വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വൈസ് ചാന്‍സലര്‍ തിരിച്ചെടുത്തു. ക്രൂര മര്‍ദനത്തിലും ആള്‍ക്കൂട്ട വിചാരണയിലും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടര്‍ പി.സി ശശിന്ദ്രന്‍ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സര്‍വകലാശാലയുടെ ലോ ഓഫിസറില്‍നിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ.
സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവില്‍ സിദ്ധാര്‍ത്ഥന്‍ സ്വയം മുറിവെല്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സിദ്ധാര്‍ഥന്റെ മൃതദേഹം കണ്ടെത്തുന്നത്. സിദ്ധാര്‍ഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 18 പേര്‍ പലയിടങ്ങളില്‍ വെച്ച് സിദ്ധാര്‍ത്ഥനെ മര്‍ദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേസന്വേഷണം സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.