Crime

  • അമ്മയെ കെട്ടിയിട്ട് കത്തിച്ചു കൊന്ന സംഭവം: പ്രതി ലഹരിക്കടിമ, സ്ഥിരം പ്രശ്നക്കാരന്‍

    തിരുവനന്തപുരം: വെള്ളറടയില്‍ അമ്മയെ കെട്ടിയിട്ട് തീയിട്ട് കൊന്ന ആനപ്പാറ കാറ്റാടി എലിവാലന്‍കോണം സ്വദേശി മോസസ് ബിബിന്‍ ലഹരിക്കടിമയാണെന്നും സ്ഥിരം പ്രശ്‌നക്കാരനാണെന്നും ബന്ധുക്കളും നാട്ടുകാരും. രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കല്ലറ മദ്യലഹരിയില്‍ ഇയാള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇടയ്ക്ക് പീഡനക്കേസില്‍ ജയില്‍വാസത്തിനുശേഷം കൊല്ലം പാരിപ്പള്ളിയില്‍ ഇയാള്‍ ടാപ്പിങ് പണിക്ക് പോയി. കുറെ മാസങ്ങള്‍ക്കുശേഷം അവിടെയും പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വീടിന്റെ ജനാലകളും വാതിലുകളും ഫര്‍ണിച്ചറുമെല്ലാം ഇയാള്‍ പലപ്പോഴായി നശിപ്പിച്ചിരുന്നു. ജനാലയില്‍നിന്ന് പൊളിച്ചെടുത്ത കമ്പികള്‍ മുഴുവന്‍ ആക്രിക്കടയില്‍ വില്‍ക്കും. വിറ്റുകിട്ടുന്ന തുകയ്ക്ക് ഇയാള്‍ മദ്യപിച്ചിരുന്നതായും പരിസരവാസികള്‍ പറയുന്നു. ഇടയ്ക്കിടെ അമ്മ നളിനിയെ ബിബിന്‍ മര്‍ദിക്കാറുണ്ടെന്നും നിലവിളികേട്ട് അവിടെ എത്തുന്നവരെ അയാള്‍ അസഭ്യം പറയാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

    Read More »
  • ഉറങ്ങിക്കിടന്ന മനോരോഗിയായ ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് പിടിയില്‍

    പാലക്കാട്: കോട്ടായിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വിറകു കൊള്ളി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടില്‍ വേശുക്കുട്ടി (65)ആണ് മരിച്ചത്. ഭര്‍ത്താവ് വേലായുധനെ (72) കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള വേശുക്കുട്ടിയെ കിടപ്പുമുറിയില്‍ വച്ച് വിറകുകൊള്ളി ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണു കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ ഏഴോടെയാണ് സഹോദരന്റെ അടുത്തെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് പരിശോധനയില്‍ വേശുക്കുട്ടിയുടെ തലയില്‍ അടിക്കാന്‍ ഉപയോഗിച്ച വിറകുകൊള്ളി കണ്ടെടുത്തു. മുറ്റത്ത് രക്തക്കറ ഉണ്ടായിരുന്നു. ഇവരുടെ രണ്ടു മക്കളും തൊട്ടടുത്തു തന്നെയാണു താമസം. വേലായുധനും വേശുക്കുട്ടിയും തമ്മില്‍ വഴക്കിടുക പതിവാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.  

    Read More »
  • വീട്ടുകാരെ ബോധം കെടുത്തി കവര്‍ച്ച: പ്രതിയായ നേപ്പാള്‍ സ്വദേശിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

    തിരുവനന്തപുരം: വര്‍ക്കല ഹരിഹരപുരത്ത് വീട്ടുകാരെ ബോധം കെടുത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.മോഷണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച നേപ്പാള്‍ അജാന്‍ ജില്ലയില്‍ കൈവേലി ഗ്രാമത്തില്‍ റാംകുമാര്‍ (48) ആണ് മരിച്ചത്. നാട്ടുകാര്‍ പിടികൂടി നല്‍കിയപ്പോഴോ, പോലീസ് കസ്റ്റഡിയിലോ പ്രതിക്ക് മര്‍ദനമേറ്റിരുന്നോയെന്ന് അന്വേഷിക്കും. മരണകാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. റാംകുമാറിന്റെ ശരീരത്തില്‍ പരിക്കുകളോ മുറിവുകളോ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. ചൊവ്വാഴ്ച രാത്രി ഹരിഹരപുരത്ത് വീട്ടുകാര്‍ക്ക് ആഹാരത്തില്‍ ലഹരിപദാര്‍ഥം നല്‍കി ബോധംകെടുത്തി കവര്‍ച്ചനടത്തിയ കേസിലാണ് റാംകുമാര്‍ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് റാംകുമാറിനെ വര്‍ക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. വര്‍ക്കല തഹസില്‍ദാര്‍ അജിത് ജോയി, അഡീഷണല്‍ എസ്.പി. ആര്‍.പ്രതാപന്‍നായര്‍, വര്‍ക്കല എ.എസ്.പി. ദീപക്…

    Read More »
  • യുവാവിനെ ഷൂ കൊണ്ട് തലങ്ങും വിലങ്ങും തല്ലി; പിന്നാലെ വിശദീകരണവുമായി രഹത് ഫത്തേ അലി ഖാന്‍

    ഇസ്ലാമാബാദ്: പ്രശസ്ത പാകിസ്ഥാനി ഖവാലി ഗായകന്‍ രഹത് ഫത്തേ അലി ഖാന്‍ യുവാവിനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുപ്പിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ, ശിഷ്യന്‍ എന്ന് അവകാശപ്പെടുന്ന യുവാവിനെ ചെരുപ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച ശേഷം പിടിച്ചുവലിച്ച് താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനമേറ്റ യുവാവ് അലിഖാന്റെ ജോലിക്കാരനാണെന്ന് പാക് സമാ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ബോട്ടിലുമായി ബന്ധപ്പെട്ടാണ് അലിഖാന്‍ യുവാവിനെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നും അടിക്കരുതെന്നും ഇയാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി രഹത്ത് രംഗത്തുവന്നു. ഒരു ഉസ്താദും വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നും വിദ്യാര്‍ത്ഥികള്‍ തെറ്റ് ചെയ്താല്‍ അധ്യാപകര്‍ ശിക്ഷിക്കുമെന്നും നല്ലത് ചെയ്താല്‍ അവരെ സ്നേഹം കൊണ്ടും പ്രശംസ കൊണ്ടും വീര്‍പ്പുമുട്ടിക്കുമെന്നും രഹത്ത് വിശദീകരണത്തില്‍ പറയുന്നു. https://twitter.com/AskAnshul/status/1751282005277593777ss മര്‍ദനത്തിനു ശേഷം തന്റെ വിദ്യാര്‍ത്ഥിയോട് മാപ്പ് ചോദിച്ചെന്നും അലിഖാന്‍ വിഡിയോയില്‍ പറയുന്നു. പുണ്യവെള്ളം സൂക്ഷിച്ച ബോട്ടില്‍ വെച്ച…

    Read More »
  • വണ്ടൂരില്‍ അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

    മലപ്പുറം: വണ്ടൂര്‍ തിരുവാലി നടുവത്ത് അച്ഛനെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്. നടുവത്ത് പൊട്ടിപ്പാറയില്‍ താമസിക്കുന്ന നെല്ലേങ്ങര വാസുദേവനെ (65) മകന്‍ സുദേവ് കാറിലെത്തി ഇടിച്ചിട്ടുവെന്നാണ് കേസ്. വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നടുവത്ത് പുന്നപ്പാല സഹകരണബാങ്കിന് മുന്‍വശത്തുവച്ചാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കാരണമായി പറയുന്നത്. വാസുദേവന്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാര്‍ ഇടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സുദേവ് റോഡരികില്‍ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു. വാസുദേവന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു.

    Read More »
  • ഡല്‍ഹി അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ സുഹൃത്തുക്കള്‍

    ന്യൂഡല്‍ഹി: പൊലീസ് അസി. കമ്മീഷണറുടെ മകനെ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി എസിപി: യശ്പാല്‍ സിംഗിന്റെ മകന്‍ ലക്ഷ്യ ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ രണ്ടുപേര്‍ക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ലക്ഷ്യ. എന്നാല്‍, സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ലക്ഷ്യയെ സുഹൃത്തുക്കള്‍ കലാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭത്തില്‍ ഇയാളുടെ സുഹൃത്തുക്കളായ വികാസ് ഭരദ്വാജ്, അഭിഷേക് എന്നിവരാണ് പ്രതികള്‍. തീസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ് ലക്ഷ്യ ചൗഹാന്‍. തിങ്കളാഴ്ച ഭരദ്വാജിന്റെയും അഭിഷേകിന്റെയും കൂടെ സോനിപത്തിലെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ചൗഹാന്‍ ഇറങ്ങിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്താത്തതോടെ എസിപി യശ്പാല്‍ സിംഗ് മകനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ചൗഹാനും ഭരദ്വാജും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം രൂക്ഷമായതിനാല്‍ കൊല്ലാന്‍ സുഹൃത്തുക്കള്‍ പദ്ധതിയിട്ടു. ഭരദ്വാജില്‍ നിന്ന് ചൗഹാന്‍ കടം വാങ്ങിയ പണം തിരിച്ച് നല്‍കുന്നില്ലെന്നാരോപിച്ചാണ് തര്‍ക്കത്തിന് തുടക്കം. പദ്ധതി പ്രകാരം അഭിഷേകും ഭരദ്വാജും ചൗഹാനെ…

    Read More »
  • ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് ഒരുവര്‍ഷം തടവും പിഴയും ശിക്ഷ

    വയനാട്: ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മാനസികാരോഗ്യ വിദഗ്ധനായ മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനാണ് കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. 2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. ഐപിസി (354എ) (1) പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും, ഐപിസി (354) പ്രകാരം ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്…

    Read More »
  • മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം; മുഖത്ത് മുളകുപൊടി വിതറി, ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ചു

    മലപ്പുറം: മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദനം. 65 കാരനായ ഉണ്ണിമുഹമ്മദ് ആണ് ക്രൂരമര്‍ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്ക് പറ്റി. സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധു യൂസഫ് ആണ് ഇവരെ മര്‍ദിച്ചത് എന്നാണ് പരാതി. മുഖത്ത് മുളകുപൊടി വിതറി ആയിരുന്നു ക്രൂരമര്‍ദമനം. തടയാന്‍ ശ്രമിച്ച ഉണ്ണി മുഹമ്മദിന്റെ ഭാര്യയ്ക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സംഭവത്തില്‍ മഞ്ചേരി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വഴിവെട്ടാനായി യൂസഫ് ജെസിബിയുമായി എത്തിയപ്പോള്‍ സ്ഥലമുടമയായ ഉണ്ണി മുഹമ്മദ് തടഞ്ഞു. കേസില്‍പെട്ട സ്ഥലമാണെന്നും വഴിവെട്ടാന്‍ സാധ്യമല്ലെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് ഉണ്ണി മുഹമ്മദിന്റെ ബന്ധുവായ യൂസഫും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

    Read More »
  • സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകാനുള്ള ശ്രമം തടഞ്ഞു; മനാമയില്‍ മലയാളി മര്‍ദനമേറ്റ് മരിച്ചു

    കോഴിക്കോട്: ബഹ്‌റൈനിലെ മനാമയില്‍ മലയാളി കൊല്ലപ്പെട്ടതു കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആളുടെ മര്‍ദനമേറ്റെന്ന് റിപ്പോര്‍ട്ട്. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീര്‍ (57) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ബഹ്റൈന്‍ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇരുപത്തിയഞ്ച് വര്‍ഷമായി റിഫയിലെ ഹാജിയാത്തില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തി വരികയായിരുന്നു ഇദ്ദേഹം. യുവാവു പണം നല്‍കാതെ പോകാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ബഷീറിന് മര്‍ദനമേറ്റു. ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹയറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല. അതേസമയം, വിസിറ്റ് വിസകളിലെത്തുന്നവര്‍ പിന്നീട് വര്‍ക്ക് പെര്‍മിറ്റ് നേടുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമ ഭേദഗതി ഉണ്ടാകണമെന്ന ആവശ്യം അഞ്ച് എം.പി മാരുടെ നേതൃത്വത്തില്‍ ഉന്നയിച്ചു. 1965ലെ ഫോറിനേഴ്സ് (മൈഗ്രേഷന്‍…

    Read More »
  • ദളിതയായ വീട്ടുജോലിക്കാരിക്ക് കൊടും പീഡനം; ഡി.എം.കെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റില്‍

    ചെന്നൈ: വീട്ടുജോലിക്കാരിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റിലായി. ദലിത് യുവതിയെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പട്ടികജാതി അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തിരുന്നു. ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖ (18)യാണ് ഇവരുടെ ഉപദ്രവത്തിന് ഇരയായത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടില്‍ വീട്ടുജോലി ചെയ്യുകയാണ്. 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ രേഖ ഏഴു മാസം മുന്‍പാണ് ചെന്നൈ തിരുവാണ്‍മിയൂരിലുള്ള ആന്റോയുടെ വീട്ടില്‍ ജോലിക്കായി എത്തിയത്. ദലിത് പെണ്‍കുട്ടിയെ എംഎല്‍എയുടെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെണ്‍കുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഉളുന്ദൂര്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തിരുവാണ്‍മിയൂര്‍ പൊലീസ് കേസെടുത്തത്.  

    Read More »
Back to top button
error: