‍ അതിന് പരിഹാരം നിര്‍ദേശിച്ച് ഹരിയാനയില്‍ ബിജെപി എംഎല്‍എ. മക്കളുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത് ഹരിയാനയിലെ ബിജെപി എംഎല്‍എ റാം കുമാര്‍ ഗൗതമാണ്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ് എന്നാണ് എംഎല്‍എ പറയുന്നത്. ”ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയാണ്. മക്കള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” റാം കുമാര്‍ ഗൗതം നിയമസഭയില്‍ പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ആവശ്യമാണെന്ന് സഫിദോണ്‍ എംഎല്‍എ ചൊവ്വാഴ്ച ഹരിയാന നിയമസഭയില്‍ ശൂന്യവേളയില്‍ പറഞ്ഞു. 2024-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ജെജെപി വിട്ട് ബിജെപിയില്‍ ചേര്‍ന്ന അംഗമാണ് ഇദ്ദേഹം. ശൂന്യവേളയില്‍ സംസാരിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍, സ്പീക്കര്‍ ഹര്‍വിന്ദര്‍ കല്യാണ്‍ അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടും ഗൗതം തുടര്‍ന്ന്…
Read More »
