Breaking NewsCrimeKeralaLead NewsLIFENEWSNewsthen SpecialpoliticsReligion

ശബരിമല സ്വര്‍ണ മോഷണം: 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍; തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കാന്‍ തയാറെന്ന് എ. പത്മകുമാര്‍; എല്ലാവരും മറുപടി പറയേണ്ടിവരും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍. എ.പത്മകുമാര്‍ അധ്യക്ഷനായിരുന്ന ദേവസ്വം ബോര്‍ഡ് എട്ടാംപ്രതി. കട്ടിളപ്പടിയിലെ സ്വര്‍ണക്കൊളളയിലാണ് പ്രതി ചേര്‍ത്തത്. അംഗങ്ങളുടെ പേരെടുത്ത് പറയുന്നില്ല .   ഉണ്ണികൃഷ്ണന്‍പോറ്റിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കല്‍‍പേഷ്, മൂന്നാം പ്രതി ദേവസ്വം കമ്മിഷണറും, നാലാം  പ്രതി തിരുവാഭരണം കമ്മിഷണറുമാണ്. എക്സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അസിസ്റ്റന്‍ എന്‍ജിനീയര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്.  അന്വേഷണത്തിന്റെ എസ്.ഐ.ടി സംഘം ചെന്നൈയിലെ  സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന തുടങ്ങി.

അതേസമയം, കട്ടിളപ്പടി സ്വര്‍ണക്കൊള്ളയില്‍ മറുപടി പറയേണ്ടവരെല്ലാം പറയേണ്ടി വരുമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ദേവസ്വംബോര്‍ഡിനെ പ്രതിയാക്കി കേസ് എടുത്തിനിെന കുറിച്ച് അറിയില്ല. അങ്ങനൊരു എഫ്ഐആര്‍ ഉള്ളതായി അറിയില്ല. വ്യവസ്ഥാപിതമായല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും വീഴ്ചയുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും എ. പത്മകുമാര്‍. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ ആക്രമിച്ച് കീഴ്പ്പെടുത്തന്‍ തീരുമാനിച്ചിരിക്കുകയാണെന്നും  തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ECIR റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. കള്ളപ്പണംവെളുപ്പിക്കലടക്കം നടന്നുവെന്ന നിഗമനത്തിലാണ് ഇഡി. ക്രൈംബ്രാഞ്ച് കേസിന്‍റെ ചുവടുപിടിച്ചാകും അന്വേഷണം.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി ശിവന്‍കുട്ടി. തെറ്റ്ചെയ്തവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല. പാര്‍ട്ടിക്കാരനെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ലെന്നും ശിവന്‍കുട്ടി

എന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍

ഏറ്റെടുക്കാന്‍ തയാര്‍: എ. പത്മകുമാര്‍

കട്ടിളപ്പടി സ്വര്‍ണക്കൊള്ളയില്‍ മറുപടി പറയേണ്ടവരെല്ലാം പറയേണ്ടി വരുമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ദേവസ്വംബോര്‍ഡിനെ പ്രതിയാക്കി കേസ് എടുത്തിനിനെ കുറിച്ച് അറിയില്ല. അങ്ങനൊരു എഫ്‌ഐആര്‍ ഉള്ളതായി അറിയില്ല. വ്യവസ്ഥാപിതമായല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും വീഴ്ചയുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും എ. പത്മകുമാര്‍. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ ആക്രമിച്ച് കീഴ്‌പ്പെടുത്തന്‍ തീരുമാനിച്ചിരിക്കുകയാണെന്നും തന്റെ ഭരണകാലത്താണ് കുഴപ്പമെങ്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപ്പട്ടികയില്‍ വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. സ്വര്‍ണം കടത്തിക്കൊണ്ടുപോയതില്‍ പങ്കില്ലെന്നും തന്റെ കൈകള്‍ നൂറ് ശതമാനവും ശുദ്ധമാണെന്നും എന്‍.വാസു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികള്‍. എ.പത്മകുമാര്‍ അധ്യക്ഷനായിരുന്ന ദേവസ്വം ബോര്‍ഡ് എട്ടാംപ്രതി. കട്ടിളപ്പടിയിലെ സ്വര്‍ണക്കൊളളയിലാണ് പ്രതി ചേര്‍ത്തത്. അംഗങ്ങളുടെ പേരെടുത്ത് പറയുന്നില്ല. ഉണ്ണികൃഷ്ണന്‍പോറ്റിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കല്‍പേഷ്, മൂന്നാം പ്രതി ദേവസ്വം കമ്മിഷണറും, നാലാം പ്രതി തിരുവാഭരണം കമ്മിഷണറുമാണ്. എക്‌സിക്യൂട്ടീവ് ഓഫിസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അസിസ്റ്റന്‍ എന്‍ജിനീയര്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്. അന്വേഷണത്തിന്റെ എസ്.ഐ.ടി സംഘം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പരിശോധന തുടങ്ങി.

 

Back to top button
error: