Breaking NewsCrimeLead NewsNEWS

നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുനേരേ പീഡനശ്രമം; സെക്ഷന്‍ ഓഫീസര്‍ക്കെതിരേ പരാതി

കല്‍പ്പറ്റ: നൈറ്റ് ഡ്യൂട്ടിക്കിടെ വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിവെച്ച് വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരേ പീഡന ശ്രമം. സഹപ്രവര്‍ത്തകനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി.

വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Signature-ad

പീഡന ശ്രമം ചെറുക്കാന്‍ വനിതാ ഉദ്യോഗസ്ഥ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

Back to top button
error: