Crime

  • 43 ലക്ഷം രൂപയുടെ സൈബര്‍ത്തട്ടിപ്പ്; മൂന്നുയുവാക്കള്‍ അറസ്റ്റില്‍

    കോഴിക്കോട്: എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് ഓണ്‍ലൈന്‍ വഴി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുയുവാക്കള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), ചോലയില്‍ വീട്ടില്‍ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ്‌ചെയ്തത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേര്‍ന്ന് വെല്‍വാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങള്‍ അയച്ച് ടെലഗ്രാമില്‍ ഗൂഗിള്‍മാപ്പ് റിവ്യൂ വി.ഐ.പിയെന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിവിധ ലിങ്കുകളില്‍ കണ്ണിയാക്കുകയായിരുന്നു. ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, മോഹന്‍ദാസ്, ഷിജിത്ത്…

    Read More »
  • സിദ്ധാര്‍ഥന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്തു നല്‍കിയത് തെറ്റായ ഓഫീസില്‍; ആഭ്യന്തരവകുപ്പിന് വന്‍ വീഴ്ച

    തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലം. സിദ്ധാര്‍ഥന്റെ കുടുംബവും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയതോടെ തിരക്കിട്ടു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആഭ്യന്തര വകുപ്പിലെ 3 വനിതാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എല്‍.അഞ്ജു എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍. വിഴ്ചകള്‍ ഇങ്ങനെ: സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നല്‍കി. കത്ത് അയയ്‌ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിനായിരുന്നു. എന്നാല്‍, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോര്‍ട്ട് നല്‍കിയില്ല. എഫ്‌ഐആറിന്റെ ഇംഗ്ലിഷ് പകര്‍പ്പ്, അന്വേഷണ നാള്‍വഴി, മൊഴികള്‍, മഹസര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയടക്കം…

    Read More »
  • ”ഞാന്‍ ചതിക്കപ്പെട്ടു; മുഖ്യമന്ത്രി എന്റെയും കുടുംബത്തിന്റെ വായ അടപ്പിച്ചു; ഒരാഴ്ചയ്ക്കിടെ തെളിവുകള്‍ നശിപ്പിച്ചു”

    തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടെതെന്നും പിതാവ് പറഞ്ഞു നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാല്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നായിരുന്നു ജയപ്രകാശിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാന്‍ ഉന്നത ശ്രമം നടന്നതായും ജയപ്രകാശ് പറഞ്ഞു. ഞാന്‍ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. എല്ലാവരും ഇതിനെതിരെ രംഗത്തുവന്നപ്പോള്‍ പെട്ടന്ന് അതിന് തടയിടേണ്ട ആവശ്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. താന്‍ മണ്ടനായിപ്പോയി. എന്റെയും കുടുംബത്തിന്റെയും വായ അടച്ചുവച്ചു. എല്ലാ നടക്കുമെന്ന് താനും ധരിച്ചു. ഒരാഴ്ച അവര്‍ക്ക് മതിയായിരുന്നു. അതിനിടെ തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്നും ജയപ്രകാശ് പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചാണ് അന്ന് ഞാന്‍ അവിടെനിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം…

    Read More »
  • വീടുപണിക്ക് പണത്തിനായി തട്ടിക്കൊണ്ടുപോകല്‍; 23 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് 9 വയസ്സുകാരനെ കൊന്നു, അയല്‍വാസി പിടിയില്‍

    മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താനെയിലെ ബദ്‌ലാപൂരിലെ ഗോരെഗാവ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. കേസിലെ മുഖ്യ പ്രതി സല്‍മാന്‍ മൗലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വെകുന്നേരമാണ് സംഭവം നടന്നത്. പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇബാദ് എന്ന കുട്ടിയെ അയല്‍വാസി കൂടിയായ സല്‍മാന്‍ മൗലവി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തയ്യല്‍ക്കാരനായ സല്‍മാന്‍ മൗലവിയുടെ പുതിയ വീടിന്റെ നിര്‍മാണത്തിന് 23 ലക്ഷം രൂപ ആവശ്യമായിരുന്നു.ഇത് നേടിയെടുക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പള്ളിയില്‍ പോയി ഏറെ നേരം കഴിഞ്ഞും മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചു.ഈ സമയത്താണ് ഇബാദിന്റെ പിതാവ് മുദ്ദാസിറിന് മകനെ തട്ടിക്കൊണ്ടുപോയതാണെന്നും 23 ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ മോചിപ്പിക്കാം എന്ന് പറഞ്ഞ് ഫോണ്‍ സന്ദേശം വരുന്നത്. കൂടുതല്‍ വിവരങ്ങളൊന്നും പറയാതെ ഫോണ്‍ കോള്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിക്ക് വേണ്ടി നാട്ടുകാരും പൊലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.…

    Read More »
  • പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊല്ലാന്‍ ‘ടൂള്‍സു’മായെത്തി; യുവാവ് അറസ്റ്റില്‍

    ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ആള്‍ അറസ്റ്റില്‍. മാന്നാര്‍ എരമത്തൂര്‍ കണ്ണമ്പള്ളി വീട്ടില്‍ പ്രമോദ് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ സ്‌ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. പൊലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്‌പ്പെടുത്തിയത്. രണ്ട് ആണ്‍മക്കളുമൊത്ത് ഭാര്യ രാധു കഴിഞ്ഞ ജനുവരി മുതല്‍, തോട്ടപ്പള്ളിയിലെ വീട്ടില്‍ മാറിത്താമസിക്കുകയായിരുന്നു. 24ന് രാത്രി എട്ടുമണിയോടെ പ്രമോദ് സ്‌കൂട്ടറില്‍ വരുമ്പോള്‍ വഴിയില്‍ ഭാര്യയെയും മക്കളെയും കണ്ടു. തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭാര്യയുടെ അച്ഛനുമായി വാക്കുതര്‍ക്കവുമുണ്ടായി. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ പെട്രോളും ലൈറ്ററുമായി അവര്‍ക്കെതിരെ തിരിഞ്ഞു. പ്രമോദിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 6 ഗുണ്ടുകള്‍, 3 ലീറ്റര്‍ പെട്രോള്‍, കത്തി, കയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി; 30 ലക്ഷം ആവശ്യപ്പെട്ടു, ‘ലിവ് ഇന്‍ കപ്പിള്‍’ പിടയില്‍

    മുംബൈ: ക്രൈം സീരിസുകള്‍ കണ്ട് പ്രചോദിതരായി യുവതിയെ തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഭണ്ഡാര സ്വദേശികളും ‘ലിവ് ഇന്‍ കപ്പി’ളുമായ സ്വപ്നില്‍ മരാസ്‌കോല്‍ഹെ, ചേത്ന ബുരാഡെ എന്നിവരാണ് പിടിയിലായത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു യുവതിയെ തട്ടികൊണ്ടുപോയത്. സ്വപ്നിലും ചേത്നയും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസം. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21-വയസുള്ള ഐടി ജീവനക്കാരിയെ ലക്ഷ്യംവച്ച ഇവര്‍ ഹിംഗന ടി-പോയിന്റില്‍വച്ച് യുവതിയെ തടഞ്ഞുനിര്‍ത്തി. ചേത്ന എന്‍ഐഎയില്‍ നിന്നാണെന്നും ബോംബ് സ്ഫോടനം സംബന്ധിച്ച് ചോദ്യം ചെയ്യണമെന്നും പറഞ്ഞെങ്കിലും യുവതി മുന്നോട്ട് നടന്നുനീങ്ങുകയായിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് തിരികെ വരവേ ഇരുവരും ചേര്‍ന്ന് യുവതിയുടെ സ്‌കൂട്ടര്‍ തടഞ്ഞ് വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഭയപ്പെടുത്തി. തോക്ക് ചൂണ്ടി പിന്നില്‍ കയറിയ സ്വപ്നില്‍ യുവതിയെ വാടകവീട്ടില്‍ എത്തിച്ചെന്ന് സോണല്‍ ഡിസിപി അനുരാഗ് ജെയിന്‍ പറഞ്ഞു. യുവതിയെ വീട്ടില്‍ പൂട്ടിയിട്ടതിനുശേഷം പിതാവിനെ വിളിച്ച് 30 ലക്ഷം രൂപ…

    Read More »
  • ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് ‘കൃഷി’; റേഞ്ച് ഓഫീസറുടെ നടപടികളില്‍ ദുരൂഹത

    പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ കഞ്ചാവ് ചെടി നട്ട സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍. അജയന്റെ നടപടികളില്‍ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാര്‍ അജയനെതിരെ നല്‍കിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതെന്ന സംശയത്തിലാണ് വനം വകുപ്പ് അധികൃതര്‍. അജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് പരാതി റിപ്പോര്‍ട്ട് ചെയ്ത തിയ്യതികളില്‍ പൊരുത്തക്കേടുണ്ടെന്നും വനം വകുപ്പ് ഉന്നതര്‍ പറയുന്നു. മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയനായ ജീവനക്കാരന്റെ ഒപ്പ് അജയന്‍ നിര്‍ബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളില്‍ വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. സംഭവത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വനം വിജിലന്‍സ് വിഭാഗം കോട്ടയം ഡി.എഫ്.ഒയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് വളര്‍ത്തിയെന്ന് കാണിച്ചുള്ള എരുമേലി റെയിഞ്ച് ഫോറസ്റ്റ്…

    Read More »
  • ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ഭാര്യയുടെ കാര്‍ മോഷണം പോയി; കണ്ടെത്താനാവാതെ പൊലീസ്

    ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ഇന്നലെ ഉച്ചക്ക് മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ഡ്രൈവര്‍, ടൊയോട്ടോ ഫോര്‍ച്യൂണര്‍ സര്‍വീസ് ചെയ്ത ശേഷം വാഹനം അവിടെ നിര്‍ത്തിയതായിരുന്നു. ഈ സമയത്താണ് കാര്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ ഗുരുഗ്രാം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയെങ്കിലും മറ്റൊരു വിവരവും ലഭിച്ചില്ല. ഹിമാചല്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് മോഷണം പോയത്. വാഹനം കണ്ടെടുക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • സിദ്ധാര്‍ഥന്റെ ദുരൂഹമരണം; പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്തു

    വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വൈസ് ചാന്‍സലര്‍ തിരിച്ചെടുത്തു. ക്രൂര മര്‍ദനത്തിലും ആള്‍ക്കൂട്ട വിചാരണയിലും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടര്‍ പി.സി ശശിന്ദ്രന്‍ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സര്‍വകലാശാലയുടെ ലോ ഓഫിസറില്‍നിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവില്‍ സിദ്ധാര്‍ത്ഥന്‍ സ്വയം മുറിവെല്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയില്‍ ആത്മഹത്യ ചെയ്ത…

    Read More »
  • കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

    കൊല്ലം: കരുനാഗപ്പള്ളിയില്‍ തടി ലോറി പൊട്ടിച്ച കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നില്‍ എത്തിയാണ് ഡ്രൈവര്‍ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാര്‍ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്. തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളില്‍ കുരുങ്ങി വളാലില്‍ മുക്കില്‍ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന തടി ലോറി തട്ടിയാണ്…

    Read More »
Back to top button
error: