Crime

  • പോസ്റ്റര്‍ നശിപ്പിച്ചതിനെച്ചൊല്ലി സംഘര്‍ഷം; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

    തിരുവനന്തപുരം: പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്ഐ- ആര്‍എസ്എസ് സംഘര്‍ഷം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്. കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെച്ചൊല്ലി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പോസ്റ്റര്‍ പതിക്കാനെത്തിയ സുജിത്തും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിനു ശേഷം ഇന്നലെ രാത്രി സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

    Read More »
  • പെരുമ്പാവൂരില്‍ ഹോട്ടലിന്റെ മറവില്‍ ‘ദീദി’യുടെ ഹെറോയിന്‍ വില്‍പ്പന; രഹസ്യ ഓപ്പറേഷനില്‍ യുവതി പിടിയില്‍

    എറണാകുളം: പെരുമ്പാവൂരില്‍ ഹെറോയിനുമായി ബംഗാളി സ്വദേശിയായ സ്ത്രീ പിടിയില്‍. പെരുമ്പാവൂര്‍ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുര്‍ഷിദാബാദ് സ്വദേശിനിയായ സുലേഖ ബീവി (36) എന്ന സ്ത്രീ പിടിയിലായത്. 16.638 ഗ്രാം ഹെറോയിന്‍ ഇവരുടെ പക്കല്‍ നിന്നും എക്സൈസ് പിടിച്ചെടുത്തു. ‘ബംഗാളി ദീദി’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സ്വന്തം നാട്ടില്‍നിന്ന് ഹെറോയിന്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നു. കണ്ടം തറ ഭാഗത്ത് ഇവര്‍ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പ്പന നടത്തിവന്നിരുന്നത്. പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവ്; മദ്രസ അധ്യാപകന് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

    മലപ്പുറം: ലൈംഗീകാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ വീണ്ടും ശിക്ഷവിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ആഷിക് 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു. സമാനകേസില്‍ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 80 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു. 2019-ലെ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ സന്തോഷ്‌കുമാര്‍,…

    Read More »
  • ഉപ്പളയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ATM-ല്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

    കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവുംപിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോള്‍ ഇവിടെ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ ഇതില്‍നിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു. തുടര്‍ന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈസമയം വാഹനത്തിലെ സീറ്റില്‍വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തില്‍നിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ്…

    Read More »
  • കാമുകനുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ യുവതി വാട്ടര്‍ ടാങ്കിലെറിഞ്ഞു കൊന്ന്

    ജയ്പുര്‍: സഹോദരനോടുള്ള ദേഷ്യത്തിന് അയാളുടെ രണ്ടര വയസ്സുള്ള മകളെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മായ പരീക് എന്ന യുവതിയാണ് അറസ്റ്റിലായത്. പുരുഷ സുഹൃത്തുമായുള്ള ബന്ധം സഹോദരന്‍ വിലക്കിയതിലുള്ള അനിഷ്ടമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് സംഭവം. സഹോദരന്റെ കുഞ്ഞിനെ കുടിവെള്ള ടാങ്കില്‍ എറിഞ്ഞ ശേഷം മായ പരീക് അത് മൂടി വച്ച് അടച്ചതായി പൊലീസ് പറയുന്നു. കുഞ്ഞു മരിച്ച ശേഷം വെള്ളത്തില്‍നിന്ന് എടുത്ത് പ്ലാസ്റ്റിക് ബാഗിലാക്കി വൈക്കോല്‍ക്കൂനയില്‍ ഒളിപ്പിക്കുകായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍, വീട്ടുവളപ്പിലെ വൈക്കോല്‍ക്കൂനയില്‍നിന്ന മൃതദേഹം ഉള്‍പ്പെടുന്ന ബാഗ് കണ്ടെത്തി. പൊലീസ് അറസ്റ്റ് ചെയ്ത മായ പരീകിനെ മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മായ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസി ടിവിയില്‍നിന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

    Read More »
  • കാഞ്ഞിരപ്പള്ളിയില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാതസന്ദേശം; വ്യാപക പരിശോധന

    കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍നിന്ന് ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയെന്നാണ് ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത്. അതേസമയം, പോലീസ് നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ല. മാത്രമല്ല, വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതിയോ മറ്റോ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ പരിശോധന തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത്. ‘കെ.എല്‍. 05’-ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വെളുത്ത കാറിലെത്തിയവര്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം സ്‌കൂളിലും സമീപപ്രദേശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇത്തരമൊരു സംഭവം നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ല. സ്‌കൂളില്‍ ഇന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസുള്ളത്. അതിനാല്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെത്തേണ്ട സാഹചര്യമില്ല. മാത്രമല്ല, കുട്ടിയെ കാണാനില്ലെന്ന് ആരും പരാതിയും നല്‍കിയിട്ടില്ല. അതേസമയം, കുട്ടിയെ കാണാനില്ലെന്ന സന്ദേശത്തെത്തുടര്‍ന്ന് പോലീസ് സമീപമേഖലകളിലെല്ലാം പരിശോധന…

    Read More »
  • ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ മര്‍ദനം

    ഇടുക്കി: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ മര്‍ദനം. മൂന്നാര്‍ എം.ആര്‍.എസ് ഹോസ്റ്റലിലാണ് വിദ്യാര്‍ഥികളെ ഹോസ്റ്റല്‍ ജീവനക്കാരന്‍ മര്‍ദിച്ചത്. ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. നേരത്തെയും ഹോസ്റ്റല്‍ ജീവനക്കാരനെതിരെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഹോസ്റ്റലാണിത്. സത്താര്‍ മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം അധ്യാപകര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകരാണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്.  

    Read More »
  • 43 ലക്ഷം രൂപയുടെ സൈബര്‍ത്തട്ടിപ്പ്; മൂന്നുയുവാക്കള്‍ അറസ്റ്റില്‍

    കോഴിക്കോട്: എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് ഓണ്‍ലൈന്‍ വഴി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുയുവാക്കള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), ചോലയില്‍ വീട്ടില്‍ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ്‌ചെയ്തത്. എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ മൂവരുംചേര്‍ന്ന് വെല്‍വാല്യൂ ഇന്ത്യ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കുകയും നിരന്തരം സന്ദേശങ്ങള്‍ അയച്ച് ടെലഗ്രാമില്‍ ഗൂഗിള്‍മാപ്പ് റിവ്യൂ വി.ഐ.പിയെന്ന ഗ്രൂപ്പില്‍ തെറ്റിദ്ധരിപ്പിച്ച് ചേര്‍ക്കുകയും ചെയ്തു. പിന്നീട് വിവിധ ലിങ്കുകളില്‍ കണ്ണിയാക്കുകയായിരുന്നു. ഇതിന് പ്രതിഫലം ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പരാതിക്കാരന്റെ 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത്, മോഹന്‍ദാസ്, ഷിജിത്ത്…

    Read More »
  • സിദ്ധാര്‍ഥന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്തു നല്‍കിയത് തെറ്റായ ഓഫീസില്‍; ആഭ്യന്തരവകുപ്പിന് വന്‍ വീഴ്ച

    തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലം. സിദ്ധാര്‍ഥന്റെ കുടുംബവും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയതോടെ തിരക്കിട്ടു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആഭ്യന്തര വകുപ്പിലെ 3 വനിതാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എല്‍.അഞ്ജു എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍. വിഴ്ചകള്‍ ഇങ്ങനെ: സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നല്‍കി. കത്ത് അയയ്‌ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിനായിരുന്നു. എന്നാല്‍, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോര്‍ട്ട് നല്‍കിയില്ല. എഫ്‌ഐആറിന്റെ ഇംഗ്ലിഷ് പകര്‍പ്പ്, അന്വേഷണ നാള്‍വഴി, മൊഴികള്‍, മഹസര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയടക്കം…

    Read More »
  • ”ഞാന്‍ ചതിക്കപ്പെട്ടു; മുഖ്യമന്ത്രി എന്റെയും കുടുംബത്തിന്റെ വായ അടപ്പിച്ചു; ഒരാഴ്ചയ്ക്കിടെ തെളിവുകള്‍ നശിപ്പിച്ചു”

    തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടെതെന്നും പിതാവ് പറഞ്ഞു നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാല്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നായിരുന്നു ജയപ്രകാശിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാന്‍ ഉന്നത ശ്രമം നടന്നതായും ജയപ്രകാശ് പറഞ്ഞു. ഞാന്‍ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. എല്ലാവരും ഇതിനെതിരെ രംഗത്തുവന്നപ്പോള്‍ പെട്ടന്ന് അതിന് തടയിടേണ്ട ആവശ്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. താന്‍ മണ്ടനായിപ്പോയി. എന്റെയും കുടുംബത്തിന്റെയും വായ അടച്ചുവച്ചു. എല്ലാ നടക്കുമെന്ന് താനും ധരിച്ചു. ഒരാഴ്ച അവര്‍ക്ക് മതിയായിരുന്നു. അതിനിടെ തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്നും ജയപ്രകാശ് പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചാണ് അന്ന് ഞാന്‍ അവിടെനിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം…

    Read More »
Back to top button
error: