CrimeNEWS

ഡല്‍ഹി യുവാവും വിദേശവനിതയും റിസോര്‍ട്ടില്‍ മരിച്ചനിലയില്‍; മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍

ചണ്ഡീഗഢ്: ഡല്‍ഹി സ്വദേശിയായ യുവാവിനെയും വിദേശവനിതയെയും ഹരിയാനയിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാര്‍ സ്വദേശി ഹിമാന്‍ഷു(26), ഉസ്ബെക്കിസ്താന്‍ സ്വദേശി അബ്ദുല്ലാവേ മഖ്ലിയോ(32) എന്നിവരെയാണ് സോണിപത്തിലെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.

ഞായറാഴ്ച രാത്രി എട്ടരയോടൊണ് ഇരുവരും റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും രണ്ടുപേരെയും മുറിക്ക് പുറത്ത് കാണാത്തതിനാല്‍ ജീവനക്കാര്‍ക്ക് സംശയമുണ്ടായി. തുടര്‍ന്ന് മുറിയിലെ ജനല്‍വഴി പരിശോധിച്ചപ്പോള്‍ രണ്ടുപേരും കട്ടിലില്‍ കിടക്കുന്നനിലയിലാണ് കണ്ടത്. ഇതോടെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Signature-ad

മുറിയ്ക്കുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉസ്ബെക്കിസ്താന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കാനും എംബസി അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. യുവാവിനെ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഡല്‍ഹി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

Back to top button
error: