Crime

  • വയോധികന്റെ കൊലപാതകം: മൂന്നാം ഭാര്യയും കാമുകനും പിടിയില്‍; മൃതദേഹം കിണറ്റില്‍ കണ്ടെത്തിത് രണ്ടാം ഭാര്യ

    ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം ഭാര്യയും കാമുകനും പിടിയില്‍. അനുപ്പൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. 60 വയസ്സുള്ള ഭയ്യാലാല്‍ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റില്‍ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഭയ്യാലാലിന്റെ കൊലപാതകത്തിനു പിന്നില്‍ മൂന്നാം ഭാര്യയും കാമുകനും ആണെന്ന് കണ്ടെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്. ഭയ്യാലാലിന്റെ മൂന്നാമത്തെ ഭാര്യ മുന്നി എന്ന വിമല രജക് (38), കാമുകനായ നാരായണ്‍ ദാസ് കുഷ്വാഹ എന്ന ലല്ലു (48), തൊഴിലാളിയായ ധീരജ് കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്. വിമലയും ലല്ലുവും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇതോടെയാണ് ഭര്‍ത്താവായ ഭയ്യാലാലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ലല്ലുവും ധീരജും വീട്ടില്‍ കയറി കട്ടിലില്‍ കിടക്കുകയായിരുന്ന ഭയ്യാലാലിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു. തുടര്‍ന്ന്…

    Read More »
  • സ്ത്രീയെ വിവസ്ത്രയാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്, അറസ്റ്റ്

    ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പന്റുട്ടിക്ക് സമീപം നാല് സ്ത്രീകള്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് സംഘം ചേര്‍ന്ന് സ്ത്രീയെ മര്‍ദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്. സാരി അഴിച്ചെടുത്ത ശേഷം സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. നാല് സ്ത്രീകള്‍ ചേര്‍ന്ന് ഇരയാക്കപ്പെട്ട സ്ത്രീയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘നീ ഒരു നായയ്ക്ക് സമമാണ്’ എന്ന് കൂട്ടത്തിലുള്ള സ്ത്രീ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വടി ഉപയോഗിച്ച് ഇരയാക്കപ്പെട്ട സ്ത്രീയെ അടിക്കുന്നതും, ഒരാള്‍ മുടിയില്‍ പിടിച്ചു വലിക്കുന്നതും കാണാം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കടലൂര്‍ പൊലീസ് പറഞ്ഞു.

    Read More »
  • രാഹുലിന് കുരുക്ക് മുറുകുന്നു, പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ തെളിവുകള്‍തേടി അന്വേഷണസംഘം അടുത്തദിവസം ബെംഗളൂരുവിലേക്ക് പോകും. ആരോപണമുന്നയിച്ച യുവതി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനാണിത്. ആശുപത്രിയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ത്തന്നെ യുവതിയില്‍നിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യപ്പെട്ടാല്‍ പുതിയ കേസ് രജിസ്റ്റര്‍ചെയ്യുകയോ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയോ ചെയ്‌തേക്കും. നിലവില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ നല്‍കിയ എട്ടു പരാതികളിന്മേലാണ് രാഹുലിന്റെപേരില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. രാഹുലിന്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും പോലീസിനുമുന്നിലുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ പരാതികളും ഉള്‍പ്പെടുത്തിയാണ് കേസെടുക്കുന്നതിനായി പോലീസ് മേധാവി ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

    Read More »
  • ബസ് യാത്രയ്ക്കിടെ മാല മോഷ്ടിച്ചു; വനിതാ പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍, നിരവധി കേസുകളിലെ പ്രതി

    ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂര്‍ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. കാഞ്ചീപുരത്തു നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ബസില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേര്‍ക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവന്‍ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വരലക്ഷ്മിയുടെ ബാഗില്‍ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ തിരുപ്പത്തൂര്‍ ജില്ലയിലെ നരിയമ്പട്ടു പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവര്‍ത്തകയുമായ ഭാരതി (56) ആണ് മോഷ്ടാവെന്ന് കണ്ടെത്തുകയായിരുന്നു. തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍ എന്നിവിടങ്ങളില്‍ ഭാരതിക്കെതിരെ…

    Read More »
  • അമിതവേഗം ചോദ്യം ചെയ്തതിന് പ്രതികാരം; സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് സ്വകാര്യ ബസ് എത്തിയത് 1 കിലോ മീറ്റര്‍ ദൂരം, പിന്നാലെ ഭീഷണി

    മലപ്പുറം: സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ചോദ്യം ചെയ്തതിന് ബസ് ഇടിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സ്‌കൂട്ടര്‍ യാത്രക്കാരായ നിലമ്പൂര്‍ സ്വദേശി അഭിഷേകിനും സഹോദരിക്കുമാണ് ദുരനുഭവം ഉണ്ടായത്. ‘പിസിഎം’ എന്ന ബസ്സിനെതിരെയാണ് കുടുംബം പരാതി നല്‍കിയത്. നിലമ്പൂര്‍ ചന്തക്കുന്നിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. ചന്തക്കുന്ന് മുതല്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് ബസ് ബൈക്കിനെ പിന്തുടര്‍ന്ന് എത്തിയത്. സ്‌കൂട്ടറിന് തൊട്ടു പിറകെ ബസ് ഇടിക്കാന്‍ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് പരാതി നല്‍കിയത്. പിന്നീട് ബസ് ജീവനക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയായിരുന്നു.  

    Read More »
  • മൂന്നാം ക്ലാസുകാരന്റെ മൃതദേഹം കുളത്തില്‍; അയല്‍വാസികളായ ദമ്പതികളെ തല്ലിക്കൊന്ന് നാട്ടുകാര്‍

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹട്ട നിഷിന്താപൂരില്‍ മൂന്നാംക്ലാസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെയോടെ ദമ്പതികളായ ഉത്തം മൊണ്ടോള്‍, ഭാര്യ സോമ എന്നിവരുടെ വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദമ്പതികളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാരോപിച്ചാണ് ഗ്രാമവാസികള്‍ ഇരുവരെയും അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ ഉത്തം മൊണ്ടോളിന്റെ വീട് ആക്രമിക്കുകയും വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊല്ലുകയുമായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം, ചില ഗ്രാമവാസികള്‍ ഉത്തമിന്റെ വീട് ഉപരോധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഉത്തം സമ്മതിച്ചെന്ന് ഗ്രാമവാസികള്‍ അവകാശപ്പെട്ടെന്നും പൊലീസ് പറയന്നു. പിന്നാലെ ഗ്രാമവാസികളില്‍ ഒരു വിഭാഗം ഉത്തമിനെയും ഭാര്യയെയും വീടിന് മുന്നില്‍ വലിച്ചിഴച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും…

    Read More »
  • നഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും; ഭീതിപരത്തി ‘ന്യൂഡ് ഗാങ്’, തിരച്ചിലിന് ഡ്രോണും

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്’. മീററ്റിലെ ദൗരാല, ഭരാല മേഖലകളിലാണ് പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം വിലസുന്നത്. തുടര്‍ച്ചയായി നാല് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നതോടെ നഗ്‌നരായെത്തുന്ന അക്രമികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മേഖലയില്‍ നിരീക്ഷണവും ശക്തമാക്കി. അടുത്തിടെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീക്ക് നേരേ അതിക്രമമുണ്ടായതോടെയാണ് ‘ന്യൂഡ് ഗാങ്ങി’നെക്കുറിച്ച് പോലീസും പുറംലോകവും അറിയുന്നത്. അതുവരെ സമാനരീതിയില്‍ മൂന്നുതവണ അതിക്രമങ്ങളുണ്ടായിട്ടും ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍, അതിക്രമം ആവര്‍ത്തിച്ചതോടെ ഗ്രാമമുഖ്യന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൂര്‍ണനഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുന്നതാണ് അക്രമികളുടെ രീതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഭരാലയിലെ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെയും സമാനരീതിയിലാണ് ആക്രമിച്ചത്. അക്രമികളായ രണ്ടുപേര്‍ ഇവരെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബഹളംവെച്ച യുവതി ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അക്രമികളില്‍നിന്ന് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ ഉടനെ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ത്രീയോട്…

    Read More »
  • പൂക്കളത്തെച്ചൊല്ലി തര്‍ക്കം: സൈനികനും വിമുക്തഭടനും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ കേസ്

    കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രത്തിനു മുന്നില്‍ തിരുവോണ നാളില്‍ യുവാക്കള്‍ ഒരുക്കിയ പൂക്കളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സൈനികനും വിമുക്തഭടനും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്നു വര്‍ഷങ്ങളായി ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്ത് പൂക്കളം ഒരുക്കാറുണ്ട്. ഇത്തവണ പൂക്കളത്തിനൊപ്പം പൂക്കള്‍ കൊണ്ട് കാവിക്കൊടി വരച്ച ശേഷം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് എഴുതിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഇതു രാഷ്ട്രീയ ചിഹ്നങ്ങള്‍ അല്ലെന്ന് അറിയിച്ച് യുവാക്കള്‍ പൊലീസ് നിര്‍ദേശം തള്ളി. ഇതോടെയാണ് കലാപശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. എന്നാല്‍ എഫ്‌ഐആറില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പരാമര്‍ശമില്ല. സമീപത്തായി ഛത്രപതി ശിവജിയുടെ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ വിവരങ്ങളും എഫ്‌ഐആറിലുണ്ട്. തിരുവോണത്തിന് പൂക്കളമിടാനുള്ള നീക്കം സംഘര്‍ഷത്തിനു കാരണമാകുമെന്ന പരാതിയില്‍ ഇടത്, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ക്ഷേത്ര ഭരണസമിതിയെയും സംഘപരിവാര്‍ പ്രവര്‍ത്തകരെയും വിളിച്ച് ഓണത്തിന് മുന്നോടിയായി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു. പൂക്കളം…

    Read More »
  • വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി; അതീവസുരക്ഷയുള്ള ഉന്നതയോഗങ്ങളില്‍വരെ പങ്കെടുത്തു ; ആഡംബര ജീവിതം നയിച്ചു, പറ്റിക്കപ്പെട്ടവരില്‍ മന്ത്രിമാര്‍ വരെ

    വര്‍ഷങ്ങളോളം, ഒരു ഐഎഎസ് ഓഫീസറായി ആള്‍മാറാട്ടം നടത്തി, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കബളിപ്പിക്കുകയും, അതീവ സുരക്ഷയുള്ള സര്‍ക്കാര്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും തട്ടിപ്പുകളിലൂടെ ആഡംബര ജീവിതം നയിക്കുകയും ചെയ്തയാള്‍ ഒടുവില്‍ പിടിയില്‍. മുപ്പത്തിയാറുകാരനായ ഉത്തര്‍പ്രദേശ് സ്വദേശി സൗരഭ് ത്രിപാഠിയാണ് അറസ്റ്റിലായത്. ലക്‌നൗവില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. വ്യാജ ഐഡി കാര്‍ഡുമായി കണ്ട ഇയാളെ പോലീസ് സംശയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍, ഇയാളുടെ വീട്ടില്‍ നിന്ന് ആഡംബര വാഹനങ്ങളുടെ ശേഖരവും വ്യാജ രേഖകളുടെ ഒരു നിധിശേഖരവും കണ്ടെടുത്തു. ഇതോടെ ഇയാള്‍ ഒരു ഉന്നത തട്ടിപ്പുകാരനാണെന്ന് തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്, ത്രിപാഠിയുടെ ജീവിതം നന്നായി എഴുതിയുണ്ടാക്കിയ ഒരു നാടകമായിരുന്നുവെന്നാണ്. തന്റെ ആള്‍മാറാട്ടം നിലനിര്‍ത്താനായി, ഔദ്യോഗിക പരിപാടികള്‍ക്ക് ഫോര്‍ച്യൂണര്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് മെഴ്‌സിഡസ് അല്ലെങ്കില്‍ ഡിഫെന്‍ഡര്‍ എന്നിങ്ങനെ വ്യത്യസ്ത ആഡംബര വാഹനങ്ങളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളില്‍ തന്റെ അധികാരം കാണിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും വേണ്ടി പോലീസിന്റെ യൂണിഫോം ധരിച്ച ഒരു…

    Read More »
  • കുന്നംകുളത്തെ ലോക്കപ്പ് മര്‍ദനം: നാലുപേരെയും പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഉത്തരമേഖല ഐജി രാജ്പാല്‍ മീണയ്ക്ക് ഡിജിപി റവാഡ ചന്ദ്രശേഖരന്റെ നിര്‍ദേശം; കുറഞ്ഞത് ഒരുമാസം സമയമെടുക്കും; കോടതിയുടെ ഇടപെടലും നിര്‍ണായകം; നടപടികള്‍ ഇങ്ങനെ

    തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ ഇവരെ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവം. സബ് ഇന്‍സ്‌പെക്ടര്‍ ന്യൂമാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍, സിവില്‍ പൊലീസ് ഓഫിസര്‍ സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തത്. ഉദ്യോഗസ്ഥരെ നാല് പേരെയും പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നല്‍കാന്‍ പറ്റില്ലെന്ന കേരള പോലീസിന്റെ ക്യാപ്‌സൂളിന് ആഭ്യന്തരവകുപ്പ് തടയിട്ടു. ദൃശ്യങ്ങള്‍ പൊതുസമൂഹത്തെ ഞെട്ടിച്ചതാണ് കാരണം. സുജിത്തിനെ മര്‍ദിച്ച അഞ്ചാമന്‍ പഴയന്നൂര്‍ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ്. സുഹൈറിനെതിരെ നിയമനടപടി തുടരും. ഇത്ര ക്രൂരമായി മര്‍ദിച്ചിട്ടും എസ്.ഐ അടക്കം നാല് പേര്‍ക്കും ഒരു ദിവസം പോലൂം കാക്കിയൂണിഫോമും തൊപ്പിയും മാറ്റിവെക്കേണ്ടിവന്നില്ല. കാരണം സസ്‌പെന്‍ഷന്‍ ഇല്ലാതെ സംരക്ഷിച്ചിരുന്നു. മര്‍ദനത്തിന് പിന്നാലെ വകുപ്പുതല അന്വേഷണം നടത്തി പൊലീസ് സ്വീകരിച്ചത് രണ്ട് വര്‍ഷത്തെ…

    Read More »
Back to top button
error: