Breaking NewsCrimeIndiaLead News

ശാസ്ത്രം മറഞ്ഞുനില്‍ക്കാന്‍ സഹായിക്കുമെന്ന് കരുതി ; കെമിസ്ട്രയില്‍ എംഫില്‍ ബിരുദമുള്ളയാള്‍ ബാങ്കുകൊള്ളയ്ക്ക് പോയി ; സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് മൊഴി

ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും കുറ്റകൃത്യത്തിന്റെ വഴി തിരഞ്ഞെടുത്ത രസതന്ത്ര വിദഗ്ദ്ധന്‍ ഒടുവില്‍ കുടുങ്ങി. ദീപ് ശുഭം എന്നയാളാണ് കുടുങ്ങിയത്. ഡല്‍ഹിയിലും ബിഹാ റിലുമായി ബാങ്ക് കവര്‍ച്ചകള്‍ നടത്തിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചി രുന്നു. ഒടുവില്‍ കുടുങ്ങിപ്പോകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് തന്നെ കുറ്റകൃത്യ ത്തിലേക്ക് നയിച്ചതെന്ന് ദീപ് ശുഭം അവകാശപ്പെടുന്നു. പിന്നീട് അയാള്‍ തെറ്റുതിരുത്തി, നിയമം തന്നെ മറക്കുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാല്‍ ഉണ്ടായില്ലെന്നും പറഞ്ഞു.

കഴിഞ്ഞ ആഴ്ച, നിരവധി ബാങ്ക് കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ദീപ് ശുഭമിനെ ഹരിയാനയിലെ സോഹ്ന പ്രദേശത്ത് കണ്ടതായി ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അജയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് സാങ്കേതിക നിരീക്ഷണത്തിലൂടെ പോലീസ് ദീപിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 2017-ലും 2021-ലും ഡല്‍ഹിയിലും ബിഹാറിലുമായി നടന്ന ബാങ്ക് കവര്‍ച്ചാ കേസുകളിലാണ് ഇയാള്‍ അറസ്റ്റിലായത്.

Signature-ad

ബിഹാറിലെ സിതാമര്‍ഹി ജില്ലക്കാരനായ 32 വയസ്സുകാരന്‍ ദീപ്, ഡല്‍ഹിയിലെ പ്രശസ്തമായ കിറോരി മാള്‍ കോളേജില്‍ നിന്നാണ് രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്. അതിനുശേഷം അദ്ദേഹം എംഫില്‍ എന്ന അഡ്വാന്‍സ്ഡ് ബിരുദം നേടി. പിന്നീട് നിയമം പഠിക്കാന്‍ തീരുമാനിച്ച ഇയാള്‍ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് വിജയിച്ചു. എല്‍എല്‍ബി കോഴ്‌സ് പഠിക്കുന്നതിനിടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്നു.

കുടുംബത്തിന് പണം അയയ്ക്കാന്‍ കഴിയാതെ വന്നതോടെ താന്‍ കുറ്റകൃത്യത്തിലേക്ക് തിരിഞ്ഞുവെന്ന് ദീപ് പോലീസിനോട് പറഞ്ഞു.  2017-ലാണ് ദീപ് ആദ്യമായി കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. പടക്കം, മീഥൈല്‍ അസറ്റേറ്റ്, ബെന്‍സീന്‍ എന്നിവ ഉപയോഗിച്ച് ഇയാള്‍ ഒരു സ്‌മോക്ക് ബോംബ് ഉണ്ടാക്കി. തുടര്‍ന്ന് സിതാമര്‍ഹിയിലെ ഒരു ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിനെ ലക്ഷ്യമിട്ട് 3.6 ലക്ഷം രൂപ കവര്‍ന്നു. ഈ കേസില്‍ ഇയാള്‍ പിന്നീട് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

ജയില്‍ മോചിതനായ ശേഷം ദീപിന് ജീവിതം തിരുത്തി എഴുതാന്‍ അവസരം ലഭിച്ചു. പക്ഷേ അയാള്‍ വീണ്ടും കുറ്റകൃത്യം തിരഞ്ഞെടുത്തു. റിതേഷ് താക്കൂര്‍ എന്ന ക്രിമിനലുമായി ചേര്‍ന്ന് 2021 സെപ്റ്റംബറിലും ഒക്ടോബറിലുമായി ഡല്‍ഹിയിലെ രണ്ട് ബാങ്കുകളില്‍ ഇരുവരും ചേര്‍ന്ന് ആയുധധാരികളായി കവര്‍ച്ച നടത്തി. ഡല്‍ഹിയിലെ ഗുജ്രന്‍വാലയില്‍ നടന്ന കവര്‍ച്ചകളില്‍ ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്. ഇതിനെത്തുടര്‍ന്ന് ദീപിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പോലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച പോലീസ് ഇയാളെ പിടികൂടി. ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഹര്‍ഷ് ഇന്ദോറ പറഞ്ഞത്, ഉയര്‍ന്ന യോഗ്യത ഉണ്ടായിരുന്നിട്ടും ദീപ് കുറ്റകൃത്യത്തിന്റെ വഴി തിരഞ്ഞെടുത്തെന്നും, ഇപ്പോള്‍ ഒരു കുറ്റവാളിക്ക് അര്‍ഹമായ ഇടത്ത് അയാള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നുമാണ്.

Back to top button
error: