Crime
-
സ്ഥിരം യാത്രക്കാരി, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ തെറിവിളിയും മര്‍ദ്ദനവും ; യുവതിയുടെ പീഡന പരാതിയില്‍ ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പില്‍ വീട്ടില്‍ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബസിലെ സ്ഥിരം യാത്രക്കാരിയാണ് സംഭവത്തിലെ ഇര. തൃശൂര്‍ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. നഗരത്തില്‍ ജോലി ചെയ്യുന്ന ഇര സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. സ്ഥിരമായുള്ള യാത്രക്കാരിയും സ്ഥിരമായുള്ള ഡ്രൈവറും തമ്മിലുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അക്ഷയ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗരത്തിലെ ലോഡ്ജില്‍ എത്തിച്ചത്. മുറിയെടുത്ത ശേഷം യുവതിക്ക് ഒരു പാനീയം നല്‍കി മയക്കിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 17 ന് നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കാതിരുന്നത് വിവാഹവാഗ്ദാനം പ്രതി നല്‍കിയതിനാലാണ്.…
Read More » -
പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് യുവതിയുടെ ഭീഷണി ; ദമ്പതികള്‍ ചേര്‍ന്ന് ഹണിട്രാപ്പില്‍ വ്യവസായിയില്‍ നിന്നും തട്ടിയത് 20 കോടി
കൊച്ചി: പ്രമുഖ ഐടി വ്യവസായിയ്‌ക്കൊപ്പം ജോലി ചെയ്ത പരിചയം മുതലെടുത്ത് അയാളെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ യുവതിയും ഭര്‍ത്താവും അറസറ്റില്‍. ഐടി വ്യവസായി തന്നെ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തതും ദമ്പതികളെ കയ്യോടെ പൊക്കിയതും. 20 കോടി രൂപയുടെ ട്രാപ്പിലായിരുന്നു ദമ്പതികള്‍ വ്യവസായിയെ പെടുത്തിയത്. തൃശ്ശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുമ്പ് ജോലി ചെയ്ത പരിചയം മുതലെടുത്തായിരുന്നു ശ്വേത തട്ടിപ്പ് നടത്തിയത്. ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും തമ്മില്‍ നടത്തിയതെന്ന് കരുതുന്ന രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയായിരുന്നു യുവതി വ്യവസായിയോട് പണം ആവശ്യപ്പെട്ടത്. ഐടി വ്യവസായിയോട് 30 കോടി രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറുകയും ചെയ്തു. ഗത്യന്തരമില്ലാതായി മാറിയതോടെയാണ് വ്യവസായി പോലീസില്‍ പരാതിയുമായി എത്തിയത്. ശ്വേതയുടെയും ഭര്‍ത്താവിനെയും കയ്യോടെ പൊക്കിയ കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇരുവരുടേയും അറസ്റ്റും രേഖപ്പെടുത്തിയിരിക്കുകയാണ്.
Read More » -
പള്ളിപ്പുറത്ത് വീട്ടുവളപ്പില്‍ കത്തിച്ചനിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍; ഏറ്റുമാനൂരില്‍നിന്ന് കാണാതായ വീട്ടമ്മയുടേത് എന്ന് സംശയം; ജയ്‌നമ്മയെ കാണാതായത് ഡിസംബറില്‍
ആലപ്പുഴ: പള്ളിപ്പുറത്ത് കണ്ടെത്തിയ ശരീരം അവശിഷ്ടങ്ങള്‍ ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജയ്‌നമ്മയുടേതെന്ന സംശയത്തില്‍ പൊലീസ്. കുഴിച്ചെടുത്ത അസ്ഥികള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധനയടക്കം വിശദമായ അന്വേഷണത്തിലൂടെ മൃതദേഹം ആരുടേതെന്ന് കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി ജയ്‌നമ്മയുടെ സഹോദരന്‍ സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും. പള്ളിപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന് സമീപത്ത് നിന്നാണ് ഇന്നലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏറ്റവും ഒടുവില്‍ ജൈനമ്മയുടെ ഫോണ്‍ ഓണായത് ചേര്‍ത്തല പള്ളിപ്പുറത്താണ്. ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. സെബാസ്റ്റ്യന്‍ എന്ന ആളുടേതാണ് ഈ സ്ഥലം. ഇവിടെ കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്‍ തിരോധനക്കേസില്‍ ആരോപണ വിധേയനാണ് സെബാസ്റ്റ്യന്‍. ഡിസംബര്‍ 23 നാണ് ജയ്‌നമ്മയെ കാണാതായത്. കോട്ടമുറി കാക്കനാട്ട്കാലായില്‍ ഭര്‍ത്താവ് അപ്പച്ചനൊപ്പമാണ് ജയ്‌നമ്മ താമസിച്ചിരുന്നത്. ഇവര്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. ജയ്‌നമ്മ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍…
Read More » -
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും വിളയാട്ടം തുടര്‍ന്നു; സംഭവം കൊല്ലത്ത്
കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. വീഡിയോ പകര്‍ത്തുന്നത് കണ്ടിട്ടും ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി വ്യക്തമാക്കി. കൊല്ലത്താണ് ഇയാള്‍ ഇറങ്ങിയത്. ബസില്‍ വേറെയും മൂന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആഗ്രഹം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു. പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിക്കുകയുള്ളു. ഇത്തരത്തില്‍ പൊതുഗതാഗത സംവിധാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും ഭയപ്പെടേണ്ട അവസ്ഥയാണ്. പല പരാതികളും വന്നിട്ടും ഇത്തരത്തില്‍ ലൈംഗിക വൈകൃതം കാട്ടുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും…
Read More » -
ആക്ഷന്‍ ഹീറോ ബിജു-2: രണ്ടുകോടി തട്ടിയെടുത്തെന്ന കേസില്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്; തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; തിരക്കുകള്‍ പരിഗണിച്ച് സമയം നല്‍കുമെന്ന് പോലീസ്; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍
കൊച്ചി: ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി തട്ടിയെടുത്തെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞുവെന്നും നിലവിലെ തിരക്കുകള്‍ കൂടി പരിഗണിച്ചായിരിക്കും വിളിപ്പിക്കുകയെന്നും തലയോലപ്പറമ്പ് എസ്എച്ചഒ പറഞ്ഞു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസാണ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷന്‍ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം തലയോലപ്പറമ്പ് പോലീസ് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാകുറ്റത്തിന് നേരത്തെ കേസെടുത്തിരുന്നു. 406,420,34 വകുപ്പുകള്‍ ചുമത്തിയാണ് തലയോലപ്പറമ്പ്…
Read More » -
കന്യാസ്ത്രീകള്‍ക്ക് എതിരേ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തും ചുമത്തി കേസെടുത്തു; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസും ഒന്നും രണ്ടും പ്രതികള്‍
റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന കുറ്റവും ചുമത്തി കേസെടുത്തു. കേസിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്തുവന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും കൂടാതെ സുഖ്മാന്‍ മണ്ഡാവി എന്നയാളും കേസില്‍ പ്രതിയാണ്. മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി. ‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും…
Read More » -
മക്കള്‍ മൂന്ന്; ആദ്യ ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഇന്‍സ്റ്റയില്‍ ചാറ്റിംഗ്; ഒടുവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വ്‌ളോഗര്‍ ഷാലു കിംഗ് പിടിയിലായത് മംഗലാപുരത്ത്
കാഞ്ഞങ്ങാട്: ഇന്‍സ്റ്റയിലെ സൂപ്പര്‍ താരം, ഒരു കൊളാബിന് ലക്ഷങ്ങള്‍ പ്രതിഫലം, വ്‌ലോഗിലൂടെ ഉപദേശവും കളിയാക്കലും, അവസാനം ഷാലു കിങ് എന്ന വ്‌ലോഗര്‍ മുഹമ്മദ് സാലി പിടിയിലായത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍. വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് വ്‌ലോഗര്‍ അറസ്റ്റിലായത്, ഷാലു കിങ് മീഡിയ, ഷാലു കിംഗ് വ്‌ലോഗ്‌സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു. ALSO READ കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത് 2016ല്‍ ഇയാള്‍ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക…
Read More » -
‘ചാര്‍ളി തോമസ്’ എന്ന പേരിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് മാധ്യമമായ തേജസ്; പോലീസ് അന്വേഷണത്തിലും കോടതി വ്യവഹാരങ്ങളിലും കണ്ടെത്തിയത് ഫേക്ക് ഐഡിയെന്ന്; ജയില്‍ചാട്ട വാര്‍ത്തയില്‍ കെണിയില്‍ വീണ് ജനവും…
