CrimeNEWS

ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യന്‍ പൗരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

തിരുവനന്തപുരം: ഇന്ത്യയില്‍ നിരോധിച്ച ഉപഗ്രഹ ഫോണുമായി എത്തിയ റഷ്യന്‍ പൗരനെ വിമാനത്താവളത്തില്‍ പിടികൂടി. മോസ്‌കോ സ്വദേശി കെയ്‌ദോ കാര്‍മയെ(51) ആണ് പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. പിടികൂടിയത്.

ഫോണും അനുബന്ധ ഉപകരണങ്ങളും എക്സ്‌റേ പരിശോധനയിലൂടെയാണ് സുരക്ഷാസേന ബാഗിനുള്ളില്‍നിന്ന് കണ്ടെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തശേഷം വലിയതുറ പോലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിയോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് ഇയാള്‍ ഫോണുമായി എത്തിയത്. കേസെടുത്തതായി വലിയതുറ എസ്.എച്ച്.ഒ. പറഞ്ഞു.

Back to top button
error: