Crime
-
30 വര്‍ഷം മുമ്പ് മകളുടെ ദുരൂഹമരണം, പരാതിയുമായി പാലക്കാട്ടെ സ്ത്രീയും; ധര്‍മസ്ഥലയിലെ മണ്ണും ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും
ബംഗളുരു: കര്‍ണാടക ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ നൂറോളം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളി, സംഭവം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിനുമുന്‍പാകെ പരാതിനല്‍കി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമെത്തിയ തൊഴിലാളി മൃതദേഹാവശിഷ്ടങ്ങളുടെ രേഖകളും കൈമാറി. അന്വേഷണനടപടിയുടെ ഭാഗമായി സംഘം മംഗളൂരു സര്‍ക്യൂട്ട് ഹൗസിലും ഐജി ഓഫീസിലും രഹസ്യമായി രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. ഡിജിപി പ്രണവ് മൊഹന്ദിയുടെ മേല്‍നോട്ടത്തില്‍ ഡിഐജി എം.എന്‍. അനുചേത്, എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരുള്‍പ്പെടെ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും ധര്‍മസ്ഥലയിലെ മണ്ണും അന്വേഷണസംഘം പരിശോധിക്കും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണസംഘത്തിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് മുന്‍ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തി. 2003-ല്‍ ധര്‍മസ്ഥലയില്‍ വെച്ച് കാണാതായ അനന്യാ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക…
Read More » -
വിദേശത്ത് താമസിച്ച് പഠിച്ചിരുന്ന 14 വയസ്സുകാരി കടുത്ത ആരാധിക; പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറിയില്ല; ലൂക്ക് ഔട്ട് നോട്ടീസ് രഹസ്യമാക്കി പൊലീസ്; മംഗലാപുരത്ത് പറന്നിറങ്ങിയതിന് പിന്നാലെ ‘ഷാലു കിംഗ്’ അഴിക്കുള്ളിലേക്ക്
കോഴിക്കോട്: പതിനാലു വയസ്സുകാരിയായ ആരാധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സറായ കാസര്‍കോഡ് ആരിക്കാടി സ്വദേശിയായ ഷാലു കിങിനെ പൊലീസ് പിടികൂടിയത് തന്ത്രപരമായി. വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ മുഹമ്മദ് സാലിയാണ് (35) പോക്സോ കേസില്‍ അറസ്റ്റിലായത്. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം പോലീസ് ഷാലു കിങ്ങിനെ അറിയിച്ചെങ്കിലും ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. പ്രതി മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ ഷാലു ഗിംഗിനെ കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതിക്കെതിരെ 15 ദിവസം മുമ്പ് തന്നെ പരാതി രേഖപ്പെടുത്തിയിരുന്നതായി ആണ് വിവരം, പ്രതി വിദേശത്ത് ആയതിനാല്‍ ഉടനടി ലൂക്കോട്ട് നോട്ടീസ് കൊയിലാണ്ടി പോലീസ് പുറപ്പെടുവിച്ചു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ…
Read More » -
ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ കുഴഞ്ഞുവീണു; ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി
പട്‌ന: ബിഹാറിലെ ഗയ ജില്ലയില്‍ ഓടുന്ന ആംബുലന്‍സില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുത്ത 26 വയസ്സുകാരി ശാരീരിക പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്. ബോധ് ഗയയിലെ ബിഹാര്‍ മിലിട്ടറി പൊലീസ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് പരിശീലനത്തിനിടെയാണ് സംഭവം. റിക്രൂട്ട്മെന്റിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് വിധേയയാകുന്നതിനിടെ യുവതി ബോധരഹിതയായെന്ന് പൊലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആംബുലന്‍സിനുള്ളില്‍ നിരവധി പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാറിനെയും ടെക്നീഷ്യന്‍ അജിത് കുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സ് സഞ്ചരിച്ച വഴി പൊലീസ് പരിശോധിക്കുന്നുണ്ട്. ശാരീരിക പരിശോധനയ്ക്കിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ആംബുലന്‍സില്‍…
Read More » -
മാറാട് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: മാറാട് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.രാത്രി 8.30 ഓടെ നാട്ടുകാരാണ് യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
‘കോയിന്ദച്ചാമി’ ചതിച്ചാശാനേ! പരിശോധന കടുപ്പിച്ച് പൊലീസ്, ചുരത്തില്‍നിന്ന് ചാടിയ യുവാവ് പിടിയില്‍; എംഡിഎംഎ പിടിച്ചു
വയനാട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കായി വെള്ളിയാഴ്ച നടത്തിയ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവിന് സമീപം കാറില്‍നിന്ന് ഇറങ്ങിയോടി ചുരത്തില്‍നിന്നു താഴേക്കു ചാടിയ യുവാവ് പിടിയില്‍. ലക്കിടിയില്‍ വച്ച് വൈത്തിരി പൊലീസാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് വയനാട്ടിലേക്കുള്ള പ്രവേശനകവാടത്തിനു സമീപം പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ഇയാള്‍ ചുരത്തിലെ ഒന്‍പതാം വളവിലെ വ്യൂ പോയിന്റില്‍നിന്നു താഴേക്ക് ചാടിയത്. ഇയാളുടെ വാഹനത്തില്‍നിന്ന് 16 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. വണ്ടിയുടെ താക്കോല്‍ എടുത്തതിനു ശേഷമാണ് യുവാവ് കടന്നു കളഞ്ഞത്. അതുകൊണ്ട് തന്നെ യന്ത്രസഹായത്തോടെ വലിച്ചാണ് കാര്‍ വൈത്തിരി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. പൊലീസും ഫയര്‍ഫോഴ്സും ഡ്രോണ്‍ ഉള്‍പ്പെടെ എത്തിച്ച് മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും ഇയാളെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയോടെ ലക്കിടി ഓറിയന്റല്‍ കോളജ് പരിസരത്ത് വച്ച് ഇയാളെ കണ്ടതായി ചിലര്‍ വിവരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ്…
Read More » -
ഞെട്ടാതെ കേരളം!!! കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരിയും സുലഭം, മൊബൈലും ഉപയോഗിക്കാം; വെളിപ്പെടുത്തലുമായി ഗോവിന്ദച്ചാമി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവു പുള്ളികള്‍ക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് ജയില്‍ ചാടി പിടിക്കപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നല്‍കുന്നതിന് ആളുകളുണ്ട്. മൊബൈല്‍ ഉപയോഗിക്കാനും ജയിലില്‍ സൗകര്യമുണ്ടെന്നും ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. കണ്ണൂരില്‍ തടവുകാര്‍ക്ക് യഥേഷ്ടം ലഹരി വസ്തുക്കള്‍ ലഭിക്കുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ മൊഴി. എല്ലാത്തിനും പണം നല്‍കണമെന്നും ഗോവിന്ദച്ചാമി പൊലീസിനോട് വെളിപ്പെടുത്തി. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളാണ് ജയില്‍ നിയന്ത്രിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവും നല്‍കിയ മൊഴിയും. ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണ് ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി കണ്ണൂര്‍ ജയിലിനുള്ളിലിരുന്ന്…
Read More » -
മാലപൊട്ടിച്ചു ബൈക്കില്‍ പറക്കുന്നതിനിടെ ലോറിക്ക് അടിപ്പെടാതിരിക്കാന്‍ കൈപ്പത്തി അടവച്ച ഗോവിന്ദച്ചാമി! ഒറ്റക്കൈയനായതിനു പിന്നിലെ കഥ തമിഴ്‌നാട്ടുകാര്‍ പറഞ്ഞതറിഞ്ഞ് ഞെട്ടി പോലീസും; 14 വര്‍ഷം മുമ്പ് നടത്തിയ അന്വേഷണത്തിന്റെ വഴികള്‍ ഇങ്ങനെ
തൃശൂര്‍: ജയില്‍ചാട്ടത്തോടെ മലയാളികള്‍ മറവിയിലേക്കു വിട്ട ഗോവിന്ദച്ചാമിയെക്കുറിച്ചുള്ള കഥകളും പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 2011 ഫെബ്രുവരി ഒന്നിനായിരുന്നു ഗോവിന്ദച്ചാമി ജീവിതാവസാനം വരെ ജയിലില്‍ കഴിയാന്‍ ഇടയാക്കിയ ക്രൂരകൃത്യം. അന്ന് രാത്രിയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ മൃതപ്രായയാക്കി ബലാത്സംഗം ചെയ്തത്. ദൃക്‌സാക്ഷികളില്ലാത്ത കേസായിരുന്നു അത്. ഷൊര്‍ണൂര്‍ പാസഞ്ചറില്‍ തൊട്ടടുത്ത കോച്ചില്‍ യാത്ര ചെയ്തിരുന്നയാളുടെ മൊഴിയാണ് നിര്‍ണായകമായത്. ട്രെയിന്‍ തൃശൂര്‍ വള്ളത്തോള്‍ നഗറിലൂടെ കടന്നുപോകവേ ഒരു കരച്ചില്‍ കേട്ടാണ് ഇദ്ദേഹം വാതില്‍ക്കല്‍ എത്തി നോക്കിയത്. ഒറ്റക്കയ്യനായ ഒരാള്‍ പൂച്ചയേപ്പോലെ ചാടി നിവരുന്നത് മാത്രം കണ്ടു. സാക്ഷിയായ വ്യക്തി അപായച്ചങ്ങല വലിക്കാന്‍ തുനിഞ്ഞെങ്കിലും, എല്ലാവരുടേയും യാത്ര മുടങ്ങുമെന്ന് പറഞ്ഞ് തടഞ്ഞു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷമാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ട്രാക്കില്‍ കണ്ടെത്തി. പൊലീസിനെ അറിയിച്ച് ആശുപത്രിയിലാക്കി. പീഡനം നടന്നതായി പിന്നീടാണ് വ്യക്തമാകുന്നത്. യാത്രക്കാരനായ സാക്ഷി പറഞ്ഞതുമായി കൂട്ടിച്ചേര്‍ത്ത് ക്രൈം സീന്‍ തയ്യാറാക്കി. ഒറ്റക്കയ്യനായി അന്വേഷണം തുടങ്ങി.…
Read More » -
ശമ്പളബില്ലുകളില്‍ തിരിമറി നടത്തി 2.31 ലക്ഷം തട്ടി; യുഡി ക്ലാര്‍ക്കിന് 32 വര്‍ഷം കഠിനതടവ്
മലപ്പുറം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശമ്പളബില്ലുകളിലും മറ്റും തിരിമറി നടത്തി 2.31 ലക്ഷം രൂപ തട്ടിയ കേസില്‍ യുഡി ക്ലാര്‍ക്കിന് 32 വര്‍ഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും. നെടിയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജോലിചെയ്തിരുന്ന യുഡി ക്ലാര്‍ക്ക് സി. നാസിറിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ഷിബു തോമസ് ശിക്ഷിച്ചത്. മലപ്പുറം മൊറയൂര്‍ സ്വദേശിയാണിയാള്‍. നെടിയിരുപ്പില്‍ ജോലിചെയ്തിരുന്ന 2004-2006 കാലത്താണ് ക്രമക്കേട് നടത്തിയത്. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ബില്ലുകള്‍ തയ്യാറാക്കല്‍, തുക വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകള്‍ ഇദ്ദേഹം വഹിച്ചിരുന്നു. അതിനിടയില്‍ ശമ്പളബില്ലുകളില്‍ ക്രമക്കേടുകള്‍ നടത്തിയും രേഖകള്‍ കൃത്രിമമായുണ്ടാക്കിയും 2,31,767 രൂപ തട്ടിയെടുത്തതിന് മലപ്പുറം വിജിലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ചെയ്തത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അരുണ്‍നാഥ് ഹാജരായി.
Read More » -
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പിറന്നാള്‍ ആഘോഷത്തിനിടെ രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍
ഹൈദരാബാദ്: പിറന്നാള്‍ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനെത്തിയപ്പോഴാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. അബ്ദുല്ലപൂര്‍മെട്ട് സ്വദേശി സമ്മക്ക (35)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശ്രീനുവിനെ (50) പൊലീസ് പിടികൂടി. അബ്ദുല്ലപൂര്‍മെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. രാജേശ്വരിയുടെ മകളുടെ പിറന്നാള്‍ ആഘോഷമായിരുന്നു വീട്ടില്‍ വച്ച് നടന്നത്. ഇതിനിടെയായിരുന്നു കൊലപാതകം. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യപ്രശ്‌നങ്ങളുണ്ടായതിനു പിന്നാലെ സമ്മക്ക അബ്ദുല്ലപൂര്‍മെട്ടില്‍നിന്ന് സൂര്യപട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന് സമ്മക്കയെയും ക്ഷണിച്ചിരുന്നു. ഏതാണ്ട് 7.15ഓടെയാണ് ശ്രീനു പിറന്നാള്‍ ആഘോഷത്തിനെത്തിയത്. കേക്ക് മുറിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും. ചടങ്ങിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്ത് ശ്രീനു സമ്മക്കയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് സൂചന. സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരില്‍…
Read More » -
വേണാട് എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം, വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍
തിരുവനന്തപുരം: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വ്യക്തി പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി വേണാട് എക്‌സ്പ്രസ്സിലാണ് സംഭവം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വെച്ചാണ് അതിക്രമ ശ്രമം ഉണ്ടാതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം റെയില്‍വെ പൊലീസിനെ അറിയിച്ചതിന് പിന്നാലെ ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
Read More »