Crime

  • വിദ്യാര്‍ഥിയുടെ ‘ചെവിക്കല്ല്’ അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

    കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ…

    Read More »
  • ആരാധന തോന്നി ഫോണില്‍ ബന്ധപ്പെട്ടു, ആദ്യകാഴ്ചയില്‍ തന്നെ പീഡനം; വേടനെതിരെയുള്ള പരാതി ഡിജിപിക്ക്

    തിരുവനന്തപുരം: റാപ് ഗായകന്‍ വേടന് (ഹിരണ്‍ ദാസ് മുരളി) എതിരെ 2 യുവതികള്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ രണ്ടു യുവതികളുടെ പരാതി എത്തിയത്. 2020ല്‍ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ല്‍ നടന്ന സംഭവത്തെപ്പറ്റി രണ്ടാമത്തെയും. പരാതിക്കാരില്‍ ഒരാള്‍ ദലിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ്. വേടന്റെ ഇത്തരം പാട്ടുകള്‍ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതും. പരിചയം സൗഹൃദമാവുകയും പലയിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ മെയിലിലാണ് ഇരുവരും പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറാനുണ്ടെന്നും യുവതികള്‍ അറിയിച്ചിട്ടുണ്ട്. ഈ 2 യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു. തൃക്കാക്കര പൊലീസ്…

    Read More »
  • മുഖംമൂടി ധരിച്ചെത്തി മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; കണ്ണൂരില്‍ ബിവറേജസ് ഔട്ട്ലെറ്റിലും കടകളിലും കവര്‍ച്ച

    കണ്ണൂര്‍: നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷണം. ഔട്ട്‌ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകര്‍ത്ത് അകത്തു കടന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു. മുഖം മൂടിയ രണ്ടുപേരാണ് ഔട്ട്ലെറ്റില്‍ കയറി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതെന്നും പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഷണ വിവരം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ബിവറേജസ് ഔട്ട്ലെറ്റിലെ കൗണ്ടറില്‍ നിന്നും പണവും ഷോറൂമില്‍ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായാണ് വിവരം. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.  

    Read More »
  • കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടു? ജെയ്നമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, ശരീരം വെട്ടിക്കീറി കത്തിച്ചു; സ്വീകരണമുറിയിലെ രക്തത്തുള്ളി വഴിത്തിരിവായി

    ആലപ്പുഴ: ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയെ പ്രതി സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടില്‍ വച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വീടിന്റെ സ്വീകരണമുറിയില്‍ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. സെബാസ്റ്റ്യനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില സൂചനകളും നിര്‍ണായകമായി. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്നാണു സൂചന. ഇയാളുടെ കുളിമുറിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മുറിച്ച മൃതദേഹഭാഗങ്ങള്‍ പല സ്ഥലത്തായി മറവു ചെയ്തിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം കരുതുന്നു. വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. വീട്ടുവളപ്പില്‍ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുനീങ്ങുന്നത്. കത്തിക്കരിഞ്ഞ അസ്ഥികളില്‍ ഡിഎന്‍എ കണ്ടെത്തുന്നതു ശ്രമകരമായതിനാലാണു പരിശോധനാഫലം വൈകുന്നതെന്നാണു വിവരം. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയെ (ജെയ്ന്‍ മാത്യു 54) കാണാതായ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യ (68) നെ കടക്കരപ്പള്ളി സ്വദേശി ബിന്ദു…

    Read More »
  • ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം; രണ്ടു പവന്‍ കവര്‍ന്നു, അയലത്തെ ബേക്കറി ജീവനക്കാരന്‍ പിടിയില്‍

    തിരുവനന്തപുരം: വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു. ഉള്ളൂരിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു മോഷണം നടന്നത്. ആക്കുളം ലൈനില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയാണ് മോഷണത്തിനിരയായത്. സ്വര്‍ണ മോതിരവും മാലയുമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതിയെ തിരുവനന്തപുരം മെഡി.കൊളജ് പൊലീസ് പിടികൂടി.ആക്കുളം സ്വദേശി മധുവാണ് (58) അറസ്റ്റിലായത്. 65 കാരിയായ ഉഷാകുമാരിയുടെ ഒന്നര പവന്റെ മാലയും അരപ്പവന്റെ മോതിരവുമാണ് പ്രതി മോഷ്ടിച്ചത്. ഉഷാകുമാരിയുടെ വീടിനോട് ചേര്‍ന്ന് ഒരു ബേക്കറിയുണ്ട്. ഇവിടുത്തെ ജീവനക്കാരാണ് മധു. തനിച്ച് താമസിക്കുന്ന ഉഷാകുമാരിയുടെ വീട്ടിലെത്തി പ്രതി മോഷണം നടത്തുകയായിരുന്നു. സ്വര്‍ണവുമായി ഇയാള്‍ കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തുടക്കത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടിയ പണം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.    

    Read More »
  • കാണാതായ 19 കാരി ഒളിച്ചോടിപ്പോയെന്ന് പോലീസ്; കഴുത്തറത്തനിലയില്‍ മൃതദേഹം വയലില്‍; ഹരിയാനയില്‍ പ്രതിഷേധം തിളച്ചുതൂവുന്നു

    ചണ്ഡീഗഡ്: ഹരിയാണയില്‍ പ്ലേസ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തില്‍ വ്യാപകപ്രതിഷേധം. ഭിവാനിയിലെ സിംഗാനി സ്വദേശിനിയായ മനീഷ(19)യുടെ കൊലപാതകത്തിലാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. യുവതിയെ കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചും ഞായറാഴ്ച ഭിവാനിയിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതിനുപിന്നാലെ മഹാപഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരില്‍നിന്ന് ശക്തമായ നടപടി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 13-നാണ് പ്ലേസ്‌കൂള്‍ അധ്യാപികയായ മനീഷയെ സിംഗാനിയിലെ വയലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. 11-ാം തീയതി മുതലാണ് മനീഷയെ കാണാതായത്. 11-ാം തീയതി സമീപത്തെ നഴ്സിങ് കോളേജില്‍ ഒരുകോഴ്സിനെ സംബന്ധിച്ച് അന്വേഷണം നടത്താനായാണ് മനീഷ പ്ലേസ്‌കൂളില്‍നിന്ന് പോയത്. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും മനീഷ വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസില്‍ പരാതിനല്‍കി. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താന്‍ കൂട്ടാക്കിയില്ലെന്നും പിതാവിനെ…

    Read More »
  • ആലുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ജയിലില്‍ മര്‍ദനം

    തൃശൂര്‍: ആലുവയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനം. ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനാണ് (30) മര്‍ദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരന്‍ രഹിലാല്‍ സ്പൂണ്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയില്‍ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുവരെയും ജയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ആലുവയില്‍ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാന്‍ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്‌സോ കുറ്റങ്ങളില്‍ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലില്‍ കഴിയണം. 2023 ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കുഞ്ഞിനെ…

    Read More »
  • സിപിഎമ്മിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ ഭാര്യയും പുഴു സിനിമയുടെ സംവിധായികയുമായ രത്തീന; ‘ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; വ്യവസായി എന്ന ലേബല്‍ തട്ടിപ്പു നടത്താന്‍; തോമസ് ഐസക്ക് സഹായിച്ചു; എം.വി. ഗോവിന്ദനെയോ മകനെയോ പരിചയമില്ല’

    കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ പ്രതികരണവുമായി പരാതിക്കാരനായ ഷെര്‍ഷാദിന്റെ മുന്‍ഭാര്യയും ‘പുഴു’ എന്ന സിനിമയുടെ സംവിധായികയുമായ റത്തീന ടിപി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷെര്‍ഷാദ് ക്രിമിനലാണെന്നും പറയുന്നത് മുഴുവന്‍ തെറ്റാണെന്നും പറഞ്ഞിരിക്കുന്നത്. സിപിഎം നേതാവ് തോമസ് ഐസക്ക് വീടിന്റെ ജപ്തി നോട്ടീസ് വന്ന സമയത്ത് സഹായിച്ചിട്ടുണ്ട്. എംവി ഗോവിന്ദനേയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും റത്തീന വ്യക്തമാക്കി. ജീവനാംശം പോലും തരാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് ഷെര്‍ഷാദ് ചെയ്യുന്നത്. സരിതയെയും സ്വപ്നയേയും പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും, ചുറ്റുമുള്ള ആളുകളെ അകറ്റും, സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും, നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസിലെ പ്രതിയാണ്. വ്യവസായി എന്ന ലേബല്‍ പോലും തട്ടിപ്പ് നടത്താനാണ്. കോടതി ഉത്തരവു പോലും പാലിക്കാതെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ്. ഷെര്‍ഷാദിന് എതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോള്‍ തന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴത്തെ…

    Read More »
  • പ്രണയം നിരസിച്ചു; പാലക്കാട് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു, രണ്ടു യുവാക്കള്‍ പിടിയില്‍

    പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് കുത്തന്നൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 17 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുഴല്‍മന്ദം പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി.

    Read More »
  • എന്തൊരു ചെയഞ്ച്! സന്യാസി വേഷത്തില്‍ ഒളിവ് ജീവിതം, ഫോണ്‍ ഉപയോഗിക്കില്ല; ‘പോക്‌സോ’ പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍

    പാലക്കാട്: സന്യാസി വേഷത്തില്‍ പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) പൊലീസ് വലയില്‍ കുടുങ്ങിയത്. തമിഴ്‌നാട് തിരുവണ്ണാമലയില്‍ സന്യാസി വേഷത്തില്‍ പൂജകളും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. പിടികൂടുമ്പോള്‍ താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച രൂപത്തിലായിരുന്നു ഇയാള്‍. തിരുവണ്ണാമലയില്‍ പൂജയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. 2021ലാണ് ശിവകുമാര്‍ പോക്‌സോ കേസില്‍ പ്രതിയായത്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഫോണുള്‍പ്പെടെ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. നാല് വര്‍ഷം മുന്‍പുള്ള രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങളാണ് പിടികൂടുമ്പോള്‍ ശിവകുമാറിനുണ്ടായിരുന്നത്. ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സഹായമായത്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍ ടി എന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ…

    Read More »
Back to top button
error: