Crime

  • എറണാകുളത്ത് ‘ധൂം’ സിനിമാ സ്‌റ്റെലില്‍ മോഷണം നടത്തി ബാര്‍ ജീവനക്കാരന്‍ ; സിസിടിവി വരെ കറുപ്പിച്ച് നടത്തി സംഭവത്തില്‍ ചതിച്ചത്് ടീഷര്‍ട്ട് ; അഞ്ചുലക്ഷം രൂപയുമായി മോഷ്ടാവിനെ പോലീസ് കയ്യോടെ പൊക്കി

    കൊച്ചി: നഗരത്തിലെ പ്രശസ്തമായ ബാറില്‍ സിനിമാ സ്‌റ്റൈലില്‍ നടത്തിയ മോഷണം അതിനേക്കാള്‍ അപസര്‍പ്പകമായി പോലീസ് പിടികൂടി. എറണാകുളം നഗരമധ്യത്തിലെ സെലിബ്രിറ്റികള്‍ അടക്കം സ്ഥിരം വന്നുപോകുന്ന വെലോസിറ്റി ബാറിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ വരെ കറുപ്പിച്ച് നടത്തിയ മോഷണം പക്ഷേ ഒരു ടീ ഷര്‍ട്ട് വെച്ച് പോലീസ് പൊക്കി. പത്തുലക്ഷം രൂപ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ബാറിലെ മുന്‍ ജീവനക്കാരനായ വൈശാഖിനെ പോലീസ് പിടികൂടി. ആലപ്പുഴയിലെ വീട്ടില്‍ നിന്നും പിടികൂടിയ ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ബോളിവുഡില്‍ വന്‍ഹിറ്റായ ‘ധൂം’ സിനിമായിരുന്നു മോഷ്ടാക്കള്‍ക്ക് പ്രചോദനം. ബാറില്‍ എവിടെയെല്ലാമാണ് കാമറയുള്ളത് എന്ന് വൈശാഖിന് അറിയാമായിരുന്നു. ക്യാമറയില്‍ പതിയാതെ മറ്റൊരു വശത്തുകൂടി വൈശാഖ് അകത്തുകയറി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പതിയാതെയിരിക്കാന്‍ എല്ലാ സിസിടിവി കാമറകളിലും സ്‌പ്രേ പെയിന്റടിച്ചു. അതിന് ശേഷം പണവുമായി കടക്കുകയും ചെയ്തു. എന്നാല്‍ മോഷണസമയത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ട് മോഷ്ടാവിനെ ചതിക്കുകയും കൃത്യമായി കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ച്…

    Read More »
  • നാട്ടിലെത്തിയത് 3 ദിവസം മുന്‍പ്; വിദ്യാര്‍ഥി കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, യുവാവ് കസ്റ്റഡിയില്‍

    കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ആയിഷയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബഷീറുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീന്‍ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

    Read More »
  • ‘രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്‌നനാക്കി, ബലംപ്രയോഗിച്ച് യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോ, ഭാര്യയ്ക്ക് അയച്ചു; ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം ആവശ്യപ്പെട്ടു’

    മലപ്പുറം: നിലമ്പൂരില്‍ യുവാവ് ജീവനൊടുക്കിയതിന് പിന്നില്‍ അയല്‍വാസിയായ യുവതി ഉള്‍പ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. നിലമ്പൂര്‍ പളളിക്കുളം സ്വദേശി രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയെന്നും ആ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും അമ്മ തങ്കമണിയും സഹോദരന്‍ രാജേഷും ആരോപിച്ചു. ജൂണ്‍ പതിനൊന്നിനാണ് സംഭവം. രതീഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയല്‍വാസിയായ യുവതി തന്ത്രപൂര്‍വം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. രണ്ടു ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടതെന്നും കുടുംബം ആരോപിച്ചു. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുനല്‍കി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകന്‍ ജീവനൊടുക്കിയതെന്നും രതീഷിന്റെ അമ്മ പറയുന്നു.…

    Read More »
  • താമരശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും ഗുണ്ടാ ആക്രമണം; വാഹനവും ഓഫീസും തകര്‍ത്തു, 2 പേര്‍ക്ക് പരിക്ക്

    കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും ആക്രമണം. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ എത്തിയ അഞ്ചംഗ ക്വട്ടേഷന്‍ സംഘം ഓഫീസും വാഹനവും അടിച്ചു തകര്‍ത്ത ശേഷം ജീവനക്കാരെയും മര്‍ദിച്ചു. ഓഫീസിലെ ത്രാസ്, മേശ, കസേര, മത്സ്യം നിറക്കുന്ന പെട്ടികള്‍ എന്നിവയെല്ലാം അടിച്ചു തകര്‍ത്തു. പെട്ടിയും കല്ലും ഉപയോഗിച്ചാണ് മിനി കണ്ടയ്‌നര്‍ ലോറിയുടെ ചില്ല് തകര്‍ത്തത്. പരിക്കേറ്റ ജീവനക്കാരായ സുല്‍ഫിക്കര്‍, സുഹൈല്‍ എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാത്രിയിലും ക്വട്ടേഷന്‍ സംഘം മാര്‍ക്കറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ കയറിയ രണ്ടുപേര്‍ ജീവനക്കാരനായ നവാസിനു നേരെ വധഭീഷണി മുഴക്കിയിരുന്നു. പിന്നീട് പോലീസ് എത്തി രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഒരാള്‍ ഇറങ്ങി ഓടുകയും പോലീസ് പിന്തുടര്‍ന്ന് പിടികൂടിയ ശേഷം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ വൈദ്യപരിശോധനക്ക് തയ്യാറാവാതെ പോലീസിനു നേരെ ഭീഷണി മുഴക്കുകയും ആശുപത്രിയുടെ അകത്തും പുറത്തും ബഹളം…

    Read More »
  • മാങ്കൂട്ടത്തിലിനെതിരെ നടപടി കടുത്തുപോയി, എ ഗ്രൂപ്പില്‍ പുനര്‍വിചിന്തനം; ആരോപണം അംഗീകരിച്ചത് സിപിഎമ്മിന് ആയുധമായെന്നും വിലയിരുത്തല്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇത്രയും കടുത്ത നടപടി ആവശ്യമില്ലായിരുന്നുവെന്ന് എ ഗ്രൂപ്പ്. നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം കടുത്ത അതൃപ്തിയുണ്ട്. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി കടുത്തതാണെന്നും ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നുമാണ് വിലയിരുത്തല്‍. ഇതുവരെ രേഖമൂലമുള്ള പരാതി ഇല്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. എന്നാല്‍ നടപടി അനിവാര്യമായിരുന്നെന്നാണ് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നടപടിയിലൂടെ സാധിച്ചെന്നും സതീശന്‍ വിഭാഗം പറയുന്നു. സസ്‌പെന്‍ഡ് ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെതിരെ പോലും പ്രതിഷേധം ഉണ്ടായെന്നും നിയമസഭയില്‍ രാഹുലിനെ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. രാഹുല്‍ വിഷയത്തില്‍ ‘യു’ടേണോ? പാര്‍ട്ടി നിലപാടിന് മുമ്പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റ്; വിമര്‍ശനവുമായി ഹസന്‍ അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വനിതാനേതാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എം.എം ഹസന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പാര്‍ട്ടി നിലപാടെടുക്കുന്നതിന് മുന്‍പ് വനിതാ അംഗങ്ങള്‍ രംഗത്ത് വന്നത് തെറ്റാണ്.പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. അത് അവരുടെ…

    Read More »
  • യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് രണ്ടാഴ്ച; ഭർത്താവ് വീട്ടിൽ മരിച്ചനിലയിൽ, മാനസിക പീഡനമെന്ന് ബന്ധുക്കള്‍

    പത്തനംതിട്ട: നിരണത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും രണ്ടുമക്കളെയും കാണാതായെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് മാത്യൂവിനെ വൈകിട്ട് നാലരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പാണ് അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അനീഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു. റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പൊലീസില്‍ അറിയിച്ചത്. അനീഷ് മാത്യൂ ജീവനൊടുക്കാന്‍ കാരണം മാനസിക പീഡനമാണെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചു. ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ്…

    Read More »
  • ഓണത്തിനിടയ്ക്ക് പൂട്ടകച്ചവടം! ആഘോഷത്തിനിടെ കോഴിക്കോട് കളക്ടറേറ്റില്‍ ജീവനക്കാരിക്കെതിരേ ലൈംഗികാതിക്രമം

    കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റില്‍ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. കുറ്റാരോപിതന് അനുകൂലമായി ഭരണാനുകൂല സംഘടനാ നേതാക്കളില്‍ ചിലര്‍ രംഗത്തെത്തി. വ്യാഴാഴ്ച കളക്ടര്‍കൂടി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. കെ-സെക്ഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജീവനക്കാരിയെ വരാന്തയില്‍വെച്ച് അപമാനിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് അതിക്രമം നേരിട്ടത്. പകച്ചുപോയ യുവതി സഹപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉടന്‍ എഡിഎമ്മിനെ നേരില്‍ക്കണ്ട് രേഖാമൂലം പരാതി നല്‍കി. സംഭവം പോലീസില്‍ അറിയിക്കരുതെന്നും ഓഫീസില്‍വെച്ചുതന്നെ ഒത്തുതീര്‍പ്പാക്കണമെന്നും ഭരണാനുകൂല സംഘടനയിലെ ചില നേതാക്കള്‍ ഓഫീസിലെത്തി എഡിഎമ്മിനോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലായിരുന്നു എഡിഎം. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിര്‍ദേശിച്ചു. ഞായറാഴ്ച അവധിയായതിനാല്‍ തിങ്കളാഴ്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിഎമ്മിന് നല്‍കുമെന്നാണ് അറിയുന്നത്. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷന്‍ ക്ലബ്ബിന്റെ പേരിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.  

    Read More »
  • മറ്റൊരു വിവാഹത്തിനു മോഹം; തടസ്സം നിന്ന കാമുകിയെ യുവാവ് കൊന്ന് ഓടയില്‍ തള്ളി

    മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഭക്തി ജിതേന്ദ്ര മയേക്കറാണ് (26) കൊല്ലപ്പെട്ട സംഭവത്തില്‍ ദൂര്‍വാസ് ദര്‍ശന്‍ പാട്ടീല്‍ എന്നയാളാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 17 മുതല്‍ ഇവരെ കാണാതായിരുന്നു. സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭക്തി പിന്നീട് തിരികെ വന്നില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഖണ്ടാലയ്ക്ക് സമീപം യുവതിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. യുവതിയ്ക്ക് അവസാനമായി വന്ന ഫോണ്‍കോളുകള്‍ ദൂര്‍വാസ് ദര്‍ശന്‍ പാട്ടീലിന്റേതായിരുന്നു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ദൂര്‍വാസ് ദര്‍ശന്‍ കുറ്റം നിഷേധിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭക്തിയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തി. മറ്റൊരു സ്ത്രീയുമായുള്ള തന്റെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം അംബ ഘട്ടില്‍ ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലില്‍…

    Read More »
  • മറ്റൊരു പെണ്ണിനെ വിവാഹം ആലോചിച്ചു; എതിര്‍ത്ത കാമുകിയെ കൊലപ്പെടുത്തി കാനയില്‍ തള്ളി; രണ്ടാഴ്ചയ്ക്കു ശേഷം പ്രതി പിടിയില്‍

    പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ യുവാവ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി കാനയില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആണ് സംഭവം. കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്കു ശേഷം ഇന്നലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രണ്ടാഴ്ച്ച മുന്‍പാണ് പ്രതി ദൂർവാസ് ദർശൻ പാട്ടീലിന്റെ പെണ്‍സുഹൃത്ത് ഭക്തി ജിതേന്ദ്ര മായേക്കറെ കാണാതായത്. 26 വയസ്സുകാരിയായ മായേക്കറെ ഓഗസ്റ്റ് 17-നാണ് കാണാതായത്. ഒരു സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് മായേക്കർ വീട്ടില്‍നിന്നു പോയതെന്നും അതിനുശേഷം കാണാതായെന്നും കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും മായേക്കറുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഖണ്ഡാലയ്ക്ക് സമീപമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് മായേക്കറുടെ സുഹൃത്ത് പാട്ടീലിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മായേക്കറെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാള്‍ മൊഴി നല്‍കി. മറ്റൊരു യുവതിയുമായുള്ള വിവാഹത്തെച്ചൊല്ലി പതിവായി വഴക്കുണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കാനയില്‍ നിന്നും പൊലീസ് മൃതദേഹം…

    Read More »
  • മര്‍ദനത്തില്‍ ‘മറുനാടന്‍’ ഷാജനു പരുക്ക്; മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

    ഇടുക്കി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരുക്കേറ്റ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തു ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു മര്‍ദനം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന്‍ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി…

    Read More »
Back to top button
error: