Crime

  • വിസ വാഗ്ദാനംചെയ്ത് ലഹരിനല്‍കി മയക്കി പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി; പ്രവാസി വ്യവസായിക്കെതിരേ കേസ്

    തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.

    Read More »
  • കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതിയുടെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

    കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍…

    Read More »
  • ഷമീറലിക്ക് ശിഷ്ടകാലം കഷ്ടകാലമോ? ‘ഓള്‍ റെഡി’ പീഡനക്കേസില്‍ ജയിലില്‍; 17 കാരിയെ പീഡിപ്പിച്ച കേസില്‍ 55 വര്‍ഷം വീണ്ടും കഠിനതടവ്

    മലപ്പുറം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വര്‍ഷം കഠിനതടവും 4,30,000 രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് അല്‍ത്താഫ് മന്‍സിലില്‍ ഷമീറലി മന്‍സൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പ്രതി സമാനമായ മറ്റൊരു കേസില്‍ 18 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു. 2024 സെപ്റ്റംബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജ് മുറിയിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

    Read More »
  • പൂജപ്പുര ജയില്‍ കാന്റീനില്‍ മോഷണം, നാലുലക്ഷം രൂപ കവര്‍ന്നു; പിന്നില്‍ താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്നയാള്‍

    തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു കാമറപോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.

    Read More »
  • ശുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ എംഡിഎംഎയുമായി പിടിയില്‍; കണ്ണൂരിലെ ലോഡ്ജിലെ റെയ്ഡില്‍ കുടുങ്ങിയ ആറംഗ സംഘത്തില്‍ യുവതിയും

    കണ്ണൂര്‍: ജില്ലയില്‍ വന്‍മയക്കുമരുന്ന് വില്‍പ്പന സംഘം പൊലിസ് റെയ്ഡില്‍ കുടുങ്ങി. യൂത്ത് കോണ്‍ഗ്രസ് എടയന്നൂര്‍ ബ്ളോക്ക് ഭാരവാഹിയായ എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്‌നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യില്‍ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. എംഡിഎംഎ വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോട് – ഇരിക്കൂര്‍ റോഡിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ആറ് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് ആറംഗ സംഘം ഇവിടെ മുറിയെടുത്തത്. ശനിയാഴ്ച്ച രാവിലെ മുതല്‍ ഇവിടേക്ക്…

    Read More »
  • കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി; അജ്മീറില്‍ ബിജെപി നേതാവ് അറസ്റ്റില്‍

    ജയ്പുര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും കാമുകിയും പിടിയില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു എന്നിവരാണ് പൊലീസ് പിടിയിലായത്. ഓഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് മരണം ചിത്രീകരിച്ചത്. വീട്ടില്‍ അജ്ഞാതര്‍ കയറിയെന്നും മോഷണത്തിനിടെ ഭാര്യയെ കൊന്നതാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായും ഇയാള്‍ മൊഴി നല്‍കി. അജ്ഞാതസംഘത്തിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സമീപപ്രദേശത്തെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെയാണ് രോഹിത് പലപ്പോഴായി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നിയത്. വിശദമായ ചോദ്യംചെയ്യലില്‍, കാമുകിയ റിതുവിന്റെ താല്‍പര്യപ്രകാരമാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് രോഹിത് പറഞ്ഞു. ഏറെ കാലമായി രോഹിതും റിതുവും പ്രണയത്തിലാണ്. ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ സഞ്ജു തടസ്സമാകുമെന്ന് മനസ്സിലായി. സഞ്ജുവിനെ എങ്ങനെയെങ്കിലും…

    Read More »
  • നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി; അയല്‍ക്കാരായ ദമ്പതികള്‍ ഒളിവില്‍, കുട്ടിയുടെ നില ഗുരുതരം

    പട്ന: ബിഹാറില്‍ അയല്‍ക്കാരന്‍ നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുട്ടിയുടെ നില ഗുരുതരമാണ്. നഗരത്തിലെ ഗൗരിചക് പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചതിന്റെ കാരണം വ്യക്തമല്ല. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അയല്‍ക്കാരായ ദമ്പതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അതേസമയം, യുപിയില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കേസില്‍ രണ്ടാം ഭാര്യ അസ്റ്റിലായിരുന്നു. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് ഗ്രാമത്തിലാണ് സംഭവം. അന്‍സാര്‍ അഹമദ് (38) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയില്‍ നിന്നാണ് ഉപദ്രവം നേരിട്ടതെന്നു പൊലീസ് വ്യക്തമാക്കി. സേബ്‌ജോള്‍, നസ്‌നീന്‍ ബാനു എന്നിവരാണ് അന്‍സാറിന്റെ ഭാര്യമാര്‍. ഇതില്‍ നസ്‌നീനാണ് അന്‍സാറിനെ ആക്രമിച്ചത്. രണ്ട് ഭാര്യമാരിലും അന്‍സാറിനു കുട്ടികള്‍ ഇല്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. അത്തരമൊരു വാക്കു തര്‍ക്കമാണ്…

    Read More »
  • ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് ആട് വില്പന; വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, പ്രതി പിടിയില്‍

    പത്തനംതിട്ട: ആടിനെ വില്‍ക്കാനുണ്ടെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെ(27) ആണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മേയിലാണ് സംഭവം. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. ഫെയ്സ്ബുക്കില്‍ അഖില്‍ അശോകന്‍ ആടുവില്‍പ്പനയുമായി ബന്ധപ്പെട്ട് തന്റെ നമ്പരോടുകൂടി ഒരു പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ഈ നമ്പരില്‍ ബന്ധപ്പെട്ടു. ഇത് പരിചയമായി മാറി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖില്‍ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഗര്‍ഭനിരോധിത ഗുളികകള്‍ യുവതിക്ക് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിജയിച്ചില്ല. ഇതോടെ അഖില്‍ കടന്നുകളയുകയായിരുന്നു. യുവതി അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍, എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐമാരായ സുനില്‍ കുമാര്‍, രാധാകൃഷ്ണന്‍, എസ്സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ. ശ്യാംകുമാര്‍,…

    Read More »
  • ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പീഡനം; വീടുവിട്ട് ഇറങ്ങിയിട്ടും പീഡനം തുടര്‍ന്നു; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടുമെന്നു പിതാവ്; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്

    കോട്ടയം:  ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പീഡനമെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി പീഡനം തുടര്‍ന്നെന്ന് കുറ്റപത്രം. മകളുടെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ കുറ്റപത്രം ലഭിച്ചശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ തീരുമാനമെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ്. കേസന്വേഷണത്തില്‍ പൊലീസിന് എല്ലാ വിവരങ്ങളും കൈമാറിയിരുന്നതായും കുര്യാക്കോസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം. പതിനൊന്നും പത്തും വയസുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്‍പില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര പീഡനങ്ങള്‍ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഭര്‍ത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്. ഷൈനി അനുഭവിച്ചതു കടുത്ത മാനസിക…

    Read More »
  • പരാക്രമം പശുക്കളോടല്ല വേണ്ടും!!! ഒറ്റപ്പാലത്ത് പശുക്കള്‍ക്ക് നേരെ ആക്രമണം; ജനനേന്ദ്രിയത്തിലടക്കം മുറിവ്

    പാലക്കാട്: ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം. മൂന്ന് പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനത്തോട്ടത്തില്‍ ഹരിദാസന്റെ പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപത്തെ പറമ്പില്‍ മേയാന്‍ വിട്ട പശുക്കളാണ് ആക്രമിക്കപ്പെട്ടത്. ഉച്ചയ്ക്ക് വീട്ടില്‍ ആഹാരം കഴിക്കാന്‍ വന്ന ഹരിദാസന്‍ തിരികെ പോയപ്പോള്‍ പശുക്കളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പറമ്പിന് സമീപത്തെ തേക്കില്‍ കെട്ടിയിട്ട നിലയില്‍ ഒരു പശുവിനെ കണ്ടു. മറ്റൊരു പശുവിനെ സമീപത്തെ കാട്ടില്‍ നിന്നും കണ്ടെത്തി. ഒരു പശു കയര്‍ പൊട്ടിച്ച് തനിയെ വീട്ടിലെത്തിയിരുന്നു. പിന്നീട് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതുകണ്ട് നോക്കിയപ്പോഴാണ് രക്തം വന്നതായി കണ്ടത്. തുടര്‍ന്ന് മൃഗഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാള്‍ ആന്തരിക അവയവങ്ങള്‍ക്കടക്കം മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. പശുക്കള്‍ക്ക് ചികിത്സ നല്‍കി. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഹരിദാസന്‍.

    Read More »
Back to top button
error: