Breaking NewsCrimeIndiaLead News

സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; ഒപ്പമുണ്ടായിരുന്ന പുരുഷസുഹൃത്ത് ഓടി രക്ഷപ്പെട്ടു ; അജ്ഞാതസംഘം ബലംപ്രയോഗിച്ച് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമണം

കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ബംഗാളിലെ ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുമായി പുറത്തുപോയി വന്ന യുവതിയെ അഞ്ജാതര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയായിരുന്നു ബലാത്സംഗം. സുഹൃത്ത് ഓടിപ്പോയെന്നും ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് ഇരയുടെ കുടുംബത്തിന്റെ ആരോപണം.

ദുര്‍ഗാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തി. ഇരയുടെ സുഹൃത്ത് അടക്കമുള്ള നിരവധിപേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തതായിട്ടാണ് വിവരം. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്. അക്രമികള്‍ മകളുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തെന്നും അവളില്‍ നിന്നും 5000 രൂപ കൈപ്പറ്റിയതായും ഇരയുടെ പിതാവ് ആരോപിച്ചു. സുഹൃത്ത് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മന:പ്പൂര്‍വ്വം കൊണ്ടുപോയതാണെന്നാണ് പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്.

Signature-ad

അതേസമയം ബംഗാളില്‍ കോളേജ് ക്യാംപസുകള്‍ ബലാത്സംഗത്തിന്റെ കേന്ദ്രമായി മാറുകയാണ്. ജൂലൈയില്‍ കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊല്‍ക്കത്ത ലോകോളേജിന്റെ പരിസരത്ത് നിയമവിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ 31 വയസ്സുള്ള ട്രെയിനി ഡോക്ടറും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇതിപ്പോള്‍ മൂന്നാമത്തെ സംഭവമാണ്.

Back to top button
error: