ശബരിമല സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; അന്വേഷണ വിവരം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം; മാധ്യമങ്ങള്‍ക്ക് വിവരം കൈമാറരുത്; ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടി വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. തിരിമറി നടന്നെന്ന് അന്വേഷണത്തില്‍ വ്യക്തം. എല്ലാ കാര്യങ്ങളും എസ്.ഐ.ടി അന്വേഷിക്കണം. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കണം.
അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം. അന്വേഷണം നിഷ്പക്ഷമായിരിക്കണമെന്നും കോടതി. ഒരു വിവരവും മാധ്യമങ്ങള്‍ക്ക് കൈമാറരുത്. സത്യം പുറത്തുവരുന്നതുവരെ സംയമനം പാലിക്കണം. വെവ്വേറെ കേസുകള്‍ വേണോയെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നും കോടതി.
ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി–ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ഒത്തു കളിച്ചെന്നും സ്വർണ പാളികളെ ചെമ്പെന്ന് രേഖപെടുത്തിയത് ഗൂഡാലോചനയുടെ ഭാഗമെന്നും റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥർക്ക് കമ്മീഷൻ കിട്ടിയോയെന്ന് അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്. അതേസമയം ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് സ്മാർട്ട് ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി മൊഴി നല്‍കി. സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ചെന്നൈയിലെത്തും മുൻപ് ദ്വാരപാലക ശിൽപപാളികൾ വിറ്റിരിക്കാമെന്ന് ദേവസ്വം വിജിലൻസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.