തിരുവനന്തപുരം: ഇന്നലെ ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും ചാടിയപ്പോള്‍ മാധ്യമങ്ങളിലെല്ലാം മിക്ക മാധ്യമങ്ങളിലും ഗോവിന്ദച്ചാമി എന്ന പേരില്‍ തന്നയൊണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍, ജനം ടിവി മാത്രം ചാര്‍ളി തോമസ് എന്ന പേരില്‍ വാര്‍ത്ത നല്‍കി. ഇത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതേസമയം ഗോവിന്ദച്ചാമി മതം മാറിയിട്ടില്ല, ചാര്‍ലി അയാളുടെ ഫേക്ക് ഐഡി മാത്രമാണെന്നാണ് പോലീസ് അന്വേഷങ്ങളും കോടതി വ്യവഹാരങ്ങളിലും കണ്ടെത്തിയത്. അതേസമയം കേന്ദ്ര നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍കാലത്ത് നടത്തിയ പ്രചരണം ഇപ്പോള്‍ ജനം ടിവി ഏറ്റെടുക്കുകയും ചെയ്തു. ഗോവിന്ദ സ്വാമിയുടെ ഫേക്ക് ഐഡിയായിരുന്നു ചാര്‍ലി എന്നത്. ഈ വ്യാജപേര് ഉപയോഗിച്ചാണ് ചാമി പലപ്പോഴും രക്ഷപെട്ടു നടന്നത്. ഗോവിന്ദച്ചാമി അറസ്റ്റിലായ വേളയില്‍ ചാര്‍ലിയാണ് പേരെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഈ പേര് ഉപയോഗിച്ച് തേജസ് വാര്‍ത്ത നല്‍കുകയും ചെയ്തു. അന്ന് ഇയാളുടെ യഥാര്‍ഥ ഐഡിന്റിറ്റി കണ്ടെത്താന്‍ പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതോടെ അറുമുഖന്‍ മകന്‍…
Read More » -
ഭാര്യ ലേശം കോസ്റ്റ്‌ലിയാണ്! ചെലവേറിയ ആഗ്രഹങ്ങള്‍, വിവാഹംകഴിഞ്ഞ് ഒരുമാസത്തിനകം ജോലിവിട്ട് മോഷണത്തിനിറങ്ങി; നവവരന്‍ പിടിയില്‍
ജയ്പുര്‍: ഭാര്യയുടെ ആഗ്രഹങ്ങളുടെ വലിപ്പമേറിയപ്പോള്‍ വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ നവവരന്‍ മോഷണത്തിനിറങ്ങി. പക്ഷേ, ആരും പിടിക്കപ്പെടില്ലെന്ന് കരുതിയ മോഷ്ടാവിനെ പോലീസ് സംഘം അതിവിദഗ്ധമായി പൂട്ടി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുരിന് സമീപം ജാംവാരാംഘട്ട് ഗ്രാമത്തിലെ തരുണിനെയാണ് സ്ത്രീയുടെ മാലപൊട്ടിച്ച കേസില്‍ പോലീസ് അറസ്റ്റ്ചെയ്തത്. എന്നാല്‍, മോഷണത്തിന്റെ കാരണമായി പ്രതി നല്‍കിയ മൊഴികേട്ട് പോലീസുകാര്‍ ശരിക്കും അമ്പരന്നുപോയി. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള പണംകണ്ടെത്താനായണ് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഒരുമാസം മുന്‍പായിരുന്നു തരുണിന്റെ വിവാഹം. ബിബിഎ ബിരുദധാരിയായ ഇയാള്‍ ഒരു സ്വകാര്യകമ്പനിയിലെ എക്സിക്യൂട്ടിവായാണ് ജോലിചെയ്തിരുന്നത്. എന്നാല്‍, വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം ഈ ജോലിയില്‍നിന്ന് ലഭിച്ചിരുന്നില്ല. കൂടുതല്‍പണവും ആഡംബരജീവിതവുമായിരുന്നു ഭാര്യയുടെ ആഗ്രഹം. ഇതിന്റെപേരില്‍ ഭാര്യ തരുണിനെ സമ്മര്‍ദത്തിലാക്കാനും തുടങ്ങി. ഓരോദിവസവും ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. ഇതോടെയാണ് ഭാര്യയുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനായി ജോലിവിട്ട് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു പ്രതിയുടെ മൊഴി. ജയ്പുരിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ പട്ടാപ്പകല്‍ വയോധികയുടെ…
Read More » -
ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം അറിയിച്ചു. ഷാര്‍ജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാന്‍ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള വ്യക്തമാക്കി. ജൂലൈ 19 നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് കാണിച്ച് കുടുംബം ഷാര്‍ജയിലും, നാട്ടിലും നിയമനടപടി സ്വീകരിച്ചിരുന്നു. മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട് ഇതുവരെയും ലഭിച്ചിട്ടില്ല. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കണം. അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ സംബന്ധിച്ചു വിശദ പരിശോധന നടത്തും. ഇതൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ആകും മൃതദേഹം നാട്ടില്‍ എത്തിക്കുക. ഭര്‍ത്താവ് സതീഷിന്റെ ഉപദ്രവമാണ് മരണ കാരണമെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. മകള്‍ക്ക് നീതി ലഭിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. അമ്മയുടെ പരാതിയില്‍ സതീഷിന് എതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
Read More »