Crime
-
നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും പോലീസ് കസ്റ്റഡിയില്‍; സംഭവം പുലര്‍ച്ചെ നാലിന്; സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്തു കുത്തി
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തും പൊലീസ് കസ്റ്റഡിയില്‍. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് ആദര്‍ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തവണ യുഡിഎഫ് വിമതനായി കോട്ടയം നഗരസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് അനില്‍കുമാര്‍.അതേസമയം, മകനാണ് ആദര്‍ശിനെ കുത്തിയതെന്നും അനില്‍കുമാര്‍ പിടിച്ചുമാറ്റാനാണ് ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.
Read More » -
ആളുകളെ സ്പായില്‍ എത്തിച്ച് ബോഡി മസാജിംഗ്; പോലീസിന്റെ നേതൃത്വത്തില്‍ സ്പാ നെക്‌സസ്; എസ്‌ഐയും ജീവനക്കാരിയും ഒളിവില്‍
കൊച്ചിയിൽ സ്പായിലെത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയക്കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ ബൈജുവിനെയാണ് അന്വേഷണം വിധേയമായി സസ്പെൻഡ് ചെയ്തത്. ബൈജുവിന്റെ കൂട്ടാളിയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയുമായ ഷിഹാമിനെ അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ എസ്ഐ കെ.കെ. ബൈജു ഒളിവിലാണ്. ബൈജുവിന്‍റെ നേതൃത്വത്തില്‍ സ്പായിലെത്തിയ പലരില്‍ നിന്നും സമാനമായി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ ബൈജുവിന്‍റെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും ബൈജുവിനെ കണ്ടെത്താനായില്ല. കേസിലെ മറ്റൊരു പ്രതിയായ സ്പായിലെ ജീവനക്കാരി രമ്യയും ഒളിവിലാണ്. കൊച്ചിയിലെ മറ്റൊരു സ്റ്റേഷനിലെ സിപിഒയില്‍ നിന്നാണ് മൂന്നംഗ സംഘം നാലു ലക്ഷം രൂപ തട്ടിയത്. ഇതില്‍ രണ്ട് ലക്ഷം രൂപയും ബൈജു പോക്കറ്റിലാക്കിയെന്ന് പിടിയിലായ കൂട്ടാളി ഷിഹാം മൊഴി നല്‍കി. ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷിഹാം. കൊച്ചി സിറ്റി എആർ ക്യാംപിൽ ജോലി ചെയ്യുന്ന മരട് സ്വദേശിയായ പൊലീസുകാരനാണു പണം നഷ്ടമായത്.…
Read More » -
അവന്റെ കറക്കം നിര്‍ത്തിച്ച് പോലീസ്; ഇനിയവന്‍ അഴിക്കുള്ളില്‍; സ്‌കൂട്ടറിലെത്തി സ്ത്രീകളെ പീഡിപ്പിച്ച കേസുകളിലെ അക്രമി പിടിയില്‍; പരാതിയുമായെത്തിയത് നിരവധി സ്ത്രീകള്‍
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂര്‍ പോലീസിന് ഒരുപാട് പരാതികള്‍ ഒരു അജ്ഞാതനെക്കുറിച്ച് കിട്ടിക്കൊണ്ടിരുന്നു. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി സ്ത്രീകള്‍ക്കു നേരെ ലൈംഗീകാതിക്രമം നടത്തുന്ന ഒരു നികൃഷ്ടനെക്കുറിച്ച്. പരാതികളിന്മേല്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണം ഒടുവില്‍ അവനെ കുടുക്കി. സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃശൂര്‍ ചൊവല്ലൂര്‍ കിഴക്കേകുളം സ്വദേശി അബ്ദുല്‍ വഹാബിനെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഗുരുവായൂരിലും പരിസരത്തുമുള്ള സ്ത്രീകള്‍ക്ക് ആശ്വാസമാവുകയായിരുന്നു. സന്ധ്യയായാല്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാള്‍. വിദ്യാര്‍ത്ഥിനികളേയും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. റോഡിലൂടെ നടന്നുപോവുന്ന സ്ത്രീകളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ലഭിച്ച പരാതികളില്‍ പറഞ്ഞ വിവരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങള്‍…
Read More » -
വിമതവധം കഥകളിയല്ല സിപിഎമ്മിന്റെ കളിയാണ്; വിമതനായി മത്സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം കളിക്കിറങ്ങുക; മരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം മത്സരിക്കുക: കൊലക്കത്തികള്‍ റെഡിയാണ്
പാലക്കാട് : ബാലിവധം കഥകളി പോലൊരു കഥകളിയല്ല വിമതവധം – അത് സിപിഎമ്മിന്റെ ഒരു കളിയാണ്. നല്ല ഒന്നാന്തം ചവിട്ടുനാടകം. കൊന്ന് കീറി മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നല്ല ഒന്നാന്തരം ചവിട്ടുനാടകം. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഓര്‍ക്കുക, ജീവനില്‍ വലിയ കൊതിയൊന്നുമില്ലെങ്കില്‍ മാത്രം വിമതപ്പോരിനിറങ്ങുക. കാരണം വിമതരെ വകവരുത്താന്‍ കൊലക്കത്തികള്‍ റെഡിയാണ്. പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെ സ്വധീനിച്ച് മത്സരരംഗത്തു നിന്ന് മാറ്റുന്നതൊക്കെ പഴങ്കഥ. ഔട്ട് ഡേറ്റഡ്. ഇപ്പോള്‍ ഒറ്റ ഡയലോഗേ അത്തരം വിമതന്‍മാരോടും സ്വതന്ത്രന്‍മാരോടും സിപിഎം പറയുന്നുള്ളു – കാച്ചിക്കളയും…ഒരു കുഞ്ഞുപോലുമറിയാതെ നീയൊക്കെ ഇറച്ചിയില്‍ മണ്ണുപറ്റിക്കിടക്കും….. ഏറ്റവുമൊടുവില്‍ അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് നേരെ സിപിഎം നേതാവിന്റെ വധഭീഷണി വന്നിരിക്കുന്നു. പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചില്ലെങ്കല്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ജീവനില്‍ അല്‍പം കൊതിയും പേടിയുമുള്ളവര്‍ ഇടംവലം നോക്കാതെ പത്രിക പിന്‍വലിക്കും. കാരണം ഭീഷണിപ്പെടുത്തുന്നത് സിപിഎം ആണെന്നതുകൊണ്ടുതന്നെ. ടി.പി.ചന്ദ്രശേഖരനേറ്റ…
Read More » -
ചെങ്കോട്ട സ്‌ഫോടനം: ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങി; സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഫ്രീസര്‍; ബോബുകള്‍ നിര്‍മിക്കാന്‍ പ്രത്യേക ശൃംഖല; ബോംബ് നിര്‍മാണത്തിനുള്ള ക്ലാസുകള്‍ കിട്ടിയത് തുര്‍ക്കിയില്‍നിന്നെന്നും അന്വേഷണ സംഘം
ലക്‌നൗ: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങിയെന്നും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഫ്രീസര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍, ഡോ. അദീല്‍, അമീര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനുമുള്ള സങ്കീര്‍ണ്ണമായ ഒരു ശൃംഖലയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഡോ. ഷഹീനുമായി ബന്ധമുള്ള ഒരാള്‍ വഴി മുസമ്മില്‍ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യന്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങിയിരുന്നു. പിന്നീട് ഡോ. അദീലിന്റെ ലോക്കറില്‍നിന്ന് ഈ ആയുധം കണ്ടെടുത്തിരുന്നു. മറ്റൊരു റഷ്യന്‍ നിര്‍മിത റൈഫിളായ എകെ ക്രിങ്കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ഒരു ബെറെറ്റ പിസ്റ്റള്‍, ഏകദേശം 2,900 കിലോ സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ നേരത്തേ ഫരീദാബാദില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഉമറിന്റെ ആവശ്യപ്രകാരം ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡോ. ഷഹീന്‍ ആണ് റഷ്യന്‍ അസോള്‍ട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയം ഒഴിവാക്കാന്‍ വിതരണക്കാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ്…
Read More » -
ബൈജൂസിന് കനത്ത തിരിച്ചടി; 8,900 കോടി രൂപ ഉടന്‍ നല്‍കണമെന്ന് അമേരിക്കന്‍ കോടതി; കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളും ഇനി നടക്കില്ല; വായ്പ ലഭിച്ച പണം അനധികൃതമായി രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നും കണ്ടെത്തല്‍
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് അമേരിക്കന്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കമ്പനിയുടെ അമേരിക്കന്‍ ഉപസ്ഥാപനമായ ബി.വൈ.ജെ.യു.എസ്. ആല്‍ഫ 107 കോടി ഡോളര്‍ ഗ്ലാസ് ട്രസ്റ്റിനുനല്‍കാന്‍ ബാധ്യസ്ഥമാണെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ഗ്ലാസ് ട്രസ്റ്റ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് വിധി. കോടതിയില്‍ ഹാജരാകാനും രേഖകള്‍ സമര്‍പ്പിക്കാനും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ആല്‍ഫ വഴങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെലാവേര്‍ ബാങ്ക്‌റപ്റ്റ്‌സി കോടതി സ്വമേധയാ ഉത്തരവിറക്കിയത്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന് യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങള്‍ ഏകദേശം 100 കോടി ഡോളര്‍ വായ്പ നല്‍കിയിരുന്നു. എന്നാല്‍, ബൈജൂസ് ഈ വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചു എന്നും, 53.3 കോടി ഡോളര്‍ അനധികൃതമായി അമേരിക്കയ്ക്ക് പുറത്തേക്ക് കടത്തി എന്നും കാണിച്ച് വായ്പാദാതാക്കളില്‍ ഒരാളായ ഗ്ലാസ് ട്രസ്റ്റ് ഡെലാവേര്‍ കോടതിയെ സമീപിച്ചു. ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായ ഒരു ഉത്തരവ് കോടതി ആദ്യം നല്‍കിയിരുന്നു. എന്നാല്‍,…
Read More » -
രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേത്; അക്രമികള്‍ എത്തിയത് വിശ്വസ്തരുടെ കാറില്‍; സാമ്പത്തിക ഇടപാട് വഷളായി; ആദ്യം ഡ്രൈവറെ വെട്ടി, പിന്നാലെ സുനിലിനെയും; വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: തൃശൂരിലെ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേതെന്ന് സൂചന. കാരണം, പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടെ കാറിലാണ് ഗുണ്ടാസംഘം വന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്വട്ടേഷനു കാരണം. രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ വധിക്കാനായിരുന്നു ശ്രമം. കാറിലെ ഡ്രൈവറെ ആദ്യം വെട്ടി. പിന്നാലെ, സുനിലിനേയും. ഇരുവര്‍ക്കും ഗുരുതരമായ പരുക്കേറ്റു. വന്നത് ഗുണ്ടാസംഘമാണെന്ന് ഉറപ്പായിരുന്നു. കാരണം, സുനിലന് നേരിട്ട് പരിചയമില്ലാത്തവരായിരുന്നു അക്രമം. അപ്പോള്‍ പിന്നെ, ആര് നല്‍കിയ ക്വട്ടേഷന്‍ എന്നതായിരുന്നു ചോദ്യം. ഗുണ്ടകള്‍ വന്ന കാര്‍ പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടേതാണ്. ഒരു വര്‍ഷം മുമ്പ് സുനിലെ ആക്രമിച്ച കേസിലും ഈ വിശ്വസ്തരില്‍ ഒരാള്‍ പ്രതിയായിരുന്നു. കൂട്ടുപ്രതി, പ്രവാസി വ്യവസായിയും. സുനിലും ഈ വ്യവസായിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേചൊല്ലി, തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതമാകാം ക്വട്ടേഷനെന്ന് സംശയിക്കുന്നു. അക്രമികളായി വന്ന ഗുണ്ടകളെ പിടികൂടാന്‍ പൊലീസിന്റെ ശ്രമം തുടരുന്നു. പ്രവാസികളായ രണ്ടു വ്യവസായികള്‍…
Read More » -
കെഎഫ്‌സി വായ്പത്തട്ടിപ്പ്: പി.വി. അന്‍വറിനു കുരുക്കു മുറുകുന്നു; മറ്റു വരുമാനമില്ലാതെ അഞ്ചു വര്‍ഷത്തിനിടെ 50 കോടിയുടെ ആസ്തി വര്‍ധന; ഇഡിക്കു മുന്നില്‍ മറുപടിയില്ല; ഡ്രൈവറിന്റെ പേരിലടക്കം ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; പിവിആര്‍ മെട്രോ വില്ലേജില്‍ വന്‍ നിര്‍മിതികള്‍
മലപ്പുറം: കെഎഫ്‌സി വായ്പത്തട്ടിപ്പില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്ഡില്‍ കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ അന്‍വറിന്റെ ആസ്തിയില്‍ അന്‍പത് കോടി രൂപയുടെ വര്‍ധനയുണ്ടായതായും ഇഡി കണ്ടെത്തി. അന്‍വറിന്റെ വീട്ടിലടക്കം ആറിടങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അന്‍വറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളില്‍ തുടങ്ങിയ ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയംവെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോണ്‍ അനുവദിച്ചത്. കെഎഫ്‌സിയില്‍ നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചു. 2016ല്‍ 14 കോടി രൂപയായിരുന്നു അന്‍വറിന്റെ ആസ്തി. എന്നാല്‍ 2021ല്‍ ആസ്തി 64 കോടിയിലേക്ക് ഉയര്‍ന്നു. 2015 മുതല്‍ 2020 വരെ മറ്റു വരുമാനമില്ലെന്ന് അന്‍വര്‍ വെളിപ്പെടുത്തിയതിന് വിരുദ്ധമാണ് ഈ കണക്ക്. ഈ…
Read More » -
സ്പായില്‍ പോയകാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ; സിപിഒ യില്‍ നിന്നും സബ് ഇന്‍സ്പക്ടര്‍ തട്ടിയത് നാലുലക്ഷം രൂപ ; കേസില്‍ ഒരു യുവതിയെ അടക്കം മൂന്ന് പേരെ പ്രതികള്‍
കൊച്ചി: സ്പായില്‍ പോയകാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒ യില്‍ നിന്നും സബ് ഇന്‍സ്പക്ടര്‍ തട്ടിയത് നാലുലക്ഷം രൂപ. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസെടുത്തു. സംഭവത്തില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടാകും. കേസില്‍ ഒരു യുവതിയെ അടക്കം മൂന്ന് പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. സിപിഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയ ത്തിലാണ് എസ്ഐ ബിജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെ ന്ന് എസ്ഐ സിപിഒയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ‘സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയുമെ’ന്ന് ഭീഷണപ്പെടുത്തി. പിന്നാലെ സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപയും കവര്‍ന്നു. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്ന് പേര്‍…
Read More » -
തുര്‍ക്കിയിലും ചൈനയിലും നിര്‍മിച്ച പിസ്റ്റളുകള്‍ , ഡ്രോണുകള്‍ വഴി പാക്കിസ്ഥാനില്‍ നിന്നും ആയുധക്കടത്ത്; കയ്യോടെ പൊക്കി
ഐഎസ്ഐയുമായി നേരിട്ട് ബന്ധമുള്ള രാജ്യാന്തര ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. സംഘത്തിലെ പ്രധാന കണ്ണികളെന്ന് കരുതുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വലിയ തോതിലുള്ള വിദേശനിർമ്മിത ആയുധശേഖരവും കണ്ടെടുത്തു. ഡിസിപി സഞ്ജീവ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഓപ്പറേഷൻ നടത്തിയത്. പത്ത് അത്യാധുനിക വിദേശ നിർമ്മിത സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 92 തിരകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് സ്പെഷ്യൽ സി.പി ദേവേഷ് ശ്രീവാസ്തവ പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയതെന്നും പോലീസ് സ്ഥിരീകരിക്കുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റത്തിന്‍റെയും ആയുധക്കടത്തിന്‍റെയും പുതിയ രീതിയാണിതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. പിടിച്ചെടുത്ത ആയുധങ്ങളില്‍ തുര്‍ക്കിയില്‍ നിര്‍മിച്ച പിഎക്സ്–5.7 പിസ്റ്റളും ചൈനീസ് നിർമ്മിത PX-3 പിസ്റ്റളുകളും ഉള്‍പ്പെടു്ന . പിഎക്സ്–5.7 പ്രത്യേക സേനകള്‍ മാത്രം ഉപയോഗിക്കുന്ന അത്യാധുനിക ആയുധമാണ്. നിലവില്‍ ലഭിച്ച തെളിവുകള്‍ പൂര്‍ണമാണെന്നും ആയുധക്കടത്തിന്റെ ലക്ഷ്യമുള്‍പ്പെടെ വ്യക്തമാകുന്ന വിവരം പുറത്തുവരാന്‍ സാഹചര്യമൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. മേഖലയെ…
Read More »