Breaking NewsCrimeKeralaLead NewsNEWS

അമ്പതിലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പട്ടു ; തിരച്ചിൽ ഊർജ്ജിതം  ; ബൈക്കിൽ താക്കോൽ വെച്ച് പോകരുതെന്ന് മുന്നറിയിപ്പ് 

തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പട്ടു.
 വിയ്യൂര്‍ സെൻട്രൽ ജയിൽ പരിസരത്തിൽ നിന്ന് തമിഴ്നാട് പോലീസിന്റെ  കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്
കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകന്‍.  ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിരുനഗറിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പില്‍ വെള്ളം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ മേയില്‍ തമിഴ്‌നാട് പോലീസ് വാഹനത്തില്‍ നിന്ന് സമാനമായി രീതിയില്‍ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താന്‍ തൃശൂരില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് പോലീസ്.
രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാല്‍ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ പോലീസിനെ  അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.  . ബൈക്കില്‍ താക്കോല്‍ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.
. വിയ്യൂര്‍ ഹൗസിങ് കോളനി വഴിയാണ് പ്രതി രക്ഷപ്പെട്ടത്.  പോലീസ് പരിസരത്തെ വീടുകളിലും കിണറുകളിലും മറ്റും തിരച്ചില്‍ നടത്തുന്നുണ്ട്. സമീപത്തെ ഹൗസിംഗ് കോളനികളിലും പരിശോധന നടത്തുന്നുണ്ട്.

Back to top button
error: