Crime

  • സിദ്ധാര്‍ഥന്റെ ദുരൂഹമരണം; പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്തു

    വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വൈസ് ചാന്‍സലര്‍ തിരിച്ചെടുത്തു. ക്രൂര മര്‍ദനത്തിലും ആള്‍ക്കൂട്ട വിചാരണയിലും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടര്‍ പി.സി ശശിന്ദ്രന്‍ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സര്‍വകലാശാലയുടെ ലോ ഓഫിസറില്‍നിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവില്‍ സിദ്ധാര്‍ത്ഥന്‍ സ്വയം മുറിവെല്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയില്‍ ആത്മഹത്യ ചെയ്ത…

    Read More »
  • കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

    കൊല്ലം: കരുനാഗപ്പള്ളിയില്‍ തടി ലോറി പൊട്ടിച്ച കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നില്‍ എത്തിയാണ് ഡ്രൈവര്‍ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാര്‍ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്. തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളില്‍ കുരുങ്ങി വളാലില്‍ മുക്കില്‍ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന തടി ലോറി തട്ടിയാണ്…

    Read More »
  • ശാരിരീക പീഡനവും ഭീഷണിയും സഹിക്കാനാവാതെ വന്നപ്പോള്‍ കടുംകൈ; പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള ശ്രമം പാളി; യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ കഥ

    വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത് ഈ മാസം ആദ്യമായിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യന്‍ എംബസി മുഖേനയുള്ള ശ്രമം. യെമന്‍ പൗരന്റെ കുടുംബം അനുവദിച്ചാല്‍ മാത്രമേ വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ. ഇനി മുന്നിലുള്ളത് പ്രാര്‍ത്ഥനാ നിര്‍ഭരമായ നാളുകളാണെന്നാണ് അമ്മ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരു നോക്ക് കാണാമെന്നും വാരിപ്പുണരാമെന്നുമുള്ള മോഹത്തിലുമാണ് പ്രേമകുമാരി. ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതോടെയാണ് പ്രേമകുമാരിക്ക് യമനിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്. ഏഴ് വര്‍ഷത്തിലേറെയായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ് പ്രേമകുമാരി. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അനുകൂല വിധി ഉണ്ടാകാന്‍ സാധ്യത…

    Read More »
  • മീന്‍ കറിവച്ചില്ലെന്ന് പറഞ്ഞ് ക്രൂരമര്‍ദനം, തലയ്ക്കടിയേറ്റ വീട്ടമ്മ മരിച്ചു; മകന്‍ അറസ്റ്റില്‍

    കൊല്ലം: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടയ്ക്കകം തോണ്ടലില്‍ പുത്തന്‍ വീട്ടില്‍ ദ്രൗപദി(60)യാണ് മരിച്ചത്. കഴിഞ്ഞ 16-നാണ് മകന്‍ പ്രമോദ് (42) അമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദ്രൗപദി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ ആറോടെ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രമോദ് മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുള്ളതായി കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു. സംഭവദിവസം ഉച്ചയ്ക്ക് മദ്യലഹരിയിലായിരുന്ന ഇയാള്‍ മീന്‍ വാങ്ങിവന്ന് പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടശേഷം പുറത്തേക്ക് പോയി. മൂന്നുമണിയോടെ തിരികെയെത്തിയപ്പോള്‍ മീന്‍ പാചകം ചെയ്തിട്ടില്ലെന്നു കണ്ട് ദ്രൗപദിയെ മര്‍ദിക്കുകയായിരുന്നു. കമ്പിവടികൊണ്ട് തലയില്‍ അടിച്ചു. വീടിന്റെ ഭിത്തിയില്‍ ശക്തിയായി തല ഇടിപ്പിക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റി. സംഭവദിവസംതന്നെ പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പ്രമോദും വിദേശത്തുള്ള സഹോദരിയുടെ മക്കളും ദ്രൗപദിക്കൊപ്പം…

    Read More »
  • മണ്ണുത്തിയില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം, അന്വേഷണം

    തൃശൂര്‍: മണ്ണുത്തിയില്‍ വയറ്റില്‍ കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ ഇടുപ്പിന് സമീപം വയറിന്റെ ഭാഗത്ത് കുത്തേറ്റ് മാംസം വിട്ടുപോയ നിലയിലാണ്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കപ്പെടുന്നത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.  

    Read More »
  • ആവശ്യത്തിന് പണം നല്‍കിയില്ല; ‘അപ്പനെ തട്ടാന്‍’ ക്വട്ടേഷന്‍ കൊടുത്ത് 16-കാരന്‍

    ലഖ്‌നൗ: പിതാവിനെ കൊല്ലാന്‍ മൂന്ന് ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കിയ 16 കാരന്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. വ്യാഴാഴ്ചയാണ് ബിസിനസുകാരനായ മുഹമ്മദ് നയീം (50) അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയവര്‍ നയീമിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഷൂട്ടര്‍മാരായ പിയൂഷ് പാല്‍, ശുഭം സോണി, പ്രിയാന്‍ഷു എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദുര്‍ഗേഷ് കുമാര്‍ സിംഗ് പറഞ്ഞു. ചോദ്യം ചെയ്തപ്പോഴാണ് നയീമിനെ കൊല്ലാന്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മകനെ ചോദ്യം ചെയ്തപ്പോള്‍ താനാണ് പിതാവിനെ കൊല്ലാന്‍ കൊലയാളികളെ വാടകക്ക് എടുത്തതെന്നും ആറ് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും സമ്മതിച്ചു. പിതാവിനെ കൊന്നാല്‍ ബാക്കി തുക നല്‍കാമെന്ന ഉറപ്പില്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തായി പൊലീസ് പറയുന്നു. ആവശ്യത്തിന് പണം നല്‍കാത്തതാണ് പിതാവിനെ കൊല്ലാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കാത്തതിനെ തുടര്‍ന്ന്…

    Read More »
  • പെട്രോള്‍ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു

    തൃശൂര്‍: ശനിയാഴ്ച രാത്രി പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് അണച്ചിരുന്നുവെങ്കിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.  

    Read More »
  • ബികോം വിദ്യാര്‍ഥിയായ ‘മന്ത്രവാദി’യുടെ ബ്ലാക്ക്‌മെയില്‍; പുഴയില്‍ ചാടി ജീവനൊടുക്കി മില്ലുടമ

    ബംഗളുരു: കര്‍ണാടകയില്‍ ഭീഷണിയെത്തുടര്‍ന്ന് മില്ലുടമ ജീവനൊടുക്കിയ സംഭവത്തില്‍ ബികോം വിദ്യാര്‍ഥിയായ മന്ത്രവാദി അറസ്റ്റില്‍. ബംഗളൂരുവിനടുത്ത് രാമനഗരയിലാണ് സംഭവം. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിക ബന്ധത്തില്‍ പ്രശ്നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച് വന്‍തോതില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ(22) എന്ന യുവമന്ത്രവാദിയെയാണ് പ്രശ്‌നപരിഹാരത്തിനായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക് പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജയ്ക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു, മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്യുകയും, മുത്തുരാജിനോട് 25,000 രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിഷ്ണുവിന്റെ ഭീഷണിയെത്തുടര്‍ന്ന് മുത്തുരാജ് പണമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും മാര്‍ച്ച് 9ന് അര്‍ക്കാവതി പുഴയില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു. മുത്തുരാജിന്റെ ഭാര്യസഹോദരന്‍ ശശികുമാറിന്റെ വാക്കുകള്‍ പ്രകാരം: ഇരുവരും കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുത്തുരാജിന് അജ്ഞാത നമ്പറില്‍ നിന്ന്ഒരു ഫോണ്‍ വരികയായിരുന്നു. ഫോണെടുത്തതിന് പിന്നാലെ ഫോണ്‍ വിളിച്ചയാള്‍ മുത്തുരാജിനോട് എന്താണ് ഇത്രയും വിളിച്ച്…

    Read More »
  • വീടുകളില്‍ വലിഞ്ഞുകയറും, വാതില്‍ തുറന്നുകിടന്നാലും ജനല്‍ പൊളിക്കും; ഇത് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’

    തിരുവനന്തപുരം: നഗരത്തിലെ മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’ പിടിയില്‍. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ മുറിഞ്ഞപാലം സ്വദേശി ബാഹുലേയനെ(56) തമിഴ്നാട്ടില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് പോലീസ് പിടികൂടിയ ഇയാളെ വഞ്ചിയൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഒരുവര്‍ഷം മുന്‍പ് ബാഹുലേയനെ വഞ്ചിയൂര്‍ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഈ കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിരുന്ന പ്രതി നാലുമാസം മുന്‍പ് ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്. സ്പൈഡര്‍മാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് ‘സ്പൈഡര്‍മാന്‍’ എന്ന വിളിപ്പേരുണ്ടായത്. സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്പികള്‍ക്കിടയിലൂടെയും വെന്റിലേറ്ററുകള്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കയറുന്നതാണ് ഇയാളുടെ രീതി. ഇനി വീടിന്റെ വാതില്‍ തുറന്നുകിടന്നാലും ‘സ്പൈഡര്‍മാന്‍’ ബാഹുലേയന്‍ അതുവഴി അകത്തുകടക്കില്ല. പകരം ജനല്‍കമ്പി ഇളക്കി അതിനിടയിലൂടെയാകും വീടിനുള്ളില്‍ പ്രവേശിക്കുക. കേരളത്തിലുടനീളം മോഷണം നടത്തുന്നയാളാണ് ബാഹുലേയന്‍. തുടര്‍ച്ചയായ…

    Read More »
  • പറവൂരില്‍ അമ്മായിയപ്പന്‍ കൊലപ്പെടുത്തിയ യുവതിയുടെ നെറ്റിയില്‍ വെടിയേറ്റ മുറിവ്; വീട്ടില്‍നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി

    എറണാകുളം: പറവൂരില്‍ ഭര്‍തൃപിതാവ് കൊലപ്പെടുത്തിയ ഷാനുവിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പാടും. നെറ്റിയില്‍ വെടികൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. ഈ പെല്ലറ്റുകള്‍ ഷാനുവിന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നു പൊലീസ് എയര്‍ പിസ്റ്റളും കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളില്‍ സെബാസ്റ്റ്യനാണ് (66) മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇതിനു മുന്‍പ് വെടിവച്ചതാകാം എന്നാണ് കരുതുന്നത്. അല്ലെങ്കില്‍ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാല്‍ കഴുത്തു മുറിച്ചതുമാകാം. വീട്ടിലെ അടുക്കളയില്‍ നിന്നാണ് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തത്. ആര്‍ക്കും വാങ്ങാന്‍ കഴിയുന്ന ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ എറണാകുളത്തെ കടയില്‍ നിന്നാണു സെബാസ്റ്റ്യന്‍ വാങ്ങിയതെന്നു വ്യക്തമായി. എയര്‍ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ ശേഷി വര്‍ധിപ്പിച്ച എയര്‍ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: