Breaking NewsCrimeKeralaLead News

ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് കണ്ടെത്തി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സലിത കുമാരി എന്ന വീട്ടമ്മയാണ് ജീവനൊടുക്കിയ സംഭവത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പൊളളലേറ്റ നിലയിലായിരുന്നു വീട്ടമ്മയെ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാവിനെ കുറ്റപ്പെടുത്തി ഇവരുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു. താന്‍ ജീവനൊടുക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇയാള്‍ ലോണെടുത്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് കണ്ടെത്തിയതോടെയാണ് ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.

Signature-ad

വീട്ടമ്മയും കോണ്‍ഗ്രസ് നേതാവും തമ്മിലുളള സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കും. ഏറെ നാളായി ജോസ് ഫ്രാങ്ക്ളിന്‍ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകന്‍ പറഞ്ഞു. ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സലിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും മകനും ആരോപിച്ചു. ജോസ് ഫ്രാങ്ക്‌ളിന്‍ പ്രസിഡന്റ് ആയ സൊസൈറ്റി വഴി സലിത വായ്പ്പയ്ക്ക് ശ്രമിച്ചിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം നേരിടുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)

Back to top button
error: